ചാത്തന്നൂർ : ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ ചാത്തന്നൂർ നിവാസികൾ അനുഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ധാരണയായി.
ഇന്നലെ ബി. ബി. ഗോപകുമാർ ജില്ലാ കളക്ടർ ആനിജൂലതോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്
കഴിഞ്ഞദിവസം ഉണ്ടായ അതിശക്തമായ മഴയിൽ നാശനഷ്ടം ഉണ്ടായ
കടകൾ, വ്യവസായ സ്ഥാപനങ്ങൾ, വീടുകൾ വെള്ളപൊക്കം മൂലം നാശനഷ്ടം വന്ന സ്ഥലങ്ങൾ എന്നിവ നോക്കി കണ്ട് പരിഹാരം ഉണ്ടാക്കാൻ നിർമ്മാണകമ്പനി അധികൃതർക്ക് നിർദ്ദേശം നൽകി.
കഴിഞ്ഞ ചൊവ്വാഴ്ച്ച ഉണ്ടായ മഴയിൽ
ചാത്തന്നൂരിലെ നിരവധി വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിനടിയിൽ ആവുകയും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് ജില്ലാ കലക്ടറും എം എൽ എയും സ്ഥലം സന്ദർശിച്ചത്
വെള്ളക്കെട്ട് പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് വിദഗ്ദരിൽ നിന്നും
സാങ്കേതികമായ ഉപദേശ നിർദ്ദേശങ്ങൾ
സ്വീകരിച്ചു കൊണ്ട് വെള്ളകെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ
തുടർപ്രവർത്തനങ്ങൾ നടത്തും
ദേശീയപാത അതോറിറ്റിയുമായും നിർമ്മാണകമ്പനി അധികൃതരുമായി ആലോചിച്ചു നടപടികൾ കൈകൊള്ളൂമെന്ന് ബി. ബി. ഗോപകുമാർ എം എൽ എയും ജില്ലാ കളക്ടറും
പറഞ്ഞു ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരും പ്രസ്തുത സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നില്ല എന്നത് പരിശോധിക്കുമെന്നും ഇരുവരും പറഞ്ഞു.അസിസ്റ്റന്റ് ക്ളക്ടർ എം. ഉഷ,ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.ദിലീപ്കുമാർ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി, വൈസ് പ്രസിഡന്റ് കവിതദേവി.പി, ചാത്തന്നൂർ പഞ്ചായത്ത് സെക്രട്ടറി ബിനിൽ,
പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയർ
ബിപിൻ വിവിധ രാക്ഷ്ട്രീയപാർട്ടി പ്രതിനിധികൾ,
വ്യാപാരി വ്യവസായ സംഘടന ഭാരവാഹികൾ, പഞ്ചായത്ത് വികസനസമിതി ഭാരവാഹികൾ
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു.
@ ദേശീയപാതയിൽ ഉണ്ടാവുന്ന വെള്ളകെട്ടിന് ശാശ്വതപരിഹാരം ഉണ്ടാവും - ജില്ലാ കളക്ടർ
വെള്ളകെട്ട് ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു.. സമാന രീതിയിൽ മുൻപ് വെള്ളകെട്ട് ഉണ്ടായപ്പോൾ മുൻപോട്ട് വച്ച നിർദ്ദേശങ്ങൾ എല്ലാം നിർമ്മാണകമ്പനി ചെയ്തിട്ടുണ്ട് ഇപ്പോൾ ഉള്ള ന്യുനതകൾ എൻ എച്ച് എ ഐ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി നിർമ്മാണപ്രവർത്തികൾ ഉടൻ തുടങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
@ ജില്ലാ ഭരണകൂടവുമായി ആലോചിച്ച് ശക്തമായ ഇടപെടൽ നടത്തും ബി. ബി. ഗോപകുമാർ എം എൽ എ
ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗം ഉദ്യോഗസ്ഥന്മാരെയും പങ്കെടുപ്പിച്ച് കൊണ്ട് അടിയന്തരയോഗം നേരിട്ട് ചേർന്ന് പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിന് ആവശ്യമായ ശക്തമായ ഇടപെടലുകകൾ നടത്തുമെന്ന് ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു
@ ഓടയുടെ നിർമ്മാണപ്രവർത്തികൾ ഉടൻ തുടങ്ങും -ഒ. മഹേശ്വരി (ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
ദേശീയപാത അതോറിറ്റി ഓട നിർമ്മാണത്തിന് ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന് പണം അനുവദിച്ചിട്ടുണ്ട് അതിന്റെ ടെൻണ്ടർ നടപടികൾ പൂർത്തിയായി വരികയാണ് വരും ദിവസങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങും
@ ഡ്രെയിനേജ് സംവിധാനങ്ങളിലെ തകരാറുകൾ അടിയന്തരമായി പരിഹരിക്കാൻ നടപടി ഉണ്ടാവണം.ജെ. ശശിധരൻ (വ്യാപാരി വ്യവസായ എകോപന സമിതി)
@ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എത്താതിരുന്നതിൽ പ്രതിക്ഷേധം.
ചാത്തന്നൂർ ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുന്ന പ്രദേശം സന്ദർശിച്ച എം എൽ എയ്ക്കും
ജില്ലാ കലക്ടർക്കൊപ്പവും
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എത്താതിരുന്നതിൽ ചാത്തന്നൂർവികസന സമിതി പ്രതിഷേധം രേഖപ്പെടുത്തി.
ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് ചാത്തന്നൂർ ജംഗ്ഷനിലും സമീപത്തുമായി വെള്ളം ഒഴുകിപ്പോകുന്നതിനുണ്ടായിരുന്ന ഡ്രെയിനേജ്കൾ പൂർണ്ണമായി ഒഴിവാക്കി പകരം ജംഗ്ഷനിൽ കനറാ ബാങ്കിന് സമീപം സ്ഥാപിച്ച ഡ്രെയിനേജിനു് മുഴുവൻ വെള്ളത്തെയും ഉൾക്കൊള്ളാൻ കഴിയുന്നില്ലായെന്നതാണ്
വെള്ളക്കെട്ടിന് കാരണമാകുന്ന പ്രധാന ഘടകം.അതുകൊണ്ട് സർവ്വീസ് റോഡുകളിലും പ്രധാനഡ്രെയിനേജിലും എത്തിച്ചേരുന്ന വെള്ളം പൂർണ്ണമായി
തടസ്സമില്ലാതെ ഒഴുക്കി തോട്ടിലേക്കെത്തിക്കുന്നതിന് നടപടികൾ അടിയന്തിരമായി സ്വീകരിക്കുകയാണ് വേണ്ടതെന്ന് ചാത്തന്നൂർ വികസന സമിതി
ആവശ്യപ്പെട്ടു.
No comments:
Post a Comment