Friday, 2 October 2026

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പൂർത്തിയായി

കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്  പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം പൂർത്തിയായി

ചാത്തന്നൂർ : കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച്  പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ നിർമ്മിക്കുന്ന 
ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണം 
പൂർത്തിയായി. മെഡിക്കൽ എക്യുപെന്റ്സ് എത്തി തുടങ്ങിയിരിക്കുന്നു. കെട്ടിടനിർമ്മാണം പൂർത്തിയായി എങ്കിലും അനുബന്ധമായുള്ള നിർമ്മാണപ്രവർത്തികൾ ബാക്കിയാണ്.
പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷന്റെ കീഴിൽ മൂന്ന് ലെവൽ ഐ സി യുവിൽ 
 50  കിടക്കകളുള്ള പുതിയ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്.എങ്കിലും ആദ്യം 24കിടക്കകൾ ആണ് ഉണ്ടാവുക 
4250 ചതുരശ്രമീറ്റർ വിസ്‌തൃതിയിൽ നിർമ്മിച്ച  കെട്ടിടത്തിന് 23.75 കോടി രൂപയാണ് അനുവദിച്ചത് എങ്കിലും ഇതിൽ നിന്നും തുക വെട്ടികുറച്ചത് നിർമ്മാണപ്രവർത്തികളുടെ മെല്ലെപോക്കിന് കാരണമായിട്ടുണ്ട്.
സംസ്ഥാന സർക്കാർ ഏജൻസിയായ
കിറ്റ്കോയുടെ നേതൃത്വത്തിലാണ് നിർമ്മാണപ്രവർത്തികൾ പൂർത്തീകരിച്ചിരിക്കുന്നത് 
നാഷണൽ ഹെൽത്ത് മിഷൻ്റെ വിദഗ്ധസംഘത്തിന്റെ 
 പരിശോധനകൾക്കായി കാത്തിരിക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ.കേരളത്തിലെ മികച്ച മെഡിക്കൽ കോളേജായി ഉയർത്തിക്കൊണ്ടുവരാൻ അടിസ്ഥാനസൗകര്യങ്ങളായ സ്ഥലവും കെട്ടിടങ്ങളുമുള്ള പാരിപ്പള്ളി മെഡിക്കൽ കോളജിൻ്റെ നിലവിലെ പോരായ്മകൾക്ക് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് വരുന്നതോടെ ഒരു പരിധിവരെ പരിഹാരമാകുമായി മാറും 

@ നിലവിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയുമായി ഏതൊക്കെ സേവനങ്ങൾ പങ്കിടാം എന്നുള്ള ആലോചകൾ നടന്ന് വരികയാണ് എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ആഷ പറഞ്ഞു.ഐസിയു, എച്ച്ഡിയു, ഐസൊലേഷൻ, എമർജൻസി, ഡയാലിസിസ്, സ്പെഷ്യാലിറ്റി കെയർ എന്നിവയും കൃട്ടിക്കൽ കെയർ യൂണിറ്റിൽ ഉണ്ട്. നിലവിലുള്ള 
 ശേഷി നിലനിർത്തിക്കൊണ്ട് ബ്ലോക്ക് 
മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ടിരിക്കുമെന്ന് ഡോക്ടർ ആഷ കേരളകൗമുദിയോട് പറഞ്ഞു.
അടിയന്തര സേവനങ്ങൾക്കായുള്ള 
 നിലവിലുള്ള ഓപ്പറേഷൻ തിയേറ്ററുകൾ,ലബോറട്ടറി;
രക്തബാങ്ക്, ഫാർമസി,നിലവിലുള്ള ഐ സി.
 യുകൾ എന്നിവ കൃട്ടിക്കൽ 
കെയർ യൂണിറ്റുമായി ബന്ധിപ്പിക്കും മെഡിക്കൽ കോളേജിൽ 
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ഇവിടെ സേവനം നൽകും.കൃട്ടിക്കൽ 
കെയർ ആശുപത്രിയുടെ ക്ലിനിക്കൽ പ്രോഗ്രാം അനുസരിച്ച് മൊത്തം ശേഷി ഐസിയു, എച്ച്‌ഡിയു, എമർജൻസി, ഐസൊലേഷൻ, ഡയാലിസിസ്, പീഡിയാട്രിക്, മെറ്റേണൽ, മറ്റ് സ്പെഷ്യലിസ്റ്റ് സേവനങ്ങൾ ലഭ്യമാണ് 

