ചാത്തന്നൂർ : കുമ്മല്ലൂരിൽ വഴിയിടം വഴിയാധാരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഇത്തിക്കര -ആയൂർ റോഡിൽ
റോഡരികിൽ ശുചിത്വമിഷൻ ഫണ്ട് ഉപയോഗിച്ച് ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചു
കുമ്മല്ലൂർ ജങ്ഷനിൽ
2022ൽ പൂർത്തിയാക്കിയ വഴിയിടം മാസങ്ങളായി അടഞ്ഞു കിടക്കുന്നു. ഇത്രയും വർഷത്തിനിടയിൽ
പ്രവർത്തിച്ചത് ഉദ്ഘാടനദിവസം മാത്രം. കാട് പിടിച്ചു ആർക്കും വേണ്ടാത്ത അവസ്ഥയിലാണിപ്പോൾ.ഇന്നു തുറക്കും നാളെ തുറക്കും എന്നു പലവട്ടം അധികൃതർ ഉറപ്പ് നൽകി. പക്ഷേ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. മാലിന്യമുക്‌ത കേരളം പ്രഖ്യാപനം നടത്തിയ അധികൃതർ വഴിയിടത്തിലെ കാടും മാലിന്യവും കാണുന്നില്ലെന്നു നാട്ടുകാർ പറയുന്നു.നിർമ്മാണം പൂർത്തിയായ കെട്ടിടം ദീർഘനാൾ പൂട്ടിയിട്ടിരുന്നു തുടർന്ന് നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് പഞ്ചായത്ത് ഇടപ്പെട്ട് അന്നത്തെ എം എൽ എ ജി. എസ്. ജയലാൽ ഉദ്ഘാടനം ചെയ്തുവെങ്കിലും ഉദ്ഘാടനം കഴിഞ്ഞു വീണ്ടും പൂട്ടിയിടുകയായിരുന്നു
അടിസ്‌ഥാന സൗകര്യങ്ങൾ എല്ലാം
ഒരുക്കിയായിരുന്നു ഉദ്ഘാടനം. ഇവിടെ
യാത്രക്കാർക്ക് വിശ്രമിക്കാനുള്ള മുറി,
വനിതകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ, ഭിന്നശേഷിക്കാർക്കു റാംപ് സൗകര്യം, ഫീഡിങ് റൂം,നാപ്‌കിൻ ഡിസ്ട്രോയർ, വസ്ത്രങ്ങൾ മാറുന്നതിനുള്ള സൗകര്യം എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.വെള്ളം, വൈദ്യുതി ലഭ്യത ഉറപ്പു വരുത്തിയ കെട്ടിടത്തിൽ ഇവയെല്ലാം ഇപ്പോൾ അടച്ചു പൂട്ടിയ അവസ്ഥയിൽ. കെട്ടിടത്തിനു ചുറ്റും കാട് കയറി കെട്ടിടം ഉപയോഗ ശൂന്യമായി
നശിക്കുകയാണ്.
വഴിയോര വിശ്രമ കേന്ദ്രത്തിനൊപ്പം ലഘുഭക്ഷണശാലയ്ക്കുള്ള സൗകര്യവും ഇവിടെയുണ്ട്.തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും കേന്ദ്രസർക്കാരിന്റെ
ശുചിത്വമിഷൻ ഫണ്ടുമാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. ജില്ലയിലെ പ്രധാന അന്തർസംസ്ഥാന റോഡാണ് ഇത്തിക്കര -ആയൂർ റോഡ് ഒപ്പം തന്നെ ചാത്തന്നൂർ -മീയണ്ണൂർ റോഡും കടന്ന് പോകുന്ന കുമ്മല്ലൂർ ജങ്ഷനിലാണ് വഴിയിടം സ്ഥിതി ചെയ്യുന്നത് ദീർഘദൂരയാത്രക്കാരും നിരവധി ബസ് സർവീസും കടന്ന് പോകുന്ന റോഡിൽ അടിയന്തിരമായി വഴിയിടം തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment