Friday, 2 October 2026

ചാണകക്കുഴിയിൽ വീണ് പ്രസവിച്ച പശുവിനെയും കിടാവിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചാണകക്കുഴിയിൽ വീണ് പ്രസവിച്ച പശുവിനെയും കിടാവിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചാത്തന്നൂർ: ചാണകക്കുഴിയിൽ വീണ് പ്രസവിച്ച പശുവിനെയും കിടാവിനെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പാമ്പുറം 'രാജു നിവാസി'ൽ ഡോ. രമയുടെ വീടിനുപിന്നിലെ ചാണകവും വെള്ളവും നിറഞ്ഞ കുഴിയിലാണ് പൂർണ്ണഗർഭിണിയായ പശു പ്രസവ വെപ്രാളത്തിനിടയിൽ വീണത്.
​വിവരമറിഞ്ഞെത്തിയ സേനാംഗങ്ങൾ കയറിന്റെ സഹായത്തോടെ കുഴിയിലിറങ്ങി ആദ്യം പശുകുട്ടിയെ പുറത്തെടുത്തു. ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്ന കിടാവിന് കൃത്രിമശ്വാസോച്ഛ്വാസം (സി.പി.ആർ.) നൽകി ജീവൻ തിരികെപ്പിടിക്കുകയായിരുന്നു. തുടർന്ന് ഹിറ്റാച്ചി ഉപയോഗിച്ച് കുഴിയുടെ വശം ഇടിച്ച് പശുവിനെയും പരിക്കേൽക്കാതെ സുരക്ഷിതമായി പുറത്തെത്തിച്ച് ഉടമസ്ഥർക്ക് കൈമാറി.
​സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ്, സേനാംഗങ്ങളായ വിശാഖ്, പ്രശോഭ്, ആദർശ്, മനോജ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

No comments:

Post a Comment