Friday, 11 June 2021

കൊല്ലം ജില്ലയിൽ മത്സരിച്ച എൽ ഡി എഫ് - യു ഡി എഫ് സ്ഥാനാർഥികളുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം - അഡ്വ. പി. സുധീർ


 കൊല്ലം ജില്ലയിൽ മത്സരിച്ച എൽ ഡി എഫ് - യു ഡി എഫ് സ്ഥാനാർഥികളുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം - അഡ്വ. പി. സുധീർ

കൊല്ലം:കൊല്ലം ജില്ലയിലെ 11നിയോജക മണ്ഡലങ്ങളിൽ മത്സരിച്ച എൽ ഡി എഫ് - യു ഡി എഫ് സ്ഥാനാർഥികൾ ചിലവാക്കിയ പണത്തിന്റെ സ്രോതസ്‌ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സുധീർ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ പറഞ്ഞു. സംസ്ഥാന 
സർക്കാരിന്റെ ബിജെപി വേട്ടയടലിന് എതിരെ ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ജ്വാലയുടെ ജില്ലാതല ഉത്ഘാടനം കൊല്ലം ചിന്നകടയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കൊല്ലത്തെ സിപിഎം സ്ഥാനാർഥികൾക്ക്പണം എത്തിച്ചു നൽകിയത് ഇപ്പോഴത്തെ ധനമന്ത്രി കെ. എൻ.ബാലഗോപാലന്റെ അറിവോടെയാണ്. തിരഞ്ഞെടുപ്പ് സമയത്ത് കെ.എൻ.ബാലഗോപാലന്റെ സഹോദരന്റെ സ്ഥാപനങ്ങളിൽ 
സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷണം നടത്തുന്ന ഏജൻസി നടത്തിയ റെയ്ഡിനെ കുറിച്ചും ഈ സ്ഥാപനങ്ങളുമായി കെ.എൻ.ബാലഗോപാലുമായുള്ള ബന്ധത്തെ കുറിച്ചും സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് അഡ്വ. പി. സുധീർ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ്,ജില്ലാ സെക്രട്ടറി കരീപ്രവിജയൻ, മുൻ ജില്ലാ പ്രസിഡന്റ്‌ ജി. ഗോപിനാഥ്, കോർപ്പറേഷൻ 
കൗൺസിലർമാരായ കൃപവിനോദ്, സജിതാനന്ദ ടീച്ചർ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ്‌ അഡ്വ. ബിറ്റിസുധീർ,
ബിജെപി കൊല്ലം നിയോജക മണ്ഡലം പ്രസിഡന്റ്‌ സാംരാജ്, പ്രണവ് താമരകുളം, മനുവിപിനൻ എന്നിവർ നേതൃത്വം നൽകി. കൊല്ലം കളക്ടറേറ്റിന് മുന്നിൽ ബിജെപി സംസ്ഥാന സമിതി അംഗം എം.സുനിൽ ഉത്ഘാടനം ചെയ്തു. രാമൻകുളങ്ങരയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. കൊല്ലം കോർപ്പറേഷന് മുന്നിൽ 
യുവമോർച്ചയുടെ നേതൃത്വത്തിൽ നടന്ന സമരം യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണുപട്ടത്താനം ഉത്ഘാടനം ചെയ്തു.


ഇരവിപുരം: സി.ബി. പ്രതീഷ്കുമാർ,
വാളത്തുo 
എ. ജി. ശ്രീകുമാർ, പൂക്കട തമ്പി

ചവറ: രാമൻകുളങ്ങരയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ ഉത്ഘാടനം ചെയ്തു.


No comments:

Post a Comment