ഓൺലൈൻ പഠനം സാധാരണകാർക്കും പാവങ്ങൾക്കും കീറാമുട്ടിയായി മാറുന്നു
സ്മാർട് ഫോണുകൾക്കും
ലാപ്പ് ടോപ്, ടാബ്, സ്മാർട്ട് ടി.വി
എന്നിവയ്ക്ക് ഉള്ള ഉയർന്ന വിലയാണ് സാധാരണകാർക്കും പാവങ്ങൾക്കും
ഓൺലൈൻ പഠനം അന്യമായി മാറുന്നത്. വിദ്യാർത്ഥികൾക്ക്
പുതിയ ഫോൺ വേണം പക്ഷെ വിലയാണ് പ്രശ്നം ലോക്ക് ഡൌൺ കാലമായത് കാരണം മൊബൈൽ കടകളും ഇലക്ട്രോണിക്സ് കടകളും അടച്ചിട്ടിരിക്കുന്നു. ഒരു സൈഡിൽ വിലനിലവാരം ഉയരുമ്പോൾ മറു സൈഡിൽ കടകൾ അടച്ചിട്ടിരിക്കുന്നു ഇതിനിടയിൽ ആശ്രയം ഓൺലൈൻ വ്യാപാരമാണ് അവിടെ പൊള്ളും വിലയും. വീണ്ടുമൊരു ഓൺലൈൻ അദ്ധ്യയന വർഷം കൂടി ഉറപ്പായ സാഹചര്യത്തിൽ വലിയൊരു പ്രതിസന്ധിയിലൂടെയാണ് വിദ്യാർത്ഥികൾ കടന്ന് പോകുന്നത്. അതോടെ സ്മാർട്ട് ഫോണിന്റെ
വിലനിലവാരവും ഉയരുന്നത് വിദ്യാർത്ഥികൾക്ക് വെല്ലുവിളി ആകുകയാണ്. കഴിഞ്ഞ അധ്യായന വർഷത്തിൽ
രോഗവ്യാപനം ഉടൻ കുറയുമെന്ന പ്രതീക്ഷയിൽ പലരും സെക്കൻഡ് ഹാൻഡ് ഫോണുകൾ ഉപയോഗിച്ചാണ്
ഓൺലൈൻ ക്ലാസിൽ കയറിയത്.
ഓൺലൈൻ ക്ലാസിൽ കയറിയത്.
സഹായിക്കാൻ ഒരുപാട് സംഘടനകളും വ്യക്തികളും ഉണ്ടായിരുന്നു.പലരും ഉപയോഗിച്ച ഫോണുകൾ കുട്ടികൾക്ക് കൈമാറി ഇപ്പോൾ ഇവരിൽ പലരും ഇത്തവണ പുത്തൻ ഫോൺ ആവശ്യപ്പെടുമ്പോൾ രക്ഷിതാക്കൾ നെട്ടോട്ടമോടുകയാണ്.പലരുടെയും പഴയ ഫോണുകൾ അമിത ഉപയോഗം മൂലം പണിമുടക്കി ഇവ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്ന കാശുണ്ടെങ്കിൽ പുതിയ ഫോൺ വാങ്ങാമെന്നതിനാലാണ് സ്വരുക്കൂട്ടിയ പണവുമായി പലരും കടകൾ തുറക്കാൻ കാത്തിരിക്കുന്നത്.
