കോൺഗ്രസ് കൊണ്ട് വന്ന ആവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഇടതുപക്ഷത്തിന്റെ അഞ്ചു അംഗങ്ങളും സ്വതന്ത്ര അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്കൃഷ്ണനും ആവിശ്വാസപ്രമേയചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നതാണ് ആവിശ്വാസപ്രമേയം പരാജയപ്പെടാൻ കാരണം. ചർച്ചയ്ക്ക് ശേഷം നടന്ന വോട്ടെടുപ്പിൽ അഞ്ചു അംഗങ്ങൾ ഉള്ള കോൺഗ്രസ് ആവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ
ബിജെപിയുടെ ആറ് അംഗങ്ങൾ ആവിശ്വാസത്തിന് എതിരായി വോട്ട് ചെയ്തു അതോടെ ആവിശ്വാസം പരാജയപ്പെടുകയായിരുന്നു.
കോൺഗ്രസിലെ അഞ്ചു പേരും സിപിഎമ്മിലെ രണ്ട് പേരും ഒപ്പിട്ട ആവിശ്വാസ പ്രമേയ നോട്ടീസിൻ മേലുള്ള ചർച്ചയും വോട്ടെടുപ്പിലും ആവിശ്വാസപ്രമേയത്തിൽ ഒപ്പിട്ട
സിപിഎം മെബർമാർ അടക്കമുള്ള ഇടത്പക്ഷത്തിന്റെ അഞ്ചു മെബർമാരും വോട്ടെടുപ്പിൽ നിന്നും വിട്ട് നിന്നു.
പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്കൃഷ്ണന്റെ നിക്ഷ്പക്ഷ നിലപാട് കൂടിയായതോടെ വൈസ് പ്രസിഡന്റിനെതിരെയുള്ള ആവിശ്വാസം പരാജയപ്പെടുകയായിരുന്നു.
തുടർന്ന് ബിജെപി പ്രവർത്തകർ ചിറക്കരയിൽ പ്രകടനവും മധുരപലഹാരവിതരണവും നടത്തി
ഫോട്ടോ :ബിജെപി പ്രവർത്തകർ പഞ്ചായത്തിന് മുന്നിൽ പ്രകടനം നടത്തുന്നു.
@ നിലവിലെ കക്ഷിനില
നിലവിൽ 17 അംഗങ്ങൾ ഉള്ള പഞ്ചായത്ത് ഭരണസമിതിയിൽ ബിജെപി - 6, യു ഡി എഫ് -5, എൽ ഡി എഫ് -5(സിപിഎം 3,സിപിഐ 2), സ്വതന്ത്രൻ -1എന്നിങ്ങനെയാണ് സ്വതന്ത്രനായ ഉല്ലാസ്കൃഷ്ണൻ പ്രസിഡന്റും ബിജെപിയുടെ രമ്യ വൈസ് പ്രസിഡന്റുമാണ്. യു ഡി എഫ് പിന്തുണയോടെ മത്സരിച്ച ഉല്ലാസ്കൃഷ്ണനും ബിജെപിയുടെ വൈസ് പ്രസിഡന്റ് രമ്യയും ഞെറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും ആയത്.
@ രാക്ഷ്ട്രീയപക്വതയായി ഇടതുമുന്നണി.
ബിജെപി വൈസ് പ്രസിഡന്റ് രമ്യയ്ക്ക് എതിരെ ചിറക്കരയിൽ രാക്ഷ്ട്രീയ അട്ടിമറി
പ്രതീക്ഷിച്ചിരുന്നവർക്ക് മറുപടിയായി ഇടതുപക്ഷം രാക്ഷ്ട്രീയപക്വതയോടെ കാര്യങ്ങൾ നീക്കുകയായിരുന്നു.
ചിറക്കരയിൽ ഭരണസമയത്ത് നടന്ന രാക്ഷ്ട്രീയ അട്ടിമറി ആവർത്തിക്കുന്നതിന്റെ സൂചനകളാണ് ആവിശ്വാസപ്രമേയ നീക്കത്തിന്റെ പിന്നിലെന്ന് സൂചന നൽകിയെങ്കിലും
കഴിഞ്ഞ തവണ ഇടതുമുന്നണിയുടെ
ധാരണയിൽ സിപിഎമ്മിന് കിട്ടേണ്ട
പ്രസിഡന്റ് സ്ഥാനം അട്ടിമറിച്ച സിപിഎം വിമതയെ പ്രസിഡന്റ് ആക്കിയ കോൺഗ്രസ് തന്ത്രത്തെ ഇക്കുറി ഇടത് മുന്നണി പരാജയപ്പെടുത്തുകയായിരുന്നു.
ഇക്കുറിയും രണ്ട് സിപിഎം അംഗങ്ങളെ വലയിലാക്കി ആവിശ്വാസത്തിന് ഇറങ്ങിയ
കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ സിപിഎം തയ്യാറായില്ല ഒപ്പം ആവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട രണ്ട് സിപിഎം അംഗങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്തതോടെ കോൺഗ്രസ് കൊണ്ട് വന്ന ആവിശ്വാസ പ്രമേയം പാളിപോകുകയായിരുന്നു.
