Wednesday, 7 June 2023

കൊല്ലം സുധി ഓർമ്മയാകുമ്പോൾ കൊല്ലം സുധിയുടെ ജീവിതത്തിലൂടെ..

കൊല്ലം സുധി ഓർമ്മയാകുമ്പോൾ കൊല്ലം സുധിയുടെ ജീവിതത്തിലൂടെ...
കൊല്ലം വാളതുംഗൽ ബോയ്സ് സ്കുളിൽ പഠിക്കുമ്പോഴാണ് ഗായകനായി സുധി പരിപാടികളിൽ പങ്കെടുക്കുന്നത്. സഹോദരൻ സുനിൽ മിമിക്രിയിലും താരമായിരുന്നു. അച്ഛന്റെസംഗീതവാസനയായിരുന്നു അവന് കിട്ടിയിരുന്നത് എന്നാണ് സുനിൽ പറയുന്നത്. പിന്നീട് ഇരുവരും ചേർന്നുള്ള പരുപാടികൾ. തുടർന്നാണ്സുധിയും മിമിക്രി രംഗത്ത്എത്തിയത്. പിന്നീട് ചെറിയ തട്ടിക്കൂട്ട്ട്രൂപ്പുകളിൽ (മാട്ട)ഇരുവരും നിരവധി ചെറിയ സ്റ്റേജുകളിലും കളിച്ചു കുടുബ പ്രാരാബ്ധം കാരണം സുനിലിന് കലരംഗത്ത് പിന്നെ തുടരാൻ കഴിഞ്ഞില്ല എന്നാൽ സുധി കലാരംഗത്ത് നിന്നും മാറിയില്ല, പലട്രൂപ്പുകളിലും പാട്ടുകാരനായ സുധി പിന്നീട് നടൻ ഷോബി തിലകന്റെ മാനസി എന്ന ട്രൂപ്പിൽ നർമ്മപൂർണ്ണമായ സ്കിറ്റുകളിലൂടെ വേദികളിലേക്ക്എത്തുകയായിരുന്നു, പിന്നീട് ഷമ്മിതിലകന്റെ ട്രൂപ്പിലേക്കും. നിരവധി ട്രൂപ്പുകളിലൂടെ സുധി കലാരംഗത്ത് സജീവമായി... ആയിടക്കാണ് ഡാൻസർ ആയ തൃശ്ശൂർ സ്വദേശിനിയായ യുവതിയും (ശാലിനി)മായി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുന്നതും ഇതിൽഇവർക്ക് ഒരു മകനും ജനിച്ചു 'രാഹുൽ'. പിന്നീട് സുധിയും ഈപെൺകുട്ടിയും തമ്മിൽ വേർപിരിയുകയും ഈ യുവതി   സുധിയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് മറ്റൊരു' യുവാവുമായി പോവുകയും മറ്റൊരു ഡാൻസ് കമ്പനി തുടങ്ങുകയുമായിരുന്നു. കുറച്ച് നാൾ മുൻപ് ഈ യുവതി മരണപ്പെടുകയും ചെയ്തു! മകനുമായി കുടുബവീട്ടിൽ താമസിച്ച് വരുമ്പോഴായിരുന്നു സുധി രണ്ടാമത് വിവാഹം കഴിക്കുന്നത്. കൊല്ലം ജില്ലയിലെ ചിറ്റുമല സ്വദേശിനിയായിരുന്നു  രണ്ടാം ഭാര്യ ( ശിഖ). ചാനൽമേഖലയിലും ,സീരിയൽരംഗത്തും ഷോർട്ട് ഫിലിം മേഖലയിലെ അഭിനയ രംഗത്തും നിറഞ്ഞുനിന്ന ആളായിരുന്നു ഈ യുവതി. പക്ഷെ ഈ ബന്ധവും രണ്ട് വർഷത്തിൽ കൂടുതൽ തുടർന്നില്ല. പിന്നീട് വീണ്ടും 2017ൽ ആണ് കോട്ടയംകാരി യുവതി ( രേഷ്മയെന്ന രേണു) സുധിയുടെ മൂന്നാം ഭാര്യയായി ജീവിതത്തിലേക്ക് കടന്ന് വന്നത്. സ്വന്തം മകൻ രാഹുൽ ആയിരുന്നു എന്നും സുധിയുടെ ജീവൻ, മകനും രേണുവുമൊപ്പം കൊല്ലത്തെ കുടുബ വീട്ടിൽ താമസിച്ച് വന്ന സുധി പിന്നീട് 8-ാം ക്‌ളാസ്സുകാരനായ മകനുമായി രേഷ്മയുടെ നാടായ കോട്ടയത്തെക്ക് ചേക്കേറുകയായിരുന്നു. പിന്നീട് വല്ലപ്പോഴുമായി കൊല്ലത്തേക്ക്  ഉള്ള വരവ്. പിന്നീടാണ് രേണു സുധിയുടെ അടുത്ത കുഞ്ഞിന് ജൻമം നൽകിയത്. കോവിഡ്കാലത്ത്  ചില സാമ്പത്തിക ഇടപാടുകളിലും സുധി പെട്ടു. പലരോടും ഫോണിലൂടെ പണം ആവശ്യപ്പെടുകയും വാങ്ങുകയും പിന്നീട് തിരികെ നൽകാൻ കഴിഞ്ഞില്ല എന്നെക്കെയുള്ള പ്രശ്നങ്ങൾ ആയിരുന്നു വിവാദമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്, തുടർന്ന് സുധി തന്നെ ഇതിനെകുറിച്ച് ഒരു ഓൺലൈൻചാനലിലൂടെ വെളിപ്പെടുത്തുകയും എല്ലാ ഇടപാടുകളും വീട്ടും എന്നുമാണ് പറഞ്ഞത്. ഇതൊടെയാണ് സുധിയുടെ പ്രധിസന്ധികളും, പ്രശ്നങ്ങളും സഹപ്രവർത്തകർ പോലും അറിയുന്നത്. പിന്നീടാണ് പ്രമുഖ ടിവി ഷോയിലെ പ്രോഗ്രാമിലും തന്റെ പ്രശ്നങ്ങളും ആദ്യകാലത്തെ വേദനകളും മകനോടൊപ്പമുള്ള ജീവിതവും സുധി പറയുകയും തന്റെ രണ്ടാം ഭാര്യയായ രേണുവിനെയും മകൻ രാഹുലിനെയും ഋദുലിനെയും ചാനൽ ഫ്ലോറിൽ കൊണ്ടുവന്ന് പരിചയപ്പെടുത്തുകയും ചെയ്തത്. അമ്മയുടെ സപ്തതിക്കായാണ് രണ്ട് വർഷം മുൻപ് സുധിയും കുടുംബവും കൊല്ലത്ത് എത്തിയത്. ഇവിടുന്ന് പൊയ സുധി കൊല്ലത്തേക്ക് മടങ്ങിവന്നിട്ടില്ല. കൊല്ലത്തുള്ള അമ്മയെ സുധി കോട്ടയത്തെക്ക് കൊണ്ട്പൊകാൻ ക്ഷണിച്ചിരുന്നു, എന്നാൽ അമ്മ സുനിലിന് ഒപ്പം നിൽക്കുകയാണെന്ന് പറഞ്ഞിരുന്നു. പിന്നീട് അമ്മയെയും സഹോദരങ്ങളെയും ഇവരുടെ മക്കളെയുമൊക്കെ ഫോണിലൂടെ ഇടക്കൊക്കെ ബന്ധപ്പെടുമായിരുന്നു. കോട്ടയത്തെ വാഗത്താനത്തെ ഞാലിയകുഴിയിൽ പിന്നീട് സുധി സ്ഥിരതാമസമാവുകയായിരുന്നു. രേഷ്മയുടെ 
കുടുബത്തോടെപ്പം വാടകവീട്ടിൽ താമസിച്ചു വന്ന സുധിയുടെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. എന്നാൽ ആ ആഗ്രഹം സാധിക്കാൻ സുധി ഇനിയില്ല. ഒത്തിരി ആഗ്രഹങ്ങളും ബാക്കിയാക്കി പ്രിയപ്പെട്ട  ഭാര്യക്കും മക്കൾക്കുമൊപ്പം ജീവിച്ച്  കൊതി തീരുംമുൻപ് ഒരിക്കലും തിരിച്ചുവരാത്ത ലോകത്തേക്ക് കൊല്ലം സുധി യാത്രയായി.