അത്യാവശ്യക്കാർ മൊബൈൽ ഷോപ്പുടമകളെ സമീപിച്ച് അവരുടെ വീടുകളിലെത്തി ഫോൺ വാങ്ങുകയാണിപ്പോൾ.വിദ്യാർത്ഥികൾ പഠന ആവശ്യത്തിനായി പുതിയ മൊബൈൽ ഫോൺ ആവശ്യപ്പെടുമ്പോൾ രക്ഷിതാക്കൾ പൈസയ്ക്ക് വേണ്ടി നെട്ടോട്ടമോടുകയാണ് പലർക്കും കഴിഞ്ഞ ലോക്ക് ടൗണിന് ശേഷം തൊഴിൽ നഷ്ടപെട്ടിരുന്നു
തൊഴിൽ ഉള്ളവർക്ക് തൊഴിൽ ദിനങ്ങൾ കുറവുമായിരുന്നു.ഇപ്പോഴത്തെ
ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന മാതാപിതാക്കൾ ഭക്ഷണത്തിന് തന്നെ
ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന മാതാപിതാക്കൾ ഭക്ഷണത്തിന് തന്നെ
ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ജോലിക്ക് പോകാനാവാതെ അന്നന്നത്തെ അഷ്ടിക് വകയില്ലാതെ
വീട്ടിലിരിക്കുന്ന രക്ഷിതാക്കൾക്ക് പുത്തൻ സ്മാർട്ട് ഫോണുകളും മറ്റും വാങ്ങുന്നത് ഇരട്ടി ഭാരമാണ് വരുത്തിവെയ്ക്കുന്നത് അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു സ്മാർട് ഫോൺ വാങ്ങണമെങ്കിൽ ചുരുങ്ങിയത് 6000 രൂപ മുടക്കണം സാമ്പത്തിക ശേഷിയില്ലാത്ത വീടുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും സേവാഭാരതിയും ഫോൺ അടക്കമുള്ള സൗകര്യങ്ങൾ എത്തിക്കാൻ സഹായിക്കുന്നുണ്ട്.വിദ്യാർത്ഥികൾക്ക് അന്യമായിരുന്ന ടി.വി,ലാപ്ടോപ് ,സ്മാർട് ഫോൺ,ടാബ് എന്നിവ വിദ്യാർത്ഥികളുടെ ജീവിതത്തിന്റ ഭാഗമായി
മുൻ കാലങ്ങളിൽ ടി വിയുടെ മുന്നിൽ നിന്ന്
കുട്ടികളെ മാറ്റാൻ ശ്രമിച്ചിരുന്ന രക്ഷിതാക്കൾ ഇന്ന് അവരെ എങ്ങനെയെങ്കിലും അവിടെ പിടിച്ചിരുത്താനാണ് ശ്രമിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പഠനം വിദ്യാർത്ഥികളുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ സൗകര്യങ്ങൾ ഒപ്പിക്കാൻ നെട്ടോട്ടമോടുകയാണ് രക്ഷിതാക്കൾ
വീട്ടിലിരിക്കുന്ന രക്ഷിതാക്കൾക്ക് പുത്തൻ സ്മാർട്ട് ഫോണുകളും മറ്റും വാങ്ങുന്നത് ഇരട്ടി ഭാരമാണ് വരുത്തിവെയ്ക്കുന്നത് അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു സ്മാർട് ഫോൺ വാങ്ങണമെങ്കിൽ ചുരുങ്ങിയത് 6000 രൂപ മുടക്കണം സാമ്പത്തിക ശേഷിയില്ലാത്ത വീടുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും സേവാഭാരതിയും ഫോൺ അടക്കമുള്ള സൗകര്യങ്ങൾ എത്തിക്കാൻ സഹായിക്കുന്നുണ്ട്.വിദ്യാർത്ഥി
മുൻ കാലങ്ങളിൽ ടി വിയുടെ മുന്നിൽ നിന്ന്
കുട്ടികളെ മാറ്റാൻ ശ്രമിച്ചിരുന്ന രക്ഷിതാക്കൾ ഇന്ന് അവരെ എങ്ങനെയെങ്കിലും അവിടെ പിടിച്ചിരുത്താനാണ് ശ്രമിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പഠനം വിദ്യാർത്ഥികളുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ സൗകര്യങ്ങൾ ഒപ്പിക്കാൻ നെട്ടോട്ടമോടുകയാണ് രക്ഷിതാക്കൾ
No comments:
Post a Comment