കൊല്ലം: മഴക്കാല പൂർവ ശുചീകരണം ജില്ലാ ആസ്ഥാനത്ത് നിന്നും തുടങ്ങണം
ജില്ലാ ആസ്ഥാനം കൂടിയായ കൊല്ലം കളകട്രേറ്റിന്റെ നാല് ചുറ്റും കാട് പിടിച്ചു
കാടുകയറി ഇവിടെ ക്ഷുദ്രജീവികളുടെ താവളമായിട്ടും ജില്ലാ കളക്ടർ അടങ്ങുന്ന ഭരണകൂടം ഇതൊന്നും അറിഞ്ഞ മട്ടില്ല.
കളക്ടറേറ്റിന്റെ നാല് ചുറ്റും
വള്ളിപ്പടർപ്പുകൾ മൂടി കാട് പിടിച്ചു പാഴ് മരങ്ങൾ കൊണ്ട് നിറഞ്ഞു മാലിന്യം കുന്ന് കൂടി ചെറു വെള്ളകെട്ടുകളിൽ കൊതുകും കൂത്താടിയും കൊണ്ട് നിറഞ്ഞു കിടക്കുന്നു. കളകട്രേറ്റിന്റെ പ്രധാനകവാടമായ
മുൻവശത്ത് പൂർണ്ണമായും കാട് പിടിച്ചു മുറിച്ചിട്ട മരങ്ങളുടെ ആവശിഷ്ടങ്ങളാണ് ഇവിടെ കാന്റീൻ പരിസരത്ത് പലയിടത്തും വെള്ളം കെട്ടിനിൽക്കുന്നു
ഇവിടെ കൊതുകും കൂത്താടിയുമാണ്.
മാലിന്യസംസ്കരണ പ്ലാന്റിന്റെ നാല് ചുറ്റും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു കാട് പിടിച്ചു കിടക്കുന്നു. പടിഞ്ഞാറ് ഭാഗത്തും സ്ഥിതി വിഭിന്നമല്ല. ഇവിടെയും പലയിടത്തും മരങ്ങൾ വളർന്നു നിൽക്കുന്നു. ജില്ലാ കളകട്രേറ്റിന്റെ വടക്ക് ഭാഗം ദേശിയപാതയ്ക്ക് അഭിമുഖമായുള്ള ഇവിടെ കാട് കയറി മാലിന്യകൂമ്പാരമാണ് ഇവിടേക്ക് നാളിതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ജില്ലയുടെ ഭരണസിരാ കേന്ദ്രത്തിന്റെ അവസ്ഥ ഇതാണ് എങ്കിൽ നഗരത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളുടെയും അവസ്ഥ ദുരിതപൂർണ്ണമാണ്. കൊല്ലം നഗരത്തിന്റെ തെരുവീതികളിലൂടെ യാത്ര ചെയ്യുന്നവർക്ക് പലയിടത്തും മൂക്ക് പോത്താതെ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ലോക്ക് ഡൌൺ കാലമായതിനാൽ മാലിന്യത്തിന് കുറവുണ്ട് എങ്കിലും മഴകാല ശുചീകരണ പ്രവർത്തങ്ങൾ എങ്ങും നടന്നിട്ടില്ല.
രാത്രികാലങ്ങളിൽ കവറുകളിലാക്കി വീടുകളിലെയും കടകളിലെയും മാലിന്യം പലഭാഗത്തും തള്ളുന്നണ്ട് അത് കൊണ്ട് തന്നെ
മാലിന്യ കൂമ്പാരമാണ് പലയിടത്തും മാലിന്യം മഴയിൽ കുതിർന്ന് ചീഞ്ഞു നാറുന്നു. സർക്കാർ കെട്ടിടങ്ങൾ
സംരക്ഷണമില്ലാത്ത പുരാവസ്തു കെട്ടിടങ്ങൾ പോലെയാണ് വള്ളി ചെടികൾ പടർന്ന് കയറി കാടുകയറിയ കാഴ്ചയാണ് എങ്ങും ഓടകളിൽ മണ്ണ് മൂടി നീരോഴുക്ക് നിലച്ചത് മൂലം മഴ പെയ്താൽ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. നഗരപ്രദേശങ്ങളിലെ പലയിടത്തും ഉള്ള
വെള്ളക്കെട്ടുകൾ
മാലിന്യം നിറഞ്ഞതാണ്.
ഇത്കൊതുക് പെരുകാൻ ഇടയാകുന്നു .
കാലവർഷം പടിവാതിലിൽ എത്തിയിട്ടും മഴകാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഉത്ഘാടനത്തിൽ ഒതുക്കി പത്രവാർത്തയും കഴിഞ്ഞപ്പോൾ മഴയും എത്തി
ശുചീകരണ പ്രവർത്തനങ്ങൾ
എല്ലാം കഴിഞ്ഞുവെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെടുന്നത്.
ഫോട്ടോ:ജില്ലാ കളകട്രേറ്റിന്റെ നാല് ചുറ്റും കാട് പിടിച്ചു കിടക്കുന്നു
No comments:
Post a Comment