മുഖാവരണത്തിന് വിപണിയിൽ തോന്നിയ വില പരിശോധനകൾ പ്രഹസനമായി മാറുന്നു. മാസ്ക്
ജീവിതത്തിന്റെ ഭാഗമായ
അവശ്യവസ്തുവായതിനാൽ പറയുന്ന വില നൽകി വാങ്ങേണ്ട അവസ്ഥയിലാണ് ജനങ്ങൾ.
കോവിഡ് രണ്ടാം തരംഗത്തിന് മുമ്പ് 20 രൂപയുണ്ടായിരുന്ന മുഖാവരണത്തിന് പിന്നീട് 30 രൂപ മുതൽ 200 രൂപവരെയായി. കോവിഡ് വ്യാപനം കഠിനമായതോടെ വില കുത്തനെ ഉയർന്നു. ഇപ്പോൾ 50 ഉം 60 ഉം രൂപ വരെയാണ് ഈടാക്കുന്നത്. നേരത്തെ 40 രൂപയ്ക്ക് വാങ്ങിയിരുന്ന ചില മുഖാവരണങ്ങൾക്ക് 60 രൂപ കൊടുക്കേണ്ടിവരുന്നു.
കോവിഡ് രണ്ടാംതരംഗ സൂചനയുണ്ടായ സമയത്ത് 60 രൂപയുണ്ടായിരുന്ന മുഖാവരണത്തിന്റെ വില നേരെ ഇരട്ടിയലിധികമായി. ഇവതന്നെ ഒറ്റ പാക്കിൽ രണ്ടെണ്ണത്തിന് 236 രൂപ ഈടാക്കുന്നു. ഇത് കടക്കാർക്ക് തോന്നിയ വില ഈടാക്കാൻ സൗകര്യമൊരുക്കുന്ന തരത്തിലാണെന്ന് പരാതിയുണ്ട്. അഞ്ചു രൂപയുണ്ടായിരുന്ന സർജിക്കൽ മാസ്ക്കിനാകട്ടെ 10 ഉം 15 ഉം രൂപയാണ് വില ചിലർ ലാഭം നോക്കാതെ അഞ്ചു രൂപയ്ക്കും വിൽക്കുന്നവർ ഉണ്ട്.
മൊത്തവില്പനക്കാർ വില വർധിപ്പിച്ചതാണ് ഇത്രയും കൂടാൻ കാരണമെന്ന് പറഞ്ഞ് ചില്ലറ വില്പനക്കാർ കൈയൊഴിയുന്നു. സാധാരണ കടകളിൽവരെ മാസ്ക് വില്പനയ്ക്കുണ്ടെങ്കിലും പലയിടത്തും ക്ഷാമവുമുണ്ട്. ഇരട്ട മുഖാവരണം ഉപയോഗിക്കണമെന്ന നിർദേശമുണ്ടായതോടെ സർജിക്കൽ മാസ്ക് ഉൾപ്പെടെയുള്ളവയ്ക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ നിലവാരമുള്ള മുഖാവരണം കിട്ടാതെ കടയിലുള്ളത് വാങ്ങേണ്ട സ്ഥിതിയുമുണ്ട്. എൻ. 95 മുഖാവരണം പല കടകളിലും കിട്ടാനുമില്ല. ഇതിന് 80 രൂപ മുതൽ മുകളിലോട്ടാണ് വില. ഒരേ കമ്പനി തന്നെ മാസ്കിന് പല വില പാക്കറ്റുകളിൽ രേഖപ്പെടുത്തുന്നതായി പരാതിയുണ്ട്. വ്യത്യസ്ത ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വില നിശ്ചയിച്ചതെന്നാണ് മറുപടി. എന്നാൽ ഇത്തരം ഗുണനിലവാരം കാണാനാകുന്നില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
