പരവൂർ ഒരുങ്ങുന്നു ബി. ബി. ഗോപകുമാർ എം എൽ എയുടെ നേത്രത്വത്തിൽ അവലോകനയോഗം നടത്തി.
പരവൂർ : പരവൂരിലെ കർക്കിടക വാവുബലി അനുഷ്ഠാന കേന്ദ്രങ്ങളിൽ ബലിതർപ്പണം സുഗമമായ രീതിയിൽ നടത്തുന്നതിനായി
ബി.ബി. ഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.ബുധനാഴ്ച നടക്കുന്ന കർക്കിടക വാവുബലിക്ക് പരവൂരിലെ വിവിധ ക്ഷേത്രങ്ങളിൽ എത്തുന്ന ആയിരക്കണക്കിന് ആളുകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആണ് പൂർത്തിയാകുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ക്ഷേത്രങ്ങളുടെ
ഭരണസമിതികളും പരവൂർ
മുനിസിപ്പാലിറ്റിയും വിവിധ സർക്കാർ വകുപ്പുകളും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഭക്തർ
ക്ഷേത്രങ്ങളിൽ ഭക്തർക്ക് പിതൃതർപ്പണം നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായാതായി പനമൂട്ടിൽ
ക്ഷേത്രത്തിന്റെ ഭാരവാഹികൾ പറഞ്ഞു.
ഒരേ സമയം 500 ഓളം പേർക്ക്
ബലിതർപ്പണം ചെയ്യാനുള്ള
ഒരു താൽക്കാലിക പന്തൽ സജ്ജീ കരിച്ചിരിച്ചിട്ടുണ്ട്. പ്രഭാതഭക്ഷണവും ലഘുഭഷണവും ചുക്ക് കാപ്പി അടക്കമുള്ള എല്ലാം സജജീകരിച്ചിട്ടുണ്ട്
അടിയന്തര പ്രതികരണങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും
പോലിസ് സ്റ്റേഷനിൽ
സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ പ്രധാന വാവു ബാലി കേന്ദ്രങ്ങളിലും മതിയായ മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.പരവൂരിൽ
പൊഴിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററും നെടുങ്ങോലം താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ
സേവനങ്ങൾ ഏകോപിപ്പിക്കും. സേവഭാരതിയുടെ പ്രതേക ആംബുലൻസുകൾ അടക്കമുള്ള
മെഡിക്കൽ സേവനങ്ങളും ലഭ്യമാക്കും.
കടൽക്ഷോഭം രൂക്ഷമായതിനാൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് കടൽ ത്തീരത്ത് അധിക സുരക്ഷാ ഗാർഡുകളെ
വിന്യസിക്കും. എക്സൈസ്,കെഎസ്ഇബി
വകുപ്പുകൾ,പൊലീസ്,ഫയർ ആൻഡ് റെസ്‌ക്യൂ സർവീസുകൾ ഏകോപിപ്പിക്കുന്നതിനും കൺട്രോൾ റൂമുകളിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി അധിക വിളക്കുകൾ സ്ഥാപിക്കുന്നതിനും ഭക്തർക്കായി താൽക്കാലിക ടോയ്ലറ്റുകൾ സ്ഥാപിക്കുന്നതിനുമായി പരവൂർ മുനിസിപ്പാലിറ്റി പ്രത്യേക ക്ലീനിംഗ് ഡ്രൈവുകൾ നടത്തുകയാണ്.തിരക്ക് കൂടുതലായി അനുഭവപ്പെടുന്ന പ്രദേശങ്ങ ളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ സംഘനകളും മുൻസിപ്പാലിറ്റിയും
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നതിനായി ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് പോലിസ് പറഞ്ഞു.ബി. ബി. ഗോപകുമാർ എം എൽ എയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, ക്ഷേത്രങ്ങളുടെ ഭാരവാഹികളും സന്നദ്ധസംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു.
No comments:
Post a Comment