പ്രചാരണം ചൂടുപിടിച്ച് മുന്നേറുമ്പോഴും ഇവിടെ ഒരു സ്ഥാനാര്‍ഥി ഭാരം ചുമക്കുകയാണ്. ജീവിതം തുന്നിച്ചേര്‍ക്കാന്‍. സ്ഥാനാര്‍ഥിക്കുപ്പായത്തിന്റെ പളപളപ്പൊന്നും ഈ ചെറുപ്പക്കാരനെ മത്തുപിടിപ്പിച്ചിട്ടില്ല. പൊതുപ്രവര്‍ത്തനം സ്വന്തം അധ്വാനത്തില്‍ നിന്ന് ഒരു വിഹിതം കൊണ്ടാകണമെന്ന് വിശ്വസിക്കുന്ന കണിശക്കാരന്‍. വിളപ്പില്‍ശാല ബ്ലോക്ക് ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ഥി വിളപ്പില്‍ശാല എള്ളുവിള പുത്തന്‍വീട്ടില്‍ സുകുമാരന്‍നായര്‍ എന്ന എള്ളുവിള സുകുവാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയിലും തന്റെ ജീവനോപാധി കൈവിടാത്തത്.
ഒരു പതിറ്റാണ്ടിലേറെയായി വിളപ്പില്‍ശാല ക്ഷേത്ര ജംഗ്ഷനിലെ ബിഎംഎസ് യൂണിയനിലെ ചുമട്ടുതൊഴിലാളിയാണ് സുകു. നാടിന്റെ പൊതുവിഷയങ്ങളിലെല്ലാം സജീവ സാന്നിധ്യം. വിളപ്പില്‍ശാല ചവര്‍ ഫാക്ടറി വിരുദ്ധസമരത്തിലും മറ്റ് ജനകീയ വിഷയങ്ങളിലുമെല്ലാം മുന്‍പന്തിയില്‍ സുകു ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇക്കുറി സീറ്റ് ചര്‍ച്ച വന്നപ്പോള്‍ ബിജെപി പ്രാദേശിക നേതൃത്വം ഏകകണ്ഠമായി ഈ ജനകീയ തൊഴിലാളി നേതാവിന്റെ പേരു നിര്‍ദ്ദേശിക്കുകയായിരുന്നു. മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ സുകു വിളപ്പില്‍ശാല ഡിവിഷനില്‍ ഒരു കൈനോക്കാമെന്ന് ഉറപ്പിച്ചു. എന്നാല്‍ സ്ഥാനാര്‍ഥിത്വം കിട്ടിയെന്നു കരുതി ജോലി ചെയ്യാതെ നടക്കാന്‍ മാത്രം സുകു ഒരുക്കമല്ലായിരുന്നു. പണികഴിഞ്ഞ് കിട്ടുന്ന സമയങ്ങളിലും ഒഴിവുവേളകളിലുമണ് സുകുവിന്റെ വോട്ടഭ്യര്‍ഥന. ജനങ്ങള്‍ക്കും ഈ ജനകീയനെ പെരുത്തിഷ്ടം.
കാരോട് ക്ഷീരസഹകരണ സംഘത്തില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഇതിനു മുമ്പ് ബിജെപി സുകുവിനെ മത്സരിപ്പിച്ചത്. അവിടെയും സുകുവിനെ ജനം വോട്ടു നല്‍കി വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു. ഇക്കുറി വിളപ്പില്‍ശാല ഡിവിഷനില്‍ ബിജെപിയുടെ വെന്നിക്കൊടി പാറിക്കുമെന്ന ദൃഢ പ്രതീക്ഷയിലാണ് സുകു.
No comments:
Post a Comment