Sunday, 31 January 2021

കുഴുപ്പിൽ ഏലാ സംര ക്ഷിക്കാൻ അധികൃതർ തയ്യാറാവണം

കുഴുപ്പിൽ ഏലാ സംര ക്ഷിക്കാൻ അധികൃതർ തയ്യാറാവണം
ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിലെ ഇരുപ്പൂവ് നെൽപ്പാടമായ 30 ഹെക്ടറോ ളം വരുന്ന കുഴുപ്പിൽ ഏലാ ഭൂമാഫിയകളിൽ നിന്നും കൈയേറ്റകാരിൽ നിന്നും സരക്ഷിച്ച്‌, മറ്റ് നാണ്യവിളകളുടെ കൃഷികളിൽ നിന്നും ഒഴുവക്കി ഇരുപ്പൂവ് നെല്കൃഷിക്കും ഒരു പൂവ് പച്ചക്കറി കൃഷിയും മറ്റ്‌ ഇടവിള കൃഷിക്കുമായി മാത്രം ഉപയോഗിക്കുവാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിച്ചു കുഴുപ്പിൽ ഏലയെ സംരക്ഷിക്കണമെന്ന് ആവശ്യമുയരുന്നു.

ചിറക്കര ഗ്രാമ പഞ്ചായത്തിൽ മുഴുവൻ സമയവും നെൽകൃഷി ചെയ്യുവാൻ പറ്റുന്ന എല്ലാ പ്രകൃത്യാലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള ഏലായാണ് കുഴുപ്പിൽ ഏലാ. അധികൃതരുടെ ഒത്താശയോടെ ഏലായുടെ  തനിമ നശിപ്പിക്കുന്ന രീതിയിൽ ഫാമുകൾ നിർമ്മിച്ചും നിലങ്ങളിൽ വേലിക്കെട്ടിയും ദുരുപയോഗം ചെയ്യുന്നത്  നെൽകൃഷി ചെയ്യുന്ന കർഷകരെ ഏറെ ബുദ്ധിമുട്ടിയ്ക്കുന്നു.

വേലിക്കെട്ടുകൾക്കുള്ളിൽ തെങ്ങിൻ തൈകൾ കൂട്ടത്തോടെ വെച്ചുപിടിപ്പിക്കുന്നു.രാത്രികാലങ്ങളിൽ കരമണ്ണ് അടിച്ച് ഈ പ്രദേശങ്ങൾ നികത്തുന്നതും വ്യാപകമാകുന്നു. ഇങ്ങനെ നികത്തിയെടുക്കുന്ന പ്രദേശങ്ങൾ റവന്യൂ രേഖകളിൽ നിലം ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഇവിടെ അനധികൃത കെട്ടിടങ്ങൾ ഉയരുകയാണ്. നിലങ്ങളിൽ വീട് വെയ്ക്കാനും മറ്റ് ആവശ്യങ്ങൾക്കും അനുമതി ലഭിക്കാത്തത് മൂലം കൃഷിക്ക് 
പമ്പ്  സെറ്റ് സ്ഥാപിക്കാനെന്ന വ്യാജേന ഒരു ചെറിയ ഷെഡ് നിർമ്മിച്ചു പഞ്ചായത്തിൽ നിന്നും നമ്പർ വാങ്ങുകയും വൈദ്യുതി കണക്ഷൻ എടുക്കുകയും.വൈദ്യുതി കണക്ഷൻ ലഭിച്ചു കഴിഞ്ഞാൽ ഈ ഷെഡുകൾ ബാക്കി നിർമ്മാണങ്ങൾ കൂടി നടത്തി വീടുകളും ഫാമുകളും ആക്കി മാറ്റുന്നു.ഇത്‌ കുഴുപ്പിൽ ഏലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുന്നതായി പരമ്പരാഗതമായി നെൽക്കൃഷി ചെയ്യുന്നവർ പറയുന്നു.

നിലങ്ങളിൽ വേലിക്കെട്ടുകൾ സ്ഥാപിക്കുന്നത് മൂലം നീരൂറ്റ് തടസപ്പെടുകയും ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടിനിന്ന് കൃഷി നശിക്കുന്ന അവസ്ഥയിലാണ്. കുഴുപ്പിൽ ഏലായുടെ മൂന്ന് കരയിലെ തോടും നടുതോടും റവന്യൂ രേഖകൾ പ്രകാരം അളന്ന് തിട്ടപെടുത്തി സരക്ഷിക്കണമെന്നും,
കുഴുപ്പിൽ ഏലായിലെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കിയും വേലിക്കെട്ടുകൾ ഒഴുവാക്കിയും തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നാണ്യ വിള കൃഷികൾ നീക്കം ചെയ്‌തും കുഴുപ്പിൽ ഏലാ 
സംരക്ഷിക്കാൻ അധികൃതർ തയ്യാറാവണമെന്ന് പരമ്പരാഗത നെൽകർഷകർ ആവശ്യപെടുന്നു.
ഫോട്ടോ : കുഴുപ്പിൽ ഏലായിൽ കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതർ നിർത്തിവെപ്പിച്ച അനധികൃത നിർമ്മാണ പ്രവർത്തി

Saturday, 30 January 2021

സി പി ഐ യിൽ ആഭ്യന്തരകലഹം പാർട്ടിയുടെയും അനുബന്ധ സംഘടനകളുടെയും പരിപാടികളിൽ നിന്നും ജി. എസ്. ജയലാൽ എം എൽ എ യെ ഒഴിവാക്കുന്നു

സി പി ഐ യിൽ ആഭ്യന്തരകലഹം പാർട്ടിയുടെയും അനുബന്ധ സംഘടനകളുടെയും പരിപാടികളിൽ 
നിന്നും ജി. എസ്. ജയലാൽ എം എൽ എ യെ ഒഴിവാക്കുന്നു

ചാത്തന്നൂർ: സി പി ഐ യിൽ ആഭ്യന്തരകലഹം പാർട്ടിയുടെയും അനുബന്ധ സംഘടനകളുടെയും പരിപാടികളിൽ 
നിന്നും ജി. എസ്. ജയലാൽ എം എൽ എ യെ ഒഴിവാക്കുന്നു.സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിൽ തന്നെ പ്രവർത്തിക്കുന്ന പി. രവീന്ദ്രൻ സ്മരാക 
ലൈബ്രറിയുടെ നേതൃത്വത്തിൽ 
 31-)o തീയതി നടക്കുന്ന സെമിനാറിൽ നിന്നും ജി. എസ്. ജയലാലിനെ ഒഴിവാക്കി. ലൈബ്രറിയുടെ രൂപീകരണ നാൾ മുതൽ ഇത് വരെ ഒരു പരിപാടിയിൽ നിന്നും ജയലാൽ മാറി നിന്നിട്ടില്ല എന്ന് മാത്രമല്ല പ്രധാന സംഘാടകനും ജയലാൽ തന്നെയായിരുന്നു. "അറിയപ്പെടുന്ന പി. രവീന്ദ്രനും അറിയപ്പെടാത്ത പി. രവീന്ദ്രനും" എന്ന വിഷയത്തിലാണ് സെമിനാർ എന്നിരിക്കെ സെമിനാറുമായി ബന്ധപ്പെട്ട സ്വാഗതസംഘത്തിലും ജയലാലിനെ ഉൾപെടുത്തിയിട്ടില്ല സെമിനാർ ഉത്ഘാടനം ചെയ്യുന്നത് ഡെപ്യുട്ടി സ്പീക്കർ പി. ശശിയാണ്‌ മുഖ്യപ്രഭാഷകൻ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരനാണ് സിപിഎം ജില്ലാ സെക്രട്ടറി കൊല്ലായ്ക്കൽ സുധേവനും എൻ. അനിരുദ്ധൻ എക്സ്. എം എൽ എ യും പ്രഭാഷകരായി ഉള്ള സെമിനാറിൽ പരവൂർ എൽ സി സെക്രട്ടറിയും പ്രവാസി നേതാവുമായ 
കെ. ആർ. അജിത് ആണ് അധ്യഷൻ മുൻ മണ്ഡലം സെക്രട്ടറി പാരിപ്പള്ളി ശ്രീകുമാർ ആണ് സ്വാഗതം പറയുക സാധാരണ ഗതിയിൽ നാളിതുവരെ നടന്ന പരിപാടികളിൽ എല്ലാം അധ്യക്ഷൻ ജയലാൽ ആയിരുന്നു നിലവിൽ ലൈബ്രററി ഭരണസമിതിയിലും ജയലാൽ ഉണ്ട് എന്നിരിക്കെയാണ്‌ ജയലാലിനെ പൂർണ്ണമായും ഒഴിവാക്കി കൊണ്ട് സിപിഐ യുടെ ഔധ്യോഗികം എന്ന് വിശേഷിക്കാവുന്ന പരിപാടിയിൽ നിന്നും ജയലാലിനെ പൂർണ്ണമായും ഒഴിവാക്കിയത്. ആശുപത്രി. കുംഭകോണകേസിനെ തുടർന്ന്പാർട്ടി നടപടി ഉണ്ടായ ശേഷം പാർട്ടിയുടെ നിയോജകമണ്ഡലത്തിലെ നയപരിപാടികളിൽ നിന്നെല്ലാം ജയലാലിനെ ഒഴിവാക്കിയിരുന്നു. തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ 
സ്ഥാനാർഥി നിർണ്ണയത്തിൽ പോലും പാർട്ടി നേതൃത്വം ജയലാലിന്റ അഭിപ്രായം ആരാഞ്ഞില്ല തുടർന്ന് തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും പലഘട്ടത്തിലും ജയലാലിനെ ഒഴിവാക്കിയതിനെ തുടർന്ന് അപ്രതീക്ഷിതമായി വിളിച്ച യോഗങ്ങളിൽ നിന്നും ജയലാൽ മാറിനിന്നിരുന്നു എന്നാൽ സിപിഎം വിളിച്ച യോഗങ്ങളിൽ ജയലാൽ പങ്കെടുക്കുകയും ചെയ്തിരുന്നു ഇത് പലപ്പോഴും സിപിഐ സിപിഎം നേതാക്കൾ തമ്മിലുള്ള പിണക്കത്തിന് കാരണമായിരുന്നു അതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സിപിഐയ്ക്ക് ഏറ്റ കനത്ത തിരിച്ചടി ജയലാലിനെ ഒഴിവാക്കിയത് കൊണ്ടാണ് എന്ന് ഒരു വിഭാഗം ആരോപിക്കുമ്പോൾ ജയലാലിന്റെ സ്വന്തം വാർഡിൽ എന്ത് കൊണ്ട് ജയിച്ചില്ല എന്ന് മരുവിഭാഗം ആരോപിക്കുന്നു. സ്വന്തം പഞ്ചായത്ത്‌ ആയ കല്ലുവാതുക്കലിൽ ബിജെപിയെ ആട്ടിമറിക്കാൻ കോൺഗ്രസ്‌ നേതാക്കളുമായി പാർട്ടി അറിയാതെ ചർച്ച നടത്തിയതും സിപിഐ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് രേഖാമൂലം നൽകിയിട്ടുണ്ട്. സിപിഎം നേതൃത്വം അവിശുദ്ധ കൂട്ട് കെട്ട് വേണ്ട എന്ന നിലപാട് സ്വീകരിച്ചത് മൂലമാണ് ജയലാൽ കോൺഗ്രസ്‌ ചർച്ച ഉപേക്ഷിച്ചത് തുടർന്ന് സിപിഐയുടെ ഇടത്മുന്നണി പ്രതിനിധി സ്ഥാനത്ത് നിന്നും ജയലാലിനെ ഒഴിവാക്കിയിരുന്നു ഇപ്പോൾ എം എൽ എ എന്ന നിലയിൽ വിളിച്ചാൽ മാത്രമേ ഇടത് മുന്നണി യോഗങ്ങളിൽ ജയലാലിന് പങ്കെടുക്കാൻ കഴിയൂ എന്നിരിക്കെ ജയലാൽ വീണ്ടും മത്സരിക്കും എന്ന പ്രചരണവുമായി ഒരു വിഭാഗം മുന്നോട്ട് പോകുകയാണ് ഇതിനിടയിൽ ആണ് പാർട്ടിയുടെ ഒരു ഔദ്യോഗിക പരിപാടിയിൽ നിന്നും കൂടി ജയലാൽ വെളിയിലാകുന്നത് ജയലാലിന് സീറ്റില്ല എന്ന സൂചന കൂടി വന്നതോടെ
സഹകരണ ആശുപത്രി ഡയറക്ടർ ബോർഡിലുള്ള കോൺഗ്രസ്‌ നേതാവ് നടത്തുന്ന നീക്കങ്ങൾ സംശയത്തോടെയാണ്‌ സിപിഐയും ഇടത് മുന്നണിയും നിരീക്ഷിക്കുന്നത്.
 

ജോലി തരൂ സർക്കാരെ യുവമോർച്ചയുടെ കളക്ട്രേറ്റ് മാർച്ച്

ജോലി തരൂ സർക്കാരെ യുവമോർച്ചയുടെ കളക്ട്രേറ്റ് മാർച്ച്

@ യുവജനങ്ങളോട് വാക്ക് പാലിക്കാൻ പറ്റാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് - കെ. ഗണേഷ് 

കൊല്ലം: യുവാക്കളെ വഞ്ചിച്ച പിണറായി സർക്കാാരിനെതിരെ യുവജനങ്ങളുടെ പ്രതിക്ഷേധമായി യുവമോർച്ചയുടെ 
കളക്ട്രേറ്റ് മാർച്ച്‌. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകുക, അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കുക, പി എസ് സി ഉദ്യോഗർത്തികൾക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 
കൊച്ചു കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച് കളക്ടറേറ്റിന്റെ പ്രധാന ഗേറ്റിൽ പോലിസ് തടഞ്ഞു തുടർന്ന് പോലിസ്
അഞ്ചു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. പോലിസ് പ്രവർത്തകർക്ക് ബലപ്രയോഗം നടത്തി 
തുടർന്ന് യുവമോർച്ച സംസ്ഥാന ജനറൽ ജനറൽ സെക്രട്ടറി 
കെ. ഗണേഷ് മാർച്ച്‌ ഉത്‌ഘാടനം ചെയ്തു. ഭരണത്തിൽ കയറിയ നാൾ മുതൽ നാളിതുവരെ യുവജനങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിയാതെ പരാജിതനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന്കെ.ഗണേഷ് പറഞ്ഞു.സെക്രട്ടറിയേറ്റിനു മുന്നിൽ ആഴ്ചകളായി സമരം നടത്തുന്ന റാങ്ക്ഹോൾഡേഴ്സ് പ്രതിനിധികളു മായി ചർച്ചയ്ക്ക് പോലും തയാറാകാത്ത യുവജന വിരുദ്ധനായ ഭരണാധികാരിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ്‌ വിഷ്ണുപട്ടത്താനം അദ്ധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.അഖിൽ, അജിത് എന്നിവർ പ്രസംഗിച്ചു.ജില്ലാ ഭാരവാഹികളായ ജമുൻജാഹാംഗീർ,നവീൻകൃഷ്ണ,ഗോകുൽ,ദീപുരാജ്, ബബുൽദേവ്, ചിപ്പി,മഹേഷ്‌, രാഹുൽ,മീഡിയ സെൽ കൺവീനർ, ഐടി സെൽ കൺവീനർ അർജുൻമോഹൻ, മണ്ഡലം പ്രസിഡന്റ്‌മാരായ ശംഭു,അരുൺപന്മന,പ്രണവ്താമരക്കുളം,സന്ദീപ്,കൃഷ്ണ രാജ്,സനൽ,അഖിൽ,സിനുഇളമാട് എന്നിവർ നേതൃത്വം നൽകി.

സമരം പ്രവർത്തകർക്ക് നേരെ പോലീസ് അഞ്ചു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.മണിക്കൂറുകളോളം പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.തുടർന്ന് റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

PSC റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിനൽകുക, അനധികൃത നിയമനങ്ങൾ അവസാനിപ്പിക്കുക, PSC ഉദ്യോഗർത്തികൾക്ക് നീതി ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് 

Thursday, 28 January 2021

കൊല്ലത്തെ ജനങ്ങൾക്ക് സിനിമനടനെ വേണ്ട ജനപ്രതിനിധിയെ മതി



കൊല്ലം: വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്ന് നിൽക്കുമ്പോൾ കൊല്ലത്തെ 
ജനങ്ങൾക്ക്  സിനിമനടനെ വേണ്ട ജനപ്രതിനിധിയെ മതിയെന്ന് പറഞ്ഞു തുടങ്ങിയിരിക്കുന്നു. സിപിഎം അധികാരത്തിന് വേണ്ടി സിനിമാക്കാരുടെ പിറകേ യാത്ര ചെയ്യുമ്പോൾ ജനങ്ങൾ നെട്ടോട്ടമോടെണ്ട അവസ്ഥയാണെന്ന് സിപിഎം നേതാക്കൾ തന്നെ തുറന്ന് പറയുകയാണ് ഒന്നാമത് സംസ്ഥാന സർക്കാരിനെതീരെയുള്ള ഭരണവിരുദ്ധ വികാരം മൂലം ജനങ്ങൾ സിപിഎംന് എതിരായി നിൽക്കുമ്പോൾ കഴിഞ്ഞ അഞ്ചു വർഷം മണ്ഡലത്തിൽ തിരിഞ്ഞു നോക്കാത്ത എം എൽ എ യെ വച്ച് എങ്ങനെ ജനവിധി തേടും എന്നാണ് കൊല്ലത്തെ സിപിഎംകാർ ചോദിക്കുന്നത്. അഞ്ചു വർഷം കൊല്ലത്തിന്റ വികസനത്തിന് ഒന്നും ചെയ്യാതെ സിനിമയും സീരിയലും കളിച്ചു നടന്ന കോമഡി ആർടിസ്റ്റ് വീണ്ടും ജനവിധി തേടുമ്പോൾ വോട്ട് പിടിക്കാൻ പറ്റില്ലെന്ന് സിപിഎം പ്രവർത്തകർ ഒന്നടങ്കം നേതൃത്വത്തിനോട് പറഞ്ഞു കഴിഞ്ഞു അഞ്ചു വർഷം വികസനമുരടിപ്പ് ആയിരുന്നു കൊല്ലം മണ്ഡലത്തിൽ പാർട്ടി പറയുന്നത് പോലും അനുസരിക്കാൻ കൂട്ടാക്കാതെ വികസനങ്ങൾ പത്രവാർത്തകൾ വഴിയുള്ള പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയായിരുന്നു. പി.കെ.ഗുരുദാസൻ എം എൽ എ ആയിരുന്ന സമയത്ത് നടത്തിയ പദ്ധതി പ്രഖ്യാപനങ്ങൾ പോലും നടപ്പിലാക്കാൻ കഴിഞ്ഞില്ല പാർട്ടി കമ്മിറ്റികളിലോ തിരിഞ്ഞു നോക്കിയിട്ടില്ല സർക്കാർ പരിപാടികൾ പലതും എം എൽ എ യുടെ തിരക്ക് മൂലം ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട് എം എൽ എയുടെ ഒരു ഒപ്പിന് പോലും ദിവസങ്ങളോളം കാത്തിരുന്ന ജനങ്ങളുണ്ട് എം എൽ എ ഓഫിസിൽ മാസത്തിൽ വിരലിലെണ്ണവുന്ന ദിവസങ്ങളിൽ മാത്രമാണ് എത്തുന്നത് വീട്ടിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല, പാർട്ടി പ്രവർത്തകരുടെ വീടുകളിൽ നടന്ന മരണത്തിനോ
അറിയിച്ചാൽ പോലും എത്തുകയില്ല പാർട്ടിക്കുള്ളിൽ ചെയിൻ സർവീസ് ഉണ്ടാക്കിയുള്ള പ്രവർത്തനം നടത്തിയ മുകേഷ് എം എൽ എ ജനങ്ങളെ സേവിക്കേണ്ട എം എൽ എ പദവി കോർപ്പറെറ്റ് മുതലാളിമാരുടെ രീതിയിൽ കൊണ്ട് നടക്കുകയായിരുന്നുവെന്ന് പാർട്ടി പ്രവർകർ ആരോപിക്കുന്നു. നിയമസഭയിൽ പോലും കൊല്ലത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടി ഒരു വാക്ക് പോലും ഉരയിടാതെ ചർച്ചകളിൽ പങ്കെടുക്കാതെ അവഗണിക്കുകയായിരുന്നുവെന്ന് പാർട്ടിപ്രവർത്തകർ ആരോപിക്കുന്നു. എല്ലാം കൊണ്ടും നൂറ് ശതമാനം പരാജയമായ മുകേഷിനെ ഇനിയും ചുമക്കാൻ വയ്യ എന്ന് സിപിഎംന്റ് പാർട്ടി പ്രവർത്തകരും ജനങ്ങളും ഒന്നടങ്കം പറയുന്നു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി യെ തോൽപ്പിക്കാൻ കോൺഗ്രസുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ഉണ്ടായ വിജയമാണ് ഉണ്ടായത് ഇപ്പോൾ ഭരണവിരുദ്ധ വികാരവും ചർച്ചയാകുമ്പോൾ എം എൽ എ എന്ന നിലയിൽ പൂർണ്ണപരാജയമായ നടനെ ഇനിയും പരീക്ഷിക്കണോ എന്ന്നാണ് പാർട്ടി നേതൃത്വം പരിശോധന നടത്തുന്നത്.

