@ഓണക്കാല പരിശോധനയുമായി ഭഷ്യസുരക്ഷാ വകുപ്പ്
ചാത്തന്നൂർ : ശർക്കരയിൽ കൃത്രിമ നിറം ലേബൽ വിവരം ഇല്ലാത്തതും ബിൽ ഇല്ലാത്തതുമായ ശർക്കര എടുത്തു വിൽപ്പന നടത്തരുത് എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.മുന്നറിയിപ്പ് നൽകി. ഭക്ഷ്യസുരക്ഷ വകുപ്പ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച ഇരുപത് സാമ്പിളുകളിൽ അഞ്ചെണ്ണം കൃതൃമ നിറമുളളതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭഷ്യസുരക്ഷ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ടാർട്ടസിൻ സൺസെറ്റ് യെല്ലോ, ബ്രില്ലിയൻറ് ബ്ലൂ തുടങ്ങിയ കൃത്രിമങ്ങളാണ് ശർക്കരയിൽ ചേർത്തതായി റിപ്പോർട്ട് ലഭിച്ചിട്ടുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
കൃതൃമ നിറമുള്ള ശർക്കര വിൽപ്പനക്കാർക്ക് എതിരെ
ഭഷ്യസുരക്ഷാ വകുപ്പ് നിയമനടപടികൾ ആരംഭിച്ചു. കൊട്ടിയം, നെടുങ്ങോലം, കുളത്തൂപ്പുഴ, പാരിപ്പള്ളി, വെസ്റ്റ് കല്ലട എന്നീ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ശർക്കരയാണ് കൃത്രിമ നിറമുള്ളതായി റിപ്പോർട്ടു ലഭിച്ചത്. ചാക്കിൽ ലേബൽ വിവരങ്ങൾ ഇല്ലാത്തതിനാൽ ഉൽപ്പാദകരെ കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ലേബൽ വിവരം ഇല്ലാത്തതും ബില്ലില്ലാത്തതുമായ ശർക്കര വിൽക്കുന്നതിനാൽ റീട്ടെയിൽ വ്യാപാരി മാത്രമാകും പ്രതി. ശർക്കരയിൽ വ്യാപകമായി കൃത്രിമം ചേർക്കുന്നതിനാൽ വ്യാപാരികൾ ലേബൽ വിവരം ഇല്ലാത്തതും ബിൽ ഇല്ലാത്തതുമായ ശർക്കര എടുത്ത് വിൽപ്പന നടത്തരുത് എന്ന് ഭക്ഷൃ സുരക്ഷ വകുപ്പ് അറിയിച്ചു. ഭക്ഷൃ സുരക്ഷാ നിയമ പ്രകാരം ചാക്കുകളിൽ ഉല്പാദകരുടെ പേര് വിവരവും ലൈസൻസ് നമ്പരും രേഖപ്പെടുത്തേണ്ടതാണ്.എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ഇതിനിടയിൽ
ഭക്ഷൃ സുരക്ഷ വകുപ്പ് ഓണക്കാല പരിശോധന ശക്തമാക്കി. ജില്ലയിൽ ആറ്
സ്ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ഭക്ഷൃ സുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിർത്തിവെപ്പിച്ച് നിയമനടപടി സ്വീകരിക്കാൻ ഭക്ഷൃ സുരക്ഷ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകൾ, പലചരക്ക് കടകൾ, പച്ചക്കറികടകൾ, പഴക്കടകൾ, തട്ട്കടകൾ
തുടങ്ങിയവ പരിശോധനയിൽപ്പെടും ക
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ
288 സ്ഥാപനങ്ങൾ പരിശോധിച്ചു. 42 സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിക്കുന്നതിനുളള നോട്ടീസും 20 സ്ഥാപനങ്ങൾക്ക് ഫൈൻ അടക്കുന്നതിനുളള നോട്ടീസും നൽകി. 87 ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് അനലിറ്റിക്കൽ ലാബിൽ പരിശോധനക്ക് അയച്ചു. റിസൾട്ട് വരുന്ന മുറയ്ക്ക് നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്ന് ഭക്ഷൃ സുരക്ഷ വകുപ്പ് അറിയിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ 1800 425 1225 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ് എന്ന്
ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ സക്കീർ ഹുസൈൻ എ അറിയിച്ചു.
No comments:
Post a Comment