ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കൗണ്ട് ഡൌൺ തുടങ്ങി.
ചാത്തന്നൂർ : ഇത്തിക്കര പാലം നിർമ്മാണം അവസാനഘട്ടത്തിലേക്ക്
ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ കൗണ്ട് ഡൌൺ തുടങ്ങി. കാവനാട് - പാരിപ്പള്ളി
റീച്ചിൽ ഉൾപ്പെട്ട ഇത്തിക്കരയിലെ
മേൽപാലം ഗതാഗതത്തിനു തുറന്നു നൽകാനാകും. രണ്ട് ലയർ ഉള്ള
റോഡിൻ്റെ ടാറിങ്
ഒരു ലയർ ഏകദേശം പൂർത്തിയാക്കി ഇരുവശങ്ങളിലും മധ്യഭാഗത്തുമുള്ള
കൈവരികളുടെ നിർമാണമാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ റോഡിന്റെ തെക്ക് സൈഡിൽ കൂടി തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്കുള്ള ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.മറുസൈഡിൽ നിർമ്മാണപ്രവർത്തികൾ ഇനിയും തീരാനുണ്ട്. പഴയപാലം സർവീസ് റോഡുമായി ബന്ധിപ്പിക്കുന്നതോടെ ഒരു സൈഡിൽ സർവീസ് റോഡിലൂടെ ഗതാഗതം സുഗമമായി പോകുന്നതിന് സഹായമാകും ആയൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് ഇപ്പോഴത്തെ പാലം വഴി തിരുവനന്തപുരത്തേക്കും തിരുമുക്ക് വന്ന് തിരിഞ്ഞു കൊല്ലം ഭാഗത്തേക്കും പോകാൻ സാധിക്കും. ഇതോടെ ഇത്തിക്കരയിൽ നിർമ്മാണപ്രവർത്തിയുടെ ഭാഗമായുള്ള ഗതാഗതകുരുക്കിനും പരിഹാരമാകും.പാലത്തിന്റെ ഇരുസൈഡിലും കാൽനടയാത്രയ്ക്കായി കൈവരികളും ഉണ്ട്. വരും ദിവസങ്ങളിൽ കൈവരികളുടെ നിർമ്മാണം പൂർത്തിയാക്കി രണ്ടാംലയർ ടാറിങ് പൂർത്തിയാക്കി വരുന്ന ആഴ്ചയിൽ ഇത്തിക്കരപാലം ഗതാഗതത്തിനായി തുറന്ന് കൊടുക്കുകയും ചെയ്യുമെന്ന് ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു.
@ ഇത്തിക്കരയിൽ അടിപാത നിർമ്മാണം പാലംപണി വൈകാൻ കാരണമായി
ഇത്തിക്കരയിൽ പാലംപണി 80ശതമാനം പൂർത്തിയായതിന് ശേഷമാണ് ജനകീയ പ്രക്ഷോഭത്തെ തുടർന്ന്
അടിപ്പാതയുടെ നിർമാണം ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായി നടന്ന അടിപാത നിർമ്മാണം വൈകിയത് മൂലം ഇത്തിക്കരപാലം തുറന്ന് കൊടുക്കുന്നതും വൈകിയെന്ന് ദേശിയപാത അധികൃതർ വ്യക്തമാക്കി.
ഫോട്ടോ: നിർമ്മാണം പൂർത്തിയായി കിടക്കുന്ന ഇത്തിക്കര പുതിയപാലം
No comments:
Post a Comment