വലിയ ശബ്ദത്തിടെ വീട്ടിൽ നിന്നും തീ ആളിപടരുന്നത് കണ്ട് നാട്ടുകാരും അയൽവാസികളും ഓടികൂടി
രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വീടിനകത്തേക്ക് കയറാൻ കഴിഞ്ഞില്ല. വീട് അകത്ത്പൂട്ടിയിരിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ പോലീസിനെയും ഫയർഫോഴ്സിനെയും അറിയിക്കുകയും പരവൂരിൽ നിന്നും ഫയർഫോഴ്സ് എത്തി തീയ്യണയ്ക്കുകയായിരുന്നു അപ്പോഴേക്കും മൃതദേഹങ്ങൾ പൂർണ്ണമായും കത്തികരിഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ് ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ പുത്തൻകുളം - ഊന്നിൻമൂട് റോഡിൽ തലകുളത്തിന് സമീപം
മകളുടെ വീട്ടിൽ താമസിക്കുന്ന മാതാവിന്റെ അടുത്തേക്ക് കാറിൽ ശിവദാസൻ എത്തി വീടിനുള്ളിൽ കയറി വീട് പൂട്ടിയ ശേഷം ഗ്യാസ് തുറന്ന് വിട്ട് കെമിക്കൽവെള്ളം ഉപയോഗിച്ച് തീകൊളുത്തിയതാവാം എന്ന സംശയത്തിലാണ് പോലിസ്.ഐ എൻ എ പെൻഷൻ കിട്ടുന്ന മാതാവുമായും സഹോദരങ്ങളുമായും മറ്റും
സാമ്പത്തികം വീതം വയ്ക്കുന്നത് സംമ്പന്ധിച്ചുള്ള തർക്കങ്ങൾ നിലനിൽക്കുന്നതായും മറ്റ് വിഷയങ്ങൾ ഉണ്ടോയെന്നും പോലിസ് അന്വേഷണം നടത്തി വരികയാണ് ഒപ്പം തന്നെ
തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായ വിവരവും പോലീസിന്
ലഭിച്ചിട്ടില്ല. ഫോറൻസിക് വിദഗ്ദർ സ്ഥലത്ത് ശാസ്ത്രീയ പരിശോധനയുൾപ്പെടെ പൂർത്തിയായാലെ തീകൊളുത്താൻ ഉപയോഗിച്ച രാസവസ്തുക്കൾ
കണ്ടെത്താനാവൂ എന്ന് പൊലീസ് അറിയിച്ചു. പരവൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു മൃതദേഹങ്ങൾ
നെടുങ്ങോലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഇന്ന് പോസ്റ്റ്‌മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും
ശിവദാസന്റെ ഭാര്യ സുഗന്ധി മക്കൾ:, സുജിത്,സുജിമോൾ.
മരിച്ച തങ്കമ്മയുടെ മക്കൾ :പരേതരായ ശിവദാസൻ(പരേതൻ), സദാശിവൻ(പരേതൻ),
പ്രസന്ന,അശോകൻ, പ്രഭ,പ്രദീപ്
No comments:
Post a Comment