ചാത്തന്നൂർ : പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എങ്ങോട്ട് നോക്കിയാലും ക്യു മാത്രം ഡോക്ടറെ കാണാൻ ആശുപത്രിയിൽ അതിരാവിലെയെത്തി ക്യൂ നിൽക്കേണ്ട മഹാ ദുരിതത്തിന് ഇനിയെന്ന് അവസാനമെന്നാണ് ഇവിടെയെത്തുന്ന രോഗികൾ ചോദിക്കുന്നത്. ദിവസവും ആയിരത്തോളം രോഗികൾ ഒ.പി വഴിയുള്ള സേവനം ഇവിടെ ഉപയോഗിക്കുന്നുണ്ട്.
പുലർച്ചെയെത്തി ഒ പിയിൽ സെക്യുരിറ്റി നൽകുന്ന ടോക്കൺ സ്ലിപ്പുകളുമായി ഒ പി കൗണ്ടറിൽ എത്തി ക്യു നിന്ന് കിട്ടുന്ന ഒപി ടിക്കറ്റുമായി തങ്ങൾക്ക് ആവശ്യമുള്ള
ഒ പിയുടെ മുന്നിൽ എത്തി ഒ പി കാർഡ് അകത്ത് കൊടുത്താൽ പിന്നെയും ക്യു നിന്ന് വേണം ഡോക്ടറെ കാണാൻ സെക്യുരിറ്റിയുടെ സൗകര്യം അനുസരിച്ചു വിളിച്ചു
ഡോക്ടറെ കണ്ടാലോ ഡോക്ടർ കുറിച്ച് നൽകുന്ന മറ്റ് പരിശോധനകൾക്കായി വീണ്ടും എല്ലായിടത്തും ക്യു നിൽക്കണം എക്സ് റേ, രക്തപരിശോധന, ഇ സി ജി തുടങ്ങി എല്ലാ മേഖലയിലും പൈസ അടയ്ക്കുന്ന ക്യാഷ് കൗണ്ടർ മുതൽ പരിശോധന നടത്തുന്ന സ്ഥലം വരെ
ക്യു നിന്ന് റിസൾട്ടുമായി വീണ്ടും ഡോക്ടറെ കാണാൻ എത്തുമ്പോൾ പലപ്പോഴും ഡോക്ടർ ഒ പി കഴിഞ്ഞു പോയിരിക്കും വീണ്ടും അടുത്ത ദിവസം രോഗി സമാനമായ ക്യു നിന്ന് ഡോക്ടറെ കാണേണ്ട അവസ്ഥ ഓപ്പറേഷൻ ചെയ്യാൻ എത്തുന്ന രോഗികൾക്ക് ഒന്നിലധികം ഡോക്ടർമാരെ കാണണം എന്നുണ്ടെങ്കിൽ ദിവസങ്ങൾ എടുക്കും പരിശോധനയും റിസൾട്ടും അടക്കമുള്ള കാര്യങ്ങൾക്ക് ഇതെല്ലാം കഴിഞ്ഞു ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ ചെന്നാൽ ഫാർമസിയ്ക്ക് മുന്നിൽ ക്യു നിൽക്കേണ്ട അവസ്ഥ ഫാർമസിയിൽ
ക്യു നിന്നാൽ പലപ്പോഴും മരുന്ന് കാണില്ല.പ്രായമുള്ള രോഗികൾ ആണ് ഇതിൽ കൂടുതലായും വലയുന്നത്. കിടപ്പ് രോഗികളെ കൊണ്ട് വന്നാൽ മണിക്കൂറുകൾ സ്‌ട്രക്ച്ചറിലും വീൽ ചെയറുകളിലും ആശുപത്രി വരാന്തയിൽ കിടക്കേണ്ട അവസ്ഥ.
@ കൈയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ
ഒ പി സ്ലിപ് കൊടുക്കുന്നത് മുതൽ ഡോക്ടറുടെ അടുത്ത് ഫയൽ എത്തുന്നത് വരെ ഒരു ക്യുവും നിൽക്കാതെ ആശുപത്രി സ്റ്റാഫുകൾ വിചാരിച്ചാൽ നടക്കുമെന്ന് ഇവിടെയെത്തുന്ന സാധാരണക്കാരായ രോഗികൾ ചൂണ്ടികാണിക്കുന്നു മണിക്കൂറുകൾ ക്യു നിന്ന് രോഗികളെ കാണാൻ എത്തുമ്പോൾ ഒരു ക്യുവും ഇല്ലാതെ സ്ലിപ് എടുക്കാതെ അകത്ത് നിന്നും സെക്യുരിറ്റി ഡോക്ടറെ കാണിച്ചു വിടുന്ന സംവിധാനമാണ് ഇവിടെ നടക്കുന്നത് എന്ന് രോഗികൾ പറയുന്നു ഇത് പലപ്പോഴും വഴക്കുകൾക്കും സംഘർഷങ്ങൾക്കും കാരണമായിട്ടുണ്ട്.കാർഡിയോളജി അടക്കമുള്ള സ്പെഷ്യലിറ്റി ഒ പി ഉള്ള ദിവസം എത്ര രാവിലെ ചെന്നാലും ഒന്ന് മുതൽ അൻപത് വരെയുള്ള ടോക്കൺ സ്ലിപ്പുകൾ കിട്ടില്ല നിശ്ചിത രോഗികൾക്കായി പരിമിതപ്പെടുത്തിയിട്ടുള്ളത് മൂലം
ടോക്കൺ സ്ലിപ്പുകൾ കൈവശപ്പെടുത്തി ആശുപത്രി സ്റ്റാഫുകൾ തന്നെ അവരുടെ വേണ്ടപ്പെട്ടവർക്കായി മാറ്റിയിരിക്കുമെന്ന് ഇവിടെ തുടർച്ചയായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾ പറയുന്നു.
@ ഇളക്ട്രോണിക്സ് ടോക്കൺ ഒരുക്കണം
ക്യൂ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു ആധുനിക ഡിജിറ്റൽ സംവിധാനമായ
ഇലക്ട്രോണിക്‌സ് ടോക്കൺ സിസ്റ്റം
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സ്ഥാപിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത് രോഗികൾ
നീണ്ട വരികളിൽ കാത്തുനിൽക്കുന്നത് ഒഴിവാക്കാനും സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും ഇത് സഹായിക്കുന്നു.
ടോക്കൺ വഴിയുള്ള സമയക്രമത്തിൽ ഒരു രോഗിക്ക് സമയബന്ധിതമായി ഡോക്ടറെ കണ്ട് ചികിത്സ തേടുവാനും
കിയോസ്‌ക് മെഷീനിൽ നിന്നും തങ്ങൾക്ക് ആവശ്യമുള്ള സേവനം തിരഞ്ഞെടുത്ത് ഒരു ഡിജിറ്റൽ ടോക്കൺ നമ്പർ വഴി
ക്യു ഒഴിവാക്കി ഡോക്ടറെ കാണുവാനും ചികിത്സ തേടുവാനും മറ്റ് പരിശോധനകൾക്കും കഴിയും
ഫോട്ടോ : ഒ പി ടിക്കറ്റ് എടുക്കാനുള്ള ക്യു
ഫോട്ടോ :ലാബ് പരിശോധനയ്ക്കായി പൈസ അടയ്ക്കുന്ന സ്ഥലത്തെ ക്യു
ഫോട്ടോ :ഫാർമസിയിലെ ക്യു
ഫോട്ടോ :ഒ പിയിലെ തിരക്ക്
No comments:
Post a Comment