Friday, 2 October 2026

തട്ടുകടകൾക്ക് കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധന

തട്ടുകടകൾക്ക് കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധന. 29.9.26ന് രാത്രി നടന്ന പരിശോധനയിൽ 96 കടകൾ പരിശോധിച്ചു. ലൈസൻസ് മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെ പ്രവർത്തിച്ച 8 കടകൾ പൂട്ടി. വൃത്തിഹീനമായും ഈച്ചശലൃം ഉളളതുമായ 14 കടകൾക്ക് ഫൈൺ അടക്കുന്നതിന് നോട്ടീസ് നൽകി. തട്ടുകടകളിലും മറ്റും ഉപയോഗിക്കുന്ന എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ 6 സ്കോഡുകൾ കൊല്ലം നഗരം കേന്ദ്രീകരിച്ച് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. മൊബൈൽ ലാബിന്റെയും  ഉപയോഗിച്ച എണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ടിപിസി മെഷീന്റെയും സഹായത്തോടുകൂടിയായിരുന്നു പരിശോധന. വിവിധ കടകളിൽ നിന്നായി 24 ഉപയോഗിച്ച് കൊണ്ടിരുന്ന എണ്ണയുടെ സാമ്പിളുകൾ എടുത്ത് പരിശോധിച്ച് ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പാക്കി.  ചില തട്ടുകടകളിൽ പാത്രങ്ങൾ ഒഴുകുന്ന വെളളത്തിൽ വൃത്തിയായി കഴുകാതെ ബക്കറ്റിലെ വെളളത്തിൽ മുക്കി തുടച്ച്  എടുക്കുന്നതായി കണ്ടെത്തി.  ഇത് പാത്രം ശരിയായി വൃത്തിയാകില്ല.  ചില കടകളിൽ ഈച്ചയുടെ ശലൃം കൂടുതൽ ഉളളതായും കണ്ടെത്തി നോട്ടീസ് നൽകി.   വേസ്റ്റ് ശരിയായി നീക്കം ചെയ്യാത്തതും പരിസരം വൃത്തിയായി സൂക്ഷിക്കാത്തതും ആയ സ്ഥാപനങ്ങളും പരിശോധനയിൽ കണ്ടെത്തി. ഭക്ഷണ സാധനങ്ങൾ ശരിയായി അടച്ച് സൂക്ഷിക്കണമെന്നും  കുടിക്കാൻ തിളപ്പിച്ച ആറിയ വെള്ളം നൽകണമെന്നും  പരിശോധനയിൽ കർശന നിർദേശം നൽകി. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ഭക്ഷൃ സുരക്ഷ അസിസ്റ്റൻറ് കമ്മീഷണർ അറിയിച്ചു.

No comments:

Post a Comment