കൊല്ലം: ഓട്ടോ കുടുംബങ്ങൾ പട്ടിണിയിലാണ് കൊവിഡിന്റെ രണ്ടാംവരവും ലോക്ക് ഡൗണും മൂലം നട്ടംതിരിയുകയാണ് ഇവർ.
ഓട്ടോ,തൊഴിലാളികൾ ആദ്യ ലോക്ക് ഡൗൺ വരുത്തിവച്ച ദുരിതത്തിൽ നിന്നും വല്ലവിധേനയും കരകയറാനൊരുങ്ങവെയായിരുന്നു കൊവിഡിന്റെ രണ്ടാംവരവും തുടർന്നുള്ള ലോക്ക് ഡൗണും എത്തിയത്. അപ്രതീക്ഷിതമായി എത്തിയ രണ്ടാം ലോക്ക് ഡൗണിന്റെ
അടച്ചിടൽ ഒരു മാസം പിന്നീടുമ്പോൾ പൂർണ്ണമായും വരുമാനം നിലച്ച ഓട്ടോ ടാക്സി തൊഴിലാളികൾ വലിയ പ്രതിസന്ധിയിലാണ്. ലോക്ക് ഡൗൺ ഇനിയും നീണ്ടാൽ ജീവിതമെങ്ങനെ മുമ്പോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണ് ഈ മേഖലയിൽ തൊഴിലെടുത്തിരുന്നവർ മുമ്പോട്ട് വയ്ക്കുന്നത്ദിവസവും വർധിക്കുന്ന ഇന്ധനവിലയും ഇൻഷുറൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അനുബന്ധ ചിലവുകളും താങ്ങാവുന്നതിനും അപ്പുറത്തേക്ക് കാര്യങ്ങൾ എത്തിക്കുന്നുവെന്ന പരാതി ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ഉണ്ട്
വരുമാനം നിലച്ചതോടെ പലരുടെയും വായ്പാ തിരിച്ചടവുകൾ മുടങ്ങി. ദിവസവാടകയ്ക്കും കൂലിവേലയ്ക്കും
ഓടുന്നവർ മുഴുപട്ടിണിയിലാണ്. ഫിനാൻസ് ഇല്ലാതെ സ്വന്തമായി വണ്ടിയുള്ളവർ ചെറിയ ആശ്വാസത്തിലാണ് എങ്കിലും ബുദ്ധിമുട്ടിലാണ്. ഇത് നാട്ടിലെ ആകെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ ജീവിതദുരിതത്തിന്റെ നേർചിത്രമാണ്. കോവിഡ് ദുരിതത്തിൽ എന്തു ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ വലിയ സമൂഹം. സഹായത്തിനായി ഇനി ഏതു വാതിലിൽ മുട്ടണം, ആരുടെ അടുത്തു പോകണം എന്ന് അവർക്ക് നിശ്ചയമില്ല.
@ റോഡിലിറങ്ങിയാൽ
ഓട്ടോറിക്ഷകൾക്ക് പിഴ ചുമത്തുന്നു
നിലവിൽ ആശുപത്രിയിലേക്ക് ഉള്ള ഓട്ടങ്ങളാണ് ഉള്ളത്
രോഗികളുമായി ആശുപത്രിയിലേക്ക് പോകുന്ന ഓട്ടോറിക്ഷകൾക്ക് ഉൾപ്പെടെ
പിഴ ചുമത്താൻ തുടങ്ങിയതോടെ ഓട്ടം മതിയാക്കി തൊഴിലാളികൾ പിൻവാങ്ങിയിട്ടുണ്ട്.
@ വായ്പാ തിരിച്ചടവ്
ഉടമകൾ കൂടിയായ ഡ്രൈവർമാർ പലരും വായ്പയെടുത്താണ് ഓട്ടോറിക്ഷ വാങ്ങിയത്. മാസം ശരാശരി 5000 രൂപയൊക്കെ തിരിച്ചടവ് വരും. പല ദിവസങ്ങളിലും ഡീസൽ വാങ്ങിയ തുക പോലും കിട്ടാത്ത അവസ്ഥ. വായ്പാ തിരിച്ചടവിന് മാറ്റിവയ്ക്കാൻ ഒന്നുമുണ്ടാകില്ല. ലോക്ഡൗണും കോവിഡും കാരണം ഓട്ടോറിക്ഷയിൽ കയറാൻ പലരും മടിക്കുന്നു. പിന്നെ പോലീസ് പരിശോധനയും. അതോടെ പലരും നിരത്തിലിറങ്ങാൻ മടിക്കുന്നു. ദിവസങ്ങളായി നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ എൻജിനും ബാറ്ററിയും കേടാകാതിരിക്കണമെന്നുണ്ട്. അതിനുള്ള ശ്രമമാണിപ്പോൾ.
ഇന്ധനവില കൂടി
വലിയൊരു ഭാഗം ഓട്ടോറിക്ഷാ ഡ്രൈവർമാരും ക്ഷേമനിധിബോർഡിൽ അംഗങ്ങളല്ലാത്തതിനാൽ ആ വഴിയുള്ള സഹായമില്ല. ഇന്ധനവില അടിക്കടി കൂടുന്നു. ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ എത്രയും വേഗം ഉണ്ടാകണമെന്നാണ് അവരുടെ അഭ്യർഥന. ടെസ്റ്റ്, ടാക്സ്, ഇൻഷുറൻസ് എന്നിവയിലും ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവയ്ക്കുന്നു.
@ ‘മുൻപൊക്കെ എല്ലാ ചെലവുകളും കഴിഞ്ഞ് ദിവസം 700 രൂപയോളം വീട്ടിൽ കൊണ്ടുപോകാൻ പറ്റുമായിരുന്നു. ഇപ്പോൾ കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം വരുമാനമില്ല. വാടകവീട്ടിലാണ് താമസം വായ്പകൾ മുടങ്ങി. വീട്ടുചെലവുകൾതന്നെ കടത്തിലാണ്. ഒരു കണക്കിനാണ് പിടിച്ചുനിൽക്കുന്നത് ഓട്ടോറിക്ഷാ ഡ്രൈവറായ രാജേഷ് പറഞ്ഞു.
ഫോട്ടോ:രാജേഷ്
No comments:
Post a Comment