നാല് ചുറ്റും മതിൽ കെട്ടിയ ഇവിടേക്ക് മതിൽ ചാടികടന്ന് എത്തിയ ചെന്നായ ഇനത്തിൽപ്പെട്ട കുറുനരികൾ ആയിരിക്കും
ആക്രമണം നടത്തിയത് എന്ന് സംശയിക്കുന്നു.ഇതിന് മുൻപും ഇ ഭാഗത്ത് കുറുനരികളെ വണ്ടിയിടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കുറുനരികൾ ധാരാളമായി പ്രദേശത്ത് ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.യമുനപ്യാരി ഇനത്തിൽപ്പെട്ട ആടുകളെയാണ് കൊന്നത്
മൃഗഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലതെത്തി പരിശോധന നടത്തി പോസ്റ്റ് മാർട്ടം നടത്തി മൃഗങ്ങളെ കുഴിച്ചു മൂടുകയായിരുന്നു.ചാത്തന്നൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു.
ബി. ബി ഗോപകുമാർ എം എൽ എയും പഞ്ചായത്ത് പ്രസിഡന്റ് എൽ മഹേശ്വരിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളും
സ്ഥലതെത്തി സ്ഥിതിഗതികൾ വിലയിരുത്തി.അഞ്ചൽ ഫോറസ്ററ് ഓഫിസർ യേശുദാസന്റെ നേതൃത്വത്തിലുള്ള ഫോറസ്ററ് ഗാർഡുകളാണ് എത്തി പരിശോധന നടത്തിയത്.
ഫോട്ടോ :ബി. ബി. ഗോപകുമാർ എം എൽ എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയപ്പോൾ
ഫോട്ടോ :മരിച്ചു കിടക്കുന്ന ആടുകൾ
No comments:
Post a Comment