ഗുരുതരക്രമക്കേടുകൾ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കുടുംബശ്രീ അംഗങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്തു കൊണ്ട് അംഗങ്ങൾ അറിയാതെ ലോൺ എടുക്കുകയും.
ഒന്നിലധികം പേപ്പറിൽ ഒതുങ്ങുന്ന
വ്യാജകുടുംബശ്രീ യൂണിറ്റുകൾ വഴി
സബ്സിഡി ഉൾപ്പടെയുള്ള
കുടുംബശ്രീ ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ഉൾപ്പടെയുള്ള നിരവധി ക്രമകേടുകൾ നടന്നിട്ടും അതിന്മേൽ
കുടുംബശ്രീ അംഗങ്ങൾ
പരാതികൾ കൊടുത്തിട്ടും നാളിതുവരെ അന്വേഷണം ഉണ്ടായിട്ടില്ല എന്നാണ് അംഗങ്ങളുടെ പരാതി. പ്രായമായ
വിരൽ പതിപ്പിക്കുന്ന
അമ്മമാരുടെ പേരിലും മരിച്ചു പോയവരുടെ പേരിലും ഇപ്പോഴും കുടുംബശ്രീ യൂണിറ്റുകൾ പ്രവർത്തിക്കുകയും അത് വഴി ലോൺ ഉണ്ടെന്നും ലോൺ രേഖകൾ പരിശോധിക്കുന്ന വിവിധ ബാങ്ക് ഉദ്യോഗസ്ഥർ കുടുംബശ്രീയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടും രാക്ഷ്ട്രീയ ഇടപെടലിൽ പരാതികൾ അട്ടിമറിയ്ക്കുകയായിരുന്നു. ചാത്തന്നൂർ പഞ്ചായത്തിലെ ഒരു കുടുംബശ്രീ യൂണിറ്റിലെ ഏഴ് അംഗങ്ങളിൽ
ആറ് അംഗങ്ങൾ രണ്ട് വർഷം മുൻപ് യൂണിറ്റിൽ നിന്നും പിന്മാറിയതായി കുടുംബശ്രീ മിഷന് കത്ത് നൽകിയിട്ടും ആ യൂണിറ്റ് മരവിപ്പിക്കാതെ അംഗങ്ങളുടെ ആധാർ കാർഡിന്റെ കോപ്പി
അടക്കമുള്ള രേഖകൾ ദുരുപയോഗം ചെയ്തു രണ്ടര ലക്ഷം രൂപ ലോൺ എടുക്കുകയും അത് ദുരുപയോഗം ചെയ്ത് യൂണിറ്റ് പ്രസിഡന്റ് കുടുംബശ്രീയിൽ മത്സരിക്കുകയും വൈസ്ചെയർപേഴ്സൺ ആകുകയും ചെയ്ത സംഭവത്തിൽ സംസ്ഥാന കുടുംബശ്രീ മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രമകേടുകൾ കണ്ടെത്തിയിട്ടുണ്ട് ഇ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പരാതിയുള്ള കുടുംബശ്രീ യൂണിറ്റുകളിൽ റീ ആഡിറ്റ് നടത്താൻ ഒരുങ്ങുകയാണ് ജില്ലാ കുടുംബശ്രീ മിഷൻ.ഇത്തരത്തിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കുടുംബശ്രീ യൂണിറ്റുകളിൽ സംഘടിതമായി വ്യാജരേഖകൾ ചമച്ചു കൊണ്ട് ചെറുതും വലുതുമായ ലോണുകൾ എടുത്തിട്ടുണ്ടെന്ന് പരാതിയും വ്യാപകമായിട്ടുണ്ട്. പരാതികളിന്മേൽ അന്വേഷണം നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
@ കുടുംബശ്രീഅംഗങ്ങളുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നു.
വിവിധ കുടുംബശ്രീ യൂണിറ്റുകൾ എടുത്ത ലോണുകളിൽ നടത്തിയ തിരിമറികളും അംഗങ്ങളുടെ വ്യാജ ഒപ്പുകൾ ഇട്ട് വീണ്ടും വീണ്ടും ലോണുകൾ എടുക്കുകയും അതേ രേഖകൾ ഉപയോഗിച്ച് മൈക്രോഫിനാൻസ് യൂണിറ്റുകൾ വഴി ലോൺ എടുത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്ന് കുടുംബശ്രീ അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു.പരാതികൾ ഉയരുമ്പോൾ ലോൺ എടുത്തയാൾ അടയ്ക്കുമെന്ന് കാണിച്ചു ഒത്ത് തീർപ്പ് ഉണ്ടാക്കി വീണ്ടും പഴയ പടി മുന്നോട്ട് പോകുമെന്ന് അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു.
@ കുടുംബശ്രീ പദ്ധതി ദുരുപയോഗം ചെയ്യുന്നു.
കുടുംബശ്രീവഴി ലഭിക്കുന്ന വിവിധ പദ്ധതികൾ ദുരുപയോഗം ചെയ്യുകയും അത് വഴി കരസ്ഥമാക്കുന്ന മിഷനറികൾ കുടുംബശ്രീ അറിയാതെ തന്നെ മറിച്ചു വിൽക്കുകയും മറ്റ് സ്വകാര്യ പദ്ധതികൾക്കായി ബാങ്കുകളെ കബളിപ്പിച്ചു കൊണ്ട് ലോൺ എടുക്കുകയും ചെയ്തിട്ടുള്ള സംഭവങ്ങൾ നിരവധിയുണ്ട്. ലോണുകൾക്കായി പദ്ധതികൾ ഉണ്ടാക്കുകയും ജനപ്രതിനിധികൾ
എത്തി ഉദ്ഘാടനവും നടത്തി ഒരു ദിവസം പോലും പ്രവർത്തിപ്പിക്കാതെ പൂട്ടിയിട്ട് ഇതേ സംരഭമുള്ള മറ്റൊരു യൂണിറ്റിനായി മിഷനറി മാറ്റുകയും ബോർഡ് മാത്രം അവശേഷിക്കുകയും ഇത്തരത്തിൽ
ഒരു മിഷനറി ഉപയോഗിച്ചു നിരവധി പദ്ധതികൾ നടപ്പാക്കി ലോൺ വഴി കിട്ടുന്ന പൈസ തട്ടിയെടുക്കുന്ന സംഭവങ്ങളും നിലവിലുണ്ട് എന്ന് കുടുംബശ്രീ അംഗങ്ങൾ ചൂണ്ടി കാണിക്കുന്നു.
No comments:
Post a Comment