അവഗണന ചൂണ്ടികാട്ടിയതോടെയാണ്
പ്രശ്നങ്ങൾക്ക് തുടക്കമായാത്.പ്രധാനമന്ത്രിയും എം എൽ എ യും മന്ത്രിയും നിങ്ങളുടെ ആയിരുന്നാലും നഗരസഭയിൽ എന്ത് നടപ്പാക്കണം നഗരസഭയോഗങ്ങളിൽ ആരെ വിളിക്കണം എന്ന് ചെയർപേഴ്സൺ തീരുമാനിക്കുമെന്ന് പറഞ്ഞതോടെ പ്രതിപക്ഷ അംഗങ്ങളോട് മര്യാദ വിട്ടുള്ള സംസാരിച്ചതോടെ ബിജെപി അംഗങ്ങൾ പ്രതിക്ഷേധവുമായി കൗൺസിൽ യോഗം ബഹീഷ്കരിച്ചു പുറത്തിറങ്ങി പ്രതിക്ഷേധമുയർത്തിയതോടെ നഗരസഭ സംഘർഷഭരിതമായി തുടർന്ന് ബിജെപി അംഗങ്ങൾ നഗരസഭ കവാടത്തിൽ നിലയുറപ്പിച്ചു പ്രതിക്ഷേധിച്ചു.
പ്രതിക്ഷേധസമരം പാർലമെന്ററി പാർട്ടി ലീഡർ പ്രദീപ്. ജി. കുറുമണ്ടൽ ഉദ്ഘാടനം ചെയ്തു സ്വർണ്ണമ്മസുരേഷ്, ഷീലസുനിൽ, അഡ്വ.അജിമോൾ, വിഷ്‌ണു.വി. എസ് എന്നിവർ നേതൃത്വം നൽകി.
@ മുൻസിപ്പൽ കൗൺസിലർമാരോട് ധാർഷ്ട്യത്തോടെ പെരുമാറുന്ന നഗരസഭ ചെയർപേഴ്സണിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല -ബിജെപി
മുൻസിപ്പൽ കൗൺസിലർമാരോട് ധാർഷ്ട്യത്തോടെ പെരുമാറുന്ന നഗരസഭ ചെയർപേഴ്സണിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലായെന്ന്
ബിജെപി പാർലമെന്ററി ലീഡർ പ്രദീപ്. ജി. കുറുമണ്ടൽ പറഞ്ഞു. പാർലമെന്ററി രംഗത്തെ മര്യാദ മറന്ന് കൊണ്ട് നഗരസഭയിലെ പ്രധാന പ്രതിപക്ഷമായ ബിജെപിയെ അകറ്റി നിർത്തി മുന്നോട്ട് പോകാൻ ശ്രമിച്ചാൽ ശക്തമായ സമരവുമായി ബിജെപി രംഗത്തിറങ്ങും.
കേട്ടുകേൾവിയും സമാനതകളുമില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി എൽഡിഎഫ് നേതൃത്വം കൊടുക്കുന്ന ഭരണസമിതി നഗരസഭയെ
തകർക്കുകയാണ്. നഗരസഭയിലെ
എല്ലാ ഡിപ്പാർട്ട് മെന്റുകളും
വകുപ്പുകളും പൂർണ പരാജയമാണ്. നഗരസഭ റോഡുകൾ തകർന്ന് കിടക്കുന്നു തെരുവ് വിളക്കുകൾ കത്തുന്നില്ല തെരുവോരങ്ങളിൽ നായകൾ പെറ്റ് പെരുകുന്നു എന്നിട്ടും നടപടിയെടുക്കാൻ
ചെയർപേഴ്സൺ തയ്യാറാകുന്നില്ല
ഇടതു മുന്നണി നേതൃത്വം കൊടുക്കുന്ന
ഭരണത്തിൽ ജനങ്ങൾക്കു വിശ്വാസമില്ലാതായി. അഴിമതി നടത്താൻ മാത്രമായി പദ്ധതികൾ ആവിഷ്കരിക്കുന്നു എന്നിട്ടും
കോൺഗ്രസ് മൗനം പാലിക്കുന്നതു ദുരൂഹമാണ് കോൺഗ്രസ് മൗനം വെടിയണമെന്നും പ്രദീപ്. ജി. കുറുമണ്ടൽ പറഞ്ഞു.
ഫോട്ടോ :പരവൂർ നഗരസഭകവാടത്തിൽ ബിജെപി കൗൺസിലർമാർ പ്രഗിക്ഷേധിക്കുന്നു.
No comments:
Post a Comment