അശാസ്ത്രിയ നിർമ്മാണം പരവൂർ പൊഴിക്കര ടൂറിസത്തിന്റെ ഭാഗമായി കടൽ തീരത്ത് നിർമ്മി ച്ച നടപ്പാത തിരയടിച്ച് തകരുന്നു.
പരവൂർ: അശാസ്ത്രിയ നിർമ്മാണം പരവൂർ പൊഴിക്കര ടൂറിസത്തിന്റെ ഭാഗമായി കടൽ തീരത്ത് നിർമ്മി ച്ച നടപ്പാത തിരയടിച്ച് തകരുന്നു.
രണ്ട്കോടി രൂപ ചെലവിട്ട് നടത്തുന്ന
പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്.
2018 ൽ നിർമ്മാണോത്ഘാടനം
ചെയ്തെങ്കിലും ഇതുവരെയും നിർമ്മാണം പൂർത്തിയായിട്ടില്ല പദ്ധതിയുടെ നിർമ്മാണം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്.കടലിനോടു ചേർന്ന് 200 മീറ്റർ ദൈർഘ്യമുള്ള നടപ്പാത, ഗാലറി, ഇരിപ്പിടങ്ങൾ, പടിപ്പുര എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നഗരസഭയുടെ കായൽ തീരത്തുള്ള പഴയ സ്ലോട്ടർ ഹൗസ് രണ്ട് നിലകളായി പുനരുദ്ധരിച്ച് ഫെസിലിറ്റേഷൻ സെന്റർ നിർമിക്കും. ഇതോടൊപ്പം ടിക്കറ്റ് കൗണ്ടർ, കോഫി ഷോപ്, സഞ്ചാരികൾക്ക് ഉദയാസ്തമയം കാണാനുള്ള വ്യൂ പോയിന്റ്, ശുചിമുറികൾ, പാർക്കിങ് സൗകര്യം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കോവിഡിന്റെ
ആദ്യഘട്ടത്തിൽ രോഗവ്യാപനം രൂക്ഷമായതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വച്ചിരുന്നു
തുടർന്ന് വീണ്ടും പുനരാരംഭിച്ചിരുന്നു. എന്നാൽ വീണ്ടും രൂക്ഷമായി കൊവിഡിന്റെ രണ്ടാം ഘട്ടമായി
ലോക്ഡൗണ്‍ ആയപ്പോള്‍ വീണ്ടും പണി നിർത്തി വച്ചിരിക്കുകയാണ്. സ്ലോട്ടർ ഹൗസിനോട് ചേർന്ന് പരവൂർ കായലിൽ നിർമിക്കുന്ന ബോട്ട് ജെട്ടിയുടെ നിർമാണം പാതി വഴിയിലാണ്. കഴിഞ്ഞ ന്യൂനമർദത്തിൽ കടൽ കയറി
യാണു നടപ്പാത തകർന്നത്. ഇ പ്രദേശത്ത് കടൽക്ഷോഭം ഉണ്ടാവുമ്പോൾ തീരത്തേക്ക് കടൽ കയറി തീരം ഇടിയാറുണ്ട്. ഇങ്ങനെ തീരം ഇടിഞ്ഞ് ഇപ്പോൾ കടൽ നിർമിച്ചുകൊണ്ടിരിക്കുന്ന നടപ്പാതയുടെ പടികളിലേക്ക് കയറുകയാണ്. നടപ്പാതയുടെ നിർമാണം പകുതി മാത്രമാണ് കഴിഞ്ഞത്. രണ്ടാമത് നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോൾ മൂന്ന് മാസം കൊണ്ട് പൂർത്തിയാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇനിയും കാലതാമസം ഉണ്ടാകുമെന്നാണ് കരുതുന്നത്.ഇതിനിടയിൽ പദ്ധതിയ്ക്ക് വേണ്ടി വീണ്ടും ഫണ്ട് അനുവദിക്കാൻ നീക്കം നടക്കുന്നുണ്ട്. ആശാസ്ത്രിയ നിർമ്മാണവും നിർമ്മാണത്തിൽ നടക്കുന്ന അഴിമതിയുമാണ് മെല്ലെപോക്കിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഫോട്ടോ: നിർമ്മാണം പൂർത്തിയായ ഭാഗങ്ങൾ കടൽ കയറി തകർന്ന നിലയിൽ.
No comments:
Post a Comment