Friday, 2 October 2026

വീട് ഇടിഞ്ഞുവീണു കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

വീട് ഇടിഞ്ഞുവീണു കുടുംബം 
തലനാരിഴയ്ക്ക് രക്ഷപ്പെട്ടു 
 
കൊട്ടിയം :വീട് ഇടിഞ്ഞുവീണു കുടുംബം 
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
മയ്യനാട് അമ്മാച്ചൻ മുക്കിൽ മൂലവട്ടം തൊടിയിൽ വാടകയ്ക്ക് താമസിക്കുന്ന കലാവതി എന്ന വയോധികയും കുടുംബവും താമസിച്ചിരുന്ന വീടാണ് ഇടിഞ്ഞു വീണത്.
ഈ സമയം വീടിനുള്ളിൽ ഉണ്ടായിരുന്നവർ 
 പുറത്തായിരുന്നത് മൂലമാണ് അപകടം ഒഴിവായത്. കലാവതിയും 
വികലാംഗനായ മകൻ ശ്യാം.ജി യും , ഇവരുടെ ബന്ധുവായ അച്ഛനും അമ്മയും ഉപേക്ഷിച്ച എട്ടുവയസ്സുകാരി ദയയും, മാതാപിതാക്കൾ മരണപ്പെട്ട 15 വയസ്സുകാരൻ അലനുമാണ് ഇവിടെ താമസിച്ചു വന്നത്.വയോധികയായ കലാവതി വീട്ടുജോലിക്ക് പോയാണ് കുടുംബം കഴിയുന്നത്. വികലാംഗനായ മകന് ജോലിക്ക് പോകാൻ കഴിയില്ല. കലാപതിയുടെ സഹോദരിയുടെ മകളുടെ മകളാണ് ഇവർക്കൊപ്പം ഉള്ള ദയ. മൂന്നു വയസ്സുള്ളപ്പോൾ ദയയെ അമ്മയും അച്ഛനും ഉപേക്ഷിച്ച് പോയതാണ്. ആരും ഏറ്റെടുക്കാൻ ഇല്ലാത്ത പെൺകുട്ടിയെ കലാവതി ഏറ്റെടുക്കുകയായിരുന്നു. പിന്നീട് കലാവതിയുടെ സഹോദരിയുടെയും ഭർത്താവിന്റെ മരണശേഷം അവരുടെ ഏക മകനെയും ഏറ്റെടുത്തു. സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത ഇവർ വർഷങ്ങളായി ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഈ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയുടെതാണ് ഈ വീട് . ഈ വീടിന്റെ ബാക്കിയുള്ള ഭാഗവും ഏത് നിമിക്ഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണ് 
ഇവരോട് ഇവിടെ നിന്നും മാറാൻ ഉടമ ഒരു വർഷം മുമ്പേ ഇവരോട് പറഞ്ഞിരുന്നു. പക്ഷേ പോകാൻ മറ്റൊരു ഇടമില്ലാത്തത് കാരണം ഇവർ ഇവിടെ തന്നെ തുടരുകയായിരുന്നു. കുഞ്ഞുദയയുടെയും അലന്റെയും പുസ്തകങ്ങളും ബാഗും വസ്ത്രങ്ങളും മടക്കം മണ്ണിന്റെ അടിയിലായി. പെട്ടെന്നൊരു വീട്ടിലേക്ക് മാറാൻ യാതൊരു വഴിയുമില്ല. ഇനിയെന്തു ചെയ്യണമെന്നറിയാതെ പൊളിഞ്ഞുവീണ വീടിനു വെളിയിൽ നിസ്സഹായതയോടെ നിൽക്കുകയാണ് ഈ വീട്ടിലെ നാലുപേരും .
ഫോട്ടോ:അമ്മയും മക്കളും 

No comments:

Post a Comment