പരവൂർ : പരവൂർ റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി 1.5കോടി രൂപ
റെയിൽവേ മന്ത്രാലയം അനുവധിച്ചതായി
ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു. പ്ലാറ്റ്ഫോം ഉപരിതലത്തിന്റെ മെച്ചപ്പെടുത്തൽ, പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കൽ, ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ ടൈലുകൾ ഉപയോഗിച്ച് പ്ലാറ്റ്ഫോം ഉപരിതലം നവീകരിക്കൽ
റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകളുടെ വീതി വർധിപ്പിക്കൽ – പ്രധാന റോഡിൽ നിന്ന് സ്റ്റേഷനിലേക്കുള്ള റോഡുകൾ കുറഞ്ഞത് 7 മീറ്റർ വീതിയിൽ ഇരട്ടവരി ഗതാഗതത്തിന് അനുയോജ്യമാക്കുക. വ്യക്തമായ റോഡ് മാർക്കിംഗുകൾ, ഗ്ലോ സ്റ്റഡുകൾ തുടങ്ങിയവ സ്ഥാപിക്കുക,
ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ ടൈൽ പാകിയ ഉയർത്തിയ നടപ്പാതയുടെ നിർമ്മാണം, സ്റ്റേഷനിൽ നിന്ന് പ്രധാന റോഡിലേക്ക് കാൽനടയാത്രക്കാർക്കായി കൈവരികളോടുകൂടിയ നടപ്പാതയും റോഡിന്റെ വശങ്ങളിൽ പൂന്തോട്ട വികസനം, സർക്കുലേറ്റിംഗ് ഏരിയയുടെ വിപുലീകരണം,കൂടുതൽ പെയ്ഡ് കാർ, ഇരുചക്ര വാഹന പാർക്കിംഗ് സൗകര്യങ്ങളുടെ നിർമ്മാണം,കോടതി സമുച്ചയത്തിന്റെ ഭാഗത്തുകൂടി സ്റ്റേഷനിലേക്കുള്ള റോഡിന്റെ വികസനം, പ്ലാറ്റ്ഫോം നമ്പർ 1-ന്റെ പ്രധാന ഭാഗത്ത് ആകർഷകമായ സ്റ്റാമ്പ്ഡ് കോൺക്രീറ്റ് സ്ഥാപിക്കൽ തുടങ്ങിയ മരാമത്ത് പണികൾക്കാണ് റെയിൽവേ തുക അനുവദിച്ചതെന്ന് ബി. ബി. ഗോപകുമാർ എം എൽ എ അറിയിച്ചു
No comments:
Post a Comment