കേരളത്തില്‍ ആരംഭിച്ചിട്ടുള്ള വന്‍വികസന പദ്ധതിയുടെ നേട്ടങ്ങള്‍ എല്ലാം ബിജെപിക്ക് മാത്രം അവകാശപെട്ടതാണ്...ബി.ജെ പി യ്ക്ക് മാത്രം....കാര്യകാരണ സഹിതം വ്യക്തമാക്കുന്നു...
വിഴിഞ്ഞം പോര്‍ട്ട് നിര്‍മാണത്തിന് കരാറായത് വികസന പദ്ധതിയില്‍ പ്രധാനപ്പെട്ടതാണ്. കാല്‍നൂറ്റാണ്ടെങ്കിലുമായി സജീവ ചര്‍ച്ചയായ വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഇടത്-വലത് മുന്നണികള്‍ മാറിമാറി സംസ്ഥാനം ഭരിച്ചപ്പോഴോ ഇരുവരും ചേര്‍ന്ന് കേന്ദ്രം ഭരിച്ചപ്പോഴോ സാധിച്ചിരുന്നില്ല. ബിജെപി അധികാരത്തിലേറുകയും നിതിന്‍ ഗഡ്കരി ഷിപ്പിംഗ് മന്ത്രിയാവുകയും ചെയ്തപ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ അനുവാദവും ലഭിച്ച് പദ്ധതിക്ക് കരാറുറപ്പിക്കാനായത്. കേരളപ്പിറവിദിനത്തില്‍ അതിന് തറക്കല്ലിടാന്‍ പോവുകയാണ്. ചടങ്ങിന് പ്രധാനമന്ത്രി തന്നെ എത്തുമെന്നാണ് വിശ്വസിക്കുന്നത്. ഇതിന്റെ നേട്ടം ബിജെപിക്കാണെന്നറിയാത്ത ആരെങ്കിലുമുണ്ടെങ്കിലല്ലെ അവകാശവാദവുമായി ബിജെപി ജന സമക്ഷം എത്തുന്നത്?
അപ്പോള്‍ ആ ആരോപണം അടിത്തറയോടെ പൊളിയുകയാണ്. ഇനി റോഡു നിര്‍മാണത്തിന്റെ കാര്യമാണ് മുഖ്യം. ചരിത്രത്തിലില്ലാത്തവിധം റോഡ് വികസനത്തിനും നിര്‍മാണത്തിനുമായി വന്‍ പാക്കേജാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കഴക്കൂട്ടം- കാരോട് ബൈപ്പാസ് നാലുവരിപാത നിര്‍മാണോത്ഘാടനം നടത്തവെ കേരളത്തിന് 34000 കോടിരൂപ റോഡ് വികസത്തിന് അനുവദിച്ചതായി നിതിന്‍ ഗഡ്കരി പ്രഖ്യാപിക്കുകയുണ്ടായി. ഇത് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല. സംസ്ഥാന ബിജെപി ഘടകത്തിന്റെ നിര്‍ബന്ധംകൂടി കണക്കിലെടുത്താണെന്ന് പറയുമ്പോള്‍ നേട്ടം ആര്‍ക്കാണെന്ന് പറഞ്ഞറിയിക്കേണ്ടതുണ്ടോ?