എൻ എസ് എസ് എന്ന മഹാപ്രസ്ഥാനത്തിന് വേണ്ടി മന്നത്താചാര്യൻ നടത്തിയ ഭൂയജ്ഞങ്ങൾ..

🌟 NSS എന്ന മഹാപ്രസ്ഥാനത്തിന് വേണ്ടി മന്നത്താചാര്യൻ നടത്തിയ ഭൂയജ്ഞങ്ങൾ..!🙏

നായർ സർവീസ് സൊസൈറ്റിക്കുവേണ്ടി അധികാരികളെ സമീപിച്ച് പാഴായി കിടക്കുന്ന മലമ്പ്രദേശങ്ങൾ പതിപ്പിച്ചെടുക്കുക എന്ന മാർഗ്ഗമാണ് ആചാര്യൻ ആദ്യം അവലംബിച്ചത്. മന്നം ആദ്യം സമീപിച്ചത് ദിവാൻ മന്നത്ത് കൃഷ്ണൻ നായരെയാണ്. തൊടുപുഴ താലൂക്കിൽ കിഴക്കുഭാഗത്തുള്ള ആയിരം ഏക്കർ ഭൂമി പതിപ്പിച്ചു കിട്ടാൻ വേണ്ടിയാണ്‌ ദിവാനു കൊടുത്ത അപേക്ഷയിൽ മന്നം ആവശ്യപ്പെട്ടത്. അന്നും ചില ഉദ്യോഗ ദുഷ്പ്രഭുക്കന്മാരായ പേഷ്കാരും കീഴുദ്യോഗസ്ഥന്മാരും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു കൊമ്പ് നഷ്ടപ്പെട്ടാൽ അടുത്തുനിൽക്കുന്ന ശക്തമായ കൊമ്പിൽ പിടിച്ചു കാര്യം നേടിയെടുക്കാൻ മന്നം അതിസമർത്ഥനായിരുന്നു. ദിവാൻ മന്നത്തുകൃഷ്ണൻ നായരുടെ അനുഭാവപൂർണ്ണമായ സഹകരണം കൊണ്ട് വീണ്ടും മന്നം ഭൂമി നായർ സർവീസ് സൊസൈറ്റിക്ക് കിട്ടാൻ അപേക്ഷ കൊടുത്തു. സൊസൈറ്റി സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിവുറ്റ പിൻഗാമിയില്ല എന്ന മുടന്തൻ ന്യായംപറഞ്ഞ് പേഷ്കാർ അപേക്ഷ പരിഗണിക്കാതിരിക്കാൻ ശ്രമിച്ചു. മന്നത്തിനുശേഷം പിൻഗാമിയില്ലെന്ന പേഷ്കാരുടെ വാദത്തിനു ചുട്ടമറുപടിയാണ് മന്നം നൽകിയത്. 'അങ്ങയുടെ കാലംകഴിഞ്ഞാലും ഈ ഡിവിഷൻ കച്ചേരിയുടെ ഭരണം നടക്കുമല്ലോ' എന്ന്  തിരിച്ചടിച്ചു. 250 ഏക്കർ ഭൂമി നല്കാൻ പേഷ്കാർ ശുപാർശചെയ്തു. ദിവാൻ മന്നത്തു കൃഷ്ണൻ നായർ സ്വന്തം അധികാരത്തിൽ സർവീസ് സൊസൈറ്റിക്ക് 400 ഏക്കർ ഭൂമി പതിച്ചു നല്കി.❗

പിന്നെയും സർവീസ് സൊസൈറ്റിക്ക് ഭൂമി പതിച്ചു നൽകുന്നതിൽ അന്നത്തെ ചീഫ് സെക്രട്ടറി രാജാ രാമറാവു തടസ്സം നിന്നു. മന്നത്തു കൃഷ്ണൻ നായർക്കു പകരം വന്ന ദിവാൻ രാഘവയ്യയെക്കൊണ്ട് രാമറാവു മുൻഗാമിയുടെ ഉത്തരവ് നടപ്പാക്കേണ്ടതില്ല എന്ന് തീർപ്പുണ്ടാക്കി. എന്നിട്ടും മന്നം പിന്മാറാൻ തയ്യാറായില്ല. മന്നം മുൻ ദിവാൻ പി. രാജഗോപാലാചാരിയുടെ സഹായംതേടി. ഭൂമി പതിച്ചുകിട്ടാൻ മന്നം വീണ്ടും വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ശുപാർശ കത്തോടുകൂടിയാണ് അപേക്ഷ നൽകിയത്. അതിൻ പ്രകാരം സർവീസ് സൊസൈറ്റിക്ക് പട്ടാഴിയിൽ 108 ഏക്കർ മലമ്പ്രദേശം പതിച്ചുകിട്ടി. സമീപത്തുള്ള ഭൂമികൂടി വിലയ്ക്കുവാങ്ങിയപ്പോൾ പട്ടാഴിയിൽ സർവീസ് സൊസൈറ്റിക്ക് 140 ഏക്കർ ഭൂമിയുണ്ട്.❗

പത്തനംതിട്ട റാന്നിക്കടുത്തുള്ള നൂറോക്കാട് ശാസ്താക്ഷേത്രം വകയുള്ള ഭൂമി സർവീസ് സൊസൈറ്റി കുത്തകപ്പാട്ടത്തിനെടുത്തു.

ആയിരക്കണക്കിനേക്കർ ഭൂമിയും അതേപോലെ നിലങ്ങളും സ്വന്തമായി ഉണ്ടയിരുന്ന ആർ. എം പാലോട്ട് എന്ന അന്നത്തെ ജന്മിയിൽ നിന്നും സർവീസ് സൊസൈറ്റിക്കുവേണ്ടി മന്നത്തിന് 1000 ഏക്കർ ഭൂമി കിട്ടുകയുണ്ടായി. ആർ. എം പാലോട്ടിനോട് ഭൂമി ദാനമായി ചോദിക്കാൻ മന്നത്തിനൊപ്പം എൻ.ഗോവിന്ദമേനോൻ, എം.ആർ.ജി.പണിക്കർ, കണ്ടനാട്ട് ദാമോദരമേനോൻ, പുനലൂർ പദ്മനാഭൻ പിള്ള, പടിഞ്ഞാറേക്കുറ്റ്‌ നാരായണൻനായർ എന്നിവർ പോയിരുന്നു. 1944 ൽ ഈ ഭൂമിയിൽ തോട്ടം നിർമ്മിച്ചു. സർ.സി.ശങ്കരൻ നായർ എൻ. എസ്. എസ് എസ്റ്റേറ്റ്,എടത്തനാട്ടുകര എന്ന് നാമകരണവുംചെയ്തു.❗

മന്നത്തിന്റെ പരിശ്രമഫലമായി സർവീസ് സൊസൈറ്റിക്കുവേണ്ടി മണ്ണാർക്കാട് മൂപ്പിൽ നായരിൽ നിന്നും രണ്ടായിരം ഏക്കർ നെല്ലിപ്പതി തോട്ടം 32,000 രൂപയ്ക്കു വാങ്ങി. നെല്ലിപ്പതി തോട്ടം കോയമ്പത്തൂർ ഭവാനിപ്പുഴയുടെ തീരത്താണ്. മക്കപ്പുഴ വാസുദേവൻ നായരുടെ ശ്രമഫലമായി ഈ തോട്ടത്തിനടുത്തുതന്നെ 100 ഏക്കർ ഭൂമികൂടി വാങ്ങി.❗

നീലേശ്വരം രാജാക്കന്മാരിൽ നിന്നും സമ്പാദിച്ച പനത്തടി ഗ്രാമത്തിൽപ്പെട്ട 4,000 ഏക്കർ സ്ഥലത്ത് മന്നത്തിന്റെ ശ്രമഫലമായി തോട്ടങ്ങൾ ഉണ്ടാക്കി. അവിടെ നായന്മാരുടെ കുടിയേറ്റ മേഖലയാക്കാനും 1970-71 കാലഘട്ടത്തിൽ ആശുപത്രി, റോഡുകൾ, വിദ്യാലയം, വായനശാല, പോസ്റ്റോഫീസ് എന്നിവ സംഘടിപ്പിക്കാനും കഴിഞ്ഞു.നായർ സമുദായത്തെ അധ്വാനപാതയിലൂടെ സാമ്പത്തികമായി ഉയർത്താൻ മന്നം സ്വീകരിച്ച മാർഗ്ഗമാണിത്.❗

പനത്തടിയിൽ തുച്ഛമായ വിലക്ക് ഭൂമിയും അതിൽ കൃഷിചെയ്യാൻ ധനസഹായവും നൽകി മന്നം മലബാർ കുടിയേറ്റത്തിനു നായന്മാരെ പോത്സാഹിപ്പിച്ചു.!