@ ചിറക്കരയിൽ ആവിശ്വാസപ്രമേയം
കൊണ്ട് വന്നത് കോൺഗ്രസിന്റെ രാക്ഷ്ട്രീയ പാപ്പരത്തം മൂലം - എസ്. പ്രശാന്ത്
നടത്തിയത്. മുൻ ഭരണസമിതിയുടെ കാലഘട്ടത്തിൽ സിപിഎം അംഗങ്ങളെ കൂട്ട് പിടിച്ചു കൊണ്ട് സിപിഎമ്മിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ അട്ടിമറിയിലൂടെ പരാജയപ്പെടുത്തിയതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ ഇടതുപക്ഷം കോൺഗ്രസിന് നൽകിയത്. മുൻ ഭരണസമിതിയുടെ കാലഘട്ടത്തിൽ നടന്നത് പോലെ രണ്ട് സിപിഎം അംഗങ്ങളെ കൂട്ട് പിടിച്ചാണ് ഇക്കുറിയും ആവിശ്വാസപ്രമേയത്തിന് കോൺഗ്രസ് നീക്കം നടത്തിയത്.
ബിജെപി ചിറക്കരയിൽ ആരുമായും കൂട്ട് കൂടുന്നതിനോ മറ്റുള്ള രാക്ഷ്ട്രീയപാർട്ടിയുടെ പ്രതിനിധികളെ വാഗ്ദാനങ്ങൾ നൽകി കൂടെകൂട്ടുന്നതിനോ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി - എൽ.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിലൂടെ
ചിറക്കരയിൽ കുറുമുന്നണി - കോൺഗ്രസ്സ്.
ചാത്തന്നൂർ : കേരള രാഷ്ട്രീയത്തിൽ കാണുന്ന കുറുമുന്നണി സംവിധാനമാണ്
ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ ചിറക്കരയിൽ യാഥാർഥ്യമായതെന്ന് കോൺഗ്രസ്സ് ആരോപിച്ചു.
പുറമെ പരസ്പരം എതിർക്കുന്നതായി അഭിനയിക്കുമ്പോഴും ഉള്ളിൽ ഇരുകൂട്ടരും പരസ്പരം സഹായിക്കുന്ന തന്ത്രമാണ് നടക്കുന്നത്. ഇതിന് ഏറ്റവും വലിയ തെളിവ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിലപാടാണ്. ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ ഇടത് മുന്നണി ഭരിക്കുന്ന
സഹകരണ ബാങ്കുകളിലെ അഴിമതി കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന ബി ജെ പി യുടെ ഭീഷണിക്ക് മുന്നിൽ എൽ ഡി എഫ് നിയോജക മണ്ഡലം നേതൃത്വം കീഴടങ്ങുകയായിരുന്നു.
എൽ.ഡി.എഫ് നേതാക്കളെ സംരക്ഷിക്കാൻ ബി.ജെ.പി ബോധപൂർവ്വം ശ്രമിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.
മതേതരത്വം പറയുന്ന ഇടതുപക്ഷം, വർഗീയതയെ എതിർക്കുന്നു എന്ന് പറയുമ്പോഴും, അധികാരത്തിനു വേണ്ടി ബി ജെ പിയുമായി ഒത്തുകളിക്കുന്നത് ജനങ്ങൾ തിരിച്ചറിയും.കോൺഗ്രസ്സ് പിന്തുണയോടെ ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ആയ ഉല്ലാസ് കൃഷ്ണൻ കോൺഗ്രസ്സ് ബി ജെ പി ക്കെതിരെ കൊണ്ടു വന്ന
അവിശ്വസ പ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിന്നത് നീതീകരിക്കാൻ ആകില്ലെന്നും ഉല്ലാസ് കൃഷ്ണന് നൽകുന്ന പിന്തുണയെ കുറിച്ചു ഡി സി സി നേതൃത്വവുമായി ആലോചിച്ചു ഉചിതമായ തീരുമാനം കൈ കൊള്ളുമെന്നും, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എസ് വി ബൈജുലാൽ, കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ലീഡർ എ. എസ് കിരൺ,
കോൺഗ്രസ്സ് നേതാക്കളായ കെ.സുജയ്കുമാർ , എൻ.സത്യദേവൻ, സി ആർ അനിൽകുമാർ,
ആർ. അഴകേശൻ, ജയപ്രകാശ്,
ആർ.രാധാകൃഷ്ണപിള്ള, എന്നിവർ പറഞ്ഞു.
ബിജെപി എൽഡിഎഫ് ബന്ധം പുറത്തുവന്നു -
സൂരജ് രവി
ചാത്തന്നൂർ : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബിജെപിയും എൽഡിഎഫുമായി തുടങ്ങിയ അവിശുദ്ധ ബന്ധത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചിറക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന് എതിരായിട്ടുള്ള അവിശ്വാസ പ്രമേയത്തിന്റെ ഫലമെന്ന് കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി പറഞ്ഞു. അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ട എൽഡിഎഫിന്റെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ എൽഡിഎഫ് വോട്ടെടുപ്പിൽ നിന്നും മാറി നിന്നത് ഇരു കൂട്ടരും തമ്മിലുള്ള കൃത്യമായ ധാരണയുടെ പുറത്താണെന്ന് സൂരജ് രവി പറഞ്ഞു.
No comments:
Post a Comment