കേരളത്തെ കടകെണിയിലേക്ക് തള്ളിവിടുന്ന ഇടത് വലത് ദുർഭരണത്തിന് അറുതിവരുത്തണം - കുമ്മനം രാജശേഖരൻ

കേരളത്തെ കടകെണിയിലേക്ക് തള്ളിവിടുന്ന ഇടത് വലത് ദുർഭരണത്തിന് അറുതിവരുത്തണം - കുമ്മനം രാജശേഖരൻ

കൊല്ലം: : കേരളത്തെ കടകെണിയിലേക്ക് തള്ളിവിടുന്ന ഇടത് വലത്ദുർഭരണങ്ങൾക്ക്അറുതിവരുത്തണമെന്ന് മുൻ മേഘാലയ ഗവർണർ 
കുമ്മനം രാജശേഖരൻ പറഞ്ഞു ബിജെപി കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ശില്പശാല ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ചൈനയെ ഉപേക്ഷിച്ചു വ്യവസായികളും നിഷേപകരും ഭാരതത്തിലെ ബിജെപി ഭരിക്കുന്ന സ്റ്റേറ്റുകളിൽ വ്യവസായങ്ങൾ തുടങ്ങി വൻതോതിൽ നിഷേപങ്ങൾ നടത്തി വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ കേരളസംസ്ഥാനത്തെ വ്യവസായികൾ ഉപേക്ഷിച്ച മട്ടാണ് ബിജെപിയ്ക്ക് കേരളത്തിൽ ഒരവസരം ലഭിച്ചാൽ മുഖച്ചായ മാറും അതിനായി ബൂത്ത്തലം വരെയുള്ള പ്രവർത്തകർ അശ്രാന്ത പരിശ്രമം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കര നിയോജക മണ്ടലം പ്രസിഡൻ്റ് വയ്ക്കൽ സോമൻ അധ്യക്ഷത വഹിച്ചു സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശ്, രാമചന്ദ്രൻപ്പിള്ള, ഷാലു, കെ.ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊല്ലം നിയോജകമണ്ഡലം കൺവെൻഷൻ ബിജെപി ജില്ലാ പ്രസിഡൻ്റ് ബി.ബി.ഗോപകുമാർ ഉത്ഘാടനം ചെയ്തു മണ്ടലം പ്രസിഡൻ്റ് സാംരാജ് അധ്യക്ഷത വഹിച്ചു കൊട്ടിയം സുരേന്ദ്രനാഥ് ,എം സുനിൽ, അഡ്വ.ബിറ്റി സുധീർ, അഡ്വ. ഗോപകുമാർ 
സൂരജ് തിരുമുല്ലാവരം, ദേവദാസ്, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ചാത്തന്നൂരിൽ ബി.ജെപി സംസ്ഥാന സമിതി അംഗം മാമ്പഴത്തറ സലീം ഉത്ഘാടനം ചെയ്തു.എസ്.പ്രശാന്ത് അധ്യക്ഷത വഹിച്ചു.എ.ജി.ശ്രീകുമാർ, നെടുബന ശിവൻ, ടി വി.സനൽ, കിഴക്കനേലസുധാകരൻ, ബി. സജൻലാൽ,മൈലക്കാട് മുരളി എന്നിവർ സംസാരിച്ചു. കുണ്ടറയിൽ ദേശീയ കൗൺസിൽ അംഗം എം എസ്.ശ്യം കുമാർ ഉത്ഘാടനം ചെയ്തു ഇടവട്ടം വിനോദ് അധ്യക്ഷത വഹിച്ചുു. എസ്.സുനിൽകുമാർ, കരീപ്ര വിജയൻ, ആയൂർ മുരളി, അനിൽകുമാർ എന്നിവർ സംസാരിച്ചു. ചവറയിൽ മുൻ ജില്ലാ പ്രസിഡൻ്റ് ജി.ഗോപിനാഥ് ഉത്ഘാടനം ചെയ്തു ചവറ അജയൻ അധ്യഷത വഹിച്ചു അഡ്വ.രാജേന്ദ്രൻ പിളള, അഡ്വ.ചന്ദ്രരമോഹൻ വിഷ്ണു പട്ടത്താനം എന്നിവർ സംസാരിച്ചു. കുന്നത്തൂരിൽ ദേശീയ കൗൗൺസിൽ അംഗം കെ ശിവദാസൻ ഉത്ഘാടനം ചെയ്തു സന്തോഷ് അധ്യക്ഷത വഹിച്ചു.വെള്ളിിമൺ ദിലീപ് ,മാലു മേൽ സുരേഷ് എന്നിവർ സംസാരിച്ചു.കരുനാഗപ്പള്ളിയിൽ ജില്ലാ ജനറൽ സെക്രട്ടറി ബി.ശ്രീകുമാർ‌
ഉത്ഘാടനം ചെയ്തു ബൈജു ചെറുപൊയ്ക അധ്യക്ഷത വഹിച്ചു.അഡ്വ.വിനോദ്
ജിതിൻ ദേവ്, സന്തോഷ്‌ എന്നിവർ സംസാരിച്ചു. ശില്പശാലകൾ ഇന്ന് സമാപിക്കും.

ഇരവിപുരത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജിഹാദി കൂട്ട് കെട്ടിന് സിപിഎം

ഇരവിപുരത്ത് 
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജിഹാദി കൂട്ട് കെട്ടിന് സിപിഎം 

കൊല്ലം: ഇരവിപുരം സീറ്റ് നിലനിർത്താൻ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജിഹാദി കൂട്ട് കെട്ടിന് സിപിഎം നീക്കം തുടങ്ങി. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് സിപിഎംലെ പ്രമുഖ നേതാക്കളെ നിശബ്ദമാക്കിയ എം എൽ എ പാർട്ടിയെ പൂർണ്ണമായും വരുതിയിലാക്കി വീണ്ടും സീറ്റ് ഉറപ്പിച്ചു കൊണ്ടാണ് ജിഹാദി കൂട്ട് കെട്ടിന് നീക്കം നടത്തുന്നത്. രാക്ഷ്ട്രീയ പ്രവർത്തനം കച്ചവടമാക്കിയ എം എൽ എ 
മുസ്ലിംലീഗിനെയും ആർ എസ് പിയുടെ ഒരു വിഭാഗത്തെയും കൂട്ട് പിടിച്ചു കൊണ്ടാണ് എം. നൗഷാദ് എം എൽ എ യുടെ നേതൃത്വത്തിൽ സിപിഎംന്റ ഒരു വിഭാഗം  രഹസ്യചർച്ചകൾ നടത്തുന്നത്.
എസ് ഡി പി ഐയുടെയും പി ഡി പിയുടെയും വോട്ട് ലഭിക്കുന്നതിനായി അവരുടെ പ്രാദേശിക സംഘടനകളുമായി നീക്ക് പോക്ക് നടത്തി അവരുടെ സ്റ്റാമ്പ് സ്ഥാനാർഥികളെ രംഗത്ത് ഇറക്കി മത്സരിപ്പിക്കാനും അത് വഴി മറ്റ് ജനവിഭാഗങ്ങളുടെ വോട്ട് സമാഹരിക്കാനുമുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇത് സിപിഎം ന്റ അണികളിൽ ശക്തമായ പ്രതിക്ഷേധമുയർത്തിയിട്ടുണ്ട്. സിപിഎം പ്രവർത്തകരെ പൂർണ്ണമായും തഴഞ്ഞുകൊണ്ട് സ്വന്തക്കാരെ തിരുകികയറ്റി പാർട്ടിയെ വരുതിയിലാക്കിയ എം എൽ എ കഴിഞ്ഞ അഞ്ചു വർഷം നിയോജമണ്ഡലത്തിന് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന്
ഇവർ ആരോപിക്കുന്നു.
 തിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്ഘാടനമാമങ്കവും ഫ്ളക്സ് ബോർഡുകളുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണെന്ന് ഇവർ ആരോപിക്കുന്നു.തൊഴിലാളിപാർട്ടിയുടെ ജനപ്രതിനിധിയായ നൗഷാദ് മുതലാളിമാരുടെയും ഒരു പ്രതേകവിഭാഗത്തിന്റയും പ്രതിനിധിയായി മാറി രാക്ഷ്ട്രിയമായി എതിർചേരിയിൽ നിൽക്കുന്നവരെ പോലും സ്വന്തം പാർട്ടിക്കാരെ അവഗണിച്ചു കൊണ്ട് സഹായിക്കുകയായിരുന്നുവെന്ന് ഇവർ ആരോപിക്കുന്നു തീരദേശമേഖലയിലെ ജനങ്ങളുടെ തീരാദുരിതത്തിന് പരിഹാരം ഉണ്ടാക്കാതെ അവഗണിച്ചു.സുനാമികോളനികളിൽ തിരിഞ്ഞുനോക്കിയില്ല പള്ളിമുക്ക് കേന്ദ്രികരിച്ചു കൊണ്ട് മാത്രം പ്രവർത്തനം ഒതുക്കി മയ്യനാട് പഞ്ചായത്തിനെ പൂർണ്ണമായും തഴഞ്ഞു എന്നിങ്ങനെ ആരോപണങ്ങളുമായി പാർട്ടി അണികൾ തന്നെ നൗഷാദിന് എതിരെ തിരിയുമ്പോൾ ആരോപണങ്ങൾ ഒന്നും തന്നെ വകവയ്ക്കാതെ പാർട്ടിയെ വരുതിയിലാക്കി വീണ്ടും തിരഞ്ഞെടുപ്പനെ നേരിടാൻ ഒരുങ്ങുകയാണ് നൗഷാദ് ഒപ്പം ആരോട് പരാതി പറയും ധർമ്മസങ്കടത്തിലാണ് പാർട്ടിപ്രവർത്തകർ.

തമ്മിലടി കോൺഗ്രസ് ബ്ലോക്ക് കൺവെൻഷൻ ഉപേഷിച്ചു


ചാത്തന്നൂർ: ബിന്ദുകൃഷ്ണയും ചാത്തന്നൂരിലെ കോൺഗ്രസ്‌ പ്രവർത്തകരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു ബ്ലോക്ക്‌ പ്രസിഡന്റിനെ വീണ്ടും പുന:പ്രതിഷ്ടിക്കാനുള്ള കൺവെൻഷൻ ഉപേക്ഷിച്ചു. കഴിഞ്ഞ ബുധനാഴ്ച ചാത്തന്നൂർ എൻ എസ് എസ് ആഡിറ്റോറിയത്തിൽ വച്ച് നടന്ന കൺവെൻഷനാണ് ഉപേക്ഷിച്ചത് 
ഡി സി സി പ്രസിഡന്റുമായി അഭിപ്രായ വിത്യാസത്തെ തുടർന്ന് ‌
രാജിവച്ച ബ്ലോക്ക്‌ പ്രസിഡന്റ്‌ 
സുന്ദരേശൻപിള്ളയെ ചർച്ചകളെ തുടർന്ന് രണ്ട്കെ പി സി സി ഭാരവാഹികളുടെ അനുഗ്രഹത്തോടെ വീണ്ടും പ്രതിഷ്ഠിക്കാനുള്ള നീക്കമായിരുന്നു ബിന്ദുകൃഷ്ണയുടെ ഇടപെടൽ മൂലം പൊളിഞ്ഞത്. 
ചാത്തന്നൂർ ജംഗഷനിൽ നിന്നും സമ്മേളനഹാളിൽ വരെ അര കിലോമീറ്റർ ദൂരം കൊടികൾ കെട്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.
യോഗത്തിന് ഡി സി സി ആവശ്യപ്രകാരം കെ പി സി സി വക സ്റ്റേ ആണ് നൽകിയത് മൂലമാണ് യോഗം ഉപേക്ഷിച്ചത് എന്ന് സംഘാടകർ ആരോപിക്കുമ്പോൾ യോഗത്തിന് ആളെത്താതത് മൂലമാണ് യോഗം ഉപേക്ഷിച്ചത് എന്ന് മറുവിഭാഗവും ആരോപിക്കുന്നു. ചാത്തന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാജിവച്ചതിന് പിന്നാലെ 
ഡി സി സി ജനറൽ സെക്രട്ടറിയടക്കമുള്ള 26 ബ്ലോക്ക്‌ മണ്ഡലം ബൂത്ത്‌ തല 
ഭാരവാഹികളാണ് ആദിച്ചനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജി വച്ചത് ഇവരെയെല്ലാം തിരിച്ചു ഭാരവാഹി സ്ഥാനത്ത് കൊണ്ട് വരാനും ബ്ലോക്ക്‌ തല തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കാനുമാണ് കൺ വെൻഷൻ വിളിച്ചത് . ജില്ലയുടെ ചാർജ് ഉള്ള കെ പി സി സി ജനറൽസെക്രട്ടറിയുടെയും നിയോജക മണ്ഡലത്തിന്റെ ചാർജ് ഉള്ള കെ പി സി സി ഏക്സിക്യുട്ടിവ് അംഗത്തിന്റയും നിർദ്ദേശപ്രകാരമാണ് യോഗം സംഘടിപ്പിച്ചത്. ബിന്ദുകൃഷ്ണ തന്നെയായിരുന്നു ഉത്ഘാടകൻ ചാത്തന്നൂർ നിയമസഭ സീറ്റിൽ കണ്ണ് വച്ചിട്ടുള്ള കെ.പി സി സി ജനറൽ സെക്രട്ടറിയെ മുഖ്യ പ്രഭാഷകനാക്കി ചാത്തന്നൂരിൽ സ്ഥാനാർത്ഥിയായി അവതരിപ്പിക്കാനുള്ള നീക്കവും കുട്ടിയാണ് മറുവിഭാഗം ഇടപെട്ട് പൊളിച്ചത് ഇതോടെ കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയിൽ നിലനിന്ന വിഭാഗിയത കൂടുതൽ രൂക്ഷമായി.എ യും ഐ യും ഗ്രൂപ്പ് സമവാക്യം മാറി ഐ വിഭാഗം തന്നെ ചേരിതിരിഞ്ഞു തമ്മിലടിക്കുന്ന അവസ്ഥയാണ് ഇപ്പോൾ ചാത്തന്നൂരിൽ ഉള്ളത് ബിന്ദുകൃഷ്ണ വിഭാഗവും ബിന്ദുകൃഷ്ണയെ എതിർക്കുന്ന വിഭാഗം എന്നിങ്ങനെ രണ്ട് ചേരിയായി കോൺഗ്രസ് മാറുബോൾ സ്വയം പ്രഖ്യാപിത കോൺഗ്രസ് സ്ഥാനാർത്ഥികൾ രംഗത്ത് വന്നത് കോൺഗ്രസ് നേതൃത്വത്തിന് കടുതൽ തലവേദനയായി മാറിയിട്ടുണ്ട് .




സ്പിനിംഗ് മില്ലിൽ നടക്കുന്ന അഴിമതികൾ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാവണം - ‌ ബി.ബി.ഗോപകുമാർ

സ്പിനിംഗ് മില്ലിൽ നടക്കുന്ന അഴിമതികൾ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാവണം - ‌ ബി.ബി.ഗോപകുമാർ 

ചാത്തന്നൂർ: സ്പിനിംഗ് മില്ലിൽ നടക്കുന്ന അഴിമതികൾ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി.ബി.ഗോപകുമാർ ആവശ്യപ്പെട്ടു. സ്പിന്നിംഗ് മിൽ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതീരെയും തൊഴിലാളികളോടെ ഐക്യദാർഢ്യo പ്രഖ്യാപിച്ചു കൊണ്ടും 
ബിജെപി ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സായാഹ്നധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം നവീകരണത്തിന്റ പേരിൽ കിട്ടിയ കോടികണക്കിന് രൂപ എന്ത് ചെയ്തുവെന്ന് സർക്കാരും സ്പിന്നിംഗ് മിൽ ചെയർമാനും വ്യക്തമാക്കണം പലപ്പോഴായി മാറി മാറി ഭരിച്ച എൽ ഡി എഫ്, യു ഡി എഫ് സർക്കാരുകൾ നടത്തിയ അഴിമതിയുടെ പരണിതഫലമാണ് മില്ലിന്റ പത്ത് ഏക്കറോളം വരുന്ന വസ്തു വിറ്റ് തുലച്ചത് അത് കൊണ്ട് തന്നെ നാളിതുവരെ സ്പിന്നിംഗ് മില്ലിൽ നടന്ന അഴിമതികളിന്മേലുള്ള അന്വേഷണം  സിബിഐ യെ ഏല്പിക്കാൻ സർക്കാർ തയ്യാറാകണം അല്ലെങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനെ ബിജെപി സമീപിക്കും. തൊഴിലാളികൾക്ക് കൊടുക്കാനുള്ള പെൻഷൻ, ഗ്രാറ്റുവിറ്റി, പി എഫ് അടക്കമുള്ള ആനുകൂല്യങ്ങൾ കൊടുത്തു തീർക്കണം ഇപ്പോഴും തുച്ഛമായ ശബളം മാത്രമാണ് തൊഴിലാളികൾക്ക് 
ലഭിക്കുന്നത് അഞ്ചു വർഷം കൂടുമ്പോൾ ശമ്പളവർധനവ് വേണമെന്നുള്ള മാന:ദണ്ടങ്ങൾ ഇവിടെ പാലിക്കപ്പെട്ടിട്ടില്ല തൊഴിലാളികൾക്ക് കൊടിയ ചൂഷണമാണ് ഇവിടെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് തൊഴിലാളികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കൊടുക്കുന്നത് വരെ ബിജെപി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബി. ബി. ഗോപകുമാർ പറഞ്ഞു.

ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു ജില്ലാ വൈസ്പ്രസിഡന്റ്‌ എ.ജി. ശ്രീകുമാർ, സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി. അനിത്ത്, മഹിളാ മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി തങ്കമണി അമ്മ,ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ: അനീഷ്, പുത്തൻകുളം അനിൽ കുമാർ, മണ്ഡലം ഭാരവാഹികളായ വിജയകുമാരനാശാൻ, G പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീനാ രാജൻ, ആർ.സന്തോഷ്, ശരത്ചന്ദ്രൻ ,മീരാ ഉണ്ണി എന്നിവർ സംസാരിച്ചു.


കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ ഹരിത ഓഫിസ് പ്രഖ്യാപനം നടത്തി

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ 
ഹരിത ഓഫിസ് പ്രഖ്യാപനം നടത്തി 

ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ 
ഹരിത ഓഫിസ് പ്രഖ്യാപനം നടത്തി.
പാരിപ്പള്ളി കമ്മ്യുണിറ്റി 
ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് സുദീപ പ്രഖ്യാപനo നടത്തി. വൈസ് പ്രസിഡന്റ്‌ എസ്. സത്യപാലൻ അധ്യക്ഷത വഹിച്ചു.
ഹരിതകേരളമിഷൻ - ശുചിത്വ മാലിന്യസംസ്കരണ ഉപദൗത്യത്തിന്റ് ഭാഗമായി നടത്തി വരുന്ന ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളിലൂടെ സർക്കാർ ഓഫീസുകളെ മാലിന്യ മുക്ത ഓഫീസുകളായി മാറ്റുന്നതിനുള്ള ഹരിത ഓഫീസ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച സ്ഥാപനങ്ങളുടെ ഹരിത ഓഫീസ് പ്രഖ്യാപനവും സാക്ഷൃ പത്രവിതരണവും നടത്തി.
തുടർന്ന് പഞ്ചായത്തിന് റ പരിധിയിൽ വരുന്ന വിവിധ സർക്കാർ സ്ഥാപനങ്ങളെയും ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു. കുടുംബാരോഗ്യ കേന്ദ്രം സർക്കാർ ഹോമിയോ ഡിസ്പെൻസറി, കെ പി എച് എസ് കല്ലുവാതുക്കൽ, എൽ പി എസ് കല്ലുവാതുക്കൽ പ്രാതമിക ആരോഗ്യകേന്ദ്രം പാരിപ്പള്ളി 
എന്നീ സ്ഥാപനങ്ങളാണ് എ ഗ്രേഡ് നേടിയത്. ഹരിതകർമ്മസേന പ്രവർത്തകരെ ആദരിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ്.സത്യപാലൻ ജനപ്രതിനിധികൾ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫോട്ടോ:ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ സാക്ഷ്യപത്രവിതരണം നടത്തുന്നു.

സർക്കാർ ആയൂർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങൾക്ക് എഗ്രേഡും എ.ഇ എൽ എസ് ജി.സി സെക്ഷൻ ഇ.എസ് നെ ഡിസ്പെൻസറി കേരള ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്, ഗവൺമെൻ്റെ വെറ്റിനറി ഹോസ്പിറ്റൽ കേരള സംസ്ഥന കശുവണ്ടി വികസന കോർപ്പറേഷൻ

Wednesday, 27 January 2021

തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.


ചാത്തന്നൂർ : തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു പേർ മരിച്ചു.
ചിറക്കര ഇടവട്ടം രാജേഷ് ഭവനിൽ രാമചന്ദ്രന്റെ മകൻ രാജീവ് രാമചന്ദ്രൻ (33), ചിറക്കരത്താഴം ഉദയഭവനിൽ ഉദയകുമാറിന്റെ മകൻ സൂര്യോദയകുമാർ(28 ), ചിറക്കരത്താഴം എ.വി.ഭവനിൽ അരവിന്ദാഷൻ ജ്യോത്സ്യരുടെ മകൻ വിഷ്ണു എ( 29),ചിറക്കരത്താഴം അരുൺനിവാസിൽ മധുസൂധനന്റെ മകൻ അരുൺ. എം. എസ് (30), ചിറക്കര ഇടവട്ടം സരോജിനി നിവാസിൽ സുരേന്ദ്രൻപിള്ളയുടെ മകൻ സുധീഷ് (25 )എന്നിവരാണ് മരിച്ചത്. എൽ ഐ സീ ഏജന്റ് ആയ 
രാജീവ്‌ രാമചന്ദ്രൻ 2015ലെ തദേശതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു അമ്മ ശോഭന 
ഭാര്യ സൂര്യ മകൾ ആരുഷി,
ജെ സീ ബി ഓണറായ
സൂര്യോധയകുമാറിന്റെ മാതാവ് സുധർമ്മ സഹോദരൻ ആര്യോധയകുമാർ അവിവാഹിതനാണ് 
പാരിപ്പള്ളിയിലെ സ്വകാര്യ വാർത്ത ചാനലിൽ ക്യാമറമാനായ
വിഷ്ണുവിന്റെ മാതാവ് വിമല, ഭാര്യ രാഖി, നാല് ദിവസം പ്രായമുള്ള കുഞ്ഞുണ്ട് വിജയലക്ഷ്മി സഹോദരിയാണ്,
അരുൺ. എം. എസിന്റെ  
മാതാവ് സുധർമ്മണിയും 
ആതിര സഹോദരിയുമാണ്, 
സുധീഷിന്റെ മാതാവ് പുഷ്പ,സഹോദരൻ ആദർശ് 
ഇന്നലെ രാത്രി പത്തരയോടെ കാർ മീൻ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യം കയറ്റി വന്ന മിനിലോറിയും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരന്നു.
 മിനിലോറി ഇടിച്ചതിനെ തുടർന്ന് കാറിന്റെ ഒരു ഭാഗത്ത് തീപിടിക്കുകയും ചെയ്തു. അപകടം നടന്ന ഉടനെ പോലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. രണ്ടുപേർ അപകടം നടന്ന ഉടനെയും മൂന്ന് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.







അവരഞ്ചുപേർക്ക് യാത്രാമൊഴി

ചാത്തന്നൂർ: കൂട്ടുകാർക്കും നാട്ടുകാർക്കും ബന്ധുക്കൾക്കും  നല്ല ഓർമ്മകൾ ബാക്കിയാക്കി ഒരമ്മയുടെ വയറ്റിൽ പിറന്നവരല്ലെങ്കിലും ഒരേ മനസോടെ ജീവിച്ചവർ മരണത്തിലും ഒരേ മനസോടെ സ്നേഹബന്ധം കാത്ത് സൂക്ഷിച്ചുയാത്രയായി. അവരവരുടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അടക്കം ജീവിതത്തിന്റെ നാനാതുറയിലുള്ളവർ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അഞ്ചു പേർക്കും  വീടുകളിൽ തന്നെ ചിതയൊരുക്കിയിരുന്നു. ആദരാഞ്ജലികൾ അർപ്പിക്കാനായി  ആയിരങ്ങളാണ് ചിറക്കരയിലേക്ക് എത്തിയത്.അടുത്ത ബന്ധുക്കളും നാട്ടുക്കാരുമാണ്പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചേതനയറ്റ മൃതദേഹങ്ങൾ ഏറ്റുവാങ്ങി ചിറക്കരയിലെ വീടുകളിലെത്തിച്ചത്. ഉച്ച കഴിഞ്ഞു രണ്ടരയോടെയാണ്‌  പോസ്റ്റ്‌മാർട്ടത്തിന് ശേഷം ആംബുലൻസുകളിൽ മൃതശരീരങ്ങൾ ചിറക്കരയിലേക്ക് കൊണ്ട് വന്ന് തുടങ്ങിയത് ആദ്യം എത്തിയത് ബിജെപി നേതാവായ രാജീവിന്റ മൃതദേഹമാണ് ആദ്യം ചിറക്കര രാജേഷ് ഭവനിൽ എത്തിച്ചത് മുൻ ബിജെപി സ്ഥാനാർഥി കൂടിയായ രാജീവ് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബൂത്ത് കമ്മിറ്റി കൺവീനർ ആയിരുന്നു സജീവ ബിജെപി പ്രവർത്തകനായ രാജീവ് ഇ കുടുംബത്തിന്റെ അത്താണീയായിരുന്നു.

ഏഴ് ദിവസം പ്രായമായ മോളുടെ ചരട്കെട്ടിന് നേരം കുറിപ്പിച്ച വീട്ടിലെത്തിയ ക്യാമറമാൻ ആയിരുന്ന വിഷ്ണു നിരവധി മുൻനിര ചാനലുകളിൽ ജോലി ചെയ്ത്തിരുന്ന വിഷ്ണുവിന്റെ കാറിലാണ് ഇവർ ആറ്റിങ്ങലിൽ പോയത് വിഷ്ണു ചെയ്ത വർക്കിന്റ്ആൽബം വാങ്ങാൻ കൂട്ടുകാരുമായി പോയതാണ് വിഷ്ണു ഇപ്പോൾ കല്ലമ്പലത്തെ  സ്വകാര്യവാർത്ത ചാനലിൽ ക്യാമറമാനായി ജോലി ചെയ്തു വരികയാണ് യാത്ര പോകുന്നതിന് തൊട്ട് മുൻപ് ഭാര്യവീട്ടിൽ എത്തി പ്രസവത്തിന് ശേഷം വീട്ടിൽ എത്തിയ ഭാര്യയെയും മകളെയും ഏഴ്ദിവസം പ്രായമുള്ള പൊന്നോമനയെയും കണ്ട് കൂട്ടുകാർക്ക് ഒപ്പം മരണത്തിലേക്കാണ് യാത്രയായത്. പിഞ്ചുകുഞ്ഞിന് ഒപ്പം പ്രിയതമനെ ഒരു നോക്ക് കാണാൻ എത്തിയ രാഖിയ്ക്ക്  എത്ര വിളിച്ചാലും വിഷ്ണു വിളികേള്‍ക്കില്ലെന്ന സത്യം ഉള്‍ക്കൊള്ളാന്‍  കഴിയുന്നില്ല.തൊട്ട് പിന്നാലെ അരുണിന്റെ മൃതദേഹവും സംസ്‍കാരചടങ്ങുകൾക്കായി എത്തി ഒരു വീടിന്റെ അത്താണിയായ അരുണിന്റെ വിയോഗം ഇ കുടുംബത്തിന് താങ്ങാവുന്നതിനും അപ്പൂറമാണ്. ജീവിതത്തിെല ഏക പ്രതീക്ഷയും സന്തോഷവുമെല്ലാമായി കഴിഞ്ഞ മുപ്പത് വര്‍ഷം ഒപ്പമുണ്ടായിരുന്ന  ജീവിതയാത്രയില്‍ മാതാപിതാക്കളെ തനിച്ചാക്കി മടങ്ങി. സൂര്യോദയകുമാറിന്റെ വിയോഗം  ചിറക്കരത്താഴത്തെ ഏറെ ദുഃഖത്തിലാഴ്ത്തി ഏത് പാതിരാത്രിയായാലും നാട്ടുകാരുടെ ആവശ്യത്തിന് വേണ്ടി ഓടിയെത്തുന്ന സൂര്യൻ എന്ന പേരിലാണ് നാടെങ്ങും അറിയപ്പെട്ടിരുന്നത് കഠിനാധ്വാനത്തിലൂടെ അടുത്തിടെ ഒരു ജെ സീ ബി സ്വന്തമാക്കിയിരുന്നു.സൂര്യന്റ് ചേതനയറ്റ ശരീരം കളിച്ചു വളര്‍ന്ന വീട്ടു മുറ്റത്തേക്ക് പൊതുദര്‍ശനത്തിനായി എത്തിച്ചപ്പോൾ അലമുറയിട്ട് കരഞ്ഞ ബന്ധുക്കളെയും നാട്ടുകാരുടെയും ആര് പരസ്പരം ആശ്വാസിപ്പിക്കുമെന്ന നിലയിലായിരിന്നു. ഏറ്റവും അവസാനം സുധീഷിന്റ മൃതദേഹം വൈകുന്നേരം അഞ്ചു അഞ്ചുമണിയോടെയാണ് സുധീഷിന്റ മൃതദേഹം എത്തിയത് അപ്പോഴേക്കും എല്ലാ വീടുകളിൽ നിന്നും സംസ്കാര ചടങ്ങുകൾ കഴിഞ്ഞു ജനങ്ങൾ സുധീഷിന്റ വീട്ടിലേക്ക് ഒഴുകിയെത്തി അലമുറട്ട് കരയുന്ന ജനങ്ങൾ അഞ്ചുപേർക്കും കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി.അഞ്ചു പേരുടെയും വേര്‍പാട് വരുത്തിയ ആഘാതത്തിന്റെ മരവിപ്പില്‍ തന്നെയാണ് ചിറക്കര നാട്.കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ വൈസ്പ്രസിഡന്റ്‌ സത്യപാലൻ, ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ്‌ ബി ബി. ഗോപകുമാർ, മണ്ഡലം പ്രസിഡന്റ്‌ എസ്. പ്രശാന്ത്, ചിറക്കര സന്തോഷ്‌ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു.

Tuesday, 19 January 2021

ഗ്രാമപഞ്ചായത്ത്‌ മെബർമാർക്ക് ഉത്തരവാദിത്വങ്ങൾ ഏറെ


കൊല്ലം : പഞ്ചായത്തംഗത്തിന് ഉത്തരവാദിത്വങ്ങൾ ഏറെയാണ്.ചെറിയ വാർഡ്‌ ആണെങ്കിലും പഞ്ചായത്ത്‌ 
 പഞ്ചായത്താണെങ്കിലും നിർവഹിക്കാൻ ചുമതലകളേറെ. പേരിനുമാത്രമുള്ള ചുമതലകളല്ല. ഏതൊക്കെ ചുമതലകളെന്ന് പഞ്ചായത്തീരാജ് നിയമത്തിൽ അക്കമിട്ട് പറയുന്നുമുണ്ട്.

തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിയംഗമെന്നത് ഏറെ ചുമതലകളുള്ള പദവിയാണെന്ന്‌ പലർക്കും അറിയില്ല. ചിലപ്പോൾ മെബ ർക്കുപോലും. ചുരുക്കിപ്പറഞ്ഞാൽ നമ്മൾ കാണുന്ന മെബർമാർ ‌ഒരു സംഭവംതന്നെയാണ്. 27 അനിവാര്യ ചുമതലകളും 14 പൊതുവായ ചുമതലകളുമുണ്ട്. ഇവയ്ക്കുപുറമേ, മേഖലാടിസ്ഥാനത്തിൽ 19 വകുപ്പുകളിൽനിന്നുമുള്ള ചുമതലകളും നിർവഹിക്കണം. മൂന്ന് പൊതുവായ ചുമതലകളും മേഖലാടിസ്ഥാനത്തിൽ 14 വകുപ്പുകളിൽനിന്നുള്ള ചുമതലകളുമുണ്ട്

ബ്ലോക്ക്തലത്തിൽ സർക്കാർ-സർക്കാരിതര സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുക, ഗ്രാമപ്പഞ്ചായത്തുകൾക്ക് സാങ്കേതികസഹായം നൽകുക, ഗ്രാമപ്പഞ്ചായത്തിന്റെ പദ്ധതികൾ കണക്കിലെടുത്തശേഷം പദ്ധതി തയ്യാറാക്കുക തുടങ്ങിയവയാണ് പൊതുവായ ചുമതലകൾ.ചുമതലകൾചുമതലകൾജില്ലാ പഞ്ചായത്തുകൾക്ക് പൊതുവായ മൂന്നുചുമതലകളും മേഖലാടിസ്ഥാനത്തിൽ 16 വകുപ്പുകളിൽനിന്നുള്ള ചുമതലകളുമുണ്ട്

സർക്കാർ-സർക്കാരിതര സ്ഥാപനങ്ങളിൽനിന്നുള്ള സാങ്കേതിക വൈദഗ്ധ്യം ഉപയോഗപ്പെടുത്തുക, ബ്ലോക്ക് പഞ്ചായത്തുകൾക്കും ഗ്രാമപ്പഞ്ചായത്തുകൾക്കും നഗരസഭകൾക്കും സാങ്കേതികസഹായം നൽകുക, ഗ്രാമപ്പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെയും പദ്ധതികൾ കണക്കിലെടുത്തശേഷം പദ്ധതികൾ തയ്യാറാക്കുക തുടങ്ങിയവയാണ് പൊതുവായ ചുമതലകൾ.ചുമതലകൾഅനിവാര്യമായ 30 ചുമതലകൾ നഗരസഭാ കൗൺസിലർ നിർവഹിക്കണംചുമതലകൾപ്രസിഡന്റിന്റെ പവർപഞ്ചായത്തിന്റെ നിർവഹണാധികാരി. എല്ലാവിഭാഗം ഉദ്യോഗസ്ഥരുടെയും നിയന്ത്രണം. എല്ലാ ഉദ്യോഗസ്ഥരുടെയുംപേരിൽ അച്ചടക്കനടപടി സ്വീകരിക്കാനുള്ള അധികാരം. ലഘുശിക്ഷ മാത്രമേ ഇപ്രകാരം നൽകാവൂ. സെക്രട്ടറിയും മറ്റ് ഗസറ്റഡ് ഉദ്യോഗസ്ഥരും ഒഴികെയുള്ള ജീവനക്കാരെ ഭരണസമിതിയോഗത്തിന്റെ അംഗീകാരത്തോടെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യാം.

@ അനിവാര്യമായ ചുമതലകൾ

കെട്ടിടനിർമാണം നിയന്ത്രിക്കുക

പൊതുസ്ഥലങ്ങൾ കൈയേറ്റമില്ലാതെ സംരക്ഷിക്കുക

കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക

അലഞ്ഞുതിരയുന്ന നായ്ക്കളെ ഇല്ലായ്മചെയ്യുക തുടങ്ങി നിരവധി ചുമതലകളും സേവനപ്രവർത്തനങ്ങളും ഉണ്ടെങ്കിലും ഇതെല്ലാം അവഗണിക്കുകയാണ് ഭൂരിപക്ഷം മെബർമാരും മെബർമാർ ഇതെല്ലാം പഠിച്ചു കൊണ്ട് ജനസേവനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിനെതീരെ സി ഡി എസ് അംഗത്തിൻ്റെ തിട്ടൂരം.


ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിനെതീരെ സി ഡി എസ് അംഗത്തിൻ്റെ തിട്ടൂരം.
ജനപ്രതിനിധികളെ കുടുംബശ്രീയുടെ പൊതുസഭകളിൽ പങ്കെടുപ്പിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുൻ ജനപ്രതിനിധിയും സി പി ഐ നേതാവും കൂടിയായ
സി ഡി എസ്  അംഗത്തിൻ്റെ ശബ്ദംസന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. കൂടുംബശ്രീ അംഗങ്ങളുടെ വാഡ് സ്അപ് ഗ്രൂപ്പുകളിൽ നൽകിയ ശബ്ദ സന്ദേശം അംഗങ്ങൾ തന്നെ പുറത്ത് അറിയിക്കുകയായിരുന്നു. കുടുംബശ്രീയുടെ പൊതു സഭകളിൽ
ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാൽ ഗുരുതരമായ ഭവ്യഷിത്ത് ഉണ്ടാവുമെന്ന് കുടുംബശ്രീ അംഗങ്ങളെ താക്കീത് ചെയ്യുന്നു. പഞ്ചായത്ത് പ്രസിഡൻ്റിന് വേറെ ജോലി ഇല്ലാത്തത് കൊണ്ടാണ് കുടുംബശ്രീ യോഗങ്ങളിൽ  പങ്കെടുക്കുന്നത് പൊതുസഭകളിൽ പ്രസിഡൻ്റ് സുധീപയെ
പങ്കെടുപ്പിക്കരുത് എന്നും പറയുന്നുണ്ട്‌ ഒപ്പം തന്നെ
ബ്ലോക്ക് പഞ്ചായത്ത് അംഗത്തെയോ ജില്ലാ പഞ്ചായത്ത് അംഗത്തെയോ എം എൽ എ യോ പങ്കെടുപ്പിക്കരുത് എന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. വാർഡ്തല കുടുംബശ്രീ യൂണിറ്റുകളുടെ രക്ഷാധികാരി വാർഡ് മെബർ ആണെന്നിരിക്കെ അതു പോലും വിസ്മരിച്ചു കൊണ്ടാണ് ശബ്ദ സന്ദേശത്തിൽ അംഗങ്ങൾക്ക് താക്കീത് നല്കുന്നത്. ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ
കല്ലുവാതുക്കൽ പഞ്ചായത്തിലെ സി ഡി എസ് ചെയർപേഴ്സൺ സി പി ഐ ക്കാരിയായ രജനിമനോജിനെ പഞ്ചായത്ത് പ്രസിഡൻ്റ് എസ് സുധീപയും വൈസ് പ്രസിഡൻ്റ്‌ സത്യപാലനും ചെയർപേഴ്സനെ കാബിനിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തു. 
@കുടുംബശ്രീ പ്രവർത്തനം തോന്നും പടി
കുടുംബശ്രീ പ്രവർത്തനം പല വാർഡുകളിലും തോന്നും പടിയാണ് നടക്കുന്നത് പഞ്ചായത്തു മാ യി യാതൊരു ബന്ധവുമില്ലാതെയാണ് നടക്കുന്നതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എസ് .സത്യപാലൻ പറഞ്ഞു.
കുടുംബശ്രീ വഴി വിതരണം ചെയ്യുന്ന ആശ്രയ കിറ്റ് വിതരണവും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായി ബന്ധപ്പെടാതെയാണ് പല വാർഡുകളിലും നടത്തിയത്.കുടുംബശ്രീ അംഗങ്ങൾക്കുള്ള ജീവൻ ദീപം പദ്ധതി നടപ്പിലാക്കിയിട്ടില്ല ഇതിനുള്ള അപേക്ഷഫോം പഞ്ചായത്തിൽ ഉണ്ടായിട്ടും അത് അംഗങ്ങളിൽ എത്താതെ തടഞ്ഞുവച്ചിരിക്കുകയാണ്. വർഷം 345 രൂപ പോളിസി തുകയുള്ള ഈ ഇൻഷുറൻസ് പദ്ധതി കല്ലുവാതുക്കൽ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളിലും എത്തിക്കുമെന്നും സത്യപാലൻ പറഞ്ഞു.
@ നടപടിയെടുക്കും ചെയർപേഴ്സൻ
ശബ്ദ ശകലം പ്രചരിപ്പിച്ച സി.ഡി എസ് അംഗത്തിനെതിരെ നടപടിയെടുക്കുമെന്ന് സി ഡി എസ് ചെയർപേഴ്സൺ രജനി മനോജ് ജന്മഭൂമിയോട് പറഞ്ഞു. ജനപ്രതിനിധികളാണ് കുടുംബശ്രീ യൂണിറ്റുകളുടെ രക്ഷാധികാരികൾ. ജനപ്രതിനിധികൾ ആരായാലും എന്ത് രാഷ്ട്രിയം ഉണ്ടെങ്കിലും അവരോട് ബഹുമാനം പുലർത്തുമെന്നും അംഗത്തിന് രേഖാമൂലം നോട്ടീസ് നല്കി വീട്ടിൽ വിളിച്ചു വരുത്തി താക്കീത് നല്കി യന്നും ചെയർപേഴ്സൺ പറഞ്ഞു

നാടിന് കാവലാകേണ്ട പോലീസ് സ്റ്റേഷൻ പറമ്പും പരിസരവും ഇങ്ങനെ മതിയോ?

 

ചാത്തന്നൂർ :നാടിനു കാവലാകേണ്ട പോലീസ് സ്റ്റേഷൻ പറമ്പും പരിസരവും നാടിനും നാട്ടുകാർക്കും തീരാദുരിതങ്ങൾ സമ്മാനിക്കുന്നതായി നാട്ടുകാരുടെ പരാതി. പുറംനാടുകളിൽ നിന്നുള്ള മാലിന്യങ്ങൾ പോലും വാഹനങ്ങളിൽ കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ഇവിടെയാണ്.
കാടുകയറി പെരുവഴികൾ പോലും മൂടിപ്പോയതിനാൽ മാലിന്യം റോഡിലേക്കും വലിച്ചെറിയപ്പെടുന്നു. പ്ലാസ്റ്റിക് കവർ പൊട്ടി ചിതറിക്കിടക്കുന്ന മാലിന്യങ്ങളിൽ ചവിട്ടാതെ കാൽനട യാത്രക്കാർക്ക് സഞ്ചരിക്കുക പ്രയാസമാണ്.
പറമ്പ് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കണമെന്നും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നതും ഉൾപ്പെടെ നാട്ടുകാരുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നില്ല. 
ജെ.സി.ബി. ഉപയോഗിച്ച് കാട് തെളിക്കുകയും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി കപ്പയും വാഴയും കൃഷി ചെയ്യുകയും ചെയ്തിരുന്നു. മാലിന്യനിക്ഷേപം കാരണം ഇപ്പോൾ പറമ്പിലേക്ക് കാലെടുത്തു വയ്ക്കാൻ പോലും സാധിക്കുന്നില്ല. അക്കാരണത്താൽ തന്നെ വിളഞ്ഞു കിടക്കുന്ന മരച്ചീനി ഉൾപ്പെടെ വിളവെടുക്കാനും കഴിയുന്നില്ല. ഈ ദുസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുവാൻ ഇടപെടണം

പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് റസിഡൻസ് അസോസ്സിയേഷൻ പ്രസിഡൻറ് ജി. ദിവാകരൻ അറിയിച്ചു.

Sunday, 17 January 2021

ചേരിപ്പോരിൽ കെ.എസ്.ആർ.ടി.സി. വട്ടംകറങ്ങുന്നു

തിരുവനന്തപുരം:‘‘ഒത്തുപോകാത്ത മേലുദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കമാണ് കെ.എസ്.ആർ.ടി.സി.യെ നശിപ്പിക്കുന്നത്’’ -എം.ഡി. ബിജു പ്രഭാകറിന്റെ വാക്കുകളിൽ തെളിയുന്നത് ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ തമ്മിൽ ഏറെക്കാലമായുള്ള തമ്മിലടിയാണ്.

എം.ഡി.ക്കു തൊട്ടുതാഴെയുള്ള ഉദ്യോഗസ്ഥരെല്ലാം വ്യത്യസ്ത ചേരിയിലാണ്. ഒരാളുടെ പരിഷ്കാരത്തെ മറ്റൊരാൾ തകർക്കും. ഔദ്യോഗികവിവരങ്ങൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിൽ ചോർത്തിക്കൊടുത്ത് ജീവനക്കാർക്കിടയിൽ അസ്വാരസ്യമുണ്ടാക്കും. എം.ഡി. ഫയലിൽ കുറിക്കുന്ന നോട്ടുകൾ അപ്പപ്പോൾ വാട്‌സാപ്പിൽ പറക്കും. ചർച്ചകളിലെ വിവരം ഫയലിൽ കുറിക്കുന്നതിനുമുമ്പേ പുറത്തറിയും. എം.ഡി. പോലുമറിയാതെ അച്ചടക്കനടപടികൾ ഒത്തുതീർപ്പാക്കും.

ബസുകൾ നിയന്ത്രിക്കുന്ന ഓപ്പറേഷൻ, ജീവനക്കാർക്കെതിരായ അച്ചടക്കനടപടികളിൽ അന്വേഷണം നടത്തുന്ന വിജിലൻസ്, വസ്തുവകകളുടെ ചുമതലയുള്ള എസ്റ്റേറ്റ്, ബസുകളുടെ അറ്റകുറ്റപ്പണിക്കുള്ള ടെക്‌നിക്കൽ, സാമ്പത്തികകാര്യങ്ങൾ നിയന്ത്രിക്കുന്ന ധനകാര്യവിഭാഗങ്ങളാണ്‌ നിർണായകം. പ്രൊഫഷണലുകൾ ഉണ്ടെങ്കിലും ഇവയുടെ ചുമതല എക്സിക്യുട്ടീവ് ഡയറക്ടർമാർക്ക്‌ നൽകേണ്ടിവരും. എം.ഡി.ക്ക് എത്ര കാര്യശേഷിയുണ്ടെങ്കിലും ഈ വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടെങ്കിലേ പരിഷ്കരണനടപടികൾ വിജയിക്കൂ.

സ്ഥാപനത്തെ സംബന്ധിച്ച അടിസ്ഥാനവിവരങ്ങളും രേഖകളും റിപ്പോർട്ടുകളും എം.ഡി.ക്കു കൈമാറേണ്ടത് ഈ ഉദ്യോഗസ്ഥരാണ്. ഇവരെല്ലാവരും താഴേത്തട്ടിൽനിന്ന്‌ സ്ഥാനക്കയറ്റത്തിലൂടെ എക്സിക്യുട്ടീവ് ഡയറക്ടർ പദവിയിലെത്തിയവരാണ്. ഇവരുടെ നിയമനത്തിനെതിരേയും ആക്ഷേപമുണ്ട്. തൊഴിലാളിസംഘടനാനേതാക്കളോട് അമിതവിധേയത്വം പുലർത്തുന്നുവെന്നും പരാതിയുണ്ട്.

എം.ജി. രാജമാണിക്യം, എ. ഹേമചന്ദ്രൻ, ടോമിൻ തച്ചങ്കരി തുടങ്ങിയവർ ആരംഭിച്ച പല പരിഷ്കാരങ്ങളും പിഴച്ചത് ചീഫ് ഓഫീസിലെ ഉന്നതരുടെ തമ്മിലടിയിലാണ്. പുറമേനിന്നെത്തിച്ച പ്രൊഫഷണലുകളും ഇവരുടെ തമ്മിലടിയിൽപ്പെട്ടു. ആർക്കും കൃത്യമായ രേഖകൾ കൈമാറില്ല. സ്ഥാപനത്തെക്കുറിച്ച് അറിയണമെങ്കിൽ എക്സിക്യുട്ടീവ് ഡയറക്ടർമാരുടെ സഹായം തേടണം. ഇതിൽ ആരുപറയുന്നതാണു ശരിയെന്നു കണ്ടെത്താൻ കഴിയാതെ പുറമേനിന്നെത്തിയ ഉദ്യോഗസ്ഥർ കുഴങ്ങി. മികച്ച പ്രൊഫഷണലുകൾ പലരും പെട്ടെന്ന് കെ.എസ്.ആർ.ടി.സി.യെ കൈവിട്ടു.

കംപ്യൂട്ടർവത്കരണം നടക്കാത്തതിനാൽ ഓരോ വിഭാഗത്തിലെയും വിവരങ്ങൾക്ക് ഇവരെത്തന്നെ ആശ്രയിക്കണം. രേഖകൾ എവിടെയാണെന്ന് ഈ ഉദ്യോഗസ്ഥർക്കുമാത്രമേ അറിയൂ. ജീവനക്കാരുടെ സർവീസ് ബുക്കുകളും ശമ്പളവിതരണവും അടുത്തിടെയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാർക്കിലേക്കു മാറ്റിയത്. ഇതിനുപോലും ശക്തമായ എതിർപ്പ് അതിജീവിക്കേണ്ടിവന്നു. ധനകാര്യവിഭാഗത്തിന്റെ ചുമതല ഏറ്റെടുത്ത ഉദ്യോഗസ്ഥ ഏറെ പണിപ്പെട്ടാണ് അക്കൗണ്ടിങ് വിഭാഗം നേരെയാക്കിയത്.

Friday, 15 January 2021

പ്ലസ് ടൂ അദ്ധ്യാപികമാരെ സസ്പെൻഡ് ചെയ്തു.

പ്ലസ് ടൂ അദ്ധ്യാപികമാരെ 
സസ്പെൻഡ് ചെയ്തു.  
ചാത്തന്നൂർ: പ്ലസ് ടൂ അദ്ധ്യാപികമാരെ 
സസ്പെൻഡ് ചെയ്തു.  
പരവൂർ: തെക്കുംഭാഗം ഗവ: ഹയർസെക്കൻഡറി സ്കൂളിലെ അദ്ധ്യാപകരായ ഡയാന, വിജി എന്നിവരെയാണ്അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. രക്ഷകർത്താക്കൾ വിദ്യാഭ്യാസ വകുപ്പിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.കോവിഡ് കാലത്ത്
വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ എടുക്കാൻ ഇവർ തയ്യാറായി ല്ല തുടർന്ന് 
രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ 
 അന്വേഷിക്കാനെത്തിയ വകുപ്പ് മേധാവിയോട് ഇവർ തട്ടിക്കയറുകയും, അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടർന്ന് കമ്മീഷൻ നല്കിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ്
അദ്ധ്യാപകരെ സസ്പെൻഡ് ചെയ്തത്.

Wednesday, 13 January 2021

നവജാത ശിശുവിന്റെ മരണം അന്വേഷണം എങ്ങും എത്തിയില്ല ഇരുട്ടിൽ തപ്പി പോലിസ്

നവജാത ശിശുവിന്റെ മരണം അന്വേഷണം എങ്ങും എത്തിയില്ല ഇരുട്ടിൽ തപ്പി പോലിസ് 

@ വിശദമായ പരിശോധനയ്ക്ക് പോലിസ്

ചാത്തന്നൂർ: നവജാത ശിശുവിന്റെ മരണം അന്വേഷണം എങ്ങും എത്തിയില്ല ഇരുട്ടിൽ തപ്പി പോലിസ് നൂറോളം പേരെ ചോദ്യം ചെയ്തു സി സി ടി വി ദൃശ്യങ്ങൾ പരിശോധന നടത്തി മൊബൈൽ ടവർ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയിട്ടും 
ആശുപത്രി രേഖകളിൽ പരിശോധന നടത്തിയിട്ടും യാതൊരു തെളിവും കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് പോലിസ്.ആരോഗ്യവകുപ്പിന്റ കീഴിലുള്ള രേഖകളിലും ആരോഗ്യവകുപ്പിന്റ പരിശോധനകളിലും തെളിവുകൾ 
ഒന്നും തന്നെ കിട്ടാതെ വന്നപ്പോൾ ആണ് വിശദമായ അന്വേഷണത്തിന് പോലിസ് തയ്യാറെടുക്കുന്നത്.
കേസ്അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് പ്രദേശവാസികൾ ഉൾപ്പെടെ നൂറോളം പേരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത് എന്നിട്ടും തെളിവുകൾ ഒന്നും കിട്ടാതെ വന്നതോടെയാണ് 
ഓരോ  വീട്ടിലെയും അംഗങ്ങളുടെ സമ്പൂർണ വിവര ശേഖരണവുമായി പോലിസ് മുന്നോട്ട് പോകുന്നത്. പ്രാദേശത്തെ വീടുകളിൽ പരിശോധന തുടരുകയാണ് വിദഗ്ദസംഘം കുട്ടിയെ കിട്ടിയ സ്ഥലത്ത് രണ്ട് തവണ പരിശോധന നടത്തി കഴിഞ്ഞു.സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
കല്ലുവാതുകൽ
ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ചൊവ്വ രാവിലെയാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്
അന്ന് സന്ധ്യയോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കുഞ്ഞ് മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി 
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏതാനും ദിവസം കൂടി സൂക്ഷിക്കും. ബുധനാഴ്ച സംസ്കരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നുണ്ട്. ആവശ്യമെന്ന് കണ്ടാൽ സംസ്കരിക്കുന്നത് വീണ്ടും നീട്ടി വയ്ക്കും. ഒരാഴ്ചയോളം മൃതദേഹം സൂക്ഷിക്കാനാണ് അന്വേഷണം സംഘം ആദ്യം തീരുമാനിച്ചിരുന്നത്. 


Tuesday, 12 January 2021

വാളയാർക്കേസില്‍ സി.ബി.ഐ.എത്തുമ്പോൾ

വാളയാർക്കേസില്‍ സി.ബി.ഐ.എത്തുമ്പോൾ

12Jan2021ഫോട്ടോ: പൂക്കൾ അറിയുന്നുണ്ടോ... വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സഹോദരിമാരുടെ കേസ് സി.ബി.ഐ.ക്ക് വിട്ടുകൊണ്ടുള്ള തീരുമാനത്തെത്തുടർന്ന് മാധ്യമങ്ങൾക്കുമുന്നിലെത്തിയ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: ഹൈക്കോടതിയുടെ രൂക്ഷ വിമർശങ്ങളിലൂടെ വാളയാർക്കേസ് വീണ്ടും പൊതുശ്രദ്ധയിലെത്തിയപ്പോഴാണ് അന്വേഷണത്തിന് സി.ബി.ഐ സംഘമെത്തുന്നത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും വേണ്ടത്ര ഉപയോഗിക്കപ്പെടാതെപോയ അന്വേഷണം, ഒന്നുമുതൽക്കുതന്നെ ആരംഭിക്കണമെന്നതാവും സി.ബി.ഐ. നേരിടുന്ന ആദ്യ വെല്ലുവിളി. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കൂടുതലായി നടക്കുന്ന വാളയാർ മേഖലയിൽ സംഭവിച്ചതെന്ത് എന്നതിനപ്പുറം കുറ്റകൃത്യങ്ങൾക്ക് വഴിവെക്കുന്ന ചുറ്റുപാടുകളും വരുംദിവസങ്ങളിൽ പരിശോധിക്കപ്പെട്ടേക്കാം.

നാലുവർഷംമുമ്പ് വാളയാർ അട്ടപ്പള്ളത്ത് പതിമൂന്നും ഒൻപതും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. മൂത്ത സഹോദരിയെ 2017 ജനുവരി 13-ന് കുടുംബം താമസിച്ചിരുന്ന ഷെഡ്ഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ടാമത്തെ കുട്ടിയെ 51 ദിവസത്തിനുശേഷം മാർച്ച് നാലിന് ഇതേ ഷെഡ്ഡിൽ ഇതേ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സാധാരണക്കാരുടെ ദൃഷ്ടിയിൽപ്പോലും ദുരൂഹതകളുള്ള മരണങ്ങൾ. എന്നാൽ, കേരള പോലീസിലെ മിടുക്കരുൾപ്പെട്ട അന്വേഷണസംഘമെത്തി കൂട്ടലും കിഴിക്കലും പൂർത്തിയാക്കിയപ്പോൾ, തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള സഹോദരിമാരുടെ മരണം അത്മഹത്യ മാത്രമായി. ലോക്കൽ പോലീസിന്റെ നിഗമനങ്ങൾക്കപ്പുറം അന്വേഷണസംഘവും ചെന്നില്ല. അറസ്റ്റിലായ നാല് പ്രതികളും രണ്ടുവർഷം പാലക്കാട് പോക്സോകോടതിയിൽനടന്ന വിചാരണയ്ക്കുശേഷം കുറ്റവിമുക്തരായി.

കേസന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായില്ല. വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥരെ ഭാവിയിൽ ഒരു കേസന്വേഷണത്തിനും നിയോഗിക്കരുതെന്നും കോടതിയിൽ തെളിവ് മറച്ചുവെച്ച പ്രോസിക്യൂട്ടർമാരെ വീണ്ടും ആ സ്ഥാനത്ത് നിയോഗിക്കരുതെന്നും കേസിൽ സർക്കാർ നിയോഗിച്ച പി.കെ. ഹനീഫ കമ്മിഷൻ ശുപാർശ നൽകിയിരുന്നു.