കറുകച്ചാൽ, ദയാനന്ദപുരം, കരുവാറ്റ, മൈലാടി എന്നിവിടങ്ങളിൽ ഉള്ള തോട്ടങ്ങൾ  സർവീസ് സൊസൈറ്റിയുടെ അധീനതിയിലുള്ളവയാണ്. കറുകച്ചാൽ മാമുണ്ടം കുടുംബം സർവീസ് സൊസൈറ്റിക്ക് 28 ഏക്കർ ഭൂമി ദാനം ചെയ്തു. മാമുണ്ടം കുടുംബത്തിന്റെ ഭാഗഉടമ്പടി തയ്യാറാക്കാൻ മാധ്യസ്ഥം വഹിച്ചത് മന്നം ആയിരുന്നു. നീതിയുക്തമായി ആ കർമ്മം നിർവഹിച്ചതിനു പാരിതോഷികമായി മാമുണ്ടം കുടുംബം മന്നത്തിന് ദനമായി കൊടുത്തതാണ് ഈ ഭൂമി. അടൂർ വടക്കടത്തുകാവിൽ വൈക്കം ദയാനന്ദസ്വാമി സർവീസ് സൊസൈറ്റിക്ക് ദാനമായി 28 ഏക്കർ ഭൂമിയും സംസ്കൃത സ്‌കൂളും വിട്ടു നല്കി. ദയാനന്ദസ്വാമി സർവീസ് സൊസൈറ്റിക്ക് സ്‌കൂളും ഭൂമിയും ദാനം ചെയ്‌ത തീയതി 8-9-1934.❗

ഇതുകൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും NSS നു സ്വന്തമായി ഏക്കർകണക്കിന് ഭൂമിയും വിദ്യാഭ്യാസ ആതുരസേവന മിഷനുകളും മന്നം തന്റെ സത്യസന്ധതയിലൂടെയും വാക് ചാരുതയിലൂടെയും നേടിയെടുത്തത് നമ്മുടെ മുൻപിൽ തന്നെയുണ്ട്.!

"നായർ സമുദായമെന്ന ഗജത്തെ നല്ല വൃത്തിയായി തേച്ചു കുളിപ്പിച്ച് തീറ്റയ്ക്ക് വേണ്ടത്ര പട്ടയും സംഭരിച്ചു വെച്ചിട്ടാണ് അതിന്റെ പാപ്പാനായിരുന്ന മന്നത്തു പത്മനാഭൻ വിശ്രമാർത്ഥം കാലയവനികക്കുള്ളിൽ മറഞ്ഞത്" എന്ന് പ്രശസ്ത സാഹിത്യകാരൻ ശ്രീ.പുത്തേഴത്ത്‌ രാമൻമേനോൻ പറയുകയുണ്ടായി.❗

************************************************

📸 ചുവടെ കൊടുത്തിരിക്കുന്ന ചിത്രം -  സ്വിറ്റ്സർലൻണ്ടിലെ പ്രസംഗം, ജർമ്മനി സന്ദർശനം, ബ്രിട്ടനിലെ സന്ദർശനം ( ബി ബി സി ഇന്റർവ്യൂ, ഓക്സ്ഫോർഡ് സർവകലാശാല പ്രസംഗം ) ഇവ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ഭാരതകേസരി ശ്രീ മന്നത്താചാര്യന് എയർപോർട്ടിൽ നൽകിയ വരവേൽപ്പിനിടെ പകർത്തിയത്.!💐

അത് നമ്മുടെ ധര്‍മ്മമാണ്.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും.

ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച്, ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച്, പുഷ്പമിട്ട്, അതിനകത്ത് കര്‍പ്പൂരമിട്ട്, ബിംബത്തെ ഉഴിയാറുണ്ട്.

എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

    "ധ്രുവാദ്ധ്യഔഹു..
     ധ്രുവാ പ്രിഥ്വി
      ധൃവാസപര്‍വതാ ഇമേ ..
       ധ്രുവം വിശ്വമിദം ജഗത്
       ധ്രുവോ രാജാ വിശാമയം 
        ധ്രുവം തേ രാജാ വരുണോ 
         ധ്രുവം ദേവോ ബൃഹസ്പതി
         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
          രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം, ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.  

10000  വർഷങ്ങൾക്ക്  മുമ്പ് 
രേഖപ്പെടുത്തപ്പെട്ട   മന്ത്രമാണത്.

എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.

എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.

പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.

(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)

    " "ധ്രുവാദ്ധ്യഔഹു..

ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!

" ധ്രുവാ പ്രിഥ്വി"

ഈ ഭൂമി മംഗളകരമായിരിക്കട്ടെ!

"ധൃവാസപര്‍വതാ ഇമേ."

ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!

  " ധ്രുവം വിശ്വമിദം ജഗത്"

ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!

"    ധ്രുവോ രാജാ വിശാമയം"

നമ്മുടെ ഭരണകര്‍ത്താക്കള്‍ മംഗളം ആയി ഇരിക്കട്ടെ 

"ധ്രുവം തേ രാജാ വരുണോ"

മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ (സമുദ്രം)!

 "ധ്രുവം ദേവോ ബൃഹസ്പതി"

ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!

"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"

ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!

അവസാനം .................................................................

     "രാഷ്ട്രം ധാരയതാം ധ്രുവം."

എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!

എത്ര മനോഹരമായ ചിന്താധാരയാണെന്നു നോക്കൂ!!!

എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്

    "മംഗള നീരാഞ്ജനം സമര്‍പ്പയാമീ
    സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
     ഛത്രചാമാരാദി സമസ്ത
      രാജോപചാരാന്‍ സമര്‍പ്പയാമീ "

എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട്, സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക, ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!

10000  വർഷങ്ങൾക്ക്  മുമ്പ്  രേഖ
പ്പെടുത്തപ്പെട്ട  ഈ മന്ത്രവും, ഇതുപോലെ  അർത്ഥം വരുന്ന മറ്റ്
മന്ത്രങ്ങളും അടങ്ങിയ  വേദങ്ങളെയും,
ഉപനിഷത്തുകളെയും  പഠിക്കുന്ന
കാര്യത്തിൽ ഹൈന്ദവ ധർമ്മം
അനുഷ്ടിക്കേണ്ട പുതു തലമുറ
വഴി തെറ്റി  പോകുന്നതിലും,
അവരെ വഴി തെറ്റിപ്പിക്കുവാൻ
നടത്തുന്ന ശ്രമങ്ങളിലും  കുണ്ഠിത
പെട്ട് നിൽക്കുന്ന  ഭൂരിപക്ഷത്തിന്റെ
മുന്നിൽ, വായനക്കായി സമർപ്പിക്കുന്നു.

ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....

