Friday, 23 October 2026

ശ്രീഭൂതനാഥക്ഷേത്രം ശ്രീഭൂതനാഥപുരം..ചാത്തന്നൂർ

               ശ്രീഭൂതനാഥക്ഷേത്രം 
      ശ്രീഭൂതനാഥപുരം..ചാത്തന്നൂർ 

ഭക്തജനങ്ങളെ,

2023 ജൂലായ് മാസം 6-ാം തീയതി ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ വച്ച് പ്രസിദ്ധ ജൗതിഷികരായ ചേർത്തല 
സതീഷ്കുമാറിൻ്റെയും മാവേലിക്കര കണ്ടിയൂർമന വിഷ്‌ണുനമ്പൂതിരിയുടെയും നേത്യത്വത്തിൽ ക്ഷേത്രം തന്ത്രി ഭൂതക്കുളം നീലമന ഇല്ലം ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ നടന്ന അഷ്ട‌മംഗല ദേവപ്രശ്‌നത്തിൻ്റെ പരിഹാരക്രിയകൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ബാക്കിവന്ന ദോഷ വിഷയങ്ങൾ പരിഹരിക്കുന്നതിനായി 2026 ജൂലായ് മാസം 11 ന് ജൗതിഷികൻ, വിചാരിച്ച് നടത്തിയ സാന്നിദ്ധ്യാദി അഖില ശുഭാശുഭ പ്രശ്‌നത്തിൽ തെളിഞ്ഞ ദോഷവിഷയങ്ങളുടെ പരിഹാരക്രിയകൾ 2026 സെപ്റ്റംബർ 11, 12, 13 തീയതികളിൽ ദേവീക്ഷേത്രസന്നിധിയിൽ വച്ച് തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ നീല മന ഇല്ലം ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുകയുണ്ടായി.

ദൈവജ്ഞന്റെയും ക്ഷേത്രം തന്ത്രിയുടെയും നിർദേശമനുസരിച്ച് ശാസ്ത്രവിധിപ്രകാരം സർപ്പക്കാവ് നവീകരിക്കുകയും കാവിലേക്കാവശ്യമായ വൃക്ഷതൈകൾ വച്ചു പിടിപ്പിക്കുന്ന ജോലികൾ തുടർന്ന് വരികയുമാണ്.

സർപ്പദോഷശമനത്തിനും, കുടുംബ റുംബ ഐശ്വര്യത്തിനും സന്താനലബ്ധ‌ിക്കും സന്താനസൗഭാഗ്യ ങ്ങൾക്കും, മാറാരോഗ ദുരിത നിവാരണത്തിനുമായി ദേവപ്രശ്‌ന പരിഹാരക്രിയകളുടെ ഭാഗമായി വിശേ ഷാൽ സർപ്പബലി  25 ന് 
(1202 തുലാം 8) ഞായർ വൈകിട്ട് 7 മണിമുതൽ സർപ്പക്കാവിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. നാഗദേവതകളുടെ കോപം ശമിപ്പിക്കാനും പ്രീതി പിടിച്ചു പറ്റാനുമായി അഷ്‌ഠനാഗങ്ങളെ ആവാഹിച്ചെഴുതുന്ന വർണ്ണാഭമായ സർപ്പക്കളവും താന്ത്രിക വിധിപ്രകാര വുമുള്ള മഹാപൂജകളും തന്ത്രിമുഖ്യൻ ഭൂതക്കുളം നീലമനയില്ലത്ത് ബ്രഹ്മശ്രീ കെ. ഉണ്ണികൃഷ്‌ണൻ നമ്പൂതിരി യുടെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി ശ്രീ. എസ്. ജയപ്രകാശ് പോറ്റി, കീഴ്‌ശാന്തി ആർ.അനിൽ കുമാർപോറ്റി എന്നിവരുടെ സഹകാർമ്മികത്വത്തിലും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.
സർപ്പബലിയോടനുബന്ധിച്ച് ഭക്ത ജനങ്ങൾക്ക് നൂറും പാലും, സർപ്പ സൂക്ത പുഷ്പാഞ്ജലി, മഞ്ഞൾപ്പൊടി, മഞ്ഞൾ മാല എന്നിവ പ്രത്യേക വഴിപാടായി സമർപ്പിക്കാവുന്നതാണ്.
ഓരോ ഭവനത്തിൽ നിന്നും ഒരു നക്ഷത്രജാതൻ്റെ പേരിലെങ്കിലും നൂറും പാലും വഴിപാടായി സമർപ്പിച്ച് കുടുംബത്തിനും കുടുംബാംഗങ്ങൾക്കും സർവൈശ്വര്യവും രോഗശാന്തിയും ലഭിക്കാനായി പ്രാർത്ഥിക്കണ മെന്ന് അഭ്യർത്ഥിക്കുന്നു.

ഈ പുണ്യ കർമ്മങ്ങളിൽ പങ്കുചേർന്ന് നാഗരാജാവിൻ്റെയും നാഗയക്ഷിയുടെയും പൂർണ്ണ അനു ഗ്രഹം കൈവരിക്കാൻ എല്ലാ ഭക്തജനങ്ങളെയും സാദരം ശ്രീഭൂതനാഥ ക്ഷേത്ര സന്നിധിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.ചാത്തന്നൂർ താഴം ഉണ്ണിമങ്ങാട് മൂലകുടുംബമാണ് സർപ്പബലി വഴിപാടായി സമർപ്പിക്കുന്നത്.
ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി

പ്രസിഡൻ്റ് വി.വിജയമോഹൻ 
സെക്രട്ടറി ഉണ്ണികൃഷ്ണപിള്ള 

No comments:

Post a Comment