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച റോഡ് വികസനത്തിന് 25,000 കോടി രൂപ അനുവദിക്കാമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പുനല്‍കിയിരുന്നു. എന്നാലിപ്പോള്‍ അതിന്റെകൂടെ മറ്റു ചില പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് 34,000 കോടിയുടെ റോഡ് വികസനം പ്രഖ്യാപിച്ചത്. മൂന്നാര്‍, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള റോഡുകള്‍, കഴക്കൂട്ടം-കാരോട് ബൈപ്പാസിന്റെ രണ്ടാംഘട്ടം എന്നിവയും പുതിയ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്വപ്‌നമായ 600 കി.മീ. വരുന്ന ഹില്‍ ഹൈവേ പദ്ധതി ഏറ്റെടുക്കാനും തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. ഇതിനുപുറമെ വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം എന്നിവയെ ദേശീയപാതകളുമായി ബന്ധിപ്പിക്കുന്ന റോഡുകളും നിര്‍മിച്ചുനല്‍കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. ദേശീയപാത നാലുവരിയാക്കുന്നതിനു ഭൂമി ഏറ്റെടുക്കാനും കേരളം ഇപ്പോള്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഭൂമി പരിമിതമായ കേരളത്തില്‍ വികസനത്തിനും മറ്റും ഭൂമി ഏറ്റെടുക്കല്‍ ഒരു കീറാമുട്ടിതന്നെയാണ്. ഇവിടെ റോഡുകള്‍ വിസ്തൃതമാകാത്തത് ജനങ്ങള്‍ സ്ഥലംവിട്ടുകൊടുക്കാന്‍ തയ്യാറാകാത്തതിനാലാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഏകോപന ചുമതല ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയ്ക്കാണ്. കേന്ദ്രസര്‍ക്കാരിന്റെ റോഡ് പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതില്‍ കേരളം ഏറ്റവും പുറകിലായതിന്റെ മുഖ്യകാരണം തദ്ദേശീയരുടെ ഭൂമി നല്‍കാനുള്ള വിമുഖത മാത്രമല്ല രാഷ്ട്രീയ രംഗത്തെ കിടമത്സരങ്ങളും അതിന് പിന്നിലുണ്ട്. തമിഴ്‌നാടിന്റെ റോഡുകള്‍ കണ്ടാല്‍ കേരളം അന്തംവിട്ട് നില്‍ക്കേണ്ടിവരും. തമിഴര്‍ക്ക് പ്രയോജനകരമായ എല്ലാ പദ്ധതികളും അവര്‍ ഒത്തൊരുമയോടെ നടപ്പാക്കുമ്പോള്‍ മലയാളികള്‍ റോഡ് നിര്‍മാണത്തിന്റെ കാര്യത്തില്‍പ്പോലും വികസനവിരുദ്ധരാണ്. ഭൂമി വിലയാണ് കേരളത്തിലെ പ്രശ്‌നം എന്നതിനാല്‍ ഇക്കാര്യത്തില്‍ ന്യായവിലയുടെ ഇരട്ടി തുക നഗരപ്രദേശങ്ങളിലും നാലിരിട്ടി തുക ഗ്രാമപ്രദേശങ്ങളിലും നഷ്ടപരിഹാരമായി നല്‍കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. തിരുവനന്തപുരം നഗര റോഡ് നവീകരണ പദ്ധതിയുടെ മാതൃകയില്‍ മറ്റു നഗരങ്ങളിലും പദ്ധതി കൊണ്ടുവന്നാല്‍ കേന്ദ്രസഹായം ലഭിക്കും. റോഡ് കണ്‍ട്രോള്‍ റൂം എന്ന ആശയത്തോടും കേന്ദ്രസര്‍ക്കാര്‍ യോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ റോഡുകളെയും ഒരു കണ്‍ട്രോള്‍റൂമിന്റെ കീഴിലാക്കി നിരന്തര നിരീക്ഷണത്തിനുള്ള സംവിധാനം സ്ഥാപിക്കാനും കേന്ദ്ര സഹകരണം ലഭിക്കും. കേരളത്തില്‍ നവീകരിക്കേണ്ട പാതകള്‍ നിരവധിയാണ.് ഇത്ര ഉദാരമായി നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണ്. ഭരിക്കുന്ന പാര്‍ട്ടി ഒരു പദ്ധതി തുടങ്ങിയാല്‍ അതിനെ എതിര്‍ക്കുക പ്രതിപക്ഷത്തിന്റെ സ്വഭാവമായി കാണുന്ന സംസ്ഥാനമാണ് കേരളം. എന്‍ഡിഎ സര്‍ക്കാരിനെ സര്‍വശക്തിയും ഉപയോഗിച്ച് കേരളത്തിലെ മുഴുവന്‍ എംപിമാരും എതിര്‍ത്തുകൊണ്ടിരിക്കുമ്പോഴും ഉദാരസമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നത്. ഇത് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അവര്‍ ഉള്ളംകയ്യിലെ നെല്ലിക്കപോലെ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതെല്ലാം തന്നെ ബി.ജെ പി യുടെ നേട്ടങ്ങള്‍...ആയി മാറുന്നു
No comments:
Post a Comment