ഹെല്പ് ഡെസ്ക് യൂണിറ്റിന് അപേക്ഷ ക്ഷണിച്ചു
ചാത്തന്നൂർ : ചാത്തന്നൂർ പഞ്ചായത്തിൽ
ഹെല്പ് ഡെസ്ക് പുന:സ്ഥാപിക്കാൻ ബിജെപി നടത്തി വന്ന സമരം വിജയിച്ചു പുതിയ ഹെല്പ് ഡെസ്ക് യൂണിറ്റിന്റെ പ്രവർത്തനത്തിനായി കുടുംബശ്രീയിൽ നിന്നും അപേക്ഷ ക്ഷണിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
രാക്ഷ്ട്രീയ ലക്ഷ്യം വച്ച് ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ
കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഹെല്പ് ഡെസ്കിന്റെ
പ്രവർത്തനം നിർത്തി വയ്പ്പിച്ചു കുടുംബശ്രീ ജീവനക്കാരെ പറഞ്ഞു വിട്ട പഞ്ചായത്ത് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിക്ഷേധിച്ചു കൊണ്ട് ബിജെപി അംഗങ്ങൾ പഞ്ചായത്ത് കാര്യാലത്തിന് മുന്നിൽ പ്രതിക്ഷേധം നടത്തി വരവേയാണ് ഹെല്പ് ഡെസ്ക് നടത്തുന്നതിനുള്ള അപേക്ഷയുമായി പഞ്ചായത്ത് രംഗതെത്തിയത് ഇതോടെ
ഹെല്പ് ഡെസ്കിൽ രാഷ്ട്രിയം കലർത്തി ഇടതു അനുഭാവികളെ വച്ച് പ്രവർത്തനം
നടത്താനുള്ള പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിയുടെ നീക്കമാണ് ബിജെപിയുടെ പ്രതിഷേധം മൂലം ഇല്ലാതായത്. ഇത് ബിജെപിയുടെ സമരവിജയം ആണെന്ന്
ബിജെപി പാർലമെന്ററി പാർടി ലീഡർ കളിയാക്കുളം ഉണ്ണി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീജ.ആർ, ശ്യാം മീനാട്, ഷീജ.എ, ശ്രീകുമാർ, ദിനേശ്,ജയപ്രിയ
എന്നിവർ
@ ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഹെല്പ് ഡെസ്കിന് നേതൃത്വം നൽകി ബിജെപി അംഗങ്ങൾ.
പ്രവർത്തനം നിലച്ച ഹെല്പ് ഡെസ്കിന്റെ പ്രവർത്തനം ഇന്നലെ
ബിജെപി അംഗങ്ങളായ ഷീജ. ആറും, ഷീജ എയും ചേർന്ന് ഏറ്റെടുക്കുകയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തിയവരെ ഇരുവരും ചേർന്ന് അപേക്ഷ എഴുതി കൊടുത്ത് ജനങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുത്തതോടെ പലരും ഓടിയെത്തി ഇതിനിടയിൽ ബിജെപിയുടെ മറ്റ് അംഗങ്ങളും പ്രവർത്തകരും സ്ഥലതെത്തി ഇരുവർക്കും പിന്തുണ കൊടുത്തതോടെ പഞ്ചായത്ത് കാര്യാലയത്തിനും ജീവൻ വച്ച് പ്രവർത്തനം സുഗമമായി മാറി പുതിയ ഹെല്പ് ഡെസ്കിന്റെ പ്രവർത്തനം ആരംഭിക്കുന്നത് വരെ ഇരുവരും ഹെല്പ് ഡെസ്കിൽ ഉണ്ടാകുമെന്ന് ഇരു മെമ്പർമാരും ജന്മഭൂമിയോട് പറഞ്ഞു.
ഫോട്ടോ : ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഹെല്പ് ഡെസ്കിന് നേതൃത്വം നൽകുന്ന ബിജെപി അംഗങ്ങൾ.
No comments:
Post a Comment