പെൺകുട്ടികളുടെ അമ്മയും സർക്കാരും ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജിയുമായെത്തിയതോടെയാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായത്. കീഴ്ക്കോടതിവിധി ഹൈക്കോടതി റദ്ദാക്കുകയും പുനർവിചാരണയ്ക്ക് നിർദേശം നൽകുകയും ചെയ്തു. വിധിയിൽ അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ വിഭാഗം എന്നിവരെ രൂക്ഷമായി വിമർശിച്ച കോടതി, വിചാരണനടത്തിയ പോക്സോകോടതിയെടുത്ത നിലപാടിലും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

വൈകാൻ സാധ്യത

: വാളയാർക്കേസിൽ പുനർവിചാരണയാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇതിനിടെ പുനരന്വേഷണത്തിനാണ് സർക്കാർ സി.ബി.ഐ.ക്ക് ശുപാർശ നൽകിയത്.

നിലവിലെ കുറ്റപത്രംവെച്ചുതന്നെ ഒരിക്കൽക്കൂടി വിചാരണ നടത്തിയാൽ പഴയ വിധിയിൽ മാറ്റമൊന്നും ഉണ്ടാകാനിടയില്ലെന്നാണ് നിയമവിദഗ്ധരുടെ നിലപാട്. പുനർ വിചാരണയ്ക്കിടയിൽ പ്രോസിക്യൂട്ടറുടെ അഭ്യർഥനപ്രകാരം കോടതിക്ക് പുനരന്വേഷണത്തിന് ഉത്തരവിടാനാകുമെങ്കിലും അതിനുമുമ്പുതന്നെ പെൺകുട്ടികളുടെ രക്ഷിതാക്കളും സമരസമിതിയും ആവശ്യപ്പെട്ടതുപ്രകാരം സി.ബി.ഐ. അന്വേഷണത്തിന് സർക്കാർ തയ്യാറാവുകയായിരുന്നു.

സർക്കാർ ശുപാർശചെയ്താലും ഉടനെയൊന്നും ഈ കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്നില്ല. അതിന് കുടുംബമോ മറ്റാരെങ്കിലുമോ വീണ്ടും ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നേക്കാം. അത്തരമൊരു നടപടിക്ക് ഇനിയും കാലതാമസമെടുക്കുമെന്നാണ് സൂചന.

സംസ്ഥാനത്തെ 133 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

1 Alappuzha Vandanam MCH
2 Alappuzha Alappuzha GH
3 Alappuzha Chengannur DH
4 Alappuzha Chempumpuram CHC
5 Alappuzha Purakkad PHC
6 Alappuzha Chettikad CHC
7 Alappuzha Mavelikkara DH
8 Alappuzha Kayamkulam THQH
9 Alappuzha Sacred Heart General Hospital

10 Ernakulam Ernakulam GH
11 Ernakulam Piravom TH
12 Ernakulam Chengamanad CHC
13 Ernakulam Kuttampuzha FHC
14 Ernakulam Chellanam PHC
15 Ernakulam Government Medical College Ernakulam
16 Ernakulam Aster Medcity Kochi
17 Ernakulam Mar Baselios Medical Mission Hospital
18 Ernakulam Mosc Medical College Hospital
19 Ernakulam Ernakulam Govt District Homoeo Hospital
20 Ernakulam District Ayurveda Hospital
21 Ernakulam Thammanam UFHC

22 Idukki Idukki DH
23 Idukki Thodupuzha DH
24 Idukki Holy Family hospital Muthalakodam
25 Idukki Kattappana TH
26 Idukki Chithirapuram CHC
27 Idukki Rajakkadu CHC
28 Idukki Nedumkandam THQH
29 Idukki St Johns Hospital Kattappana
30 Idukki Peeerumedu THQH

31 Kannur Kannur GMCH
32 Kannur Kannur DH
33 Kannur Iritty TH
34 Kannur Panoor TH
35 Kannur Mayyil CHC
36 Kannur Kottiyoor FHC
37 Kannur Kadirur FHC
38 Kannur Therthally FHC
39 Kannur Govt Ayurveda Hospital Cherukunnu

40 Kasaragod Kanahangad DH
41 Kasaragod Kasaragod GH
42 Kasaragod Ennappara FHC
43 Kasaragod Panathady TH
44 Kasaragod Nileshwaram TH
45 Kasaragod Mangalapady TH
46 Kasaragod Bedadka TH
47 Kasaragod Periye CHC
48 Kasaragod Medical College Ukkinadukka

49 Kollam Women and Children (Victoria) Hospital
50 Kollam Karunagappally THQH
51 Kollam Punalur THQH
52 Kollam Govt Medical College Kollam
53 Kollam Travancore Medical College
54 Kollam Nedumoncavu CHC
55 Kollam Chavara CHC
56 Kollam Mancode Chithara FHC
57 Kollam Kollam District Ayurveda Hosptial

58 Kottayam Pala GH
59 Kottayam Uzhavoor K R Narayanan Memorial Speciality Hospital
60 Kottayam Vaikom THQH
61 Kottayam Kottayam MCH
62 Kottayam SH Medical Centre Kottayam
63 Kottayam Kothala GAH
64 Kottayam Changanassery GH
65 Kottayam Edayarikkapuzha CHC
66 Kottayam Erumely CHC

67 Kozhikode Kozhikode GMCH
68 Kozhikode Kozhikode GH
69 Kozhikode Nadapuram TH
70 Kozhikode Koyilandy THQH
71 Kozhikode Perambra TH
72 Kozhikode Mukkam CHC
73 Kozhikode Narikkuni CHC
74 Kozhikode Panangad FHC
75 Kozhikode DISTRICT AYURVEDIC HOSPITAL KOZHIKODE
76 Kozhikode ESI Hospital FEROKE
77 Kozhikode Aster MIMS Calicut

78 Malappuram Govt. Medical College Hospital Manjeri
79 Malappuram District Hospital Tirur
80 Malappuram District Hospital Nilambur
81 Malappuram District Ayurveda Hospital Valavannur
82 Malappuram Taluk Head Quarters Hospital Malappuram
83 Malappuram Taluk Head Quarters Hospital Ponnani
84 Malappuram Taluk Head Quarters Hospital Kondotty
85 Malappuram Community Health Centre Neduva
86 Malappuram KIMS Al Shifa Hospital Perinthalmanna

87 Palakkad Nenmara CHC
88 Palakkad Agali CHC
89 Palakkad Ambalappara CHC
90 Palakkad Nanniyodu CHC
91 Palakkad Chalissery CHC
92 Palakkad Kottopadam PHC
93 Palakkad DIistrict Hospital Palakkad
94 Palakkad Palakkad DAH
95 Palakkad Koppam CHC

96 Pathanamthitta Pathanamthitta GH
97 Pathanamthitta Adoor GH
98 Pathanamthitta Konny THQH
99 Pathanamthitta Thiruvalla THQH
100 Pathanamthitta Ranny THQH
101 Pathanamthitta Ayiroor District Ayurveda Hospital
102 Pathanamthitta Kottanad Government Homeo Hospital
103 Pathanamthitta Kozhencherry DH
104 Pathanamthitta Believers Church Medical College Hospital

105 Thiruvananthapuram Sree Gokulam MCH and Research Foundation
106 Thiruvananthapuram Nedumangad District Hospital
107 Thiruvananthapuram Parasala Taluk Hospital
108 Thiruvananthapuram Vithura Taluk Hospital
109 Thiruvananthapuram Manamboor CHC
110 Thiruvananthapuram DAH VARKALA
111 Thiruvananthapuram Thycaud Women and Children Hospital
112 Thiruvananthapuram KIMS HEALTHCARE MANAGEMENT LTD
113 Thiruvananthapuram NIMS MEDICITY
114 Thiruvananthapuram Poozhanad PHC
115 Thiruvananthapuram Pangappara PHC

116 Thrissur Irinjalakuda GH
117 Thrissur Thrissur GH
118 Thrissur Perinjanam CHC
119 Thrissur Velur FHC
120 Thrissur Kodungallur THQH
121 Thrissur Chalakudy THQH
122 Thrissur Amala Institute Of Medical Sciences
123 Thrissur Thrissur MCH
124 Thrissur Vaidyaratnam Ayurveda College

125 Wayanad Mananthavady DH
126 Wayanad Sulthan Bathery THQH
127 Wayanad Vythiri THQH
128 Wayanad Appappara FHC
129 Wayanad Kurukkanmoola PHC
130 Wayanad Pulpally CHC
131 Wayanad Varadoor PHC
132 Wayanad Pozhutana FHC
133 Wayanad DM WIMS Meppadi

Monday, 11 January 2021

ലൈഫ് അഴിമതിക്കേസ്‌ സിബിഐക്ക് അന്വേഷിക്കാം സര്‍ക്കാരിന് തിരിച്ചടി

ലൈഫ് അഴിമതിക്കേസ്‌ സിബിഐക്ക് അന്വേഷിക്കാം സര്‍ക്കാരിന് തിരിച്ചടി 

CBI can continue investigation in Life mission project ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വടക്കാഞ്ചേരി നഗരസഭയില്‍ യു.എ.ഇ റെഡ് ക്രസന്റിന്റെ സഹായത്തില്‍ പണികഴിപ്പിക്കുന്ന പാര്‍പ്പിടസമുച്ചയം|ഫോട്ടോ:മാതൃഭൂമി

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.

സർക്കാരിന്റെയും യുണിടാക്കിന്റെയും ഹർജികൾ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കേസിൽ കക്ഷി ചേരാനുളള സർക്കാരിന്റെ ഹർജി തളളി. ലൈഫ് മിഷൻ പദ്ധതിയിൽ ഉദ്യോഗസ്ഥ തലത്തിൽ ക്രമക്കേടുകൾക്ക് കൂട്ടുനിന്നു.സ്വർണക്കടത്ത് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരടക്കം ഇതിൽ ഭാഗഭാക്കായിട്ടുണ്ട് എന്നീ കാര്യങ്ങൾ കോടതി ചൂണ്ടിക്കാണിച്ചു.

ലൈഫ്; ഐ.എ.എസുകാർ ഇടനിലക്കാർ വഴി അഴിമതി നടത്തി-ഹൈക്കോടതി..

ആദ്യഘട്ടത്തിൽ സി.ബി.ഐ. അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണ് ഹൈക്കോടതി ചെയ്തത്. അതുവരെ ലൈഫ് മിഷൻ സിഇഒയ്ക്ക് എതിരായ അന്വേഷണം നിർത്തിവെക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സി.ബി.ഐ. വാദം. സി.ബി.ഐ അപ്പീൽ നൽകുകയും ചെയ്തിരുന്നു.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ് ആണ് ഹർജി നൽകിയത്. എഫ്.സി.ആർ.എ. ലംഘിച്ചെന്നു കാട്ടി സി.ബി.ഐ. രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ. നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. ലൈഫ് മിഷനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ, പദ്ധതിയുടെ മറവിൽ സ്വർണക്കടത്ത് കേസിലെ പ്രതികൾകൂടി പങ്കാളികളായ അധോലോക ഇടപാടാണ് നടന്നതെന്നായിരുന്നു സി.ബി.ഐയുടെ വാദം.

Sunday, 10 January 2021

ചാത്തന്നൂരിൽ സിപിഐ സ്ഥാനാർഥിയെ തേടുന്നു

സി പി ഐ ചാത്തന്നൂരിൽ സ്ഥാനാർഥിയെ തേടുന്നു.
ചാത്തന്നൂർ:  സിപിഐ ചാത്തന്നൂരിൽ
സ്ഥാനാർഥിയെ തേടുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ചാത്തന്നൂർ 
നിയോജക മണ്ഡലത്തിൽ 
ഏറ്റ തിരിച്ചടിയ്ക്ക് പിന്നാലെയാണ് സി.പിഐ നേതൃത്വം  സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള ചർച്ചകൾ ആരംഭിച്ചത് . നിലവിലുള്ള എംഎൽഎ ജി.എസ് ജയലാലിന് പാർട്ടി നിയമം തടസമായതും പാർട്ടി നടപടി നേരിടുന്നതിനാലും ഒപ്പം ആശുപത്രി കുംഭകോണത്തിൻമേലുള്ള നടപടി നേരിടുന്നതിനാലുമാണ് പുതിയ സ്ഥാനാർത്ഥിയെ തേടുന്നതിന് സി പി ഐ തീരുമാനിച്ചത്. ജില്ലാ സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേlശമനുസരിച്ച് ആണ് അടിയന്തിര മണ്ടലം കമ്മിറ്റി കൂടി തിരഞ്ഞെടുപ്പിൽ നേരിട്ട തോൽവിയ കുറിച്ചും നിയമസഭയിലേക്കുള്ള സ്ഥാനാർത്ഥിയുടെ പ്രാതമിക  ചർച്ചയിലേക്കും കടന്നത്. 
ചർച്ചയിൽ മുൻ എംഎൽഎ അനിരുദ്ധൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും മുൻ മണ്ടലം സെക്രട്ടറിയുമായ സദാനന്ദൻ പിളള,മണ്ഡലം എക്സിക്യുട്ടിവ് കമ്മിറ്റി അംഗമായ അഡ്വ. ദിലീപ് ,മുൻ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ. ദിപു, കലയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സുഭാഷ്
എന്നിവരുടെ പേരുകൾ നിർദ്ദേlശിച്ചപ്പോൾ ജി.എസ് ജയലാലിന് ഒരു ചാൻസ് കൂടി നല്കണെമെന്ന ആവശ്യമുയർന്നു യോഗത്തിൽ പങ്കെടുത്ത ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ മണ്ടലം കമ്മിറ്റി അംഗങ്ങളെ ഒരോത്തരെ പ്രത്യേകമായി കണ്ട് അഭിപ്രായം തേടി ചേരിതിരിഞ്ഞു നിൽക്കുന്ന ജയലാൽ - അനിരുദ്ധൻ പക്ഷങ്ങളിൽ ചേരിതിരിഞ്ഞു നില്ക്കുന്ന മണ്ടലം കമ്മിറ്റിയെ ഒന്നിപ്പിക്കാനുള്ള ശ്രമം കൂടിയായിരുന്നു ജില്ലാ സെക്രട്ടറി പ്രത്യേകമായി മണ്ടലം കമ്മിറ്റി അംഗങ്ങളെ കണ്ടത്. ഭൂരിപക്ഷം മണ്ടലം കമ്മിറ്റി അംഗങ്ങളും ഗ്രൂപ്പിസത്തിന് പരിഹാരം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു തുടർന്ന് യുവജന തൊഴിലാളി മഹിള സംഘടനകളുടെ ഭാരവാഹികളെയും പ്രത്യേകം
 കണ്ട ജില്ലാ സെക്രട്ടറി മണ്ടലം കമ്മിറ്റിയ്ക്ക് ഐകകന്ത്യന പേരില്ലയെന്ന റിപ്പോർട്ടുമായാണ് മടങ്ങിയത്. ജി.എസ് ജയലാൽ എം എൽ എ യുടെ പേര് ഇനി പരിഗണിക്കമെങ്കിൽ മണ്ടലം കമ്മിറ്റിയിൽ നിന്ന് ജയ ലാലിനെറെ പേര് മാത്രമേ ജില്ലാ കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കാവൂ ഒപ്പം തന്നെ ജില്ലാ കമ്മിറ്റിയിൽ നിന്നും ചാത്തന്നൂരിലേക്ക് 
ഒറ്റ പേര് മാത്രമേ സംസ്ഥാന കമ്മിറ്റിയിലേക്ക് നിർദ്ദേശിക്കാവൂ ഒപ്പം തന്നെ ഈ കമ്മിറ്റികളിൽ നിന്നും ഒരു കമ്മിറ്റി അംഗവും യാതൊരു എതിർപ്പും ഉണ്ടാവാൻ പാടില്ല എന്ന നിർദ്ദേശവും പാലിക്കണം ഈ നിബന്ധനകൾ മറികടന്നു വേണം ജയലാലിന് സ്ഥാനാർത്ഥിത്വം ഉറപ്പിക്കാൻ ഒപ്പം തന്നെ ജില്ലാ കമ്മിറ്റിയിലെ ഗ്രൂപ്പിസത്തിൽ ജയലാലിന് ഉള്ള പങ്കുo സംസ്ഥാന സെക്രട്ടറിയുടെ എതിർപ്പും ഒപ്പം തന്നെ സിപിഎംലെ എതിർപ്പും മറികടന്നു വേണം 
എന്നിരിക്കെ ജി.എസ്ജയലാലിനെതിരെ ചാത്തന്നൂർ മണ്ടലം കമ്മിറ്റിയിൽ ശക്തമായ എതിർപ്പാണ് ഉള്ളത് അത് കൊണ്ട് തന്നെ സ്ഥാനാർത്ഥി തീരുമാനം സംസ്ഥാന കമ്മറ്റിയിൽ നിന്നും ഉണ്ടാവാനാണ് സാധ്യതയെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. സി പി എം ൻ്റ അഭിപ്രായത്തിന് മുൻഗണന നൽകിയുള്ള തീരുമാനമായിരിക്കും. അത് കൊണ്ട് തന്നെ സി പി ഐ ചാത്തന്നൂരിൽ സ്ഥാനാർപ്പിയെ തേടുകയാണ്.


അമ്മയാരെന്ന് അറിയാതെഒരു നാടിനെ കണ്ണീരിലാഴ്ത്തി കൊണ്ട് പൊന്ന് മോൻ യാത്രയായി.

