Thursday, 1 October 2015

കോണ്‍ഗ്രസ്സിന്റെ ഗ്രാമപഞ്ചായത്ത് അംഗം ബി ജെ പി യില്‍

അതിശക്തനായ ഒരു പ്രധാനമന്ത്രിയുടെ നേത്രത്വത്തില്‍ ലോകത്ത്
പുരോഗതിയിലേക്ക് അതിവേഗം കുതിക്കുന്ന ഒരേ ഒരു രാജ്യം ഭാരതമാണ്‌ പ്രധാനമന്ത്രിയുടെ ഓരോ പ്രവര്‍ത്തികളും ഭാരതത്തിന്റെ പരംവൈഭവത്തിലേക്കുള്ള കൂറ്റന്‍ ചുവടുവയ്പുകളായിത്തീരുകയാണ് ലോകഗുരു സ്ഥാനത്തുണ്ടായിരുന്ന ഭാരതം ആ സ്ഥാനം വീണ്ടെടുക്കാനുള്ള യാത്രയിലാണ് ആ യാത്രയില്‍ ഞാനും ചേരുന്നു.ഇന്നലെ ഗ്രാമപഞ്ചായത്ത്അന്ഗത്വവും കോണ്‍ഗ്രസ്സില്‍ നിന്നും രാജിവച്ചു ബി ജെ പി യില്‍ ചേര്‍ന്ന സജീഷ് പറഞ്ഞു.
പൂതക്കുളം പഞ്ചായത്തിലെ ഇടവട്ടം(14 ആം) വാര്‍ഡു മെബറും കോണ്‍ഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റുമായ സജീഷും ഇടവട്ടം വാര്‍ഡ്‌ കമ്മിറ്റി ഭാരവാഹികളായ ശ്രീകണ്ടന്‍,മോഹനന്‍,ഷിബു,രാജേഷ് തുടങ്ങി മൂന്നൂറോളം പേരാണ് ബിജെ പി യില്‍ ചേര്‍ന്നത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജി കൊടുത്ത് പാഞ്ചായത്ത് ഓഫിസിനു വെളിയിലെത്തിയ സജീഷിനെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചുകൊണ്ട് പ്രകടനം നടത്തി.ആര്‍ എസ് എസ് ജില്ലാ കാര്യ കാര്യ സദസ്യര്‍ ജഗദീഷ്,ബി.ജെ പി ജില്ലാ സെക്രട്ടറി ബി ഐ ശ്രീനാഗേഷ്,മണ്ഡലം പ്രസിഡണ്ട്‌ പരവൂര്‍സുനില്‍.
മണ്ഡലം ജനറല്‍സെക്രട്ടറിമാരായ എസ്.പ്രശാന്ത്,ചാത്തന്നൂര്‍ ശ്രീകുമാര്‍,ജില്ലാ സമിതിയംഗം അദ്വ.കൃഷ്ണചന്ദ്രമോഹന്‍,മണ്ഡലം വൈസ്പ്രസിഡന്റ്‌ സത്യന്‍ പാലോട്ട് കാവ്,പഞ്ചയത്ത് സമിതി പ്രസിഡന്റ്‌മാരായ ഹരിദേവ്,മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു




No comments:

Post a Comment