അപകടത്തിൽ മരിച്ച
എംടെക് വിദ്യാർഥി.വിഷ്‌ണു മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കാരം ഇന്ന്
ചാത്തന്നൂർ :യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ നടന്ന
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എംടെക് വിദ്യാർഥി.
പാരിപ്പള്ളി ജവാഹർ ജംഗ്ഷനിൽ
എം എസ്.നിവാസിൽ മോഹനൻപിള്ള, ബിന്ദുമാലിനി ദമ്പതികളുടെ മകൻ വിഷ്‌ണു മോഹന്റെ (29) മൃതദേഹം നാട്ടിലെത്തിച്ചു
കഴിഞ്ഞ ഏപ്രിൽ 2ന്
ലാത്വിയ തലസ്ഥാനത്ത് വച്ചാണ് അപകടമുണ്ടായത്
താമസ സ്ഥലത്തേക്കു പോകുന്നതിനിടെ കാർ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന്
തലയ്ക്കു മാരകമായി പരിക്കേറ്റ് കോമ സ്റ്റേജിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ആഗസ്റ്റ്, 31നാണ് മരിച്ചത്. മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു ഇന്ന് രാവിലെ 9.30ന് സംസ്കാരം .സഹോദരി :അർച്ചന മോഹൻ.
No comments:
Post a Comment