ചാത്തന്നൂർ: അമ്മയാരെന്ന് അറിയാതെ
ഒരു നാടിനെ കണ്ണീരിലാഴ്ത്തി കൊണ്ട് പൊന്ന് മോൻ യാത്രയായി. കത്തിക്കാൻ കൂട്ടിയിട്ടിരുന്ന കരിയില കൂട്ടത്തിൽ നിന്നും കുഞ്ഞിനെ കൈയിൽ കിട്ടിയപ്പോൾ തന്നെ പേഴുവിള വീട്ടിലെ അമ്മമാർ പ്രാഥമികമായി ഒരു കുഞ്ഞിന് കൊടുക്കേണ്ട സ്നേഹവും ചികിത്സയും നൽകി ടൗവലിൽ പൊതിഞ്ഞാണ് 
കുഞ്ഞിനെ പോലീസിന് കൈമാറിയത്. .മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിയത് മുതൽ ജീവൻ രക്ഷിക്കാൻ വേണ്ടി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ കിണഞ്ഞു പരിശ്രമം നടത്തിയെങ്കിലും ശ്വാസംമുട്ട് കൂടിയതോടെ വൈകുന്നേരം 3.30ഓടെ ഐ സി യു ആംബുലൻസിൽ 
തിരുവനന്തപുരം എസ് എ ടിയിലേക്ക് മാറ്റുകയായിരുന്നു അവിടെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സ നടക്കവേ വൈകുന്നേരം 7മണിയോടെ മരിക്കുകയായിരുന്നു.
ഇന്നലെ രാവിലെ നവജാത ശിശുവിനെ സുദർശനന്റെ പുരയിടത്തിൽ നിന്നും കണ്ടെത്തിയത് മുതൽ ആ വീട്ടിലേക്ക് നാടിന്റെ നാനാഭാഗത്ത് നിന്നും ആൾക്കാർ എത്തിതുടങ്ങിയിരുന്നു.അതോടെ കുഞ്ഞിന്റെ ജീവന് വേണ്ടി പ്രാർത്ഥനയോടെ ജനങ്ങളും ഒപ്പം ഉപേക്ഷിച്ചവർക്ക് വേണ്ടിയുള്ള തിരച്ചിലും തുടങ്ങിയിരുന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് സുദീപയും ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളും സംഭവസ്ഥലത്ത് എത്തുകയും അന്വേഷണം ആരംഭിച്ചു ആശുപത്രിയിലെ ഗർഭിണികളുടെ കണക്ക് എടുക്കുകയും ശിശുഷേമസമിതിയുമായി ബന്ധപ്പെട്ട് കുട്ടിയുടെ സംരക്ഷണചുമതലയ്ക്കായുള്ള കാര്യങ്ങൾ ചെയ്തു വരവെയാണ് രാത്രിയോടെ മരണവാർത്ത എത്തുന്നത് മരണവാർത്ത എത്തിയത് മുതൽ നാടാകെ ദുഃഖത്തിലായി കുഞ്ഞിനെ കണ്ടെത്തിയ വീട് മരണവീടിന് തുല്യമായി കണ്ണീരോടെ കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെതീരെ ശാപവചസുകൾ ഉതിർത്ത് അമ്മമാർ കൈകൾ കൂപ്പി ഒരു കുഞ്ഞിനും ഇ ഗതി വരുത്തരതെ എന്ന് പ്രാർത്ഥിക്കുകയാണ്. ഒപ്പം തന്നെ കുഞ്ഞിനെ സ്വീകരിക്കാൻ ശിശു സംരഷണ കേന്ദ്രമായ തണൽ ഒരുങ്ങിയിരുന്നു
 പല കാരണങ്ങളാൽ അനാഥരാകുന്ന കുട്ടികളെ പരിപാലിക്കുന്നതിനും ദത്തു നൽകി അവരെ സനാഥരാക്കുന്നതിനും  ജില്ലയിൽ ആരംഭിച്ചതാണ് തണൽ- കുട്ടികളുടെ അഭയകേന്ദ്രം. ഒൻപത് മാസം മുതൽ അഞ്ചു വയസുവരെയുള്ള 13 കുട്ടികളാണ്  ഇവിടെയുള്ളത്. ഇവരെ പരിപാലിക്കുന്നതിനായി അഞ്ച് അമ്മമാരും, രണ്ടു നഴ്‌സുമാരുമുണ്ട്. മാനേജർ, രണ്ട് സെക്യൂരിറ്റി സ്റ്റാഫ് എന്നിവരും തണൽ അഭയ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നു.  കുട്ടികളുമായി ബന്ധപ്പെട്ട  പ്രശ്‌നങ്ങൾ വിളിച്ചറിയിച്ചു  പരിഹാരം കണ്ടെത്താനും കഴിയുന്നുണ്ട്.  സമിതിയുടെ അമ്മത്തൊട്ടിൽ പുത്തൻ സാങ്കേതിക മികവോടെ പ്രവർത്തിക്കുന്നുണ്ട്. ദത്തെടുക്കൽ രംഗത്ത് ഹോസ്റ്റൽ കെയർ, സ്‌പോൺസർ എ ചൈൽഡ് എന്നിവ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും നടന്നുവരുന്നു. ഈ സംവിധാനമെല്ലാം സർക്കാർ തലത്തിൽ ഉള്ളപ്പോൾ ആണ് കുഞ്ഞുങ്ങളെ ഉപേഷിക്കുന്നത് .

കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം


ചാത്തന്നൂർ: കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ മകരഭരണി മഹോത്സവം ഇന്ന് തോറ്റംപാട്ടോട് കൂടി ആരംഭിച്ച് 13ന് കൊടിയേറി 22 ന് ആറാട്ടോട് കൂടി സമാപിക്കും. ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം തോറ്റംപാട്ട് ആരംഭിക്കും 8 ന് തൃക്കല്യാണം, 13 ന് രാവിലെ പൊങ്കാല വൈകുന്നേരം 4.30 ന് തൃക്കൊടിയെഴുന്നീള്ളിപ്പ്, 7 ന് തൃക്കൊടിയേറ്റ്, 14ന് രാവിലെ 11ന് ഗണപതിക്ക് കലശാഭിഷേകം,15 ന് രാവിലെ 11ന് സൂബ്രഹ്മണ്യസ്വാമിയ്ക്ക് കലശാഭിഷേകം,16 ന് രാവിലെ 11ന് ശാസ്താവിന് കലശാഭിഷേകം, | 7 ന് രാവിലെ 11ന് സർപ്പ കാവിൽ കലശാഭിഷേകം,18 ന് രാവിലെ 11ന് നവഗ്രഹ കലശം, 19 ന് രാവിലെ 11ന് ബ്രഹ്മരഷസിന് കലശാഭിഷേകം, 20ന് രാവിലെ 11ന് യോഗീശ്വരന് കലശാഭിഷേകം, 21 ന് വൈകുന്നേരം 6 ന് ലക്ഷദീപം, 22 ന് മകരഭരണി മഹോത്സവം രാത്രീ8 ന് കോമഡിഷോ

സ്പിന്നിംഗമില്ലിന് വേണ്ടി എൻ സിഡി സി നൽകിയ ഫണ്ട് വിനിയോഗം സംമ്പന്ധിച്ചു കേന്ദ്ര അന്വേഷണം ആവശ്യപ്പെടും - ബി. ബി. ഗോപകുമാർ


ചാത്തന്നൂർ: കൊല്ലം സഹകരണ 
സ്പിന്നിങ്ങ് മില്ലിനായി കേന്ദ്രസർക്കാർ 
സ്ഥാപനമായ എൻ സിഡി സി 2014 ൽ നൽകിയ 57 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് കേന്ദ്ര ഗവൺമെന്റിനെകൊണ്ട് അന്വേഷണം നടത്താൻ ആവശ്യപ്പെടുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി ബി. ഗോപകുമാർ പറഞ്ഞു. മിൽ ചെയർമാന്റെ വസതിയിലേക്ക് വിരമിച്ച തൊഴിലാളികൾ നൽകിയ മാർച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014- മിൽ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും നാളിതുവരെ നിർമ്മാണ പ്രവർത്തങ്ങൾ നടത്തിയിട്ടല്ല രണ്ടര വർഷത്തിലധികമായി നവീകരണത്തിൻ്റെ പേരിൽ  മിൽ അടച്ചിട്ടിരിക്കുന്നു തൊഴിലാളികൾ പട്ടിണിയിലാണ്. പത്ത് മാസത്തെ ശമ്പളം കുടിശ്ശികയാണ് കേന്ദ്ര സർക്കാർ അനുവധിച്ച ഫണ്ട്  വ്യവസായ വകുപ്പിൻ്റെ കൈവശമാണ് ഫണ്ട് വിനിയോഗിക്കുന്നതിൽ ഗുരുതരമായ വീഴ്ച നടന്നിട്ടുണ്ട്  അത് കൊണ്ട് തന്നെ ഫണ്ട് വിനിയോഗത്തെ കുറിച്ച് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
2019 മാർച്ചിന് മുൻപ് രണ്ട് ഗഡുക്കളായി  പെൻഷനായ തൊഴിലാളികളുടെ
ഗ്രാറ്റുവിറ്റി നൽകാമെന്ന വാഗ്ദാനം നല്കികിയ ജി.എസ് ജയലാൽ എംഎൽഎ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവീകരണമെന്ന പേരിൽ സ്ഥാപിക്കുന്നത് പഴയ മെഷീനുകൾ ആണെന്നും  ഗോപകുമാർ ആരോപിച്ചു. വിദഗ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മിൽ നവീകരണത്തിനായി എൻസിഡി സി യുടെ പരമാവധി ആനുകൂല്യം നേടിയെടുക്കാൻ ബിജെപി. ഇടപെടീൽ നടത്തുമെന്നും ഗോപകുമാർ പറഞ്ഞു.
പെൻഷനേഴ്സ് ഫോറം പ്രസിഡന്റ് കിഷോർ കുമാർ അധ്യക്ഷതവഹിച്ചു. ബിജെപി നേതാക്കളായ സുനിൽ എം., എസ്.വി. അനിത്  തൊഴിലാളിനേതാക്കളും പങ്കെടുത്തു..
133 ഓളം തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകാത്തതിൽ പ്രതിഷേധിച്ച്  
പെൻഷനേഴ്സ് ഫോറം നടത്തിവരുന്ന റിലേ നിരാഹാരസമരം 41 ദിവസം പിന്നിട്ടപ്പോൾ
മിൽ ചെയർമാനായ ജോർജ് മാത്യുവിന്റെ പുനലൂരിലെ വീട്ടിലേക്ക് മാർച്ച് ചെയ്ത തൊഴിലാളി കൾ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
ഫോട്ടോ തൊഴിലിളികൾ നടത്തിയ മാർച്ച് ബി ബി ഗോപകുമാർ ഉത്ഘാടനം ചെയുന്നു.

 

പാർട്ടിയുടെ വിചാരണയ്ക്ക് കാത്ത് നിൽക്കാതെ കുട്ടൻസുരേഷ് യാത്രയായി

പാർട്ടിയുടെ വിചാരണയ്ക്ക് കാത്ത് നിൽക്കാതെ കുട്ടൻസുരേഷ് യാത്രയായി

@ സിപിഎം ഭരിക്കുന്ന 
സഹകരണബാങ്കുകളുടെ നിയമനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആത്മഹത്യ.

പരവൂർ:

സിപിഎം നേതാക്കളുടെ നിരന്തരമായ മാനസികമായ പീഡനം മൂലമാണ് ആത്മഹത്യ ചെയ്തത്.

ലോക്കൽകമ്മിറ്റിയിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ സിപിഎം നേതാവിന്റെ

അവസാനത്തെ മരണമൊഴി സോഷ്യൽ മീഡിയയിലൂടെ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ മുൻസിപ്പൽ ചെയർമാനുമായ കെ.പി. കുറുപ്പിന് എതിരെ രാത്രി ഒരു മണിക്ക് ഫേസ്ബുക് പോസ്റ്റ്‌ നേരം വെളുത്തപ്പോൾ വീടിനുള്ളിൽ കണ്ടത് മരണത്തോട് മല്ലടിക്കുന്ന കുട്ടനെയാണ് തു 

വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സഹകരണബാങ്ക് ഉദ്യോഗസ്ഥൻ

പരവൂർ: വിഷം കഴിച്ചു ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന സഹകരണബാങ്ക് ഉദ്യോഗസ്ഥൻ കൂടിയായ സിപിഎം നേതാവ് മരിച്ചു. പരവൂർ പുക്കുളം വയലിൽ വീട്ടിൽ കുട്ടൻസുരേഷ് ആണ് മരിച്ചത്.
ഇന്നലെ രാവിലെ മണിയോടെ 
തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് മരിച്ചത് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
സി പി എം പരവൂർ നോർത്ത് 
ലോക്കൽ കമ്മിറ്റി അംഗവും  നെടുങ്ങോലം സഹകരണ ബാങ്ക് ജീവനക്കാരനുമായ കുട്ടൻ സുരേഷ് കഴിഞ്ഞ ഒന്നാം തീയതി രാത്രിയോടെ കഴിക്കുകയും രണ്ടാംതീയതി രാവിലെ  വിഷം കഴിച്ച നിലയിൽ വാടകവീട്ടിൽ നാട്ടുകാർ  കണ്ടെത്തിയത്.
തുടർന്ന് കൂട്ടുകാർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് സ്ഥിതി ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
സിപിഎം ഭരിക്കുന്ന നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കുട്ടൻ സുരേഷ് ബാങ്കിൽ സെക്രട്ടറി തല ഉദ്യോഗസ്ഥൻ ആയിരിക്കവേ സാമ്പത്തിക ക്രമകേടുകളെ തുടർന്ന് സസ്പെൻഷനിലായിരുന്നു.
കഴിഞ്ഞ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രം കൂടിയായ മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ കുട്ടൻസുരേഷിന്റെ അടുത്ത ബന്ധുകൂടിയായ സിപിഎം സ്ഥാനാർഥി തോറ്റിരുന്നു ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ പങ്കെടുത്ത സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവർ രൂക്ഷമായി കുട്ടൻസുരേഷിനെ വിമർശിക്കുകയും ലോക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ചേരിതിരിഞ്ഞു കുട്ടനെ പ്രതികൂട്ടിലാക്കിയിരുന്നു. ഇതിനെ തുടർന്ന് ഒന്നാം തീയതി രാത്രി ഒരു മണിയോടെ മുൻ മുൻസിപ്പൽ കൗൺസിലർ കൂടിയായ 
സിപിഎം ജില്ലാ നേതാവിനെതീരെ സോഷ്യൽമീഡിയയിൽ വിമർശിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു."സിപിഎം ന്റെ അവസാന വാക്ക് ജില്ലാ നേതാവാണോ"എന്ന ചോദ്യം ചോദിച്ച കുട്ടൻസുരേഷ്  രാവിലെ മുതൽ ഫോൺ എടുക്കായതായതോടെ വാടകവീട്ടിൽ എത്തിയ കൂട്ടുകാരും നാട്ടുകാരും വിഷം കഴിച്ചു ആവശനിലയിലായ നിലയിൽ കണ്ടെത്തുകയായിരുന്നു. ബാങ്കിൽ നിന്നും സസ്പെൻഷനായതിനെ തുടർന്ന്  വാടകവീട്ടിൽ 
ഒറ്റയ്ക്ക് ആയിരുന്നു താമസം. ഭാര്യയും മകനും ബാംഗ്ലൂരിൽ ഭാര്യയുടെ ജോലി സ്ഥലത്താണ്. പരേതരായ ആനന്ദന്റെയും സുനന്ദയുടെയും മകനായ കുട്ടൻസുരേഷിന് രണ്ടു സഹോദരങ്ങൾ ഉണ്ട് 

സഹകരണബാങ്ക് ഉദ്യോഗസ്ഥൻ കൂടിയായ സിപിഎം നേതാവ് ആത്മഹത്യശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ

പരവൂർ:സഹകരണബാങ്ക് ഉദ്യോഗസ്ഥൻ കൂടിയായ സിപിഎം നേതാവ്  ആത്മഹത്യശ്രമത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ.സി പി എം ലോക്കൽ കമ്മിറ്റി അംഗവും   നെടുങ്ങോലം സഹകരണ ബാങ്ക് ജീവനക്കാരനുമായ കുട്ടൻ സുരേഷ് കഴിഞ്ഞ ഒന്നാം തീയതി വിഷം കഴിച്ച നിലയിൽ വാടകവീട്ടിൽ നാട്ടുകാർ  കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലോട്ടും മാറ്റിയത് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സിപിഎം ഭരിക്കുന്ന നെടുങ്ങോലം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കുട്ടൻ സുരേഷ് ബാങ്കിൽ സെക്രട്ടറി തല ഉദ്യോഗസ്ഥൻ ആയിരിക്കവേ സാമ്പത്തിക ക്രമകേടുകളെ തുടർന്ന് സസ്പെൻഷനിലായിരുന്നു. കഴിഞ്ഞ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ സിപിഎം ശക്തികേന്ദ്രം കൂടിയായ മുൻസിപ്പാലിറ്റിയിലെ ഒന്നാം വാർഡിൽ സിപിഎം സ്ഥാനാർഥി തോറ്റിരുന്നു ഇതിനെ തുടർന്ന് തിരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ പങ്കെടുത്ത സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കമുള്ളവർ രൂക്ഷമായി കുട്ടൻസുരേഷിനെ വിമർശിക്കുകയും ലോക്കൽ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ ചേരിതിരിഞ്ഞു കുട്ടനെ പ്രതികൂട്ടിലാക്കിയിരുന്നു. ഇതിനെ തുടർന്ന് അന്ന് രാത്രി ഒരു മണിയോടെ 
സിപിഎം ജില്ലാ നേതാവിനെതീരെ സോഷ്യൽമീഡിയയിൽ വിമർശിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു "സിപിഎം ന്റെ അവസാന വാക്ക് ജില്ലാനേതാവാണോ"എന്ന ചോദ്യം ചോദിച്ച കുട്ടൻസുരേഷ്  രാവിലെ മുതൽ ഫോൺ എടുക്കായതായതോടെ വാടകവീട്ടിൽ എത്തിയ കൂട്ടുകാരും നാട്ടുകാരും വിഷം കഴിച്ചു ആവശനിലയിലായ നിലയിൽ കണ്ടെത്തുകയായിരുന്നു. ബാങ്കിൽ നിന്നും സസ്പെൻഷനായതിനെ തുടർന്ന് ഭാര്യയുമായി പിണങ്ങി വാടകവീട്ടിൽ 
ഒറ്റയ്ക്ക് ആയിരുന്നു താമസം.
സിപിഎം ഭരിക്കുന്ന 
നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ഭരണസമിതിയെ ഒന്നാകെ മാറ്റി പുതിയ ഭരണസമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് സഹകരണവകുപ്പ് നടത്തിയ ഓടിറ്റിങ്ങിൽ ഗുരുതരമായ ക്രമകേടുകൾ കണ്ടതിനെ തുടർന്ന് കുട്ടൻസുരേഷ് അടക്കമുള്ളവർ സസ്പെൻഷനിലായിരുന്നു. മുൻ ഭരണസമിതി പ്രസിഡന്റ്‌ അടക്കമുള്ളവരെ സാമ്പത്തിക തിരിമറിയുടെ പേരിൽ സിപിഎം നടപടി എടുക്കുകയും പാർട്ടി മെബർഷിപ്പിൽ നിന്നും നീക്കം ചെയ്തിരുന്നു.
നേതാക്കന്മാർ പറഞ്ഞത് ചെയ്തു കൊടുത്തതിനാണ് ഉദ്യോഗസ്ഥർ ബലിയാടായത് എന്ന ആരോപണം പാർട്ടി അണികളിൽ ചർച്ച നടക്കവെയാണ് സിപിഎം ശക്തികേന്ദ്രങ്ങളിലെ തോൽവിയുടെ ഉത്തരവാദിത്വവും തന്റെ മുകളിലായതും ജില്ലാ ഏരിയ നേതാക്കളുടെ പരസ്യശാസനയും കൂടിയായതോടെയാണ് കുട്ടൻസുരേഷ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു. പൂതക്കുളം സർവീസ് സഹകരണബാങ്കിൽ താത്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കുട്ടൻസുരേഷിന്റെ ആത്മഹത്യ ശ്രമം കൂടിയായതോടെ സിപിഎം പ്രതികൂട്ടിലായി.


