ശ്രീനാരായണ ഗുരുദേവൻ ലോകത്തിന് പറഞ്ഞുതന്നത് വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണ് - ബി.ബി. ഗോപകുമാർ എം എൽ എ
ചാത്തന്നൂർ : ശ്രീനാരായണ
ഗുരുദേവൻ തന്റെ അനുപമമായ ജീവിതം കൊണ്ട് ലോകത്തിന് പറഞ്ഞുതന്നത്
വിശ്വമാനവികതയുടെ ദർശനവും സന്ദേശങ്ങളുമാണെന്ന് ബി.ബി. ഗോപകുമാർ എം എൽ എ പറഞ്ഞു
ചാത്തന്നൂർ എസ് എൻ ഡി പി യൂണിയൻ സംഘടിപ്പിച്ച ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.
ഗുരുദർശനം ഇന്നത്തെ മാത്രമല്ല ഏത് കാലത്തെയും ലോകത്തിനും മനുഷ്യകുല ത്തിനും പരമശാന്തിയുടെ തീർത്ഥവും അഭ്യന്നതിയുടെ അതിവിശിഷ്ടവും ശ്രേഷ്ഠവുമായ വെളിച്ചവുമാണ്.
ഏത് ഇരുട്ടത്തിരുന്നാലും അവനവനിലുള്ള അറിവിൻറെ വെളിവിനെ ഇരുട്ടുബാധിക്കു കയില്ലെന്നതുപോലെ ഗുരുദർശനത്തിന്റെ ഉൾവെളിച്ചമെന്നും അദ്ദേഹം പറഞ്ഞു
എവിടെയൊക്കെയാണോ മനുഷ്യത്വത്തിനും മാനവികതയ്ക്കും സ്വാതന്ത്ര്യത്തിനും അപ ചയം ഉണ്ടാകുന്നത്അവിടെയൊക്കെ മനുഷ്യർ തരംതിരിക്കപ്പെട്ടം. അല്ലെങ്കിൽ പാർശ്വവത്കരിക്കപ്പെടും. ഈ വിധമുള്ള വേർപിരിക്കലുകളിൽ നിന്നും അഥവാ
വേർതിരിക്കലുകളിൽനിന്നുമാണല്ലോ ലോകത്ത് എല്ലാ കലഹങ്ങളും വൈരങ്ങളും ഉച്ചനീചത്വങ്ങളും വിവേചനങ്ങളുമെല്ലാം ഉണ്ടായിട്ടുള്ളത്. അതിന്റെയെല്ലാം അതിജീവന മന്ത്രമാണ് ആർഷ ഭാരതം ലോക സമക്ഷം അവതരിപ്പിച്ചിട്ടുള്ള വ സുധൈവകുടുംബകം എന്ന മഹിതമായ ദർശനം.ഗുരുവിന്റെ സമദർശനത്തിന്റെ ഏറ്റവും ആധുനികവും മാനവികവും ഹൃദ്യവുമായഭാഷ്യമാണ് ഗുരുദേവന്റെ ഒരു ജാതി, ഒരുമതം, ഒരുദൈവം മനുഷ്യന് എന്ന വിശ്വസന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. തോട്ടം ഭുവനേന്ദ്രൻനായർ മുഖ്യപ്രഭാഷണം നടത്തി,
യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജീവ് അദ്ധ്യക്ഷത വഹിച്ചു. എസ് എൻ
പോളിടെക്‌നിക് പ്രിൻസിപ്പാൾ
വി. സന്ദീപ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു. എസ് എൻ കോളേജ് പ്രിൻസിപ്പാൾ
ഡോ. ഹരിലക്ഷ്മി. വി.എസ്,
കൊട്ടിയം എസ് എൻ ഐ ടി സി പ്രിൻസിപ്പാൾ എസ്. കനകജ, എസ് എൻ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ
ബി. രശ്മി, യൂണിയൻ കൗൺസിലർമാരായ
പി. സോമരാജൻ, കെ. സുജയ്കുമാർ,
ആർ. ഗാന്ധി, കെ. ചിത്രാംഗദൻ, ആർ. ഷാജി,വി. പ്രശാന്ത്,
വനിതാസംഘം, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ചിത്രാ മോഹൻദാസ്,
സെക്രട്ടറി ബീനാ പ്രശാന്ത്,
പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് ജയതിലക്, സെക്രട്ടറി ഉദയ കുമാർ എന്നിവർ സംസാരിച്ചു
യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ
സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ നന്ദിയും പറഞ്ഞു.
ഫോട്ടോ :ബി.ബി.ഗോപകുമാർ എം എൽ എ ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
No comments:
Post a Comment