പരവൂർ: പരവൂർ അഗ്രോബസാറിൽ
തീപ്പിടിത്തം ലക്ഷകണക്കിന് രുപയുടെ നഷ്ടം. പരവൂർ -ചാത്തന്നൂർ റോഡിൽ എസ് എൻ വി സമാജത്തിന് എതിർവശത്ത് പ്രവർത്തിക്കുന്ന കേരള ആഗ്രോ ഇൻഡട്രിസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പരവൂർ അഗ്രോബസാറിനാണ് ഇന്നലെ രാത്രി എട്ടരയോടെ തീപ്പിടിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. രണ്ട് മുറികൾ ഉള്ള കടയിലെ ഒരു കട പൂർണ്ണമായും കത്തി നശിച്ചു രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷീറ്റുകൊണ്ട് പാകിയതാണ് കെട്ടിടം പരവൂർ പോലിസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഫോട്ടോ :ഫയർഫോഴ്സ് എത്തി തീ അണയ്ക്കുന്നു
No comments:
Post a Comment