Wednesday, 2 June 2021

ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വായോധികൻ പട്ടിണി കോലമായി ദേഹം മുഴുവൻ വൃണമായി പുഴുവരിച്ച് മൃതപ്രായനായി കിടന്നിട്ടും എല്ലാം അറിയുന്ന ആരോഗ്യപ്രവർത്തകരും ഗ്രാമപഞ്ചായത്ത്‌ അധികൃതരും അറിഞ്ഞില്ല എന്ന് പറയുന്നത് ആരോഗ്യസംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ്


ചാത്തന്നൂർ: ഒറ്റയ്ക്ക് താമസിക്കുന്ന ഒരു വായോധികൻ പട്ടിണി കോലമായി ദേഹം മുഴുവൻ വൃണമായി പുഴുവരിച്ച് മൃതപ്രായനായി കിടന്നിട്ടും എല്ലാം അറിയുന്ന ആരോഗ്യപ്രവർത്തകരും ഗ്രാമപഞ്ചായത്ത്‌ അധികൃതരും അറിഞ്ഞില്ല എന്ന് പറയുന്നത് ആരോഗ്യസംവിധാനത്തിന്റെ ഗുരുതരമായ വീഴ്ചയാണ്. ഒരു മാസത്തിലധികമായി ഇദ്ദേഹം പുറത്തിറങ്ങാതായിട്ട് എന്ന് നാട്ടുകാർ പറയുന്നു. ഇ ഒരു മാസത്തിനിടയിൽ ആരോഗ്യപ്രവർത്തകർ ഹോമിയോ ഗുളികകളുമായി വാർഡിലെ എല്ലാ വീടുകളിലും ചെന്നതായി ആശുപത്രി രേഖകളിൽ പറയുന്നു. പക്ഷെ വാർഡിൽ എങ്ങും തന്നെ ഹോമിയോ മരുന്ന് വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് നാട്ടുകാർ പറയുന്നു. ആരോഗ്യപ്രവർത്തകയുടെ പ്രതിമാസ സന്ദർശക പട്ടികയിലും ഇദ്ദേഹത്തിന്റെ പേരില്ല വാർഡിലെ ആരോഗ്യ രെജിസ്റ്ററിലും ഉൾപ്പെടുത്തിയിട്ടില്ല.ഇതെല്ലാം കൊണ്ട് തന്നെ 
ഗുരുതരമായ വീഴ്ചയാണ് ആരോഗ്യപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് 
ചാത്തന്നൂർ പഞ്ചായത്തിൽ സമൂഹ അടുക്കളയും കുടുംബശ്രീ വഴിയുള്ള ഭക്ഷണവിതരണവും
 വാർഡ്‌ തലത്തിൽ സന്നദ്ധപ്രവർത്തകരും ക്ലസ്റ്റർ സംവിധാനവും ഉണ്ടെങ്കിലും എല്ലാം രാക്ഷ്ട്രിയവത്കരിച്ചിരിക്കുകയാണ് എന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു. ആരോഗ്യവകുപ്പിന്റെ പ്രതിനിധിയായ ആശാപ്രവർത്തക മുൻഗ്രാമപഞ്ചായത്ത്‌ അംഗം കൂടിയാണ്
നിലവിലെ വാർഡ്‌ മെമ്പർ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിoഗ് കമ്മിറ്റി ചെയർമാനാണ് 
എന്നിട്ടും ശങ്കരപിള്ള വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്നത് അറിഞ്ഞില്ല എന്നനാണ് പറയുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
പാലിയേറ്റിവ് കെയർ കിട്ടേണ്ട രോഗിയാണ് ശങ്കരപിള്ള എന്നിട്ടും അവഗണിച്ചു.
വളരെ നാളായി ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തിന് സുഹൃത്തായ ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആണ് ആഹാരം വാങ്ങി കൊടുത്തു കൊണ്ടിരുന്നത് കഴിഞ്ഞ ദിവസം രാവിലെ ആഹാരം കൊടുക്കാൻ വന്നപ്പോൾ ആണ് തീർത്തും ആവശനിലയിൽ കാണുകയും തുടർന്ന് പോലീസിനെയും സന്നദ്ധപ്രവർത്തകരെയും അറിയിക്കുകയും തുടർന്ന് പോലീസും സന്നദ്ധപ്രവർത്തകരും സ്ഥലതെത്തിൽ പ്രാതമിക ചികിത്സ നൽകി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നു.
രണ്ട് വിരലുകൾ പൂർണ്ണമായ നഷ്ടപ്പെട്ടുവെന്ന് ഡോക്ടർമാർ പറഞ്ഞു അപകടനില തരണം ചെയ്തു കഴിഞ്ഞതായി ഡോക്ടർമാർ പറഞ്ഞു.

@ മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കണം യുവമോർച്ച

ചാത്തന്നൂർ:  പുഴുവരിച്ച് ആവശനിലയിലായി 
വയോധികൻ ആരും തിരിഞ്ഞു നോക്കാതെ 
ഒറ്റയ്ക്ക് ഒരു വീട്ടിൽ കിടന്ന സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണമെന്ന് യുവമോർച്ച ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 
പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥയാണ് ഇ സംഭവം 
 കുറ്റക്കാർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുക്കണമെന്നാവശ്യപ്പെട്ടു ഭാരതീയ ജനതാ യുവമോർച്ച ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സമരം ബിജെപി മണ്ഡലം പ്രസിഡൻ്റ് എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും അരോഗ്യ വകുപ്പിൻ്റെയും ഗുരുതരമായ വീഴ്ച്ച ഈ സംഭവത്തിന് പിന്നിലുണ്ട് കരുതലോടെ മുന്നേറുന്നു എന്നവകാശപ്പെടുന്ന ഭരണ സമിതി ഈ ലോക്ക് ഡൗൺ കാലത്ത് പാവപ്പെട്ടവൻ്റെ ദുരിതങ്ങൾ കാണുന്നില്ല    അതിന്പ കരം ക്രിമനലുകളെ ആരോഗ്യരംഗത്ത് നിയമിക്കാനും സ്വജനപക്ഷപാതവും, രാഷ്ട്രീയ വൽക്കരണവും ന ടപ്പിലാക്കാനാണ് പ്രസിഡൻ്റ് ശ്രമിക്കുന്നത് എന്നും എസ്. പ്രശാന്ത് 
പറഞ്ഞു ഈ സംഭവത്തിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കണം ഇല്ലെങ്കിൽ ശക്തമായ പ്രഷോഭാവുമായി ബിജെപി മുന്നോട്ട് പോകുമെന്നും പ്രശാന്ത് പറഞ്ഞു.യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് ആർ.കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ സെൽ കൺവീനർ എസ്.വി അനിത്ത് കുമാർ, ബിജെപി പഞ്ചായത്ത് സമിതി പ്രസിഡൻ്റ് മീനാട് പ്രസാദ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ആദർശ് ഹരിദാസ്, സെക്രട്ടറിമാരായ സ്മിജു.റ്റി. കൃഷ്ണൻ , പ്രവീൺ, ജീവൻ, ദിനേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:യുവമോർച്ച പ്രവർത്തകർ പഞ്ചായത്ത്‌ ഉപരോധിക്കുന്നു.




No comments:

Post a Comment