Saturday, 22 August 2026

ചാത്തന്നൂരിൽ മോക്ഷണ പരമ്പര രാത്രികാല പെട്രോളിംഗ് ശക്തമാക്കണം

ചാത്തന്നൂരിൽ മോക്ഷണ പരമ്പര  രാത്രികാല പെട്രോളിംഗ് ശക്തമാക്കണം 

ചാത്തന്നൂർ ::  ചാത്തന്നൂരിൽ മോക്ഷണ പരമ്പര രാത്രികാല പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അവസാനമായി 
ഇന്നലെ പുലർച്ചെ ചാത്തന്നൂർ മീനാട് പാലമൂട് മീനാട് കിഴക്ക് ഭാഗങ്ങളിൽ നാലോളം വീടുകളിൽ മോക്ഷണം നടന്നു 
കൊല്ലാക്കുഴി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വീട്ട് മുറ്റത്ത് ലോക്ക് ചെയ്തു വച്ചിരുന്ന ബൈക്ക് പൂട്ട് തകർത്ത് കൊണ്ട് പോയി വീടുകളിലും മോക്ഷണം നടത്തി. കഴിഞ്ഞ ഒരു മാസകാലമായി നിരവധി 
ക്ഷേത്രങ്ങളിലും റോഡ് സൈഡിലിരിക്കുന്ന 
 വഞ്ചികളും തകർത്തു മോക്ഷണ സംഘങ്ങൾ. കഴിഞ്ഞദിവസം ചാത്തന്നൂർ മീനാട് പാലമുക്ക് മാടൻനട കൃഷ്ണ ആൽത്തറയ്ക്കു മുന്നിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം കവർന്നതാണ് ഒടുവിലത്തെ സംഭവം. അഞ്ചോളം കടകളുടെ പൂട്ടുകൾ തകർത്ത് മോക്ഷണം നടത്തി. ആളില്ലാത്ത വീടുകൾ മുൻകൂട്ടി നിരീക്ഷിച്ചാണ് മോഷ്ടാക്കൾ പദ്ധതി തയ്യാറാക്കുന്നത്  എന്ന് 
മോക്ഷണത്തിന്റെ സ്വഭാവരീതിയിൽ മനസ്സിലാകുന്നുണ്ട് 
ചാത്തന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുമുക്കിനു സമീപം രണ്ട് വീടുകൾ പൂർണമായും തകർത്ത് വയറിങ് സാമഗ്രിക ളും പ്ലംബിങ് ഉപകരണങ്ങളും വീട്ടുപകരണങ്ങളും മോഷ്ടിച്ചിരുന്നു.
സമാനരീതിയിൽ കല്ലുവാതുക്കലിലെ ഒരു വീട്ടിലും സമാനരീതിയിൽ മോക്ഷണം നടന്നിട്ടുണ്ട്. ആളില്ലാത്ത് വീടുകളിൽ ക്യാമ്പ് ചെയ്തു വയറിംഗ് ഉപകരണങ്ങളും പ്ലമ്പിങ്ങ് സാധനങ്ങളും കടത്തിയിട്ടും ഒരാളെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത് ഒന്നിലധികം പ്രതികൾ ഉണ്ടെന്ന് പോലിസ് പറയുമ്പോഴും ബാക്കി പ്രതികളെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല.പാരിപ്പള്ളി കുളമടയിലടക്കം നടന്ന മോക്ഷണങ്ങൾക്ക് സി സി ടി വി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിന് ആയിട്ടില്ല. 
ഓണകാലമായതോടെ 
ദിനംപ്രതി ചെറുതും വലുതുമായ മോക്ഷണങ്ങൾ നടക്കുകയാണ്. ഉൾപ്രദേശങ്ങളിൽ കയറാതെ 
 പ്രധാനപാതയോരങ്ങളിലും പാതകളോട് ചേർന്നഇടവഴികളിലുമുള്ള വീടുകൾ തിരഞ്ഞെടുത്താണ് മോക്ഷണം നടക്കുന്നത്. ഓണകാലമായതോടെ 
രാത്രികാല പോലീസ് പട്രോളിങ്  പേരിനുമാത്രമായി ചുരുങ്ങിയതാണ് കവർച്ചക്കാർക്കു തുണയാകുന്നത്. തുടർച്ചയായി മോഷണങ്ങൾ നടന്നിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭി ക്കാത്തത് നാട്ടുകാരിൽ ആശങ്ക പടർത്തുന്നുണ്ട്. രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും മോഷ്ടാക്കളെ ഉടൻ പിടി കൂടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

