Thursday, 3 June 2021

സുഭിഷകേരളം പദ്ധതിയും താളംതെറ്റി പദ്ധതിയെ കർഷകർ കൈയൊഴിയുന്നു

സുഭിഷകേരളം പദ്ധതിയും താളംതെറ്റി പദ്ധതിയെ കർഷകർ കൈയൊഴിയുന്നു

കൊല്ലം: സുഭിഷകേരളം പദ്ധതിയും താളംതെറ്റി പദ്ധതിയിൽ നിന്നും കർഷകർ പിന്മാറുന്നു.
കഴിഞ്ഞവർഷം ലോക്ക്ഡൗണിൽ
കെട്ടിയാഘോഷിച്ച് പഞ്ചായത്ത് ബ്ലോക്ക്‌ ജില്ലാ പഞ്ചായത്ത്‌ തലങ്ങളിൽ 
 ഉത്ഘാടന മാമാങ്കങ്ങൾ നടത്തിയ കേരളസർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയിൽ അണിചേർന്ന് തരിശുനിലങ്ങളടക്കം ഉപയോഗപ്പെടുത്തി ആവേശത്തോടെ കൃഷിയിലേക്ക് തിരിഞ്ഞ വലിയൊരു വിഭാഗം കർഷകർ ഇനി കൃഷി നടത്താനില്ലായെന്ന് പറഞ്ഞു കഴിഞ്ഞു.
കാലവർഷം മുന്നിലെത്തിയിട്ടും കർഷകർ കൃഷിയിറക്കുന്നതിനോട് താൽപര്യമില്ലെന്ന നിലപാടിലാണ്.
ഉത്പന്നങ്ങൾക്ക് വില കിട്ടാത്തതും വളം വില വർദ്ധനവും സർക്കാർ പ്രഖ്യാപിച്ച സഹായം ലഭിക്കാത്തതുമെല്ലാം
 ഭൂരിഭാഗം കർഷകരെയും പിന്തിരിപ്പിക്കുന്നത് തരിശായി കിടന്ന സ്ഥലമെല്ലാം ഉഴുതുമറിച്ച് നെൽകൃഷി, പച്ചക്കറി,മരച്ചീനി , നേന്ത്രവാഴ, മത്സ്യ കൃഷി വിവിധതരം പ്രൊജക്റ്റുകൾ വച്ച് 
 വ്യാപകമായി കൃഷി ചെയ്യുകയായിരുന്നു പോയ വർഷം എന്നാൽ മരച്ചീനി ഏത്തയ്യ്ക്ക എന്നിവയ്ക്ക് വലിയ വിലത്തകർച്ചയാണ് അനുഭവപ്പെട്ടത്കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്ത് മരച്ചീനിയ്ക്ക്കി ലോവിന് 20 രൂപ വിലയുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ കച്ചവടക്കാർ മരചീനി എടുക്കാൻ തയ്യാറാകുന്നില്ലെന്ന് കർഷകർ പറയുന്നു വിളവെടുത്ത് മരച്ചീനി വിറ്റഴിക്കാൻ പറ്റാതെ നശിക്കുകയാണ് പലയിടത്തും വില കിട്ടാത്തതിനാൽ ഇനിയും വിളവെടുക്കാത്തവരും ഏറെയാണ്കൂലിയിനത്തിലും മറ്റുമായി കർഷകർക്ക് നല്ലൊരു തുക ചിലവായിരുന്നുവെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
കനത്ത മഴയിൽ കൃഷിനാശത്തിനിരയായവരും ഏറെയാണ്ഏക്കർ കണക്കിന് തരിശുനിലങ്ങളിൽ നെൽകൃഷി ചെയ്തിരുന്നുവെങ്കിലും വിളവെടുക്കാനായ സമയത്ത്
അപ്രതീക്ഷിതമായി 
വന്ന മഴ വലിയ നഷ്ടവുമുണ്ടാക്കി പലർക്കും വൈക്കോൽ പോലും ലഭിക്കാത്ത സ്ഥിതിയായിരുന്നു കാലാവസ്ഥയുടെ വ്യതിയാനവും കൂലിയിനത്തിലുള്ള വർദ്ധനവുമാണ് കൃഷി തുടരാനാകില്ലെന്ന സ്ഥിതിയിലേക്ക് ആളുകളെ എത്തിച്ചിരിക്കുന്നു.

@ സഹകരണ സംഘങ്ങളിൽ പോലും വളത്തിന് വില കൂടി വളങ്ങൾക്ക് കഴിഞ്ഞ വർഷത്തെ വിലയും ഇപ്പോഴത്തെ വിലയും

ഫാക്ടംഫോസ് 1700 - 2000
യൂറിയ 600 - 700
വേപ്പിൻ പിണ്ണാക്ക്
2600 -3000
പൊട്ടാഷ് 1500 - 1800

@ സുഭിഷ കേരളം പദ്ധതിയിൽ നടപ്പാക്കിയ വിവിധ പ്രൊജക്റ്റുകളിൽ അഴിമതി നടന്നിട്ടുള്ളതായി കർഷകർ ആരോപിക്കുന്നു വൻ പദ്ധതികൾ തയ്യാറാക്കി തെഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുകയും പദ്ധതികൾ പൂർത്തിയാക്കാതെ ഫണ്ട് മാത്രം ലക്ഷ്യമിട്ടുള്ള അഴിമതികളും നിരവധി നടന്നിട്ടുണ്ട് എന്ന് കർഷകർ ആരോപിക്കുന്നു കൂടുതലും മത്സ്യകൃഷിയുടെ പേരിലാണ് നടന്നത് എന്ന് ഇവർ ആരോപിക്കുന്നു.പല പഞ്ചായത്തുകളിലും നടന്ന അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം നടക്കണമെന്നും കർഷകർ പറയുന്നു.

No comments:

Post a Comment