Sunday, 11 October 2015

ഭാരതസൈന്യത്തിന് കരുത്തേകാന്‍ ഇനി വ്യോമപ്രതിരോധ മിസൈല്‍ സംവിധാനവും

ഭാരത സൈനികശേഷിക്ക് കരുത്തേകിക്കൊണ്ട് ഇനി വ്യോമപ്രതിരോധ മിസൈല്‍ സംവിധാനവും. റഷ്യയുടെ പക്കല്‍ നിന്നും എസ്-400 ട്രയംഫ് എന്ന വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ് ഭാരത സൈന്യം വാങ്ങാന്‍ പോകുന്നത്. ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷ. ഒരു ഡസണ്‍ പുത്തന്‍ തലമുറ എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനമാണ് വാങ്ങാന്‍ ഭാരത വ്യോമസേന തീരുമാനിച്ചത്. 200 മില്യണ്‍ ഡോളര്‍ വിലയാണ് ഒരു എസ്.400ന് ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്. ശത്രുപക്ഷത്തുനിന്നെത്തുന്ന എയര്‍ക്രാഫ്റ്റുകള്‍, അതിവേഗ യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, ആളില്ലാവിമാനങ്ങളായ ഡ്രോണുകള്‍ എന്നിവയെയെല്ലാം തകര്‍ക്കാന്‍ എസ്-400 ട്രയംഫിനാകും. ഏകദേശം 400 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ശത്രുവിന്റെ ആയുധങ്ങളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനത്തോടെ സൈന്യത്തിനാകും. ഒരു ഡസണ്‍ സംവിധാനങ്ങള്‍ വഴി ഏകദേശം 5000 കിലോമീറ്റര്‍ അതിര്‍ത്തി പ്രദേശത്ത് ‘സംരക്ഷണ മതില്‍’ സൃഷ്ടിക്കാന്‍ സാധിക്കും. പ്രതിരോധമന്ത്രി മനോഹര്‍ പരീഖറിന്റെ അധ്യക്ഷതിയില്‍ ചേരുന്ന പ്രതിരോധ ഏറ്റെടുക്കല്‍ സമിതി യോഗം മിസൈല്‍ സംവിധാനം റഷ്യയില്‍ നിന്നും വാങ്ങുന്നതിന് അനുമതി നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. പരീഖര്‍ ഉടന്‍ റഷ്യ സന്ദര്‍ശിക്കുന്നുമുണ്ട്. എസ്-400 മിസൈല്‍വേധ ആയുധങ്ങളുടെ പരിഷ്‌ക്കരിച്ച മാതൃക തയ്യാറാക്കുകയാണ് റഷ്യ. ഇതാകും ഭാരതവ്യോമസേനയ്ക്കായി വാങ്ങുക. മൂന്നുതരത്തിലുള്ള മിസൈലുകളാണ് എസ്-400 ട്രയംഫിലുള്ളത്. 120 മുതല്‍ 400 കിലോമീറ്റര്‍ വരെയുള്ള ദൂരപരിധിയില്‍ സൂപ്പര്‍ സോണിക്ക്, ഹൈപ്പര്‍ സോണിക് വേഗതയില്‍ സഞ്ചരിക്കുന്ന മിസൈലുകളില്‍ നിന്നും ശത്രുവിമാനങ്ങള്‍ക്ക് യാതൊരു വിധത്തിലും രക്ഷപ്പെടാനാകില്ല. 2001ല്‍ റഷ്യന്‍ സൈന്യത്തിന്റെ പക്കലെത്തിയ എസ്-400 പദ്ധതി പൂര്‍ത്തിയായതായി പ്രഖ്യാപിച്ചത് 2004ലാണ്. ബാലിസ്റ്റിക് മിസൈലുകളെ തകര്‍ത്തുകൊണ്ട് പരീക്ഷണം വിജയകരമായി നടന്നതോടെ റഷ്യയുടെ ഏറ്റവും വിശ്വസ്തമായ ആയുധങ്ങളുടെ പട്ടികയിലാണ് എസ്-400 ട്രയംഫ്

No comments:

Post a Comment