അത് നമ്മുടെ ധര്‍മ്മമാണ്.🙏
💟💟💟💟💟💟💟💟💟💟💟💟

Tuesday, 6 June 2023

സർക്കാർ സംവിധാനങ്ങളെ നോക്ക് കുത്തിയാക്കി കരമണ്ണ് മാഫിയ കുന്നുകൾ ഇടിച്ചു നിരത്തുന്നു

സർക്കാർ സംവിധാനങ്ങളെ നോക്ക് കുത്തിയാക്കി കരമണ്ണ് മാഫിയ കുന്നുകൾ ഇടിച്ചു നിരത്തുന്നു 

ചാത്തന്നൂർ:സർക്കാർ സംവിധാനങ്ങളെ നോക്ക് കുത്തിയാക്കി കരമണ്ണ് മാഫിയ കുന്നുകൾ ഇടിച്ചു നിരത്തി കരമണ്ണ് കടത്തുന്നു. ചാത്തന്നൂർ കോയിപ്പാട് 
 കോയിപ്പാട് രണ്ടാലും  മൂക്കിനു സമീപം ഭജനമഠം ക്ഷേത്രത്തിനു മുൻവശത്തായി രാത്രികാലങ്ങളിൽ കരമണ്ണ് കടത്തുന്നതായി പരാതി.കഴിഞ്ഞ നാല് 
ദിവസമായി രാത്രി കാലങ്ങളിൽ അമ്പതോളം ടിപ്പറുകളിൽ മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് 
മണ്ണ് കടത്തി കൊണ്ടിരിക്കുകയാണ്.
ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് തൊട്ടടുത്തുള്ള 
ഉയർന്ന പ്രദേശത്ത് നിൽക്കുന്ന വസ്തുക്കൾക്കും വീടുകൾക്കും ഭീഷണിയായി മാറിയിട്ടും റവന്യു പോലിസ് പഞ്ചായത്ത്‌ അധികാരികൾ മൗനം പാലിക്കുകയാണ്.
സ്ഥിരമായി മണ്ണ് കടത്തി കൊണ്ടിരിക്കുന്ന വിവരം ബന്ധപ്പെട്ട
റവന്യു അധികാരികളെയും
അറിയിച്ചിട്ടും ഒരു നടപടിയും എടുത്തിട്ടില്ല ഭരണകക്ഷിയിൽപ്പെട്ട ചില നേതാക്കളുടെ ഒത്താശയോടെയും പോലീസ് റവന്യു ഉദ്യോഗസ്ഥരുടെ 
 ഒത്താശയോടു കൂടിയും ഈ മണ്ണെടുപ്പ് തുടരുന്നത് നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് അവിടെ എത്തിയെങ്കിലും പാസില്ലാതെ 
നിരവധി ടിപ്പറുകളും ജെസിബിയും 
അവിടെ ഉണ്ടായിരുന്നിട്ടും ഒരു നടപടിയും എടുക്കാതെ അവർ കാണാത്ത മട്ടിൽ അവിടുന്ന് മടങ്ങുകയാണ് ഉണ്ടായത് വീട് വെക്കുന്നു എന്നു പറഞ്ഞ്. നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ജിയോളജിയുടെ പാസ് പോലും ഇല്ലാതെ 
 കുന്നടിച്ചു നിരപ്പാക്കിയതിനു ശേഷം വലിയ വിലയ്ക്ക് ഭൂമി മറിച്ച് വിൽക്കുന്ന ഭൂമാഫിയ ആണ് ഇതിന് പിന്നിൽ കുന്നിടിച്ചു മണ്ണെടുക്കുന്നത് 
 കോയിപ്പാട് തുടർക്കഥയായി
മാറുകയാണ്  വില്ലേജ് ഓഫീസിൽ ജിയോളജി ഡിപ്പാർട്ട്മെന്റിലും 
ഈ മണ്ണെടുപ്പിനെ കുറിച്ച് യാതൊരു വിവരവും ഇല്ലായെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്ന സ്ഥിതിക്ക് അടിയന്തിരമായി അനധികൃതമായി നടക്കുന്ന മണ്ണെടുപ്പ് തടഞ്ഞു വസ്തു ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിച്ചു കൊണ്ട് അപകടാവസ്ഥയിലായ 
തൊട്ടടുത്ത വസ്തു ഉടമകൾക്ക് സുരക്ഷ ഭിത്തി നിർമ്മിച്ചു നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഫോട്ടോ:ഭൂമാഫിയ മണ്ണെടുത്ത. സ്ഥലം 


Saturday, 3 June 2023

കൊല്ലം ജില്ലയുടെ ഗതാഗത രംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുവാൻ പോകുന്ന ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പദ്ധതി യുടെ നിർമാണപ്രവർത്തികൾ അതിവേഗംമുന്നേറുകയാണ്

കൊല്ലം : കൊല്ലം ജില്ലയുടെ  ഗതാഗത രംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുവാൻ പോകുന്ന ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പദ്ധതി യുടെ നിർമാണപ്രവർത്തികൾ അതിവേഗം
മുന്നേറുകയാണ്. വേഗമേറിയതും സുഗമവുമായ വാഹന ഗതാഗതത്തിന് വഴിയൊരുക്കി കൊണ്ട്  നിർമാണ കമ്പനികൾക്കു നൽകിയിരിക്കുന്ന ഡിസൈൻ പാരാമീറ്റർ അനുസരിച്ചുള്ള നിർമാണ പ്രവർത്തനങ്ങളും പൈലിങ്ങും മറ്റ് അനുബന്ധ ജോലികളും പുരോഗമിക്കുകയാണ്.അടിസ്ഥാന നിർമ്മാണപ്രവർത്തിയായ സർവീസ് 
റോഡ് നിർമാണം 60ശതമാനം പൂർത്തിയായി, ഓടകളുടെ നിർമ്മാണം 80 ശതമാനം പൂർത്തിയായി നിർമ്മാണപ്രവർത്തികൾ മുന്നേറുന്നു, ഉമയനല്ലൂർ, തിരുമുക്ക്, ശീമാട്ടി എന്നിവടങ്ങളിൽ അടിപാത നിർമ്മാണം പുരോഗമിക്കുന്നു ഒരു സൈഡ് പൂർത്തിയായി അനുബന്ധ റോഡിന്റെ നിർമ്മാണം പുരോഗമിക്കുന്നു.
ദേശീയ പാതയിലെ പാലങ്ങളുടെ പൈലിംഗ് ജോലികളും ഭൂമി നിരപ്പാക്കിയ സ്ഥലങ്ങളിൽ ടാറിംഗ് ജോലികളും പൂർത്തിയായി വരുന്നു.പലയിടത്തും 
പാതയുടെ ആദ്യഘട്ട ടാറിംഗ് പുരോഗമിക്കുന്നതായും നിർമാണ കമ്പനി അധികൃതർ വ്യക്തമാക്കി.
ആറുവരിയാകുന്നതോടെ ജില്ലയിലെ സ്ഥിരം അപകടവളവുകളും ബ്ലാക്ക് സ്പോട്ടുകളും  ഒഴിവാകും. തിരക്കേറിയ കവലകളും ചില നഗരപ്രദേശങ്ങളും ആറുവരിപാത യാഥാർഥ്യമാകുന്നതോടെ അപ്രത്യക്ഷമാകും. ഇതോടെ യാത്രക്കാർക്ക് ചുരുങ്ങിയ സമയത്തിനകം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനാകും. രണ്ടര വർഷത്തിനുള്ളിൽ ദേശീയപാതയുടെ നിർമാണം പൂർത്തിയാക്കി പൊതുഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ദേശീയപാത അഥോറിറ്റിയും കരാർ ഏറ്റെടുത്ത കമ്പനികളും 
തമ്മിലുള്ള ധാരണ.

@ ദേശീയപാതയുടെ ഘടന
അരമീറ്റർ വീതിയിൽ മധ്യഭാഗ വേർതിരിവ്, ഇരുവശങ്ങളിലും ഏഴുമീറ്റർ വീതിയിൽ സർവീസ് റോഡ്, ഒന്നരമീറ്റർ വീതിയിൽ നടപ്പാത, ഒന്നരമീറ്റർ വീതിയിൽ ഓട, ഓടയുടെ സൈഡിൽ വൈദ്യുതി ലൈൻ, ജലഅതോറിറ്റി പൈപ്പുകൾ എന്നിങ്ങനെയാണ് ദേശീയപാതയുടെ ഘടന.

@ രണ്ടു റീച്ചുകളിലായാണു ജില്ലയിലെ പ്രവൃത്തികൾ നടക്കുന്നത്.  ജില്ലയിൽ ആകെ ഏറ്റെടുത്തത്  57.3 ഹെക്ടർ ഭൂമിയാണ്. ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 55 കിലോമീറ്റർ ദേശീയപാതയാണ് 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നത്.

