കൊല്ലം: ചാത്തന്നൂരിൻ്റെ ടൂറിസം സാധ്യത ലോക ശ്രദ്ധയിൽ എത്തിക്കുമെന്ന്
ബിബി ഗോപകുമാർ പറഞ്ഞു.
പരവൂർ നെടുങ്ങോലത്ത് മാംഗ്രൂവ് ഇക്കോ ടൂറിസം അസോസിയേഷനും പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയും മംഗ്രോ അക്വാഞ്ചർ കരിയിലകല്ല് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കാർഗിൽ വിജയദിനാഘോഷവും അന്താരാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ ദിനാചരണവും
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ചാത്തന്നൂർ മണ്ഡലത്തിലെ അനന്തമായ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികൾ ആവിഷ്കരിക്കും
പരവൂർ, നെടുങ്ങോലം, ചിറക്കര മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന മാല കായലിലെ അതിമനോഹരമായ കണ്ടൽ കാടുകളും അവയ്ക്കുള്ളിലൂടെയുള്ള ഹരിതഗുഹകളും ഇവിടുത്തെ പ്രധാന ആകർഷണമാണ്. കണ്ടൽകാടുകൾ സംരക്ഷിക്കപ്പെടേണ്ട ആവശ്യകതയോടൊപ്പം മണ്ഡലത്തിലെ അനന്തമായ ടൂറിസം സാധ്യതകളെ ലോകത്തിൻറെ ശ്രദ്ധയിൽ എത്തിക്കുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്നും ബി ബി ഗോപകുമാർ എം ഏൽ എ പറഞ്ഞു. ചിറക്കര ഗ്രാമപഞ്ചായത്ത്, പരവൂർ മുനിസിപ്പാലിറ്റി തുടങ്ങി ചാത്തന്നൂർ മണ്ഡലത്തിലെ സാധ്യതയുള്ളയിടങ്ങൾ തൃതല പഞ്ചായത്തുകളുടെ കൂട്ടായ്മയിൽ ഒരു ടൂറിസം ഹബ് ആക്കി മാറ്റുകയാണ് ലക്ഷ്യം. വിവിധ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമവും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു അതിന്റെ
ആദ്യ ചുവടുവെയ്പ്പ് കൂടെയാണ്
ആയിരത്തിലധികം കണ്ടൽ ചെടികൾ നട്ടു പിടിപ്പിക്കുന്ന പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചത്. എന്ന് അദ്ദേഹം പറഞ്ഞു.
കാർഗിൽ വിജയദിനാഘോഷത്തിൽ അമർ ജവാൻ ജ്യോതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അന്തരാഷ്ട്ര കണ്ടൽക്കാട് സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ബി ബി ഗോപകുമാർ എം എൽ എ
യ്ക്കൊപ്പം ജനപ്രതിനിധികളും
പരിസ്ഥിതി പ്രവർത്തകരും കായലിലൂടെ യാത്ര ചെയ്തു
ചിറക്കരയിലെ ടൂറിസം പദ്ധതികൾ ലോകമെമ്പാടുമുള്ള വിനോദ സഞ്ചരികളെ ആകർഷിക്കുന്ന തരത്തിലാകുമെന്ന്
ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട്
ചിറക്കര
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് കൃഷ്ണൻ പറഞ്ഞു. പരവൂർ മുനിസിപ്പാലിറ്റി ചെയർമാൻ ജയലാൽ ഉണ്ണിത്താൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ദിലീപ് കുമാർ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുശീലദേവി, ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ, ഗ്രാമപഞ്ചായത്ത് അംഗം രജനി
അസോസിയേഷൻ സെക്രട്ടറി വിനു
തുടങ്ങിയവരോടൊപ്പം കണ്ടൽക്കാട് ശുചീകരണവും പരിസ്ഥിതി സംരക്ഷണ സന്ദേശ പ്രചാരണവുമായി കുട്ടികൾ ഉൾപ്പെടെ നിരവധിപേർ പരിപാടിയുടെ ഭാഗമായിരുന്നു.
No comments:
Post a Comment