Monday, 14 June 2021

രക്തദാനം മഹാദാനമാണ് രാജീവിനും കിഷോറിനും.

ചാത്തന്നൂർ: മനുഷ്യ ശരീരത്തിലെ രക്തം ദാനം ചെയ്തു ശീലമായവർ ഒപ്പം മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നതിലൂടെ മഹാത്തായ ഒരു സന്ദേശം ജനങ്ങളിൽ എത്തിക്കുന്നവരാണ് ചാത്തന്നൂർ സ്വദേശികളായ കിഷോറും രാജീവും. രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 31-)o തവണ രക്തദാനത്തിന്‌ ഒരുങ്ങുകയാണ് കിഷോർ 28-)മത്തെ തവണയാണ് രാജീവ് രക്തദാനത്തിന് പോകുന്നത്. ലോക രക്തദാന ദിനത്തിൽ ഇന്ന് ഇവർ രക്തദാനം ചെയ്യുമ്പോൾ ഇവരുടെ  വാട്സ്ആപ്പ് കൂട്ടായ്മകളിൽ നിന്നും നൂറോളം പേര് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ രക്തദാനം ചെയ്യുന്നുണ്ട്. രക്തദാനത്തിലൂടെ നൂറ് കണക്കിന് ജീവൻ രക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്. സ്വമേധയാ രക്തദാനത്തിന് തയാറാവുകയും തനിക്ക് ചുറ്റുമുള്ളവരെ അതിന് പ്രേരിപ്പിക്കുകയുംചെയ്യുന്നവരാണിവർ പിറന്നാളുകളും വിവാഹ വാര്‍ഷിക ദിനങ്ങളും എല്ലാം ഇവർ രക്തം ദാനം ചെയ്യുകയും മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സോഷ്യൽ മീഡിയയിൽ രക്തദാനം ചെയ്യുന്നവരുടെ  കൂട്ടായ്മകളും ഇവരുടെ നേതൃത്വത്തിൽ ഉണ്ട് അത് കൊണ്ട് തന്നെ പലരുടെയും രക്തഗ്രൂപ്പുകളും ഇവർക്ക് സുപരിചിതമാണ് അത് കൊണ്ട് തന്നെ ഏത് ഗ്രൂപ്പുകളിൽ ഉള്ളവരും ആശുപത്രിയിൽ കിടക്കുന്നവരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഇവരെയാണ് രക്തത്തിനായി ആശ്രയിക്കുന്നത്. നൂറ് കണക്കിന് ഇരുപതോളം ക്യാമ്പുകളും ഇവർ സംഘടിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ ജീവകാരുണ്യ പ്രവർത്തന രംഗത്തും സന്നദ്ധ സേവനരംഗത്തും ഇവർ സജീവമാണ് ഇപ്പോൾ കൊവിഡ് കാല സന്നദ്ധപ്രവർത്തകരായി ഇവരുംഇവർ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസ് സർവീസുകളും പോലീസിനൊപ്പം ഉണ്ട്. ചാത്തന്നൂരിന്റെ ദേശിയപാതയിൽ  ഒരു അപകടം നടന്നാൽ ഒരാൾ വീട്ടിൽ സുഖമില്ലാതെ കിടന്നാൽ റോഡിൽ അനാഥമായി കിടന്നാൽ പട്ടിണി കിടന്നാൽ ചാത്തന്നൂരിലെ ജനങ്ങളുടെ മനസിൽ ആദ്യം എത്തുന്ന പേരാണ്കി ഷോറിന്റെയും രാജീവിന്റെയും.കൊവിഡ് മഹാമേരി കാലത്ത് രക്തബന്ധങ്ങൾപോലും ചിലപ്പോൾ ഉൾഭയത്തോടെ മാറിനിൽക്കുമ്പോൾ ഭയമല്ല, കരുതലാണ് വേണ്ടത് എന്നുകാട്ടി കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവസംസ്കാരത്തിനായി ഇവർ ഓടിയെത്തി പ്രദേശത്തിനാകെ മാതൃകയാവുകയാണ് ഇവർ അടുത്തിടെ ചാത്തന്നൂരിൽ പുഴുവരിച്ചുആവശനിലയിൽ കിടന്ന ശങ്കരപിള്ളയുടെ അടുത്ത് ആദ്യം ഓടിയെത്തിയത് ഇവരാണ് ആരോഗ്യപ്രവർത്തകരും ബന്ധുക്കളും അടക്കം മാറി നിന്നപ്പോൾ പി പി എ കിറ്റ് ഇട്ട് ശങ്കരപിള്ളയെ കുളിപ്പിച്ച് മുറിവ് വൃത്തിയാക്കി അതിജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത് ഇവരാണ്.അവസാനം പഞ്ചായത്ത്‌ പോലും ഇവരെ അവഗണിക്കുകയായിരുന്നു. ചാത്തന്നൂരിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയാണ് രാജീവ് വിമുക്തഭടനായ കിഷോർ വിമുക്തഭടന്മാരും ജീവികാരുണ്യപ്രവർത്തകരും ഉൾപ്പെട്ട അതിജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓർഗനൈസർ ആണ് അത് കൊണ്ട് തന്നെ അവരവരുടെ സംഘടനയുടെ പേരും ചേർത്താണ് ഇവരെ അറിയപ്പെടുന്നത് കനിവ് രാജീവ്, കിഷോർ അതിജീവൻ വിത്യസ്ത സംഘടനകളിലൂടെ കടന്ന് വന്നു ജീവകാരുണ്യ പ്രവർത്തനത്തിൽ ഒരുമിച്ച് രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം ഉയർത്തി രക്തദാനമായ ഇന്ന് സ്വന്തമായി ഉണ്ടാക്കിയ രക്തദാന സേനയുമായി രക്തദാനത്തിന് ഒരുങ്ങുകയാണ് ഇവർ

@ സ്ത്രീകളും രംഗത്ത് 

 18നും 65നും മധ്യേ പ്രായവും, കുറഞ്ഞത് 45 കിലോഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്ത ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ രക്തദാനം ചെയ്യുന്നവരില്‍ കേവലം 6 ശതമാനം മാത്രമാണ് സ്ത്രീകള്‍. എന്നാലിപ്പോള്‍ ധാരാളം പെണ്‍കുട്ടികള്‍ രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്. ഈ കോവിഡ് കാലത്ത് രക്തദാനത്തിന് വളരെയേറെ പ്രസക്തിയുണ്ട്

കിഷോർ അതിജീവൻ

@ രക്തത്തിന് പകരമായി ഒരു ഔഷധവും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ രക്തത്തിന് പകരം രക്തം തന്നെ വേണം. ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങളില്‍ നടത്താവുന്ന ഏറ്റവും വലിയ പുണ്യ കര്‍മ്മമാണ് രക്തദാനം. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവാണ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്.
രാജ്യത്ത് വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം പരിശോധിച്ചാല്‍ നല്ലൊരു ശതമാനവും തക്ക സമയത്ത് രക്തം ലഭിക്കാത്തതുമൂലം ജീവന്‍ പൊലിഞ്ഞവരാണ്.അത് കൊണ്ട് തന്നെ എല്ലാവരും രക്തദാനത്തിന് തയ്യാറാകുക

കനിവ് രാജീവ് 






No comments:

Post a Comment