Saturday, 10 October 2026

നെടുങ്ങോലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയ നിലയിൽ

മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വികൃതമായി പ്രതിക്ഷേധവുമായി നാട്ടുകാർ.

പരവൂർ : നെടുങ്ങോലം താലൂക്ക് 
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രക്തം വാർന്നോഴുകി 
വികൃതമായ നിലയിൽ നാട്ടുകാർ ആശുപത്രി ഉപരോധിച്ചു മോർച്ചറിയ്ക്ക് റീത്ത് വച്ച് പ്രതിക്ഷേധിച്ചു. കഴിഞ്ഞ 
വ്യാഴാഴ്ച പരവൂർ പെരുമ്പുഴ യക്ഷിക്കാവ് ഭാഗത്ത് കായലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ പെരുമ്പുഴ ചരുവിള വീട്ടിൽ പ്രസന്നകുമാർ(33)ന്റെ മൃതദേഹമാണ്  നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ ശീതികരണ സംവിധാനത്തിലെ തകരാറ് മൂലം അഴുകി വികൃതമായത്.16 മണിക്കൂർ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി
ഇന്നലെ രാവിലെ പുറത്തെടുത്തപ്പോൾ ദുർഗന്ധം അനുഭവപ്പെടുകയും 
മൃതദേഹം ചീർത്ത് വികൃതമായി അഴുകിയ നിലയിലുമായിരുന്നു.തുടർന്ന് ബന്ധുക്കൾ 
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുകയും  പോസ്റ്റ്‌മാർട്ടത്തിന് 
ശേഷം പൂർണ്ണമായും മൂടികെട്ടി വീട്ടിൽ കൊണ്ട് വന്ന്  ബന്ധുക്കൾ സംസ്ക്കാരം നടത്തുകയായിരുന്നു.തുടർന്ന് 
നാട്ടുകാരും ബന്ധുക്കളും ചേർന്ന് താലൂക്ക് ആശുപത്രിയിൽ എത്തി പ്രതിക്ഷേധിച്ചു കൊണ്ട് മോർച്ചറിയ്ക്ക് റീത്ത് സമർപ്പിച്ചു. തുടർന്ന് പരവൂർ പോലീസും ആശുപത്രി അധികൃതരുമായി ഉണ്ടായ ചർച്ചയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന  മെഡിക്കൽ ഓഫിസറുടെ 
ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.2017-ൽ നവീകരണം നടത്തി ഉദ്ഘാടനം ചെയ്ത
മോർച്ചറിയുടെ ഫ്രീസർ സംവിധാനത്തിൽ 
 കൃത്യമായ സർവീസ് ഉണ്ടായിട്ടില്ല അത് കൊണ്ട് തന്നെ പലപ്പോഴും പ്രവർത്തന രഹിതമാവുമെന്നും ആശുപത്രി അധികൃതർ തന്നെ സമ്മതിക്കുന്നു. രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ജോലി ചെയ്യുന്ന ഒരു താത്കാലിക ജീവനക്കാരിയാണ് മോർച്ചറിയുടെ അറ്റന്റർ മറ്റ് സമയങ്ങളിൽ സെക്യുരിറ്റിയാണ് മേൽനോട്ടം നിലവിൽ ഒരു അജ്ഞാത മൃതദേഹമാണ് ഇവിടെ ഫ്രീസറിൽ ഉള്ളത്.
മോർച്ചറിയിലെ ശീതികരണ സംവിധാനത്തിലെ തകരാർ മൂലം 
മൃതദേഹങ്ങൾ സൂക്ഷിക്കാൻ വൻ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്‌ഥയിലാണ് ജനങ്ങൾ  ഒരേ സമയം നാല് മൃതദേഹങ്ങൾ വരെ സൂക്ഷിക്കാൻ സൗകര്യമുള്ളതാണ്  ആശുപത്രിയിലെ മോർച്ചറി.
പരവൂർ, പൂതക്കുളം, ചാത്തന്നൂർ 
മേഖലകളിലെ പാവപ്പെട്ടവരാണ്  ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. മോർച്ചറി തകരാറിലായതോടെ ആശുപത്രിയിൽ എത്തുന്നവരും ജീവനക്കാരുമായി വാക്കേറ്റവും പതിവായിരിക്കുകയാണ്. അറ്റകുറ്റപ്പണികൾ ചെയ്യേണ്ട ഉത്തരവാദിത്തം പരവൂർ മുൻസിപ്പൽ 
ഭരണസമിതിയ്ക്കാണ്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയ ഭരണസമിതിയ്കെതിരെ
ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താലൂക്ക് ആശുപത്രിയിലെ നിലവിലുണ്ടായിരുന്ന ഫ്രീസറുകൾക്ക് കാലപ്പഴക്കമുണ്ടായിരുന്നുവെന്ന വിവരമാണ് പുറത്ത് വരുന്നത്.
എന്നാൽ ഈ മൃതദേഹം സൂക്ഷിച്ചിരുന്നത് തകരാറുകളില്ലാത്ത മൊബൈൽ ഫ്രീസറിലാണെന്നും, പോസ്റ്റ്മോർട്ടത്തിനായി എടുത്തപ്പോൾ താപനില -3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.മരിച്ച പ്രസന്നന്റെ പിതാവ് വിജയകുമാർ 
മാതാവ് സുശീല, സഹോദരങ്ങൾ :പ്രവീൺ, പ്രസാദ്, പ്രസീദ, പ്രതാപ്..
ഫോട്ടോ :മോർച്ചറിയ്ക്ക് മുന്നിൽ റീത്ത് വച്ച് നാട്ടുകാർ.
ഫോട്ടോ :മരിച്ചു പോയ പ്രസന്നകുമാർ 



No comments:

Post a Comment