നീതി മെഡിക്കൽ സ്റ്റോറുകളിൽ അഞ്ചുരൂപയ്ക്ക് കിട്ടുന്ന സർജിക്കൽ മാസ്കിന് മറ്റ് കടകളിൽ 10 മുതൽ 15 രൂപ വരെ ഈടാക്കുന്നു. ജി എസ് ടി ഇല്ലാതെ മൂന്നുരൂപയ്ക്ക് താഴെ നൽകിയാണ് കടകളിൽ വാങ്ങുന്നത്. ഇരട്ട മാസ്ക് ഉപയോഗിക്കേണ്ടതിനാൽ സർജിക്കൽ മാസ്കിന് പലയിടത്തും ഗുണനിലവാരമില്ലെന്നും പരാതിയുണ്ട്. പ്രാദേശികമായി നിർമിച്ചുവിൽക്കുന്ന തുണി മാസ്കുകൾക്കും വില കൂട്ടിയിട്ടുണ്ട്. വിലക്കയറ്റം താങ്ങാനാവുന്നില്ല
@ കാണുന്നതെല്ലാം എൻ 95 അല്ല
കൊവിഡിന്റെ ആരംഭം മുതലാണ് എൻ 95 മുഖാവരണത്തെപ്പറ്റി കേട്ടുതുടങ്ങിയത്. എൻ 95 എന്നു രേഖപ്പെടുത്തിയാൽ മറ്റൊന്നും നോക്കാതെ വാങ്ങി മുഖത്തിടുന്നവരാണ് പലരും. മുഖാവരണ വിപണിയിൽ എറ്റവും നല്ലതും കോവിഡിനെ പ്രതിരോധിക്കാൻ അനുയോജ്യമായതും എൻ 95 ആയതുകൊണ്ടും ആളുകൾ കൂടുതലും വാങ്ങിക്കുന്നതും ഈ മുഖാവരണമാണ്.
@ മാസ്ക് വിപണിയിൽ വ്യാജൻമാർ
എന്നാൽ ആവശ്യക്കാരേറിയതുകൊണ്ടു തന്നെ വിപണിയിൽ സർജിക്കൽ മാസ്കിന്റെയും എൻ 95 മുഖാവരണത്തിന്റെ വ്യാജൻമാർ സുലഭമാണ്. ആരോഗ്യപ്രവർത്തകരും കോവിഡ് രോഗിയുമായി അടുത്തിടപഴകുന്നവരുമാണ്
സർജിക്കൽ മാസ്കിന്റെയും
എൻ 95 മുഖാവരണം കൂടുതലും ഉപയോഗിക്കുന്നത്.
എന്നാൽ സുരക്ഷ മുൻനിർത്തി സാധാരണക്കാരും ഇ മാസ്കുകൾ ആവശ്യപ്പെട്ടെത്തിയതോടെയാണ് വ്യാജന്മാർ വിപണിയിലേക്കെത്തിയത്.
ഇന്ന് തുണികൊണ്ട് നിർമിച്ച സാധാരണ മുഖാവരണത്തിൽപോലും എൻ 95 എന്ന് ആലേഖനം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊന്നുമറിയാതെ എൻ 95 എന്ന പേരുമാത്രം കണ്ടതുകൊണ്ട് വാങ്ങി വഞ്ചിതരാവുകയാണ് ജനങ്ങൾ
25 രൂപ മുതൽ 120 രൂപ വരെയുള്ള വ്യജന്മാർ ഇന്ന് വിപണിയിലുണ്ട്.
@ എന്താണ് എൻ 95 മാസ്കുകൾ
എൻ 95 എന്നാൽ വൈറസുകളിൽനിന്ന് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു മുഖാവരണ വിഭാഗമാണ്. എൻ സൂചിപ്പിക്കുന്നത് നോൺ ഓയിൽ എന്നാണ്. 95 എന്നത് 95 ശതമാനത്തെ സൂചിപ്പിക്കുന്നു. .3 മൈക്രോണിനേക്കാളും വലുപ്പമുള്ള എല്ലാത്തിൽനിന്നും 95 ശതമാനം സുരക്ഷ ഉറപ്പുതരുന്ന മുഖാവരണവിഭാഗമാണ് എൻ 95. സി-ടൈപ്പ്, ഡക്ക് ടൈപ്പ്, ഫ്ളാറ്റ് ഫോൾഡ് വിഭാഗത്തിൽപ്പെട്ട എൻ 95 മുഖാവരണങ്ങൾ ഇന്ന് ലഭ്യമാണ്. ഇതിൽ സി ടൈപ്പ് വിഭാഗത്തിൽപ്പെട്ട മുഖാവരണങ്ങളുടെ വ്യാജന്മാരാണ് കൂടുതലും വിപണിയിലുള്ളത്.