@ ആലപ്പുഴ കൊറ്റുകുളങ്ങരമുതൽ കാവനാട് ബൈപ്പാസ് തുടങ്ങുന്നയിടംവരെയുള്ള റീച്ചിന് 1,580 കോടിയും ബൈപ്പാസ്‌മുതൽ കടമ്പാട്ടുകോണംവരെയുള്ള റീച്ചിന് 1,385 കോടിയുമായി മൊത്തം 2,965 കോടിയാണ് അടങ്കൽത്തുക. ആദ്യ റീച്ചിന്റെ കരാർ ഏറ്റെടുത്തത് വിശ്വസമുദ്രയും രണ്ടാം റീച്ചിന്റെ കരാർ ശിവാലയ കൺസ്ട്രക്‌ഷനുമാണ്.

@ ഏറ്റെടുത്ത ഭൂമി: 57.3 ഹെക്ടർ
@നഷ്ടപരിഹാരം നൽകിയത്: 2100 കോടി 
@അർഹരായ ഭൂഉടമകൾ. 5600
@ആദ്യ റീച്ച് - കൊച്ചുകുളങ്ങര- കാവനാട് -കരാർ തുക  1580 കോടി 
@ രണ്ടാം റീച്ച് - കാവനാട്- കടമ്പാട്ടുകോണം -കരാർ തുക  1386 കോടി

@ ദേശിയപാത വികസനത്തിന്റെ ഭാഗമായി 
ചെറുതും വലുതുമായ 13 പാലങ്ങളാണ് നിർമ്മിക്കുന്നത്.
 കന്നേറ്റി പാലം, നീണ്ടകര പാലം, കുരീപ്പുഴ പാലം, നീരാവിൽ പാലം, മങ്ങാട് പാലം, ഇത്തിക്കര പാലം തുടങ്ങിയവയുടെ പണികൾ പുരോഗമിക്കുന്നു. പാലത്തിന്റെ നിർമ്മാണത്തിനായി മണ്ണ് പരിശോധന നേരത്തെ പൂർത്തിയായിരുന്നു.എല്ലായിടത്തും നിർമ്മാണപ്രവത്തികൾ ഒരേ സമയം പുരോഗമിക്കുകയാണ് 


@കരാറുകാർ ​- ആന്ധ്രയി​ലെ വിശ്വസമുദ്ര, ഹരിയാനയിലെ ശിവാലയ

ഓച്ചിറ മുതൽ ബൈപാസിന്റെ തുടക്കം വരെയുള്ള പ്രവൃത്തികൾ വിശ്വസമുദ്ര എന്ന കമ്പനിയാണു ചെയ്യുന്നത്. കാവനാട് കൊല്ലം ബൈപ്പാസ് മുതൽ കടമ്പാട്ടുകോണം വരെയുള്ള  പ്രവർത്തി ശിവാലയ കൺസ്ട്രക്ഷൻ കമ്പനിയാണ് ചെയ്യുന്നത്.  

@  സ്ഥലമേറ്റെടുക്കുന്ന ശ്രമകരമായ ജോലി ജില്ലാ ഭരണകൂടത്തിന്റെയും ഡപ്യൂട്ടി കലക്ടറുടെയും തഹസിൽദാർമാരുടെയും നേതൃത്വത്തിൽ ഇപ്പോഴും പുരോഗമിക്കുകയാണ് ഇനിയും ഒഴിഞ്ഞു പോകാൻ ഉണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഇനിയും കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയിട്ടില്ല.മരങ്ങളും മുറിച്ചു മാറ്റാനുണ്ട്.

@ കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ മാറ്റുന്ന ജോലികൾ മന്ദഗതിയിലാണ്. നിർമ്മാണപ്രവർത്തികളുടെ പ്രധാന തടസവും കെ എസ് ഇ ബിയുടെ മെല്ലെപോക്ക് ആണ്.
ഇതോടൊപ്പം വാട്ടർ അതോറിട്ടിയുടെ പൈപ്പുകളും മാറ്റി സ്ഥാപിക്കുന്നതും ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്.
കെ.എസ്.ഇ.ബിയുടെ പോസ്റ്റുകൾ മാറ്റുന്ന ജോലികൾ പൂർത്തിയായാൽ നിർമ്മാണപ്രവർത്തികൾ 70%പൂർത്തിയാകുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഒപ്പം തന്നെ 
 കെട്ടിടങ്ങൾ  പൂർണ്ണമായും പൊളിച്ചു നീക്കിയതായി ദേശീയപാത ഉദ്യോഗസ്ഥർ പറയുന്നുവെങ്കിലും നിയമക്കുരുക്കിൽപ്പെട്ട ആരാധനാലയങ്ങൾ ഇനിയും പൊളിച്ചു മാറ്റാനുണ്ട്.

@ ബൈപ്പാസിൽ നിർമാണം പുരോഗമിക്കുന്നു യുദ്ധകാലാടിസ്ഥാനത്തിൽ

ബൈപ്പാസിൽ നിർമാണ പ്രവർത്തികൾ പുരോഗമിക്കുന്നത് യുദ്ധകാലാടിസ്ഥാനത്തിലാണ്.
 സ്ഥിരം അപകട മേഖലയായ കാവനാട് മുതൽ മേവറം വരെയുള്ള കൊല്ലം ബൈപ്പാസ് ഭാഗത്ത് മികച്ച ഗതാഗത സംവിധാനങ്ങളോട് കൂടി വലിയ മാറ്റങ്ങൾ ആണ് വരാൻ പോകുന്നത്.
 പാലങ്ങളും അടിപാതയും ബസ് ബേയും സർവീസ് റോഡും കാലുങ്കുകളും 
അടക്കം വൻ നിർമ്മാണപ്രവർത്തികളാണ് പുരോഗമിക്കുന്നത്.

@ ബൈപ്പാസിൽ അഷ്ടമുടിക്കായലിന് കുറുകെ മൂന്ന് പാലങ്ങൾ നിർമ്മിക്കും. ആൽത്തറമൂടിന്   സമീപം 620 മീറ്റർ, കോട്ടയ്ക്കകത്ത് 827 മീറ്റർ, പിള്ളവീട് ഭാഗത്ത് 95 മീറ്റർ വീതം നീളത്തിലാണ് പാലങ്ങൾ.കൂടാതെ  17 കലുങ്കുകൾ ബൈപ്പാസ് വികസനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

@ നീണ്ടകര - ചിന്നക്കട റോഡിൽ കാവനാട് 22.9 മീറ്റർ, അയത്തിൽ ജംഗ്ഷനിൽ കൊല്ലം - ആയൂർ റോഡിൽ 60 മീറ്റർ നീളമുള്ള അടിപ്പാത നിർമ്മിക്കും. നീരാവിൽ പാലത്തിനു സമീപമുള്ള  അടിപ്പാത പുനരുദ്ധരിക്കും.

@ ബൈപ്പാസിൽ മേൽപ്പാലങ്ങളും  അടി പാതകളും ഒഴികെ ഇരുവശത്തും ഏഴ് മീറ്റർ വീതിയിൽ സർവീസ് റോഡ് ഉണ്ട്
ഇതിന്റെ നിർമ്മാണപ്രവർത്തികൾ പുരോഗമിക്കുന്നു. ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി കൊല്ലം നഗരപ്രദേശമായ 
കല്ലുംതാഴം ജംക്ഷനിൽ ആറുവരി  മേൽപ്പാലനിർമാണത്തിന്റെ പൈലിങ് പ്രവൃത്തികൾ കഴിഞ്ഞു നിർമ്മാണപ്രവർത്തികൾ പുരോഗമിക്കുന്നു.800 മീറ്റർ നീളത്തിലാണ് മേൽപ്പാലം വരുന്നത്.
മങ്ങാട്, പാലത്തറ
ജംഗ്ഷൻ എന്നിവിടങ്ങളിൽ നടപ്പാലവും മങ്ങാട് ബസ് ബേയും നിർമിക്കും. ശക്തികുളങ്ങര, പൂവാങ്കൽ ,തൃക്കടവൂർ, കല്ലുംതാഴം അയത്തിൽ, പാലത്തറ, മേവറം എന്നിവിടങ്ങളിൽ ബസ് ഷെൽട്ടറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കരുനാഗപ്പള്ളി, കാവനാട്, കടവൂർ ജങ്ഷൻ,പാലത്തറ, മേവറം, കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് മറ്റു മേൽപ്പാലങ്ങൾ. ജില്ലയിൽ ദേശീയപാതയുടെ ഭാഗമായി വരുന്ന കന്നേറ്റി പാലം, നീണ്ടകര പാലം, കുരീപ്പുഴ പാലം, നീരാവിൽ പാലം, മങ്ങാട് പാലം, ഇത്തിക്കര പാലം തുടങ്ങിയവയുടെ പണികളും നടക്കുന്നുണ്ട്. പണി പൂർത്തിയാകുന്നതോടെ ജില്ലയിൽ രണ്ടു ടോളുകളായിരിക്കും ഉണ്ടാകുക.