നാടിനു ഭീഷണിയായി പോലീസ് സ്റ്റേഷൻ വളപ്പിലെ പാഴ്മരങ്ങൾ


ചാത്തന്നൂർ: പോലീസ് സ്റ്റേഷൻ വളപ്പിലെ പാഴ്മരങ്ങൾ നാടിന് ഭീഷണിയായി മാറുന്നു കണ്ണടച്ചു അധികൃതർ. 
നൂറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങളാണ് പടർന്ന് പന്തലിച്ചു  അപകടാവസ്തയിലായി പോലിസ് സ്റ്റേഷൻ വളപ്പിൽ നിന്നും റോഡിലോട്ട് ചാഞ്ഞു വഴിയാത്രകാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിൽക്കുന്നത്. വൻമരങ്ങളുടെ ശിഖരങ്ങൾ പൊട്ടി വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായി മാറിയിട്ടും അധികൃതർ മൗനം പാലിക്കുകയാണ്.
എസിപി ഓഫീസിലേക്കുള്ള ഗേറ്റിനു സമീപത്തെ കെട്ടിടത്തിനു മുകളിലേക്ക് ഒരു വൻ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീണ് നാശനഷ്ടമുണ്ടായിട്ട് അധിക കാലമായിട്ടില്ല.
ഈയിടെയായി പോലീസ് സ്റ്റേഷന്റെ മതിൽ തകർത്തുകൊണ്ട് മറ്റൊരു മരം പിഴുതു വീഴുകയുണ്ടായി. ഇതിനോട് ചേർന്നുള്ള ചായക്കടയ്ക്കും മരക്കൊമ്പ് വീണ് കേടുപാടുകൾ സംഭവിച്ചു. സ്റ്റേഷനിൽ എത്തുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി നിർമ്മിച്ച ചൈൽഡ് ഫ്രണ്ട്ലി കെട്ടിടത്തിനു മുകളിലേക്കും മുമ്പൊരിക്കൽ മരം കടപുഴകി വീണിരുന്നു. റോഡിലോട്ട് ചാഞ്ഞു നിൽക്കുന്ന മരങ്ങളിൽ നിന്നും 
ശിഖരങ്ങൾ പൊട്ടി വീണ്‌ ഗതാഗത തടസ്സം ഉണ്ടാകുന്നതും പതിവാണ്. 
എ സിപി ഓഫീസിന്റെ മുകളിലേക്കോ തൊട്ടടുത്ത വീടിന്റെ മുകളിലേക്കോ വീഴാൻ തക്കവണ്ണം മതിൽ തകർത്തുകൊണ്ട് മറ്റൊരു വന്മരം കടപുഴകി വീഴാറായി നിൽക്കുന്നുമുണ്ട്. നാട്ടുകാരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന പാഴ്മരങ്ങൾ വെട്ടി മാറ്റുകയോ കോതി നിർത്തുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

@ ഇ ആവശ്യം ഉന്നയിച്ചു കൊണ്ട് 
മാമ്പള്ളിക്കുന്നം ഗാന്ധിനഗർ റസിഡൻസ് അസോസ്സിയേഷൻ നിരവധി പരാതികൾ പോലീസിനും പഞ്ചായത്ത്‌ വില്ലേജ് വകുപ്പ് അധികാരികൾക്കും പരാതി നൽകിയിട്ടും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല അടിയന്തിരമായി അപകടാവസ്‌ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന് അസോസിയേഷൻ 
പ്രസിഡന്റ് ജി.ദിവാകരൻ ആവശ്യപ്പെട്ടു.

കേരള ചരിത്രത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച മഹാകർമ്മ യോഗിയാണ് മന്നത്ത് പദ്മനാഭൻ - ചാത്തന്നൂർ മുരളി


ചാത്തന്നൂർ: കർമ്മ നിരതവും നിസ്വാർത്ഥവുമായ സേവനത്തിലൂടെ നായർ സമുദായത്തെ സമുദ്ധരിക്കുകയും മഹത്തായ നായർ സർവീസ് സൊസൈറ്റി പടുത്തുയർത്തുകയും പൊതു ജീവിതത്തിൽ തന്റെ നിഷ്കാമകർമം കൊണ്ട് സമു ന്നതവും സമാ രാദ്യവുമായ സ്ഥാനം കൈവരിച്ച് കേരള ചരിത്രത്തിൽ  തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും ചെയ്ത കർമ്മ യോഗിയാണ്  മന്നത്ത് പദ്മനാഭനെന്ന്
താലൂക്ക് യൂണിയൻ പ്രസിഡന്റ്‌  ചാത്തന്നൂർ മുരളി പറഞ്ഞു. ചാത്തന്നൂർ യൂണിയനിലെ മന്നം ജയന്തി ആഘോഷപരിപാടികൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നായർ സർവീസ് സൊസൈറ്റിയുടെ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളോടൊപ്പം സാമൂഹിക അസമത്വങ്ങൾക്ക് എതിരെ പോരാടുകയും ചെയ്ത നവോദ്ധാന നായകനാണ് ഭാരത കേസരി മന്നത്ത് പദ്മനാഭൻ. ആചാര്യന്റെ ഓരോ ജന്മദിനവും നായർ സർവീസ് സൊസൈറ്റിയുടെ വളർച്ചയിലേക്കുള്ള പടവുകളാണ് എന്നും അദ്ദേഹം പറഞ്ഞു.
ചാത്തന്നൂർ എൻ എസ് എസ് താലൂക്ക് യൂണിയൻ മന്ദിരത്തിൽ ആചാര്യ പ്രതിമയ്ക്ക് മുന്നിൽ യുണിയൻ ഭാരവാഹികൾ നിലവിളക്ക് തെളിയിച്ച് പുഷ്പാർച്ചന നടത്തി ചടങ്ങിൽ കമ്മിറ്റി അംഗങ്ങളായ ആർ രാജശേഖരൻ പിള്ള, ബി ഐ ശ്രീ നാഗേഷ്, ജി പ്രസാദ് കുമാർ, പി സജീഷ്, പി മഹേഷ്‌, പി ആർ രാമചന്ദ്രബാബു, പരവൂർ മോഹൻദാസ്, ശിവപ്രസാദ് കുറുപ്പ്, മുരളീധര കുറുപ്പ്, ജെ  അംബികാദാസൻ പിള്ള, ഡോ. കെ ജെ ലത്തൻകുമാർ, ഗോപിനാഥൻ പിള്ള, ജയചന്ദ്രൻ, പ്രതിനിധി സഭഅംഗങ്ങളായ എൻ റ്റി പ്രദീപ്കുമാർ, ശശിധരൻ പിള്ള, മുൻ ഭാരവാഹികൾ മൈലക്കാട് സുന്ദരേശൻ പിള്ള, സത്യചന്ദ്രൻ നായർ, എൻ എസ് എസ് ആർട്സ് കോളേജ് പ്രിൻസിപ്പൽ പി കെ സത്യൻ, അധ്യാപകർ, അനധ്യാപകർ, ശൂരനാട് രാജശേഖരൻ, യൂണിയൻ സെക്രട്ടറി റ്റി അരവിന്ദാക്ഷൻ പിള്ള, എൻ എസ് എസ് ഇൻസ്‌പെക്ടർ ശ്രീജിത്ത്‌ ശ്രീധരൻ, മറ്റ് പ്രമുഖ വ്യക്തികൾ പങ്കെടുത്തു
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021ജനുവരി 2മന്നം ജയന്തി ആഘോഷപരിപാടികൾ ഒഴിവാക്കി ആചരിച്ചത് 

 താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ഇൻ ചാർജ് ശ്രീ ചാത്തന്നൂർ മുരളിയുടെ നേതൃത്വത്തിൽ ആദരപൂർവ്വം ആചാര്യന്റെ ധന്യ മായ ജീവിതത്തെയും പ്രവർത്തനങ്ങളെയും സ്മരിച്ചു.

.

വിനോദവുമില്ല ... വിവാഹവുമില്ല... വിനോദസഞ്ചാര വാഹനങ്ങൾ കട്ടപ്പുറത്ത്


കൊല്ലം: വിനോദവുമില്ല വിവാഹവുമില്ല വിനോദസഞ്ചാര വാഹനങ്ങൾ ഷെഡ്ഡിലായതോടെ മേഖലയിൽ പ്രവർത്തിച്ചിരുന്ന ആയിരക്കണക്കിനുപേരുടെ അന്നമാണ് മുടങ്ങിയത്. മാസങ്ങളായി വായ്പ തിരിച്ചടവ് മുടങ്ങിയതോടെ വാഹനങ്ങൾ വിൽക്കാനൊരുങ്ങുകയാണ് മിക്കവരും.
മാസങ്ങൾക്കുശേഷം പുറത്തെടുത്ത ആഡംബര ബസുകളും ചെറുവാഹനങ്ങളും ഒന്ന് അനക്കണമെങ്കിൽ പതിനായിരങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തണം. ജോലി ഇല്ലാതായതോടെ കുടുംബം പോറ്റാനായി മറ്റുവഴികൾ തേടുകയാണ് പലരും.

@ പട്ടിണിയിൽ തൊഴിലാളികൾ

വർഷങ്ങളായി ടൂറിസ്റ്റ് വാഹനങ്ങളിൽ ജോലിചെയ്തിരുന്ന നിരവധി പേരുണ്ട്. ലോക്‌ഡൗൺ ആരംഭിച്ചതുമുതൽ 90 ശതമാനം വാഹനങ്ങളും ഷെഡ്ഡിലാണ്. നികുതി ഒഴിവാക്കാനായി ജി.ഫോമിലാണ് ഭൂരിഭാഗം വാഹനങ്ങൾ. ഓട്ടം കിട്ടിയാൽപോലും ഒന്ന് പുറത്തിറക്കാൻ പറ്റില്ല. ജോലി ഇല്ലാതായതോടെ പെയിന്റിങ്, മീൻ, പച്ചക്കറി തുടങ്ങിയ വഴിയോരക്കച്ചവടങ്ങൾ നടത്തുകയാണ് പലരും. സ്ഥിതി ഇങ്ങനെ തുടർന്നാൽ എന്തു ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഇവർ.

@ വാങ്ങാനും ആളില്ല

മുതൽ 60 ലക്ഷം രൂപവരെ മുടക്കി വാങ്ങിയ ബസുകളടക്കമുള്ള വാഹനങ്ങൾ വിൽക്കാനുള്ള നെട്ടോട്ടത്തിലാണ് ഉടമകൾ. ഷെഡ്ഡിൽകിടന്ന് വാഹനങ്ങൾ നശിക്കുമെന്നതിനാൽ ലാഭംപോലും നോക്കാതെ വിറ്റ് ഒഴിവാക്കാനാണ് മിക്കവരുടെയും ശ്രമം. എന്നാൽ, മോഡൽ വിലയേക്കാൾ കുറഞ്ഞ വില പറഞ്ഞിട്ടുപോലും വാങ്ങാനാളില്ല. ഉപജീവനത്തിനായി ടാക്‌സി കാറുകൾ, ട്രാവലർ തുടങ്ങിയ ചെറുവാഹനങ്ങൾ സ്വന്തമായി ഓടിച്ചിരുന്നവരും നിരവധിയാണ്. ഇവർ വാഹനങ്ങൾ വീട്ടിലിട്ട് മറ്റ് തൊഴിലുകൾ തേടുകയാണ് ഇപ്പോൾ.

@ഓടിയില്ലെങ്കിലും നഷ്ടം

എട്ടുമാസത്തോളമായി ജിഫോമിൽ കിടക്കുന്ന നൂറുകണക്കിന് വാഹനങ്ങളുണ്ട്. ടയറുകളടക്കം അനക്കാതെ കിടന്ന് നശിക്കുകയാണ്. എയർ ബസിന്റെ ടയർ ഒന്നിന് 16,000-ത്തോളം രൂപ വേണം. കൂടാതെ, മറ്റ് യന്ത്രഭാഗങ്ങളും പ്രവർത്തനമില്ലാതെ പൂർണമായി നശിക്കുകയാണ്. റോഡിൽ ഇറക്കണമെങ്കിൽ നികുതിയും ഇൻഷുറൻസും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി നല്ലൊരു തുക വേണം. ഒരു വർഷത്തേക്ക് 75,000 രൂപയോളമാണ് ആഡംബര ബസുകളുടെ നികുതി. ട്രാവലർ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് മൂന്നുമാസം കൂടുമ്പോൾ ഒൻപതിനായിരത്തോളം രൂപ നികുതി അടയ്ക്കണം. കൂടാതെ, വായ്പ തിരിച്ചടവ് മുടങ്ങി പലിശ ഏറിയതോടെ എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഉടമകൾ.

കല്ലുവാതുക്കലിൽ ബിജെപി നേടി


ചാത്തന്നൂർ: അഞ്ചു പതിറ്റാണ്ട് നീണ്ടു നിന്ന ഇടത് വലത് ദുർഭരണത്തിന് അന്ത്യം കുറിച്ച് ദേശീയതയുടെ പതാകയേന്തി കല്ലുവാതുക്കൽ.  എസ്. സുധീപ ഗ്രാമ
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയും എസ്. സത്യപാലൻ വൈസ് പ്രസിഡന്റ്‌ ആയും തിരഞ്ഞെടുത്തു.എസ്.
സുദീപയെ പുതിയപാലം വാർഡിലെ രജിത നാമം നിർദേശിക്കുകയും ഇ എസ് ഐ വാർഡിലെ 
ബൈജു ലക്ഷ്മണൻ പിൻതാങ്ങുകയും ചെയ്തു. വൈസ് പ്രസിഡന്റ്‌ ആയി എസ് സത്യപാലനെ എസ്.
സുദീപയെ നാമനിർദ്ദേശിക്കുകയും ബൈജുലക്ഷ്മണൻ പിൻതാങ്ങുകയും ചെയ്തു. പ്രസിഡന്റ്‌ വൈസ്പ്രസിഡന്റ്‌ സ്ഥാനത്തേക്ക് രണ്ട് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർഥികൾ വിജയിച്ചത്.
കൊല്ലം  ജില്ലയിൽ ആദ്യമായി ബിജെപി ഭരിക്കുന്ന ഭരണസമിതിയും കല്ലുവാതുക്കലായി മാറി.ഇന്നലെ രാവിലെ 11മണിയോടെയാണ് കല്ലുവാതുക്കൽ പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചത് ആദ്യഘട്ട വോട്ടെടുപ്പിൽ എൽ ഡി എഫ്, യു ഡി എഫ്, എൻ ഡി എ  സ്ഥാനാർഥികൾ മത്സരത്തിൽ എത്തി അതിൽ എൻ ഡി എ 9 വോട്ട് നേടി ഒന്നാം സ്ഥാനത്ത് എത്തി യു ഡി എഫിലെ ശാന്തിനീ രണ്ടാം സ്ഥാനത്ത് എത്തി ആറ് വോട്ട് നേടി എൽ ഡി എഫ് മൂന്നാമത്തെ സ്ഥാനത്ത് എത്തി തുടർന്ന് എൽ ഡി എഫ് സ്ഥാനാർഥിയെ  ഒഴിവാക്കി നടത്തിയ വോട്ടെടുപ്പിൽ യു ഡി എഫ് എൻ ഡി എ സ്ഥാനാർഥികൾ നേരിട്ട് മത്സരിക്കുകയായിരുന്നു അതിൽ എൻ ഡി എ സ്ഥാനാർഥി എസ് സുദീപയ്ക്ക് 9വോട്ടും യു ഡി എഫ് സ്ഥാനാർഥിയ്ക്ക് 8വോട്ടും ലഭിക്കുകയും എൽ ഡി എഫിന്റെ ആറു വോട്ടുകൾ അസാധുവാകുകയും ചെയ്തതോടെ. ഏറ്റവും കൂടുതൽ വോട്ട് നേടിയ ബിജെപി സ്ഥാനാർഥി സുധീപയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.തുടർന്ന് ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലും ഇതേ രീതിയിൽ മത്സരം നടന്നതോടെ വൈസ് പ്രസിഡന്റ്‌ സ്ഥാനവും ബിജെപി വിജയിക്കുകയായിരുന്നു.

Saturday, 2 January 2021

ചിറക്കരയിൽ ‘ഒരുനെല്ലും ഒരുമീനും’ പദ്ധതി അവതാളത്തിൽ ലക്ഷങ്ങളുടെ നഷ്ടം


ചിറക്കരയിൽ 
‘ഒരുനെല്ലും ഒരുമീനും’ പദ്ധതി അവതാളത്തിൽ ലക്ഷങ്ങളുടെ നഷ്ടം

@ ജനുവരിയിൽ നടത്തേണ്ട നെൽകൃഷി അവതാളത്തിൽ 

ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിൽ  പോളച്ചിറ ഏലായിലെ ‘ഒരുനെല്ലും ഒരുമീനും’ പദ്ധതി അവതാളത്തിലായി പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടം.നെൽകൃഷി വിളവെടുപ്പിന് ശേഷം മീൻകൃഷി നടത്തിയെങ്കിലുംവിളവെടുപ്പ് സമയമായിട്ടും വെള്ളം വറ്റിച്ചു  മത്സ്യക്കൃഷിയുടെ വിളവെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തദ്ദേശതിരഞ്ഞെടുപ്പിന്റെ തിരക്കിൽ കൃഷിയുടെ കാര്യം  അധികൃതർ മറന്നു.

ഒരുമീനും ഒരുനെല്ലും പദ്ധതിപ്രകാരം നെൽക്കൃഷിയുടെ വിളവെടുപ്പിനുശേഷം ഫിഷറീസിന്റെ നേതൃത്വത്തിൽ മത്സ്യ ക്ലബ്ബിന്റെയും ഏലാസമിതിയുടെയും സഹകരണത്തോടെ പതിനായിരങ്ങൾ ചിലവാക്കി  ആറുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതിപ്രദേശത്ത് നിക്ഷേപിച്ചത്. നഴ്സറിക്കുളം തയ്യാറാക്കി ആളിനെ വച്ച് 
രണ്ടരമാസം വളർത്തിയാണ്‌, ആറുമാസംകൊണ്ട് വിളവെടുപ്പിനു പാകമാകുന്ന മത്സ്യക്കുഞ്ഞുങ്ങളെ പോളച്ചിറ ഏലായിൽ തുറന്നുവിട്ടത്‌. എന്നാൽ തിരഞ്ഞെടുപ്പായതിനാൽ ഡിസംബറിൽ വെള്ളം വറ്റിച്ച് ജനുവരിയിൽ വിളവെടുപ്പ് നടത്താനായില്ല. അതോടെ നെൽകൃഷി ചെയ്യുന്നതും നീണ്ട് പോകുന്നു.

അധികൃതർ യഥാസമയം ഇടപെട്ട് വെള്ളം വറ്റിക്കുന്നതിനുള്ള സംവിധാനമൊരുക്കിയാൽ ഏലായിൽ ജനുവരി അവസാനത്തോടെ നെൽക്കൃഷി നടത്താൻ കഴിയുമെന്നാണ് കർഷകരുടെ അഭിപ്രായം. എന്നാൽ ഇത്തവണ മീൻ ലേലം ചെയ്യാനും  വെള്ളം വറ്റിക്കാനുള്ള നടപടിയില്ലെന്നാണ് അനൗദ്യോഗികമായി തീരുമാനിച്ചിരിക്കുന്നത്. അതോടെ വരുന്ന നെൽകൃഷിയും നടക്കില്ല പഞ്ചായത്തിന്റെ ഇ നടപടിയിൽ ശക്തമായ പ്രതിക്ഷേധത്തിലാണ് കർഷകരും നാട്ടുകാരും.

ഫോട്ടോ:ഏലായിലെ വെള്ളം ഇത്തിക്കരയാറ്റിലേക്ക് പമ്പുചെയ്തുവിടാനായി മീനാട്സ്ഥാ പിച്ചിരിക്കുന്ന പമ്പ്ഹൗസ്

സ്‌നേഹത്തിലൂടെ സംഘാദര്‍ശം പകര്‍ന്ന പ്രചാരകന്‍

സ്‌നേഹത്തിലൂടെ സംഘാദര്‍ശം പകര്‍ന്ന പ്രചാരകന്‍

എ. ഗോപാലകൃഷ്ണന്‍

സ്‌നേഹമസൃണമായ പെരുമാറ്റം വഴി ആരുടെ ഹൃദയത്തിലേയ്ക്കും കയറിച്ചെല്ലാനുള്ള കഴിവും സ്വാതന്ത്ര്യവുമുള്ള ആളായിരുന്നു ഡിസം. 17ന് അന്തരിച്ച ടി. ശങ്കരന്‍. എറണാകുളം ചിറ്റൂര്‍ ശാഖാ സ്വയംസേവകാണ് ശങ്കര്‍ജി. കുട്ടിക്കാലം മുതല്‍ സ്വയംസേവകനായ ശങ്കര്‍ജി പഠനശേഷം ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. അന്ന് ചേരാനെല്ലൂര്‍-ചിറ്റൂര്‍ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മണ്ഡല്‍ കാര്യവാഹ് ആയിരുന്നു. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ജോലി രാജിവെച്ച് പ്രചാരക് ആയി. അടിയന്തരാവസ്ഥയില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായിരുന്നു. പാറശ്ശാല, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ പ്രചാരക് ആയി പ്രവര്‍ത്തിച്ച ശങ്കര്‍ജി കോട്ടയം ജില്ലാ പ്രചാരക് ആയിരുന്നു. സംഘം നിയോഗിച്ചതനുസരിച്ച് സേവാമേഖലയില്‍ കോളനി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിലും കുറച്ചുകാലം പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘകാലം വനവാസി വികാസ കേന്ദ്രം കേരള സംസ്ഥാന സംഘടനാസെക്രട്ടറി ആയിരുന്നു ശങ്കര്‍ജി. സംഘത്തിന്റെ സഹവ്യവസ്ഥാപ്രമുഖ് ചുമതല വഹിച്ചിട്ടുണ്ട്. രോഗാവസ്ഥ കണക്കിലെടുത്ത് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ആ ചുമതലയില്‍ നിന്ന് ഒഴിവായത്. കഴിഞ്ഞ കുറച്ച് കാലമായി രോഗങ്ങള്‍ കാരണം ശങ്കര്‍ജി ചികിത്സയിലായിരുന്നു. ആശുപത്രിയില്‍നിന്നും വിശ്രമം മാത്രം നിര്‍ദ്ദേശിച്ചതിനാല്‍ അവസാനകാലം ശങ്കര്‍ജി കാര്യാലയത്തില്‍തന്നെയായിരുന്നു.

