Monday, 7 June 2021

കുറുങ്ങൽ ഏലായിൽ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നു.

ചാത്തന്നൂർ : ആസ്പത്രികളിലെയും ടൂറിസ്റ്റ് ഹോമുകളിലെയും മാലിന്യം നീക്കം ചെയ്യുന്ന കരാർസംഘം ഗ്രാമങ്ങളുടെ ഉറക്കം കെടുത്തുന്നു.
ചാത്തന്നൂർ പഞ്ചായത്തിലെ കുറുങ്ങൽ ഏലായിലും  പ്രധാന ജലസംഭരണിയായ കുറുങ്ങൾ തോടിന്റെ പല കൈവഴികളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലുമാണ് കഴിഞ്ഞ ഒരാഴ്ചയായി മാലിന്യം തള്ളുന്നത്.
ആൾത്താമസമില്ലാത്ത സ്ഥലങ്ങൾ പകൽസമയം വന്നു നിരീക്ഷിച്ചാണ് പലഭാഗത്തും നിന്നും ടാങ്കുകളിൽ എത്തിക്കുന്ന മാലിന്യം തള്ളുന്നത്.
ഏലാകളിലും കൈതോടുകളിലും തള്ളുന്ന മാലിന്യം ഒഴുകി പ്രധാന തോട്ടിലെത്തി ജനവാസമേഖലയിലൂടെ ഒഴുകുമ്പോൾ പരിസരത്തെല്ലാം കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. നൂറ് കണക്കിന് ഭക്തർ എത്തുന്ന ക്ഷേത്രങ്ങളായ കുറുങ്ങൽ കാടിയാതി ക്ഷേത്രവും ചേനമത്ത്  മഹാദേവ ക്ഷേത്രവും നിൽക്കുന്ന ഇവിടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രഭാത സായാഹ്ന സവാരിയ്ക്കായി ആൾക്കാർ എത്തുന്നുണ്ട് ഒപ്പം പരസ്‌ഥിതി ലോലപ്രദേശവുമാണ് ഇവിടെയാണ് 
കഴിഞ്ഞ ഒരാഴ്ചയ്ക്ക് ഉള്ളിൽ കുറുങ്ങൽ ഏലായിൽ രണ്ടാം തവണയാണ് മാലിന്യം തള്ളൂന്നത്
സ്ഥിരമായി തോട്ടിൽ മാലിന്യം നിറയുന്നതുമൂലം കാർഷികാവശ്യത്തിന് കർഷകർക്ക് തോട് പ്രയോജനപ്പെടുത്താനും കഴിയുന്നില്ല. മത്സ്യസമ്പത്ത് കൂടുതലുള്ള തോട് കൂടിയാണിത്. കക്കൂസ് മാലിന്യത്തിന് പുറമെ രാസമാലിന്യങ്ങളും ചേരുന്നത് തോടിന്റെ സ്വഭാവിക ജൈവസമ്പത്ത് ഭീഷണിയിലാക്കുന്നു. മീന്‌,പാമ്പ്, തവള എന്നിവയും തോട്ടിൽ ചത്തുപൊങ്ങുന്നതും പതിവാണ്.
ചാത്തന്നൂർ തോടിന്റ വിവിധ ഭാഗങ്ങൾ 
ഇത്തിക്കരയാറിന്റെ തീരപ്രദേശങ്ങൾ ചാത്തന്നൂർ ചിറക്കര പഞ്ചായത്തിന്റെ ആളൊഴിഞ്ഞ ഭാഗങ്ങളിലെല്ലാം 
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാലിന്യം ഒഴുക്കിവിട്ടിട്ടുണ്ട്.  കക്കൂസ് മാലിന്യങ്ങളോടൊപ്പം രാസപദാർഥങ്ങൾ ചേർത്തതായും സംശയമുണ്ട്. വെള്ളത്തിന് കറുപ്പ് നിറവും മുകളിൽ പാടപോലെ പരന്നുകിടക്കുന്നതും രൂക്ഷമായ ദുർഗന്ധവുമാണ് സംശയം ബലപ്പെടുത്തുന്നത് കുറുങ്ങൽ 
ഏലാ വികസനസമിതി ചാത്തന്നൂർ പോലീസിൽ പരാതി നൽകിയുട്ടുണ്ട് രാത്രി കാല പോലിസ് പെട്രോളിoഗ് ഏർപ്പെടുത്തണമെന്ന്നാണ് കർഷകരുടെ ആവശ്യം.

 

No comments:

Post a Comment