Saturday, 19 June 2021

വാടകയ്ക്ക് താമസിക്കുന്നവരും കെട്ടിട ഉടമകളും പ്രതിസന്ധിയിലായി പലരും ഇറക്കിവിടൽ ഭീഷണിയിൽ.

യോഗയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച യോഗാചാര്യൻ 

ചാത്തന്നൂർ: ഒരു ഗ്രാമത്തെ സമ്പൂർണ്ണ യോഗ ഗ്രാമമാക്കി മാറ്റുന്നതിനുള്ള തീവ്രമായ പരിശ്രമത്തിലാണ് യോഗാധ്യാപകനായ രാജേഷ്. ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന യോഗ പ്രമുഖ് കൂടിയായ ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ നിരവധി പേര് യോഗാധ്യാപകരായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ അധ്യാപകരായി ജോലി ചെയ്യുന്നു രാജേഷിന്റെ ശിഷ്യതത്വത്തിൽ അധ്യാപകരായി മാറിയവരാണ് യോഗാധ്യാപനത്തിന് പോകുന്ന വഴിയ്ക്ക് അപകടത്തിൽ മരിച്ച അനീഷും അവിതയും ഇവരുടെ മകൾ കൃഷ്ണഭദ്രയെ ഇപ്പോൾ രാജേഷ് യോഗ പഠിപ്പിക്കുന്നുണ്ട്. യോഗയും കൂടാതെ വേദപാരായണം, ആത്മീയത, അദ്ധ്യാപക പരിശീലന കോഴ്സുകൾ തുടങ്ങിയ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
രാവിലെയും വൈകുന്നേരവും 
ദൈനംദിന യോഗ ക്ലാസുകൾക്കായി സമയം മാറ്റി വയ്ക്കുന്ന ഇദ്ദേഹം 
ശ്രീരാമപുരമെന്ന കൊച്ചു ഗ്രാമത്തെ യോഗഗ്രാമമാക്കി മാറ്റുകയും കല്ലുവാതുക്കൽ പഞ്ചായത്ത്‌ കേന്ദ്രികരിച്ചു കൊണ്ട് പഞ്ചായത്തിനെ സമ്പൂർണ്ണ യോഗ ഗ്രാമമാക്കി മാറ്റുകയും ചെയ്യുകയെന്ന സ്വപ്നവുമായി മുന്നോട്ടു പോകുകയാണ്. അനീഷിന്റെയും അവിതയുടെയും സ്മരണയ്ക്കായി രൂപീകരിച്ച അനീഷ് അവിത സേവാസമിതിയുടെ ആഭിമുഖ്യത്തിൽ അനീഷ് സ്ഥാപിച്ച പതഞ്ജലി യോഗ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസുകൾ നടക്കുന്നത് 2007ൽ ഭാരതീയ വിദ്യാനികേതന്റെ യോഗയിൽ പ്രാതമിക കോഴ്സ് 2008ൽ ടീച്ചർ ട്രെയിനിoഗ് കോഴ്സും പൂർത്തിയായി.യോഗയിൽ പി.ജി.ഡിപ്ലോമയും എം എസ് സി എന്നീ യോഗ്യതകളും നേടിയിട്ടുണ്ട് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും കൗൺസിലിംഗ് ഫിസിയോളജിയിൽ പി. ജി. ഡിപ്ലോമയും നേടിയിട്ടുണ്ട്. ഇപ്പോൾ പാളയംകുന്ന് സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായി പ്രവർത്തിക്കുന്നു. ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയായ കല. എസ്. ആർ ആണ് ഭാര്യ, ശ്രീരാമവിദ്യാനികേതനിൽ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ അമൃതകിരൺ ആർ. കെ.കല്ലുവാതുക്കൽ മേവനകോണത്ത് ആണ് വീട്.
@ "ഉള്ളിലുറങ്ങുന്ന ഊര്‍ജ്ജത്തെ ഉണര്‍ത്തി സ്വയം തിരിച്ചറിയുന്നതാണ് യോഗയെന്ന് യോഗാചാര്യൻ രാജേഷ് 
നിത്യജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായി നിറവേറ്റി ആത്മീയാനന്ദത്തിന്റെ ഉത്കൃഷ്ടമേഖലകളിലെത്താന്‍ ഇത് വഴിതുറക്കുമെന്നും അത് കൊണ്ട് തന്നെ യോഗ ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമായി തീർന്നിരിക്കുന്നു"
(യോഗാചാര്യൻ രാജേഷ് )
ഫോട്ടോ: ആചാര്യ രാജേഷ് 

@ 2013 മേയ് മൂന്നിന് കൊട്ടിയത്ത് വച്ച് ഉണ്ടായ വാഹനാപ്കടത്തിൽ മരണമടഞ്ഞ യോഗാധ്യാപകരും 
ആർ എസ് എസ് കല്ലുവാതുക്കൽ മണ്ഡൽ കാര്യവാഹ് 
അനീഷിന്റെയും ബാലഗോകുലം ഭാഗിനി പ്രമുഖുo ആയിരുന്ന അവിതയുടെയും മകളായ എട്ട് വയസുകാരി കൃഷ്ണഭദ്ര അച്ചനമ്മമാരുടെ പാത പിന്തുടർന്ന് ആചാര്യ രാജേഷിന്റെ ശിഷണത്തിൽ പതഞ്ജലി യോഗ വിദ്യാപീഠത്തിൽ യോഗ അഭ്യാസിക്കുകയാണ് യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിമാറ്റിയ കൃഷ്ണഭദ്ര മാതൃ സഹോദരനും 
രാക്ഷ്ട്രിയ സ്വയം സേവക സംഘം നഗർ കാര്യവാഹ് അവിനാശിന്റെയും അനീഷിന്റെ അമ്മ ലീലമണിയമ്മയുടെയും സംരക്ഷണതയിലാണ് ശ്രീരാമപുരം ശ്രീരാമവിദ്യാനികേതനിലെ വിദ്യാർത്ഥിനിയാണ്.

ഫോട്ടോ:കൃഷ്ണഭദ്ര യോഗ ചെയ്യുന്നു.



No comments:

Post a Comment