Sunday, 11 October 2015

സുടാപ്പി + സഖാവ് = സഖാപ്പി ത്രിതല തെരഞ്ഞെടുപ്പ്: കണ്ണൂരില്‍ കോണ്‍ഗ്രസ്-എസ്ഡിപിഐ ധാരണ


ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്സ് എസ്ഡിപിഐ രഹസ്യ ധാരണ. ഫസല്‍ വധക്കേസിലെ പ്രധാന പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളായി വന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. സ്വന്തം സ്ഥാനാര്‍ത്ഥികളില്ലാത്ത വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു ചെയ്യാനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാകാനുമാണ് എസ്ഡിപിഐയുടെ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ പോപ്പുലര്‍ ഫ്രണ്ട് ഗൗരവമായാണ് കാണുന്നത്. ഫസല്‍ വധം മുഖ്യവിഷയമായി ഉയര്‍ത്തിക്കാട്ടി വോട്ട് നേടാനാണ് എസ്ഡിപിഐയുടെ ശ്രമം. പെരുന്നാളിന്റെ തലേദിവസം തന്നെ കാരായി രാജന്റെ നേതൃത്വത്തില്‍ ഫസലിനെ വെട്ടിക്കൊന്നത് സമുദായത്തോടുള്ള വെല്ലുവിളിയാണെന്നാണ് എസ്ഡിപിഐ പ്രചരിപ്പിക്കുന്നത്. പ്രചരണത്തിന്റെ ഭാഗമായി ഫസലിന്റെയും പ്രതികളുടെയും ഫോട്ടോ പതിച്ച ലഘുലേഖകളിറക്കി വീടുകള്‍ സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്. എസ്ഡിപിഐയുടെ പിന്‍തുണയോടെ ഫസല്‍ വധത്തിന്റെ ഗുണഭോക്താക്കളാകാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ജില്ലയില്‍ മുഴുവന്‍ സ്ഥലത്തും പ്രത്യേക കുടുംബ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോണ്‍ഗ്രസ്സ് നീക്കമാരംഭിച്ച് കഴിഞ്ഞു. എംഎല്‍എമാരായ കെ.എം.ഷാജി, എ.പി.അബ്ദുള്ളക്കുട്ടി എന്നിവരുള്‍പ്പടെയുള്ള സംഘത്തിനാണ് കുടുംബ യോഗങ്ങളുടെ ചുമതല നല്‍കിയിരിക്കുന്നത്. എസ്ഡിപിഐയോടൊപ്പം ചേര്‍ന്ന് കൃത്യമായ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടു നേടാനുള്ള പദ്ധതിയാണ് കോണ്‍ഗ്രസ്സ് ആസൂത്രണം ചെയ്യുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സിപിഎം വിരോധം മുതലെടുക്കാനായാല്‍ തലശ്ശേരി, തളിപ്പറമ്പ് മുനിസിപ്പാലിറ്റികളിലുള്‍പ്പെടെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്

No comments:

Post a Comment