@ പോലിസ് പരിശോധന ഊർജിതം 

ആൾത്താമസമില്ലാത്ത വീടുകൾ കള്ളന്മാരുടെ നിരീക്ഷണത്തിലാണെങ്കിലും കള്ളന്മാരെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾക്ക് ശക്‌തി പോരാ എന്ന് അടുത്തിടെ നടന്ന  മോക്ഷണ പരമ്പരയിൽ നിന്നും വ്യക്തമാകുന്നു. ആദ്യ മോഷണം നടന്ന ശേഷം അന്വേഷണം തുടരുന്നതിനിടയിലാണ് ആൾ താമസമില്ലാത്ത വീടുകളിൽ വീണ്ടും വീണ്ടും മോക്ഷണം നടക്കുന്നത്.നിരീക്ഷണ ക്യാമറ ഉണ്ടായിരുന്ന വീടുകളിൽ അത് പ്രവർത്തിക്കാതിരുന്നതും സമീപത്തെ ക്യാമറകളിൽ നിന്ന് മോഷ്ടാക്കളെ കുറിച്ച് മതിയായ സൂചന ലഭിക്കാഞ്ഞതും പൊലീസിനു വെല്ലുവിളിയായിട്ടുണ്ട്. ഇനി ശാസ്ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ മാത്രമേ അനേഷണം മുന്നോട്ടു പോകുകയുള്ളൂ. അടച്ചിട്ടിരിക്കുന്നതും ആൾ താമസമില്ലാത്തതുമായ വീടുകളിൽ മുൻകൂട്ടി നിരീക്ഷണം നടത്തിയ ശേഷമാണ് മോഷണം നടത്തുന്നതെന്നും വ്യക്‌തമായിട്ടുണ്ട്. മോഷണം നടന്ന വീടുകളിൽ  മോഷ്ടാക്കൾ ഏറെ സമയം വീട്ടിൽ തങ്ങിയതായി സൂചന ലഭിച്ചിട്ടുണ്ട്.
 മോഷണം നടന്ന ശേഷം പ്രാദേശികമായ ചെറിയ മോഷ്ടാക്കൾക്കു നേരെയും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രധാന റോഡരികിൽ തന്നെ മോഷണങ്ങൾ ആവർത്തിച്ചതോടെ വമ്പൻമാരായ മോഷ്ടാക്കളാണ് പിന്നിലെന്ന സംശയവും ബലപ്പെടുന്നു. സംഘം ചേർന്നുള്ള മോഷണമെന്നും സംശയിക്കുന്നുണ്ട്.
മോഷണവും മോഷണ ശ്രമവും നടന്ന വീടുകളിൽ അടുക്കള വാതിലും പ്രധാന വാതിലും പൊളിച്ച നിലയിലായിരുന്നു. അലമാരകളുടെ പൂട്ടുകൾ തകർത്ത് ഏറെ സമയം ചെലവഴിച്ച് സാധന സാമഗ്രികൾ വാരിവലിച്ചിട്ട് പരിശോധന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ആളുകളുടെ ശ്രദ്ധ പതിയാത്ത വീടുകൾ കണ്ടുപിടിച്ചാണ് മോഷണം. മോഷണ ശ്രമം വർധിക്കുന്നതിനാൽ പൊലീസ് പട്രോളിങ് ഊർജിതമാക്കിയിട്ടുണ്ട്.പൊലീസ് സ്റ്റേഷനിലെ അംഗബലക്കുറവും പൊലീസ് പട്രോളിങ്ങിനെയും അന്വേഷണത്തെയും ബാധിക്കുന്നുണ്ട്. 


No comments:

Post a Comment