Friday, 9 October 2015

പ്രാദേശിക നേതാക്കള്‍ ബിജെപിയിലേക്ക് പാലക്കാട് ഇടത്-വലത് മുന്നണികളുടെ ഉറക്കം നഷ്ടപ്പെടുന്നു

പാലക്കാട് ജില്ലയില്‍ വിവിധ പാര്‍ട്ടികളിലെ പ്രാദേശിക നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുന്നത് പാലക്കാട് ജില്ലയില്‍ ഇടത് -വലത് മുന്നണികളുടെ ഉറക്കം കെടുത്തുന്നു. കോണ്‍ഗ്രസ് നേതാവും അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ വൈ. പ്രദീപ് ആണ് ഒടുവില്‍ ബിജെപിയിലെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ മുഖമായിരുന്ന പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലേക്ക് ചേക്കേറുന്നത് ഇരുമുന്നണികളെയും ഒരുപോലെ അങ്കലാപ്പിലാക്കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നാലായിരത്തിലേറെ പ്രവര്‍ത്തകരാണ് സിപിഎമ്മും കോണ്‍ഗ്രസും വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഷോളയൂര്‍ പഞ്ചായത്തിലെ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു പ്രദീപ്. രണ്ടാഴ്ച മുന്‍പാണ് മഹിളാ അസോസിയേഷന്‍ ജില്ലാകമ്മിറ്റി അംഗമായിരുന്ന സ്മിത മംഗലശേരി ബിജെപിയില്‍ ചേര്‍ന്നത്. വരും ദിവസങ്ങളിലും പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള ജില്ലയാണ് പാലക്കാട്. ഇവിടെ കൂടുതല്‍ പേര്‍ പാര്‍ട്ടിയിലേക്ക് എത്തുന്നത് ബിജെപിക്കും ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്

No comments:

Post a Comment