@ ഓച്ചിറയ്ക്കും പാരിപ്പള്ളിക്കും ഇടയിൽ റോഡ് മറികടക്കാൻ 28 ഇടങ്ങളാണ് ഉള്ളത് സർവീസ് റോഡിലൂടെ വന്ന് അടിപ്പാത വഴി വേണം മറുവശത്തേക്കു കടക്കേണ്ടത്.

@ അടിപാതകൾ 

ഏഴ് ഫ്ലൈ ഓവർ ,ഏഴ് വെഹിക്കിൾ അണ്ടർപാസ് , ഇടത്തരം വാഹനങ്ങൾക്കുള്ള (എസ്‌വിയുപി)–11, ചെറിയ വാഹനങ്ങൾക്കുള്ള എൽവിയുപി മൂന്ന് എന്നിവയാണ് അടിപ്പാതകൾ. ആറുവരിപ്പാതി മറികടക്കുന്നതിനു 4 തരത്തിലുള്ള അടിപ്പാതയാണു നിർമിക്കുന്നത്.

@  ഫ്ലൈ ഓവർ ( സ്പാൻ വീതി 30 മീറ്റർ)

@ വലിയ വാഹനങ്ങൾക്കു മറികടക്കാൻ കഴിയുന്ന വെഹിക്കിൽ അണ്ടർ പാസ് (വിയുപി) (സ്പാൻ വീതി 22.9 മീറ്റർ).

@ ഇടത്തരം വാഹനങ്ങൾക്കുള്ള അണ്ടർ പാസ് (എസ്‌വിയുപി ).സ്പാൻ വീതി എഴ് മീറ്റർ
@  ചെറിയ വാഹനങ്ങൾക്കുള്ള ലൈറ്റ് വെഹിക്കിൾ അണ്ടർ പാസ് (എൽവിയുപി). സ്പാൻ വീതി ആറ് മീറ്റർ

@ ഫ്ലൈ ഓവർ നിർമിക്കുന്ന സ്ഥലങ്ങൾ
കരുനാഗപ്പള്ളി ജംക്‌ഷൻ,
കൊല്ലം – തേനി ദേശീയപാത മറികടക്കുന്ന സ്ഥലം (കടവൂർ ഒറ്റക്കൽ),  ബൈപാസ് റോഡിൽ കൂനമ്പായിക്കുളം റോഡ് ജംക്‌ഷൻ , ബൈപാസ് സമാപിക്കുന്ന മേവറം ജംക്‌ഷൻ, 5. കൊട്ടിയം ജംക്‌ഷൻ,. ചാത്തന്നൂർ ജംക്‌ഷൻ ,പാരിപ്പള്ളി ജംക്‌ഷൻ.

വി യു പി നിർമിക്കുന്ന സ്ഥലങ്ങൾ

ഓച്ചിറ– താമരക്കുളം റോഡ്, ടൈറ്റാനിയം ജംക്‌ഷൻ, ബൈപാസ് തുടങ്ങുന്ന ആൽത്തറമൂട് ജംക്‌ഷൻ  കൊല്ലം – കോട്ടപ്പുറം ജലപാതയ്ക്കും പിള്ളവീട് ജലാശയത്തിനും ഇടയിൽ. കല്ലുതാഴം ജംക്‌ഷൻ. കൊല്ലം– ആയുർ റോഡ് അയത്തിൽ ജംക്‌ഷൻ, കൊട്ടിയം ജംക്‌ഷനും ഇത്തിക്കര പാലത്തിനും ഇടയിൽ.

എസ്‌ യു പി നിർമിക്കുന്ന സ്ഥലങ്ങൾ

ഓച്ചിറ (താമരക്കുളം റോഡ് തുടങ്ങുന്ന ഭാഗത്ത് നിന്നു നാല് കിലോമീറ്റർ അകലെ 

ഓച്ചിറയ്ക്കും കരുനാഗപ്പള്ളിക്കും ഇടയിൽ 

കന്നേറ്റിക്കും ടൈറ്റാനിയം ജംക്‌ഷനും ഇടയിൽ,

ടൈറ്റാനിയത്തിനും ചവറ പാലത്തിനും ഇടയിൽ 

.ചവറ പാലത്തിനും നീണ്ടകര പാലത്തിനും ഇടയിൽ

 ചവറ പാലത്തിനും നീണ്ടകര പാലത്തിനും ഇടയിൽ

 നീണ്ടകര പാലത്തിനും ബൈപാസ് തുടങ്ങുന്ന ആൽത്തറ മുടിനും ഇടയിൽ 

മേവറത്തിനും കൊട്ടിയത്തിനും ഇടയിൽ 

ഇത്തിക്കര പാലത്തിനും ചാത്തന്നൂർ ജംക‌്ഷനും ഇടയിൽ

ചാത്തന്നൂർ ജംക്‌ഷനും പാരിപ്പള്ളിക്കും ഇടയിൽ .

പാരിപ്പള്ളിക്കും കല്ലമ്പലത്തിനും ഇടയിൽ 

എൽവിയുപി നിർമിക്കുന്ന സ്ഥലങ്ങൾ

കരുനാഗപ്പള്ളിക്കും കന്നേറ്റിക്കും ഇടയിൽ

.ചാത്തന്നൂർ ജംക്‌ഷനും പാരിപ്പള്ളിക്കും ഇടയിൽ രണ്ടു സ്ഥലങ്ങളിൽ 







സംസ്ഥാന സർക്കാരും കൊല്ലം കോർപറേഷനും സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ് ഉൾപ്പെടെ നടപ്പിലാക്കാതെ കൊല്ലം നഗരത്തെ തഴയുമ്പോൾ നഗരവികസനത്തിനു കേന്ദ്രത്തിന്റെ സ്മാർട്ട് സിറ്റി പദ്ധതി അനിവാര്യം .

കൊല്ലം : കൊല്ലം നഗരവികസനത്തിനു കേന്ദ്ര സർക്കാരിന്റെ സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാന സർക്കാരും കൊല്ലം കോർപറേഷനും സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ്  ഉൾപ്പെടെയുള്ള പദ്ധതികൾ 
നടപ്പിലാക്കാതെ കൊല്ലം നഗരത്തെ  തഴയുമ്പോഴാണ് നഗരവാസികൾ കേന്ദ്രസർക്കാർ പദ്ധതികളിലേക്ക് വിരൽചൂണ്ടുന്നത്. ഇതിന് വേണ്ടിയുള്ള മികച്ച പദ്ധതിയാണ് കേന്ദ്രസർക്കാർ
നഗരങ്ങളിൽ നടപ്പാക്കുന്ന സ്മാർട്ട് സിറ്റി പദ്ധതി. കൊല്ലം നഗരത്തിന് ഇന്ന് ഏറ്റവും ആവശ്യം എല്ലാ പ്രധാന പാതകളും നാലുവരി ആക്കി കൊണ്ട് ഗതാഗതകുരുക്കിന് പരിഹാരം ഉണ്ടാക്കുക എന്നതാണ്. കേന്ദ്രസർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി 
നാലുവരി മാത്രം അല്ല. സ്മാർട്ട് റോഡുകൾ ആക്കുക എന്നതിന് ആണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നത് നഗരവാസികൾ ചൂണ്ടികാണിക്കുന്നു.
സൈക്കിൾ ട്രാക്ക് ഉൾപ്പെടെ നടപ്പാതകളും സ്ട്രീറ്റ് ലൈറ്റുകളും പൂന്തോട്ടവും ട്രാഫിക് ഐലന്റുകളും ഉൾപ്പെടെയുള്ള പദ്ധതികളിൽ ഉൾപ്പെടുത്തി എല്ലാ പ്രധാന റോഡുകളും പുനർ നിർമ്മിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.  മികച്ച പദ്ധതി നിർവഹണത്തിനും പ്ലാനിങ്ങിനും കൊല്ലം
നഗരത്തെ കേന്ദ്രസർക്കാരിന്റെ 
നേരിട്ടുള്ള നിയന്ത്രണത്തിൽ നടപ്പാക്കുന്ന  സ്മാർട്ട് സിറ്റി പോലെ ഉള്ള പദ്ധതികളിൽ ഉൾപ്പെടുത്താനുള്ള 
നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