@ കിടക്കകളും വേർതിരിച്ചിട്ടുണ്ട് 

എച്ച്ഡിയു, സ്റ്റെപ്പ്-ഡൗൺ പരിചരണത്തിനായി 
തീവ്രപരിചരണ വിഭാഗ കിടക്കകളും 
ഹൈ ഡിപൻഡൻസി യൂണിറ്റ് കിടക്കകൾ
അടിയന്തര, പുനർ-ഉത്തേജന കിടക്കകൾ
സ്റ്റെപ്പ്-ഡൗൺ അല്ലെങ്കിൽ മോണിറ്റേർഡ്-കെയർ കിടക്കകൾ. എന്നിങ്ങനെ കിടക്കകളെ വേർതിരിച്ചിട്ടുണ്ട്.കൂടാതെ 
ഡയാലിസിസ് കിടക്കകൾ,
പീഡിയാട്രിക് ഗുരുതര പരിചരണം;
മാതൃ ഗുരുതര പരിചരണം,
ട്രോമ അല്ലെങ്കിൽ ശസ്ത്രക്രിയാ ഗുരുതര പരിചരണത്തിനായി  ക്ലിനിക്കൽ ക്ലസ്റ്ററുകളായി കിടക്കകൾ പൊതുവെ നന്നായി ക്രമീകരിച്ചിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടാതെ ഐസൊലേഷൻ മുറികളും കെട്ടിടത്തിലുണ്ട്.പോയിന്റ്-ഓഫ്-കെയർ ലബോറട്ടറി സേവനങ്ങൾ;
സ്റ്റാഫ് സപ്പോർട്ട് ഏരിയകൾ,
വൃത്തിയുള്ള യൂട്ടിലിറ്റി മുറികൾ,ഉപകരണ സംഭരണത്തിന് ആവശ്യമായ സംവിധാനം 
 പ്രതേക കാത്തിരിപ്പ് മേഖലകളും ഉണ്ട്.

@ ബെഡുകൾക്ക് അനുസരിച്ചുള്ള സ്റ്റാഫ് പാറ്റേൺ കൂടാതെ വിവിധ സെക്ഷനുകളിലായി 24മണിക്കൂറും സ്പെഷ്യലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യമാകും മൂന്ന് ഷിഫ്റ്റുകളിലായി 15 സ്പെഷ്യലിറ്റി ഡോക്ടർമാർ സേവനത്തിലുണ്ടാകും കൂടാതെ
മെഡിക്കൽ കോളേജിലെ തന്നെ 
 മറ്റ് ഡോക്ടർമാരും ഇവർക്കൊപ്പം ഉണ്ടായിരിക്കും ഒരു ബഡിൽ മൂന്ന് നേഴ്സിംഗ് സ്റ്റാഫുകൾ മൂന്ന് ഷിഫ്റ്റിൽ ജോലി ചെയ്യും കൂടാതെ മറ്റ് നേഴ്സിംഗ് സ്റ്റാഫുകളും ടെക്നീഷ്യൻസ് അടക്കമുള്ളവർ ക്‌ളീനിംഗ് സ്റ്റാഫുകൾ അടക്കം നൂറ്റിയൻപത്
സ്റ്റാഫുകളെയാണ് കൃട്ടിക്കൽ കെയർ യൂണിറ്റിൽ പ്രതീക്ഷിക്കുന്നത്.

ഫോട്ടോ :നിർമ്മാണം പൂർത്തിയായ കൃട്ടിക്കൽ കെയർ യൂണിറ്റ് കെട്ടിടം 
ഫോട്ടോ :ഡോക്ടർ ആഷ.

No comments:

Post a Comment