നിഷ്‌ക്കളങ്കവും നിരുപാധികവുമായ സമ്പര്‍ക്കസ്വഭാവമുള്ള വ്യക്തിയായിരുന്നു ശങ്കര്‍ജി. താലൂക്ക് പ്രചാരക് ആയി പ്രവര്‍ത്തിച്ചതുമുതലുള്ള എല്ലാ കുടുംബങ്ങളുമായി അവസാനം ആരോഗ്യം മോശമാകുന്നതുവരെ ശങ്കര്‍ജി സമ്പര്‍ക്കം വെച്ചിരുന്നു. ഒരു വ്യക്തിയെ പരിചയപ്പെട്ടാല്‍ അവര്‍ വഴി അവരുടെ ബന്ധുക്കളെ പരിചയപ്പെട്ട് വീടുകളില്‍പോയി സംഘപ്രസ്ഥാനത്തിലേയ്ക്ക് അവരെ ആനയിച്ചിരുന്നു ശങ്കര്‍ജി. ആ വ്യക്തിയുടെ പ്രത്യേക കഴിവുകള്‍ നോക്കി സംഘത്തില്‍ ഏത് മേഖലയിലാണോ ബന്ധപ്പെടുത്തേണ്ടത് ആ മേഖലയില്‍ ശങ്കര്‍ജി അവരെ ബന്ധപ്പെടുത്തിയിരുന്നു.

കാണുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൊടുക്കാനായി ശങ്കര്‍ജിയുടെ സന്തതസഹചാരിയായ തോള്‍ ബാഗിനുള്ളില്‍ മിഠായിയും ഭഗവാന്മാരുടേയും മഹാപുരുഷന്മാരുടേയും ഫോട്ടോകളും കൊണ്ടുനടക്കുമായിരുന്നു. ഒരു കാലത്ത് ഡോക്ടര്‍ജി, ഗുരുജി, മറ്റ് മഹാന്മാര്‍, ഈശ്വരന്മാര്‍ ഇവരുടെ സ്റ്റിക്കര്‍ ആയിരുന്നു ശ ങ്കര്‍ജിയുടെ വിതരണ സാമഗ്രി. ആരോഗ്യം അനുവദിക്കുന്നതുവരെ ശങ്കര്‍ജി ഈ നിഷ്ഠ അനുഷ്ഠിച്ചിരുന്നു.
ഏത് സംഘകുടുംബത്തില്‍നിന്ന് വിവാഹക്കത്ത് വന്നാലും സാധിക്കുന്നതും ശങ്കര്‍ജി അതില്‍ എത്തിച്ചേരുമായിരുന്നു. അതിന് സാധിച്ചില്ലെങ്കില്‍ അവരെ പ്രത്യേകം ഫോണില്‍ വിളിച്ച് അനുമോദിച്ചിരുന്നു. പിറന്നാള്‍ ഓര്‍ത്തുവെച്ച് പ്രവര്‍ത്തകരേയും കുടുംബാംഗങ്ങളേയും ആശംസിക്കുന്ന പ്രത്യേക സ്‌നേഹപൂര്‍ണമായ ബന്ധം അദ്ദേഹം നിലനിര്‍ത്തിയിരുന്നു.

വനവാസി കല്യാണാശ്രമത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭാസ്‌ക്കര്‍റാവുജി ബന്ധം വെച്ചിരുന്ന എല്ലാ പ്രവര്‍ത്തകകുടുംബങ്ങളുമായും ശങ്കര്‍ജി വ്യക്തിബന്ധം നിലനിര്‍ത്തിയിരുന്നു. ഭാസ്‌ക്കര്‍റാവുജിയുടെ നിര്യാണശേഷം രൂപീകരിക്കപ്പെട്ട ഭാസ്‌ക്കര്‍റാവു സ്മാരകസമിതിയുടെ കൃത്യമായ നടത്തിപ്പ് ശങ്കര്‍ജി ശ്രദ്ധയോടെ നടത്തിയിരുന്നു. വാര്‍ഷിക കണക്കുകള്‍ കൊടുക്കല്‍ അടക്കം എല്ലാത്തിനും സ്വയം മേല്‍നോട്ടം വഹിച്ചിരുന്നു.
കാര്യാലയത്തില്‍ ഏത് പ്രവര്‍ത്തകന്‍ വന്നാലും അയാളുടെ ക്ഷേമം അന്വേഷിക്കുകയും ആഹാരസമയത്ത് കാര്യാലയത്തിലെ അടുക്കളയില്‍ കൊണ്ടുപോയി സ്‌നേഹപൂര്‍വ്വം ഭക്ഷണം കൊടുക്കുകയും ചെയ്യുന്നത് സ്വന്തം ചുമതലയായി ശങ്കര്‍ജി കരുതിയിരുന്നു.

വനവാസി കല്യാണാശ്രമത്തിനുവേണ്ടി സംഭാവന നല്‍കുന്ന മുംബൈയിലെ മലയാളികളെ കണ്ടെത്തി അവരുടെ കയ്യില്‍നിന്നും നിശ്ചിതതുക വര്‍ഷംതോറും നിഷ്‌കര്‍ഷയോടെ ശങ്കര്‍ജി പിരിച്ചെടുത്തിരുന്നു. ശങ്കര്‍ജിയുടെ സ്‌നേഹപൂര്‍വ്വമായ ബന്ധത്തില്‍ അവരെല്ലാം തങ്ങളുടെ കര്‍ത്തവ്യം എന്ന നിലയ്ക്ക് അതു നിര്‍വ്വഹിച്ചു പോന്നിരുന്നു.

കേസരി പ്രചാരപ്രവര്‍ത്തനത്തിന് സ്വയം രശീതി പുസ്തകം വാങ്ങി അനവധി പുതിയ വ്യക്തികളെ ശങ്കര്‍ജി ചേര്‍ത്തിരുന്നു. വ്യവസ്ഥാപ്രമുഖ് ആയിരുന്നതിനാല്‍ ബാങ്കുകളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി സ്വയംസേവകരല്ലാത്ത അനവധി പേരെയും ശങ്കര്‍ജി കേസരി വരിക്കാരായി ചേര്‍ത്തിരുന്നു. അവസാനകാലം വരെ ഇത് തുടര്‍ന്നിരുന്നു. ഏത് പ്രസിദ്ധീകരണത്തിന്റെ പ്രീ-പബ്ലിക്കേഷന്‍ കണ്ടാലും പറ്റിയ വ്യക്തികളെ കണ്ടെത്തി ശങ്കര്‍ജി അവരെക്കൊണ്ട് അവ വാങ്ങിപ്പിച്ചിരുന്നു.

രാഷ്ട്രസേവികാസമിതിയുടെ പ്രവര്‍ത്തനത്തിന്റെ സമ്പര്‍ക്ക അധികാരി എന്ന് സംഘത്തില്‍നിന്ന് നിശ്ചയിച്ചതിനാല്‍ സഹോദരിമാരായ എല്ലാ പ്രവര്‍ത്തകരുമായും ശങ്കര്‍ജി വളരെ സൗഹൃദപൂര്‍ണ്ണമായ ബന്ധം നിലനിര്‍ത്തി അവരെ പ്രവര്‍ത്തനത്തില്‍ സക്രിയരാക്കിയിരുന്നു.

രോഗം അലട്ടിത്തുടങ്ങിയപ്പോള്‍ ദീര്‍ഘകാലം ആയുര്‍വ്വേദചികിത്സയെ മാത്രമേ ശങ്കര്‍ജി ആശ്രയിച്ചിരുന്നുള്ളൂ. രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കി സംഘ അധികാരിമാര്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചപ്പോഴാണ് അവസാനകാലം ഇംഗ്ലീഷ് വൈദ്യംവഴിയില്‍ ചികിത്സ സ്വീകരിച്ചു തുടങ്ങിയത്.

സംഘത്തിന്റെ ശിബിരങ്ങളില്‍ ഒരു കാലത്ത് യോഗാസനവിഷയത്തില്‍ നിഷ്ണാതനായിരുന്നു ശങ്കര്‍ജി. നിത്യവും യോഗാസനം പരിശീലിക്കുന്ന സ്വഭാവവും ദീര്‍ഘകാലം നിലനിര്‍ത്തിയിരുന്നു. രാവിലെതന്നെ കുളിച്ച് തയ്യാറായി സുസ്‌മേരവദനനായിട്ടേ ശങ്കര്‍ജിയെ ആര്‍ക്കും കാണാനാവുമായിരുന്നുള്ളൂ.
ശങ്കര്‍ജിയുടെ കുടുംബം വകയായി കിട്ടിയ ഭൂമിയും വീടും ചിറ്റൂരിലെ സ്വയംസേവകരെ ചേര്‍ത്ത് ഒരു ട്രസ്റ്റ് ഉണ്ടാക്കി അതിന്റെ പേരില്‍ ശങ്കര്‍ജി എഴുതി വെച്ചിരുന്നു. ആ കെട്ടിടവും സ്ഥലവും ഇന്ന് ചിറ്റൂരിലെ ഹൈന്ദവസമാജപ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമാണ്.

ശങ്കര്‍ജിക്ക് ഒരു സഹോദരനും മൂന്ന് സഹോദരിമാരുമാണ് ഉള്ളത്. സഹോദരിമാരുടെ മക്കളെല്ലാം സംഘചുമതല വഹിക്കുന്ന സംഘകുടുംബാംഗങ്ങളാണ് താനും.
കാഴ്ചയില്ലാത്ത ഏതെങ്കിലും രണ്ട് പേര്‍ക്ക് തന്റെ കണ്ണുകള്‍ തന്റെ മരണശേഷം കാഴ്ച നല്‍കണമെന്ന സദുദ്ദേശത്തോടെ ശങ്കര്‍ജി നേത്രദാനം നടത്തിയിരുന്നു. അതനുസരിച്ച് മരണപ്പെട്ട് കുറഞ്ഞ സമയത്തിനകം തന്നെ ആരോഗ്യവിദഗ്ദ്ധരെത്തി അദ്ദേഹത്തിന്റെ നേത്രപടലങ്ങള്‍ സുരക്ഷിതമായി വേര്‍പെടുത്തിയെടുത്തിരുന്നു. ഇനി ആ രണ്ടുപേരിലൂടെ ശങ്കര്‍ജി ഈ ലോകത്തെ ദര്‍ശിച്ചുകൊണ്ടിരിക്കും.
നിഷ്‌ക്കളങ്കമായ സ്‌നേഹത്തിന്റെയും സമ്പര്‍ക്കത്തിന്റെയും പ്രതീകമായിരുന്ന പ്രിയ ശങ്കര്‍ജിയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമങ്ങള്‍.

സുദീപയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ അംഗങ്ങൾ ഗാന്ധിഭവൻ സന്ദർശിച്ചു

സുദീപയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ അംഗങ്ങൾ ഗാന്ധിഭവൻ സന്ദർശിച്ചു 

ചാത്തന്നൂർ : കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിൽ അധികാരമേറ്റെടുത്ത ഭരണസമിതി അംഗങ്ങൾ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം സന്ദർശിച്ചു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപ, വൈസ് പ്രസിഡന്റ് എസ്.സത്യപാലൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്നേഹാശ്രമത്തിൽ എത്തിയത്.ഗ്രാമപ്പഞ്ചായത്ത്‌ അംഗങ്ങളായ ആർ.മുരളീധരൻ, രഞ്ജിത്ത്, അല്ലി അജി, ബൈജു ലക്ഷ്മണൻ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം രോഹിണി, ഗ്രാമപ്പഞ്ചായത്ത്‌ മുൻ അംഗം ആർ.മുരളീധരൻ നായർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ്, സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, മാനേജർ ബി.സുനിൽകുമാർ, ആലപ്പാട്ട് ശശിധരൻ എന്നിവർ അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു.

ഫോട്ടോ: കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.സുദീപയും അംഗങ്ങളും വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ അന്തേവാസികൾക്കൊപ്പം

Friday, 1 January 2021

ത്രേതായുഗത്തിൽ വിമാനം മാത്രമല്ല, കാറും ഓടിയിരുന്നു.

ത്രേതായുഗത്തിൽ വിമാനം മാത്രമല്ല, കാറും ഓടിയിരുന്നു.  

കൊല്ലം: ത്രേതായുഗത്തിൽ രാവണൻ ഉപയോഗിച്ചിരുന്ന പുഷ്പകവിമാനം പ്രശസ്തമാണ്. രാവണനിഗ്രഹത്തിനുശേഷം ശ്രീരാമൻ സീതാസമേതനായി അയോദ്ധ്യയിലേയ്ക്ക് വരുന്നതും പുഷ്പകത്തിലാണെന്നാണ് രാമായണവും പറയുന്നത്. ഇതേ കാലയളവിൽ വിമാനത്തിനു പുറമേ മറ്റു വാഹനങ്ങളും ഉപയോഗിച്ചിരുന്നതായും അവയുടെ സാങ്കേതികവിദ്യകൾ എഴുതി സൂക്ഷിക്കപ്പെട്ടിരുന്നതായും സൂചനകൾ. ശ്രീരാമന്റെ സമകാലികനായ ഭരദ്വാജ മഹർഷിയുടെ 'വൈമാനിക പ്രകരണ"ത്തിലാണ് വിമാനശാസ്ത്രത്തെക്കുറിച്ചുള്ള വിവരണങ്ങൾ ഉള്ളത്. 
     വൈമാനിക പ്രകരണത്തിന്റെ 2099- 2100 ശ്ലോകങ്ങളിലാണ് 'തൈലയന്ത്രം"(ഫ്യുവൽഎൻജിൻ) പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ നൽകുന്നത്. പക്ഷേ ഇതിൽ ഉപയോഗിച്ചിരുന്നതും അക്കാലത്ത് സാർവത്രികമായി നിലവിലിരുന്നതുമായ ഇന്ധനം ഏത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. പ്രമുഖ വേദഗണിത ഗവേഷകനും സംസ്കൃത പണ്ഡിതനുമായ എസ്.ഹരിദാസാണ് വൈമാനിക പ്രകരണത്തിലെ ശ്ലോകങ്ങളും പരാമർശങ്ങളുമായി രംഗത്തെത്തിയത്. എൻജിന്റെ പ്രവർത്തനം വിശദമാക്കുന്ന ശ്ലോകങ്ങൾ ഇതാണ്.
''വാതപാചക യന്ത്രസ്യ
പൂർവ്വഭാഗേ യഥാവിധി
തൈല പ്രജ്വലനാർത്ഥായ
ദീപചുല്ലി പ്രതിഷ്ഠിതാ (2099)

തസ്മിൻ ദീപപ്രതിഷ്ഠാർത്ഥ-
മഗ്ന്യുത്പത്യർത്ഥമേവതു
വിദ്യുത് യന്ത്രം സ്ഥാപിതം
സ്യാത് കീലകൈസ്സുദൃഡം""(2100)

അ‌ർത്ഥം ഇങ്ങനെ; 'വാതപാചകയന്ത്ര (ഗാസ് കമ്പസ്റ്റൺ എൻജിൻ)ത്തിന്റെ മുകൾ ഭാഗത്ത് ക്രമത്തിൽ തൈലം(ഗാസോലിൻ) ജ്വലിപ്പിക്കാൻ ദീപചുല്ലി(സ്പാർക്ക് പ്ലഗ്) ഘടിപ്പിക്കണം. അതിൽ (സ്പാർക്ക് പ്ലഗിൽ) അഗ്നി ജ്വലിപ്പിക്കാനായി വൈദ്യുതി ഉണ്ടാക്കുന്ന യന്ത്രം (ഡൈനമോ) കീലകങ്ങൾ(നട്ടും ബോൾട്ടും) ഉപയോഗിച്ച് ദൃഡമായി ഘടിപ്പിക്കണം." 
     ഇന്നും, നിലവിലുള്ള എല്ലാ വാഹനങ്ങളും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയും ഇതുതന്നെ.
നാലുയുഗങ്ങളിൽ ത്രേതായുഗത്തിന്റെ അവസാനമാണ് ശ്രീരാമന്റെ അവതാരകാലമായി കണക്കാക്കുന്നത്. ഭരദ്വാജമഹർഷിയും ഇതേ കാലയളവിൽ ജീവിച്ചിരുന്നതായാണ് കരുതുന്നത്. ത്രേതായുഗത്തിനുശേഷം വന്ന ശ്രീകൃഷ്ണാവതാര കാലമായ ദ്വാപരയുഗം 8,64,000 വർഷമാണ്. അതിനു ശേഷം ഇപ്പോൾ നടക്കുന്ന കലിയുഗം 4,32,000 വർഷമാണ്. അതിൽ 5130 വർഷമാകുന്നു. അതായത് 8,69,000 വർഷം മുമ്പ് ഭാരതത്തിൽ ഫ്യുവൽ എൻജിൻ സാങ്കേതിക വിദ്യ അറിയാവുന്നവർ ഉണ്ടായിരുന്നുവത്രേ. വേദഗണിതം അടിസ്ഥാനമാക്കി കമ്പ്യൂട്ടറുകളേക്കാൾ വേഗത്തിൽ കണക്കുകൂട്ടിയും ഗണിതത്തിലെ ലോകസമസ്യയായ 'ഫെർമാറ്റ്സ് ലാസ്റ്റ് തിയറ"ത്തിന് ഏറ്റവും ചുരുങ്ങിയ നിലയിൽ വിശദീകരണം നൽകിയും ശ്രദ്ധേയനായ എസ്.ഹരിദാസ് ഇപ്പോൾ വൈമാനിക പ്രകരണം അടക്കമുള്ള വേദകാല ശാസ്ത്രങ്ങളിൽ ഗവേഷണം നടത്തുകയാണ്. അമേരിക്കയും ഇറ്റലിയും ജർമ്മനിയും അടക്കമുള്ള വിദേശ രാജ്യങ്ങളിൽ വേദഗണിത ക്ലാസ് എടുത്തിട്ടുണ്ട്. നിരവധി ബുക്കുകൾ പ്രസദ്ധീകരിച്ചിട്ടുള്ള ഹരിദാസ് അവസാനമായി പ്രസദ്ധീകരിക്കുന്ന ദി ഫിസിക്സ് ഓഫ് മാതമാറ്റിക്സ് എന്ന 
ബുക്ക്‌ ഇന്ന് പ്രസദ്ധീകരിക്കും 
എസ്.ഹരിദാസിന്റെ ഫോൺ: 94470 15945.