കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഹെല്പ് ഡെസ്കിന്റെ
പ്രവർത്തനം നിർത്തി വയ്പ്പിച്ചു കുടുംബശ്രീ ജീവനക്കാരെ പറഞ്ഞു വിട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിക്ഷേധിച്ചു കൊണ്ട് ബിജെപി അംഗങ്ങൾ പഞ്ചായത്ത് കാര്യാലത്തിന് മുന്നിൽ പ്രതിക്ഷേധിച്ചു. കഴിഞ്ഞ പതിനൊന്ന് വർഷമായി പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിച്ചു വന്ന ഹെല്പ് ഡെസ്കിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി
അടുത്തിടെ ഒരു ഭരണകക്ഷി അംഗവുമായിട്ടുള്ള വാക്ക് തർക്കത്തെ തുടർന്ന് ഉണ്ടായ
അഭിപ്രായവ്യത്യാസത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോലി മതിയാക്കി പുറത്ത് പോകാൻ ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് ഇന്നലെ ഹെല്പ് ഡെസ്കിന്റെ പ്രവർത്തനം തടസ്സപ്പെട്ടതിനെ തുടർന്ന് ഇന്നലെ
രാവിലെ 11മണിയോടെ ബിജെപി അംഗങ്ങൾ പ്രതിക്ഷേധവുമായി രംഗത്ത് എത്തിയത് പഞ്ചായത്തിന്റെ പ്രവർത്തനം തടസപ്പെടുത്താതെ സമാധാനപരമായി സമരം തുടരുന്നതിനിടയിൽ
പഞ്ചായത്ത് പ്രസിഡന്റ് പോലിസിനെ വിളിച്ചുവെങ്കിലും പോലിസ് അംഗങ്ങളെ അറസ്റ്റ് ചെയ്യാൻ കൂട്ടാക്കിയില്ല പോലിസ് അനുനയ ചർച്ച നടത്തിയെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് ഒ. മഹേശ്വരി ഇടത്
ഹെല്പ് ഡസ്ക് അടച്ചുപൂട്ടിയ
നിലപാടിൽ ഉറച്ചു നിന്നതോടെ പ്രതിക്ഷേധം ശക്തമായി വൈകുന്നേരം അഞ്ചു മണിയോടെ ബിജെപി പ്രതിക്ഷേധം അവസാനിപ്പിക്കുകയായിരുന്നു.ഹെല്പ് ഡെസ്കിൽ രാഷ്ട്രിയം കലർത്തി ഇടതു അനുഭാവികളെ വച്ച് പ്രവർത്തനം ആരംഭിച്ചാൽ ശക്തമായ സമരവുമായി ബിജെപി മുന്നോട്ട് പോകുമെന്ന് ബിജെപി പാർലമെന്ററി പാർടി ലീഡർ കളിയാക്കുളം ഉണ്ണി പറഞ്ഞു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ.ആർ, ശ്യാം മീനാട്, ഷീജ.എ, ശ്രീകുമാർ, ദിനേശ് എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണം -ബി ജെ പി
കുടുംബശ്രീ സംരംഭങ്ങൾ രാഷ്ട്രീയവത്കരിച്ച് കൊണ്ട്
ഹെൽപ്ഡെസ്ക്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പിൻവലിക്കുകയും പഞ്ചായത്തിൽ ദൈനംദിനം ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ കഴിവില്ലാത്ത ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി ലീഡർ കളിയാക്കുളം ഉണ്ണി ആവശ്യപ്പെട്ടു. ദൈനംദിനകാര്യങ്ങൾക്ക് പോലും സിപിഎം ഓഫിസിലേക്കും സിപിഎകാരായ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരെയും വിളിച്ചു അഭിപ്രായം ചോദിച്ചു തീരുമാനം എടുക്കുന്ന നിലപാട് ഇല്ലാത്ത പഞ്ചായത്ത് പ്രസിഡന്റ് ആ സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ലെന്നും കളിയാക്കുളം ഉണ്ണി പറഞ്ഞു.
No comments:
Post a Comment