Sunday, 6 June 2021

മത്സ്യ തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിട്രോളിംഗ് നിരോധനവും.

കൊല്ലം: മത്സ്യ തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കി
ട്രോളിംഗ് നിരോധനവും.
ഈ മാസം 9ന് യന്ത്രവത്കൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധന  നിരോധനവും നിലവിൽ വരുന്നതോടെ ആശങ്കയുടെ നടുക്കടലിലാണ് കൊല്ലത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ.
കൊവിഡ് മൂലമുള്ള ലോക്ക് ഡൗണും 
 ചുഴലിക്കാറ്റും കാലം തെറ്റിയുള്ള മഴയും
കാലവസ്‌ഥ വ്യത്യയാനവും കടൽഷോഭവും 
കാരണം മത്സ്യത്തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഇക്കുറി ഒരു മാസത്തിലധികം നീണ്ട
 കൊവിഡ് ലോക്ക് ഡൗണിന് പിന്നാലെ
ജൂൺ ഒമ്പതിന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നതോടെ തുടർന്നുള്ള 52 ദിവസവും മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിൽ നിന്നും മുഴുപട്ടിണിയിലേക്ക് മാറും. കൊല്ലം
ഹാർബർ,നിണ്ടകര ഫിഷ് ലാൻഡിംഗ് സെന്റർ, ശക്തികുളങ്ങര 
മിനി ഹാർബർ,അഴിക്കൽ ഹാർബർ തുടങ്ങിയവ കേന്ദ്രമായി നൂറ് കണക്കിന് മത്സ്യ ബന്ധന ബോട്ടുകൾ 
ജില്ലയിൽ മാത്രമുണ്ട്.
ആലപ്പുഴ,തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിൽ നിന്ന്  കടലോര പ്രദേശങ്ങളിൽ എത്തി താമസിച്ച് മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളും ഏറെയാണ്
ഹാർബറുകളും ഫിഷ് ലാൻഡിംഗ് സെന്ററുകളും കൊവിഡ് കാരണം അടച്ചുപൂട്ടിയതോടെ നാളുകളായി മത്സ്യത്തൊഴിലാളികൾക്ക് ദുരിതകാലമാണ് അതിന്റെ പിന്നാലെയാണ് ഇപ്പോൾ ട്രോളിംഗ് കൂടി വരുന്നത്തോടെ മത്സ്യ തൊഴിലാളി കുടുംബങ്ങൾ മുഴു പട്ടിണിയാകും.

 
@  കടലിൽ 12 നോട്ടിക്കൽ മൈലിനുള്ളിൽ ആണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്
ജൂലായ് 31 വരെ ഇത് തുടരും  ഈ കാലയളവിൽ യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം പാടില്ല
ഒഴുക്ക് വലകൾ ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളത്തിലും കട്ടമരത്തിലും തീരക്കടലിൽ നിന്ന് മത്സ്യബന്ധനം നടത്താം ട്രോളിംഗ് സമയത്ത് 
പരമ്പരാഗത മത്സ്യബന്ധന രീതികൾ ഉപയോഗിച്ച് കടലിൽ മത്സ്യബന്ധനം നടത്തുന്നതിന് വിലക്കില്ല
 അതുകൊണ്ടുതന്നെ ട്രോളിംഗ് ആരംഭിക്കുന്നതോടെ ഇതരജില്ലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർ കൊല്ലം 
ജില്ലയിൽ എത്തും. ഇതും തിരിച്ചടിയാണ്റിംഗ് വലകൾ ഉപയോഗിച്ച് വൻകിട ബോട്ടുകൾ ചെറുമത്സ്യങ്ങളെ വാരിപ്പോകുന്നത് തടയാൻ ഫിഷറീസ് വകുപ്പിന് കഴിയാത്തതിനാൽ തന്നെ മത്സ്യസമ്പത്തിൽ വൻ കുറവ് ഉണ്ടായിട്ടുണ്ട് മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ തന്നെ ചെറുമീനുകളെ പിടിക്കുന്നതിലൂടെ കടലിന്റെ ആവാസ വ്യവസ്ഥ തന്നെ തകരുംമാത്രമല്ല ചെറുമീനുകളെ ഭക്ഷണമാക്കുന്ന വലിയ മത്സ്യങ്ങൾക്ക് വംശനാശം സംഭവിക്കാനും ഇടയാകുന്ന സ്ഥിതി ഉണ്ടാകും ട്രോളിംഗ് നിരോധന കാലത്ത് യന്ത്രവത്കൃത വള്ളങ്ങൾ കടലിൽ ഇറക്കരുതെന്ന സുപ്രീകോടതി ഉത്തരവിനെ മറികടന്ന് കേരളം 2007ൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇളവുകൾ അനുവദിച്ചുകൊണ്ടുളള പ്രത്യേക നിയമം കൊണ്ടുവന്നിരുന്നു. ആ നിയമത്തിന്റെ പിൻബലമാണ്
പാരമ്പരാഗത മത്‍സ്യ തൊഴിലാളികൾക്ക് ആശ്രയം. കടലിലെ മത്സ്യലഭ്യതയിലെ കുറവ് കാരണം മാസങ്ങളായി പട്ടിണിയുടെ വക്കിലാണ് മിക്ക മത്സ്യത്തൊഴിലാളികളും
മത്തി, അയല എന്നിവയൊന്നും കിട്ടാനില്ലാത്ത സ്ഥിതിയാണ്
മത്സ്യലഭ്യത കുറഞ്ഞതോടെ കയറ്റുമതിയും ഇല്ലാതായി  60 ശതമാനം മത്സ്യത്തിന്റെ കുറവാണ് വർഷങ്ങളായി കണ്ടുവരുന്നത് യന്ത്രവത്കൃത ബോട്ടുകളിൽ കടലിൽ പോയി ഇഷ്ടം പോലെ മീൻ കൊണ്ടുവരുന്നത് നിലച്ചതോടെ ഇവരെ ആശ്രയിച്ച് ജില്ലയിൽ മത്സ്യം വിറ്റ് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കാര്യമാണ് അതിലേറെ കഷ്ടമായത്.
മത്‍സ്യ ലഭ്യത കുറഞ്ഞതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കയറ്റി വരുന്ന മത്സ്യങ്ങൾക്ക് വിലയും കൂടിതമിഴ്നാട്, ഗോവ, കർണാടക,ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലിപ്പോൾ മത്സ്യം എത്തുന്നത്ഇവയിൽ മിക്കതും ദിവസങ്ങളോളം പഴക്കമുള്ളതും അപകടകാരികളായ രാസപദാർത്ഥങ്ങൾ ചേർത്തവയുമാണ്കഴിഞ്ഞ വർഷം ജനുവരിയിൽ തുടങ്ങിയതാണ് മത്സ്യത്തൊഴിലാളികളുടെ കഷ്ടകാലംലോക്ക് ഡൗണിൽ ഇളവ് നൽകിയെങ്കിലും മത്സ്യബന്ധനത്തിന് പോകാനൊരുങ്ങിയപ്പോൾ കാലാവസ്ഥ അനുകൂലമല്ലാതായി. പിന്നീട് സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങൾ വേറെയും.
കൊറോണാ പ്രോട്ടോകോൾ ലംഘിക്കുന്നു തുടങ്ങിയ കാരണങ്ങളാൽ മീൻ ലേലം ചെയ്യുന്നതും നിലച്ചിരുന്നു എല്ലാം കൊണ്ടും മത്‍സ്യ തൊഴിലാളികൾക്ക് കഷ്ടകാലമാണ്.

No comments:

Post a Comment