Thursday, 24 September 2026

മുന്നറിയിപ്പ് ഇല്ലാതെ പകൽസമയത്തെ വൈദ്യുതി മുടക്കം ചെറുകിട വ്യവസായങ്ങളുടെ താളംതെറ്റിക്കുന്നു.

മുന്നറിയിപ്പ് ഇല്ലാതെ പകൽസമയത്തെ വൈദ്യുതി മുടക്കം ചെറുകിട വ്യവസായങ്ങളുടെ താളംതെറ്റിക്കുന്നു. 

ചാത്തന്നൂർ : മുന്നറിയിപ്പ് ഇല്ലാതെ പകൽസമയത്തെ വൈദ്യുതി മുടക്കം ചെറുകിട വ്യവസായങ്ങളുടെ താളംതെറ്റിക്കുന്നു. കടമെടുത്തും ലോൺ ബാധ്യതകളിലൂടെയും വ്യവസായവും കച്ചവടവും തുടങ്ങിയ ചെറുകിട സംരംഭകർക്ക് പകൽ സമയങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കം സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറാക്കുന്നു. പ്രിൻ്റിങ് പ്രസ്സുകൾ, അക്ഷയ കേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, ഡിടിപി സെൻ്ററുകൾ എന്നിവയാണ് വൈദ്യുതി മുടക്കം കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ജോലികൾ കൃത്യസമയത്ത് ചെയ്ത് തീർക്കാൻ പറ്റാത്തതു കാരണം ഉപഭോക്താക്കൾ മറ്റിടങ്ങളിലേക്ക് പോവുകയാണ്. ഇതിവരുടെ വരുമാനത്തെ കാര്യമായി ബാധിക്കുകയാണ്. ബാങ്ക് വായ്പകളെ ആശ്രയിച്ച് സ്ഥാപനം ആരംഭിച്ച നിരവധി  സംരംഭകരാണ് ജോലി കൃത്യസമയത്ത്പൂർത്തിയാക്കാൻ സാധിക്കാതെ വരുമാനം കുറഞ്ഞ് തിരിച്ചടവിനായി വലയുന്നത്. ഡിജിറ്റൽ സേവനങ്ങൾക്കും പ്രിന്റിങ് ആവശ്യങ്ങൾക്കുമായി ദിനംപ്രതി നിരവധി ആളുകളാണ് ഇത്തരം കേന്ദ്രങ്ങളിൽ എത്തുന്നത്. മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുന്നത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നതിനൊപ്പം സ്ഥാപനങ്ങളുടെ വരുമാനത്തെയും സാരമായി ബാധിക്കുന്നുണ്ട്. ഉപഭോക്താക്കൾക്ക് സേവനം നൽകാനാകാതെ വരുമാനം നിലച്ചതോടെ ബാങ്ക് വായ്‌പ തിരിച്ചടവ് മുടങ്ങുകയും 
സ്ഥാപനങ്ങളുടെ
വാടകയും സ്റ്റാഫുകളുടെ ശബളവും എല്ലാം പ്രജിസന്ധിയിലാവുകയാണ്.

No comments:

Post a Comment