@ നഗര വികസനത്തിന് അമൃത് ഭാരത് പദ്ധതിയിൽ കൊല്ലം നഗരത്തെ 
 ഉൾപ്പെടുത്തിയെങ്കിലും പദ്ധതി നിർവഹണത്തിൽ കൊല്ലം നഗരസഭാ വളരെ പിന്നോക്കം പോയതോടെ പദ്ധതികൾ എല്ലാം തന്നെ മെല്ലെപോക്കിലാണ് 
 കൊല്ലം കോർപ്പറേഷന്റെ അനാസ്ഥയും രാക്ഷ്ട്രീയ നിലപാടുകളുമാണ് 
പദ്ധതികൾ തീരുമാനിക്കുന്നതും അവ സമയബന്ധിതമായി പൂർത്തിയാക്കാതെ  ഒച്ചിഴയും വേഗത്തിൽ പറഞ്ഞതിൽ പകുതി പോലും നടപ്പാക്കാതെ ഫണ്ട് ലാപ്സ് ആയി പോകുന്നതും. അമൃതം പദ്ധതിയിൽ ഉൾപ്പെട്ട 
മൾട്ടിലെവൽ  കാർപാർക്കിങ് പോലും നിർമിക്കാൻ കൊല്ലം കോർപ്പറേഷൻ അധികൃതർക്ക് സാധിച്ചില്ല.
കൊല്ലം കോർപ്പറേഷൻ 
 അമൃത്  പദ്ധതിയിൽ നിർമിച്ച പല നിർമാണ പ്രവർത്തികളും പൊതുകാര്യങ്ങൾക്കു ഉപയോഗപ്രദം അല്ല എന്ന ആക്ഷേപവും ഉണ്ട് . ഇതിനു ഉദാഹരണമാണ് യന്ത്രവല്കൃത കോണിപ്പടികൾ (എസ്കലേറ്ററുകൾ ) ഇല്ലാതെ നഗരത്തിൽ നിർമിച്ച നിരവധി ഫുട്ഓവർ ബ്രിഡ്ജുകൾ. എസ്കലേറ്ററുകൾ ഇല്ലാതെ ഇവയിൽ കയറുവാൻ ബുദ്ധിമുട്ട് ആയതിനാൽ ആരും യാത്രചെയ്യാൻ 
തയ്യാറല്ല . നിരവധി പദ്ധതികൾ ഇതുപോലെ ഉപയോഗശൂന്യമായി കിടക്കുകയാണ്.സ്മാർട്ട് സിറ്റി പദ്ധതിയ്ക്ക് 
അമൃത് പദ്ധതിയെക്കാൾ ഫണ്ട് ലഭ്യതയും ഉയർന്ന നിർമാണ നിലവാരവും കേന്ദ്രത്തിന്റെ നേരിട്ടുള്ള മേൽനോട്ടവും ആവുമ്പോൾ കൊല്ലത്തെ നഗരവികസനം കൂടുതൽ വേഗത്തിൽ ആവും .

@ കൊല്ലത്തെ സ്മാർട്ട് സിറ്റിയ്ക്ക് 
സമാനമായി സംസ്ഥാന സർക്കാർ പദ്ധതി സി ആർ ഐ പി പദ്ധതിയിൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി 365 കോടി രൂപ അനുവദിച്ചു എങ്കിലും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങി പദ്ധതി 
എവിടെയും എത്താതെ ചരമമടഞ്ഞു.
എന്നാൽ താരതമ്യേനെ വളരെ ചെറിയ നഗരമായ കണ്ണൂരിൽ ഇത് നടപ്പാകുന്നുംഉണ്ട് .

"കൊല്ലം നഗരത്തിലെ മൂന്നു റോഡിന്റെ  നവീകരണത്തിന്‌ 365.34 കോടി രൂപയുടെ പദ്ധതി. കൊല്ലം സിറ്റി റോഡ്‌ ഇംപ്രൂവ്‌മെന്റ്‌ പ്രോജക്ടിൽ ഉൾപ്പെടുത്തി കേരള റോഡ്‌ ഫണ്ട്‌ ബോർഡാണ്‌ (കെആർഎഫ്‌ബി) പദ്ധതി നടപ്പാക്കുന്നത്‌. ഭരണാനുമതി ലഭിച്ചുകഴിഞ്ഞ പദ്ധതിയുടെ തുടർനടപടികൾ പുരോഗമിക്കുന്നുവെന്ന് അധരവ്യായാമം നടത്തുന്നത് അല്ലാതെ എങ്ങുമെത്തിയില്ല.

@ മൂന്നു റോഡിന്‌ 23.76 കിലോമീറ്റർ ദൂരമുണ്ട്‌.

@ മേവറം –- കാവനാട്‌ (പഴയ എൻഎച്ച്‌ 47) 13.15 കി. മീ.

@  കൊല്ലം റെയിൽവേ സ്റ്റേഷൻ –-ഡീസന്റ്‌ ജങ്‌ഷൻ (6.3 കി. മീ.)

@ തിരുമുല്ലവാരം–- കല്ലുപാലം–- കച്ചേരി (4.31 കി. മീ.) എന്നിങ്ങനെയാണ്‌ നവീകരണം.

@ മേവറം - കാവനാട്‌ നാലുവരിയും മറ്റ്‌ രണ്ടു റോഡ്‌ രണ്ടു വരിയുമായാണ്‌ നവീകരിക്കുക.  8.34 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. 
മേവറം ബൈപാസ്സ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റോഡ്‌ തട്ടാമല, പോളയത്തോട്‌, എസ്‌എൻ കോളേജ്‌ ജങ്‌ഷൻ, ചിന്നക്കട, സിവിൽ സ്റ്റേഷൻ, രാമൻകുളങ്ങര വഴി  കാവനാട്‌  ബൈപാസ്സ് ജംഗ്ഷനിൽ എത്തും.

@ തിരുമുല്ലവാരത്തുനിന്നു തുടങ്ങി അമ്മച്ചിവീട്‌, ലക്ഷ്‌മിനട, കല്ലുപാലം, ജില്ലാ ആശുപത്രി വഴി കച്ചേരിയിൽ എത്തും.

@ റെയിൽവേ സ്റ്റേഷനിൽനിന്ന്‌ ആരംഭിക്കുന്ന റോഡ്‌ ചെമ്മാൻമുക്ക്‌, അയത്തിൽ വഴിയാണ്‌ മുഖത്തല 
ഡീസന്റ്‌ ജങ്‌ഷനിൽ എത്തുക.

