Friday, 14 August 2026

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു - ബി. ബി. ഗോപകുമാർ

കമ്യൂണിസ്റ്റ് പാർട്ടികളും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തു - ബി. ബി. ഗോപകുമാർ എം എൽ എ 

ചാത്തന്നൂർ : വർത്തമാനകാല ഭാരതത്തിൻ്റെ രാഷ്ട്രീയ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയും മുസ്ലിം ലീഗും സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാർക്കൊപ്പം അഞ്ചാം പത്തി പണിയെടുത്തതും ചർച്ചയാവണമെന്ന് ബി. ബി. ഗോപകുമാർ എം എൽ എ പറഞ്ഞു ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരoഗയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. സ്വാതന്ത്ര്യസമരത്തെ തകർക്കാൻ വിവിധ ഘട്ടങ്ങളിൽ കുറുമുന്നണിയായി നിന്നവർ ഭാരത വിഭജനത്തിന് കളമൊരുക്കുന്നതിന് തത്വവും പ്രയോഗവും ഒരുമിപ്പിക്കുന്നതിലും സഖ്യകക്ഷികളായിരുന്നു.വിഭജനത്തിന്റെയും വിഘടനവാദത്തിൻ്റെയും പുതിയ മേച്ചിൽപ്പുറങ്ങൾ ഒരുക്കുന്നതിൽ നമുക്ക് ചുറ്റും ഇന്നും അവർ സജീവമാണ് എന്നും അദ്ദേഹം പറഞ്ഞു.സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടീഷ് പോലീസിന് ഒറ്റുകൊടുക്കുകയായിരുന്നു കമ്യൂണിസ്റ്റുകാർ. അവർക്ക് കൂട്ടായി രാഷ്ട്ര വിഭജനത്തിന് കാരണക്കാരായ മുസ്ലിം ലീഗും ഉണ്ടായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തെ സഹായിക്കുന്നതിൽ ഇവർ മത്സരിച്ചു. ലോക ജനതയുടെ മോചനത്തിനായി കൈക്കൊണ്ട നിലപാട് എന്നായിരുന്നു ഈ വഞ്ചനയെ അവർ അന്ന് വിശദീകരിച്ചത്.
സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ പ്രധാനസമരമായ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അട്ടിമറിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ കൈക്കൊണ്ട നടപടികൾ എന്തെന്നുകൂടി ചർച്ച ചെയ്യേണ്ടതുണ്ട്. കേരള ഗാന്ധി കേളപ്പജിയെ രാഷ്ട്രീയമായും ശാരീരികമായും ഇല്ലാതാക്കാൻ ഒരുമിച്ച കമ്യൂണിസ്റ്റ് - മുസ്ലീം ലീഗ് സഖ്യം വിത്യസ്ത മുന്നണികളിൽ ആണെങ്കിലും കേരളത്തിലും  അദൃശ്യമായി 
ഐക്യമുന്നണിയായി നിലകൊള്ളുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജിന് ദേശീയപതാക കൈമാറി ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു കോതേരിജംഗഷനിൽ നിന്നും 
ആരംഭിച്ച യാത്ര ചാത്തന്നൂരിൽ സമാപിച്ചു ജില്ലാ കമ്മിറ്റി അംഗം മൈലക്കാട് 
ഗോപാലകൃഷ്ണപിള്ള, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കൊട്ടിയംസുനിൽ,
രഞ്ജിത് മൈലക്കാട്,മഹിളാമോർച്ച സംസ്ഥാന കമ്മിറ്റി അംഗം 
ബീനരാജൻ, ശ്യാംരാജ് മീനാട് എന്നിവർ സംസാരിച്ചു.
ഫോട്ടോ : തിരoഗയാത്ര ഉദ്ഘാടനം ചെയ്തു കൊണ്ട് ബി. ബി. ഗോപകുമാർ എം എൽ എ സംസാരിക്കുന്നു 
 

No comments:

Post a Comment