Tuesday, 6 October 2026

അപകടത്തിൽപ്പെട്ടവർക്ക് രക്ഷയായി ഫയർഫോഴ്സ്

അപകടത്തിൽപ്പെട്ടവർക്ക് രക്ഷയായി ഫയർഫോഴ്സ് 
 
ചാത്തന്നൂർ : അപകടത്തിൽപ്പെട്ട് വാഹനത്തിൽ കുരുങ്ങി കടന്നവർക്ക് 
രക്ഷകരായി പരവൂർ ഫയർഫോഴ്സ്.
ഞായറാഴ്ച രാത്രി 1130ഓടെ 
ആദിച്ചനല്ലൂർ സൊസൈറ്റി ജംഗ്ഷനിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് 
ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഓട്ടോയുടെ മുൻഭാഗം തകർന്നു ഓട്ടോ ഡ്രൈവർ 
നാവായിക്കുളം പറകുന്ന് തൊടിയിൽവീട്ടിൽ 
 സിദ്ദിഖിന്റെ    ഇടതുകാൽ ഓട്ടോറിക്ഷയിൽ 
കുടുങ്ങിക്കിടക്കുകയായിരുന്നു തുടർന്ന് നാട്ടുകാർ ചാത്തന്നൂർ പോലീസിൽ അറിയിക്കുകയും പോലിസ് പരവൂർ ഫയർഫോഴ്സുമായി ബന്ധപ്പെട്ടതിനെ തുടർന്ന് പരവൂരിൽ നിന്നുള്ള ഫയർഫോഴ്സ് എത്തി  ഹൈഡ്രോളിക് ഉപയോഗിച്ച് രക്ഷപ്പെടുത്തി സിന്ധിക്കിനെ പുറത്തെടുക്കുകയായിരുന്നു തുടർന്ന് 
ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ്‌ ഓഫീസർ വിനോദ് യു കെ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർമാരായ അംജിത്ത് അരുൺ കരുണാകരൻ ഷംനാദ് വിഷ്ണു ഹോം ഗാർഡ് വിജയാനന്ദ് എന്നിവർ പങ്കെടുത്തു..

No comments:

Post a Comment