Monday, 3 August 2026

ക്വയിലോൺ മല്ലൂ സോൾജിയേഴ്സ്കാർഗിൽ വിജയ് ദിവസ് ആചരിച്ചു

ക്വയിലോൺ മല്ലൂ സോൾജിയേഴ്സ്
കാർഗിൽ വിജയ് ദിവസ് ആചരിച്ചു

കൊല്ലം: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരെ അനുസ്മരിച്ച് 'കാർഗിൽ വിജയ് ദിവസ്' ദിനത്തിൽ കൊല്ലം ജില്ല സൈനിക കൂട്ടായ്മയായ  ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.
 പത്തനാപുരം നെടുവന്നൂരിലെ കാർഗിൽ യുദ്ധവീരനും വീരചക്ര ജേതാവുമായ സജീവ് ഗോപാലപിള്ളയുടെയും 
രജി.പി യുടെയും സ്മൃതിമണ്ഡപങ്ങളിൽ 
 പുഷ്പാർപ്പണം നടത്തുകയും അനുസ്മരണയോഗം നടത്തുകയും ചെയ്തു തുടർന്ന് സജീവ് ഗോപാലപിള്ളയുടെ  ഭവനം സന്ദർശിച്ച് മാതാവ് കുട്ടിയമ്മയെ പൊന്നാട അണിയിച്ചു, ഓണക്കോടി സമ്മാനച്ചു 
ചടങ്ങിൽ പത്തനാപുരം എം.എൽ.എ ജ്യോതികുമാർ ചാമക്കാല മുഖ്യാതിഥിയായി.തുടർന്ന് കാർഗിൽ യുദ്ധവീരനായ ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് അംഗങ്ങൾ പുഷ്പാർപ്പണം നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. ചടങ്ങിൽ ക്വയിലോൺ മല്ലൂ സോൾജിയേഴ്സ് പ്രസിഡന്റ് കിഷോർ അതിജീവൻ, വൈസ് പ്രസിഡന്റ്‌ രാഹുൽ കോട്ടവട്ടം, സെക്രട്ടറി ശ്യാം കടയ്ക്കൽ, ട്രഷറർ അനീഷ് ഫിലിപ്പ്, കോ-ഓർഡിനേഷൻ കമ്മിറ്റി ഹെഡ് വിനോദ് കടയ്ക്കൽ എന്നിവർ നേതൃത്വം നൽകി 

No comments:

Post a Comment