@ എങ്ങനെ തിരിച്ചറിയാം യഥാർഥ എൻ 95
മുഖാവരണം വാങ്ങുന്നതിൽപോലും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണിത്. എല്ലെങ്കിൽ വ്യാജന്മാരുടെ കെണിയിൽപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ പണം മാത്രമായിരിക്കില്ല നമുക്ക് നഷ്ടമാവുക, മറിച്ച് വിലപ്പെട്ട നമ്മുടെ ജീവനടക്കം അപകടത്തിൽപ്പെടാം. വിപണിയിൽ ലഭ്യമായ മുഖാവരണങ്ങളിൽനിന്നും യഥാർഥ എൻ 95 കളെ തിരിച്ചറിയാൻ നിരവധിക്കാര്യങ്ങളുണ്ട്.
@ യഥാർഥ എൻ 95 മുഖാവരണത്തിനുപുറത്ത് നിർമാതാക്കളുടെ പേരും വിവരവും കൃത്യമായി രേഖപ്പെടുത്തിയിരിക്കും. വ്യാജന്മാരിൽ പലരും ഇവയൊന്നും രേഖപ്പെടുത്താറില്ല. എന്നാൽ ചുരുക്കം ചിലതിൽ അക്ഷരത്തെറ്റുകൾ വരുത്തി പേര് വിവരങ്ങൾ രേഖപ്പെടുത്താറുണ്ട്.
@ എൻ 95 മുഖാവരണത്തിൽ ടി.സി. നമ്പർ, വിവിധ രാജ്യങ്ങൾ നല്കുന്ന അംഗീകാരമുദ്രകളും രേഖപ്പെടുത്തിയിട്ടുണ്ടാവും.
(ഉദാ: NIOSH-അമേരിക്കൻ, ബിസി ഇന്ത്യൻ, P2 ഓസ്ട്രേലിയ, D2- ജപ്പാൻ)
@ വ്യാജ എൻ 95 മുഖാവരണം ചെവിയിലൂടെ ധരിക്കുന്നതാണ്. എന്നാൽ യഥാർഥ എൻ 95 തലയ്ക്ക് പിറകിൽ കെട്ടുന്നവയാണ്.
@ മുഖാവരണത്തിനുമുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ടി സി നമ്പർ പരിശോധിക്കുന്നതിന് നിയോഷ് ടിസി നമ്പർ ചെക്ക് എന്ന് ഇന്റർനെറ്റിൽ പരിശോധിക്കാവുന്നതാണ്. മുഖാവരണം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് വരുന്ന സ്രവങ്ങളിൽനിന്ന് വൈറസിനെ ഉള്ളിലേക്ക് കടത്തിവിടാതിരിക്കുന്ന സുരക്ഷയാണ്
മുഖാവരണം നല്കുന്നത്അത്തരം മുഖാവരണങ്ങളിലെ വ്യാജന്മാരെ തിരിച്ചറിയാൻ ജനങ്ങൾ അതി ശ്രദ്ധ നല്കണം. എൻ 95 മാസ്കുകൾ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കാത്തവരാണെങ്കിൽ ഇരട്ട മാസ്കുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.
@ സർക്കാർ ഇടപെടണം
കൊറോണക്കാലത്തെ പ്രതിസന്ധിക്കിടയിൽ മാസ്കിന്റെ വിലക്കയറ്റം ജനങ്ങൾക്ക് താങ്ങാനാവുന്നില്ല. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയണം.
കോവിഡ് പ്രതിരോധത്തിന് ഏതൊരാൾക്കും അത്യാവശ്യമായ മാസ്കിന് തോന്നിയ വില ഈടാക്കാൻ അനുവദിക്കരുത്. മാസ്കിന്റെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം
കിഷോർ അതിജീവൻ (അതിജീവൻ ചാരിറ്റബിൾ ട്രസ്റ്റ് ചാത്തന്നൂർ)
No comments:
Post a Comment