ചിറക്കര ഡീസന്റ്ജംഗ്ഷനിൽ
കശുവണ്ടി ഫാക്ടറിയ്ക്ക് സമീപമുള്ള
തുളസിധരന്റെ വീട് ആണ് തകർന്നത്. ഇന്നലെ രാവിലെ പത്ത് മണിയോടെ എബി ക്യാഷ്യുസിന്റെ വർഷങ്ങൾ പഴക്കമുള്ള
നാല്പത് അടി ഉയരമുള്ള ചിമ്മിനി കമ്പനി അതികൃതർ കൂറ്റൻ ക്രയിൻ ഉപയോഗിച്ച് പൊളിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ വടം പൊട്ടി വീടിന്റെ മുകളിലേക്ക് പതിക്കുകയായിരുന്നു.ഹുങ്കാര ശബ്ദത്തോടെ വീടിന്റെ മുകളിലേക്ക് ചിമ്മിനി തകർന്ന് വീണതോടെ വീടിനുള്ളിൽ ഉണ്ടായിരുന്ന ചന്ദുലാലും ഭാര്യ ആതിരയും അത്ഭുതകരനായി പുറത്തേക്ക് ഓടി
രക്ഷപ്പെടുകയായിരുന്നു.പാരിപ്പള്ളി പോലിസ് സ്ഥലതെത്തി മേൽനടപടികൾ സ്വീകരിച്ചു ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്കൃഷ്ണനും വൈസ്പ്രസിഡന്റ് രമ്യയും സംഭവസ്ഥലം സന്ദർശിച്ചു.
ഫോട്ടോ : ചിമ്മിനി
വീടിന് മുകളിൽ വീണ് വീട് തകർന്ന് കിടക്കുന്നു.
No comments:
Post a Comment