@ പൊതുമരാമത്ത്‌ വകുപ്പ്‌ എക്‌സിക്യൂട്ടീവ്‌ എൻജിനിയറാണ്‌ പദ്ധതിയുടെ പ്രോജക്ട്‌ കോ–- ഓർഡിനേറ്റർ. കുണ്ടറ സ്‌പെഷ്യൽ തഹസിൽദാർ പദ്ധതിയുടെ ലാൻഡ്‌ അക്വിസിഷൻ ഓഫീസറാണ്‌.
എന്നാൽ ഇപ്പോഴും ഈ മൂന്ന് റോഡുകളുടേയും സ്ഥലമെടുപ്പ് പോലും തുടങ്ങിയിട്ടില്ല. ഇനി അനുവദിച്ച 365 കോടി നിലവിൽ ഫണ്ടിന്റെ അപര്യാപ്തത കൊണ്ടാണ് നടക്കാത്തതെന്ന് സർക്കാർ ഭാഷ്യo 

@ കൊല്ലം കോർപ്പറേഷൻ അധികൃതരുടെ രാക്ഷ്ട്രിയ നിലപാടുകൾ കൊല്ലം നഗരവികസനത്തെ പിന്നോട്ടടിക്കുന്നു - മോൻസിദാസ് (ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ്‌)

കേന്ദ്രസർക്കാരിന്റെ നഗരവികസനപദ്ധതികളോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കൊല്ലം കോർപ്പറേഷൻ അധികൃതരുടേത്. കേന്ദ്രസർക്കാരിന്റെ 
അമൃത് പദ്ധതി അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നവർ സ്മാർട്ട് സിറ്റി പദ്ധതി നടപ്പാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തോട് പുറംതിരിഞ്ഞു നിൽക്കുന്നു. കൊല്ലം കോർപ്പറേഷനെ 
കേന്ദ്രസർക്കാരിന്റെ സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾക്കായി കേന്ദ്രസർക്കാരിൽ സ്വാധീനം ചെലുത്തുവാനുള്ള നടപടികൾ ബിജെപി ജില്ലാ സംസ്ഥാന കമ്മിറ്റികളുമായും കൗൺസിലർമാരുമായും ആലോചിച്ചു തീരുമാനമെടുക്കുമെന്ന് ബിജെപി കൊല്ലം മണ്ഡലം പ്രസിഡന്റ്‌ മോൻസിദാസ് പറഞ്ഞു.കേന്ദ്രസർക്കാർ പദ്ധതികൾ സ്വന്തം പദ്ധതികളാക്കി 
മാറ്റുന്ന കൊല്ലം എംപി പ്രേമചന്ദ്രനും 
യും നഗരപ്രദേശത്തെ എം എൽ എമാരും  രാഷ്ട്രീയം മറന്നു സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ ബിജെപി ജില്ലാ നേതൃത്വവുമായി സഹകരിച്ചു കൊണ്ട് കേന്ദ്രസർക്കാരിൽ 
 സമ്മർദ്ദം ചെലുത്തി കൊല്ലം നഗരത്തെ 
സ്മാർട്ട്‌ സിറ്റി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തണം  അങ്ങനെ വന്നാൽ  നഗര റോഡുകളും  വികസപ്പിക്കാനും നിർമ്മിക്കാനും സാധിക്കും.

Friday, 2 June 2023

കൊല്ലം ജില്ലയിൽ NH 66 കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള പാതയാണ് NH 744 ( QS Road )

കൊല്ലം - ചെങ്കോട്ട റോഡ് 

ദേശിയപാത 744 (ക്യു എസ്  റോഡ്) വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കുന്നു 

കൊല്ലം:  ജില്ലയിൽ ദേശിയപാത 
66 കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള പാതയാണ് ദേശിയപാത 
744 ( QS റോഡ്) ജില്ലയിലെ പ്രധാന പട്ടണങ്ങളായ പുനലൂരിനെയും , കൊട്ടാരക്കരയും , കൊല്ലം നഗരത്തെയും ബന്ധിപ്പിക്കുന്ന പ്രധാനപാത എന്നത് തന്നെയാണ് കാരണം . 

ഈ പാത NH 744 ഗ്രീൻഫീൽഡ് ഹൈവേ ആയി അണ്ടൂർപച്ചയിൽ നിന്ന് തിരിച്ച് പാരിപ്പള്ളി കടമ്പാട്ടുകോണത്ത് എത്തുന്ന വിധത്തിൽ അലൈൻമെൻ്റ് മാറ്റിയതോടെ 

അണ്ടൂർപച്ച മുതൽ പുനലൂർ , കൊട്ടാരക്കര , കുണ്ടറ, കല്ലുംതാഴം വഴി ചിന്നക്കടയിൽ എത്തുന്ന ഇ റോഡ് നാല് 
വരിപാതയായി ഉള്ള വികസനത്തിനുള്ള  സാധ്യതകൾ മങ്ങി .


ഈ ഹൈവേയിൽ നിലവിൽ ഏറ്റവും വാഹനതിരക്കുള്ള  മേഖലയാണ് അണ്ടൂർപച്ചയിൽ നിന്ന് ചിന്നക്കട വരെ ഉള്ള മേഖല . 

ശബരിമല സീസണിൽ എറ്റവും കൂടുതൽ തിരക്ക് അനുഭവപെടുന്ന പാതകൂടി ആണിത് . അയ്യപ്പൻമാർ തമിഴ്നാട്ടിൽ നിന്നും ശബരിമലക്ക് പോകാൻ ആശ്രയിക്കുന്ന പ്രധാന പാതയാണ് ഇത് . കൊല്ലം നഗരത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് ചരക്ക് ലോറികൾ എത്തുന്നതും , കൊല്ലം പോർട്ടിനേയും -  തൂത്തുകുടി പോർട്ടിനേയും ബന്ധിപ്പിക്കുന്ന പാതയും കൂടീയാണിത്.

 കൊല്ലവും , തെങ്കാശി, തിരുനെൽവേലി , മഥുര നഗരങ്ങൾ തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങൾ പതിറ്റാണ്ടുകൾ ആയി നടക്കുന്ന പാതകൂടി ആണ് . ഈ പാതയിൽ വരുന്ന റോഡ് വികസനം കൊല്ലം നഗരത്തിൽ കല്ലുംതാഴം വരെ എങ്കിലും എത്തിയാൽ മത്രമേ കൊല്ലം - മഥുര ഹൈവേയിലെ 45മീറ്റർ റോഡ് വികസനം കൊണ്ട് ഗുണം കൊല്ലം ജില്ലയ്ക്കും നഗരത്തിന് ലഭിക്കൂ . കൊല്ലം പോർട്ട് സജീവമാകുന്ന സമയത്ത് എറ്റവും കൂടുതൽ ചരക്ക് നീക്കം നടക്കേണ്ട പാതകൂടി ആണ് ഇത് . എന്നാൽ ഇ റോഡിന്റെ അലൈൻമെൻ്റ് മാറ്റിയതോടെ ഈ പാതയിലെ 45  മീറ്ററിൽ നാല് വരി പാത റോഡ് വികസനം ഉപേക്ഷിച്ച മട്ടാണ് .

ജില്ലയിൽ നല്ലൊരു ശതമാനം പേർക്ക് മികച്ച ഗതാഗത സൗകര്യം ലഭിക്കുമായിരുന്ന പാത മറ്റൊരു വഴിക്ക് തിരിച്ചു വിടുകയും, ജനങ്ങൾ കാലാകലങ്ങളായീ തിരക്കുമൂലം ബുദ്ധിമുട്ടന്ന പാതയിൽ 45 മീറ്ററിൽ 4 വരിപാത വികസനം വരാതിരിക്കുന്നതും കടുത്ത അനീതി ആണെന്ന് നാട്ടുകാർ പറയുന്നു.

 കല്ലുംതാഴത്തും, കുണ്ടറ തുടങ്ങി പ്രധാന ജംഗ്ഷനുകളിൽ ഫ്ലൈഓവറുകളും , കൊട്ടാരക്കരയിലും , പുനലൂരിലും ബൈപ്പാസ് ഉൾപ്പെടെ കൊണ്ടു വരുകയും . അണ്ടൂർപച്ച മുതൽ NH66 ഉം ആയി കണക്ട് ആകുന്ന കല്ലുംതാഴം വരെ 45 മീറ്ററിൽ 4 വരി തന്നെ റോഡ് പൂർത്തി ആക്കുകയും വേണം . എങ്കിൽ മാത്രമേ ഈ ഹൈവേ കടന്നു പോകുന്നത് കൊണ്ടുള്ള പൂർണ്ണ തോതിലുള്ള വികസനം കൊല്ലം ജില്ലക്കും , ജനതക്കും  ലഭിക്കു....